Monday, December 04, 2006

ആവണക്ക്‌

ആവണക്ക്‌ മൂന്നു തരത്തില്‍ എന്റെ അറിവില്‍ ഉണ്ട്‌.

വെളുത്തത്‌, കറുപ്പ്‌, ചുവപ്പ്‌. പിന്നീടുള്ളത്‌ കടലാവണക്ക്‌ അതിന്‌ പേരു കൊണ്ട്‌ മാത്രമെ ഇതിനോട്‌ സാമ്യമുള്ളു.

വെളുത്താവണക്കിന്റെ തണ്ടും , ഇലയും, കായയും എല്ലാം നല്ല ഇളം പച്ച നിറം ആയിരിക്കും, കറുപ്പിന്റെ തണ്ടും , ഇലയും കായയും ഒരു നീല നിറം കലര്‍ന്നതായിരിക്കും, ചുവപ്പിന്റെ അതുപോലെ ചുവപ്പും. പൂവിന്‌ മഞ്ഞ നിറം. കുലകളായി ഉണ്ടാകുന്നു.മരുന്നിനുപയോഗയോഗ്യം വെളുത്തതാണ്‌.

മഞ്ഞപ്പിത്തത്തിന്‌ ( - surgical jaundice ന്‌ അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന്‌ വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു. അരച്ചു കൊടുക്കുന്ന മരുന്നുകള്‍ പലതുണ്ടെങ്കിലും - കീഴാര്‍നെല്ലി, ചെറുകറുക തുടങ്ങി- ഇതു വളരെ ശ്രേഷ്ഠമാണ്‌. മഞ്ഞപ്പിത്തത്തിന്റെ വാക്ക്സിനേഷന്‍ തുടങ്ങി പലതും ആലോചിക്കുമ്പോള്‍ നമ്മുടെ പഴയ അറിവുകള്‍ ഒന്നോര്‍ക്കുന്നത്‌ നന്നായിരിക്കും


VeluththaavaNakk - used as medicine















Aavanakk Karupp see the bluish tinted stem and leaves




Aavanakk Karupp













AavaNakk chuvapp








ila






13 comments:

  1. മഞ്ഞപ്പിത്തത്തിന്‌ ( - surgical jaundice ന്‌ അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന്‌ വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു.

    ReplyDelete
  2. പണിക്കര്‍ മാഷെ നന്ദി. ഇങ്ങനെ ഓരോന്നിന്റെ ഉപയോഗം വിവരിച്ചെഴുതണം. നാട്ടില്‍ പോയി പച്ചമരുന്ന് ചെടികളുടെ ഒരു തോട്ടം തുടങ്ങിയാലോന്ന് ആലോചനയിലാണ്.ഉപദേശം കാക്കുന്നു.

    qw_er_ty

    ReplyDelete
  3. പണിക്കര്‍ മാഷെ,കുട്ടിക്കാലത്ത് മഞ്ഞപ്പിത്തം വന്നിട്ടു വൈദ്യര്‍ തലയില്‍ എന്തൊ ഇലയുടെ ചാര്‍ പിഴിഞ്ഞ് ഒഴിച്ചതും കഞ്ഞിയില്‍ കീഴാര്‍ നെല്ലി ഇട്ടു കുടിക്കാന്‍ പറഞ്ഞതും ഓര്‍ക്കുന്നു.
    ഓഫ് റ്റോപിക്കിനു ക്ഷമിക്കുക.
    അനംഗാരി,
    കൊടുങ്ങല്ലൂരിലെ ശാന്തി മഠം വൈദ്യശാലക്കാര്‍ പാലക്കാട് ഫാം ഹൌസ് പോലെ ഔഷദ സസ്യങ്ങലുടെ തോട്ടം സെറ്റ് ചെയ്തു കൊടുക്കുന്നുണ്ട്.

    ReplyDelete
  4. ചുവന്ന ആവണക്ക്‌ ആദ്യമായിട്ടു കാണുകയാണ്‌.

    പണ്ടൊക്കെ (എനിമക്കു പകരം) നാട്ടുവൈദ്യന്മാര്‍ ചെയ്തിരുന്ന ആവണക്കെണ്ണകൊണ്ട്‌ വയറിളക്കല്‍ ശരീരത്തില്‍ കഠിനമായ ധാതുലവണ നഷ്ടമുണ്ടാക്കുമെന്നും അതിനാല്‍ ശരിയായ കീഴ്വഴക്കമല്ലെന്നും സി ആര്‍ ആര്‍ വര്‍മ്മാജി പറഞ്ഞു കേട്ടിട്ടുണ്ട്‌. ഇപ്പോള്‍ അതാരും ചെയ്യാറില്ലെന്നു തോന്നുന്നു, അല്ലേ പണിക്കര്‍ മാഷേ?

    ReplyDelete
  5. ദേവാ, കഴിഞ്ഞ കൊല്ലത്തെ ആയൂര്‍വേദ പിഴിച്ചിലു കാലത്ത്‌, ആദ്യമയിട്ട്‌ വസ്തിയാ പറഞ്ഞത്‌, അതും എന്നും അര ഗ്ലാസ്സ്‌ വീതം ആവണക്കെണ്ണ ഫോര്‍ 10 ഡെയ്സ്‌!! എന്റപ്പാ... ദേവന്റെ കണക്കനുസരിച്ച്‌, എന്റെ ബുദ്ധീം കൂടെ അതിന്റെ കൂടെ പോയട്ടുണ്ടാവും..

    കഴിഞ്ഞ മാസം സുലേഖ ആസ്പത്രീലു ഗ്യാസെന്നും പറഞ്ഞ്‌ പോയപ്പോ കിട്ടിയത്‌, കാസ്റ്റര്‍ ക്യാപ്സൂള്‍! സംഗതി ആവണെക്കണ്ണ തന്നെ ക്യാപ്സൂളില്‍... ഈ കോര്‍ഡ്‌ ലിവര്‍ ഗുളിക പോലെ..

    പണിക്കര്‍ മാഷെ, നല്ല പോസ്റ്റ്‌. പച്ചക്കറികളെ കുറിച്ചും ഇത്‌ പോലെ ഒന്ന് പറഞ്ഞാ, ഞാനാ കരിവേപ്പിലയേ കുറിച്ച്‌ പറഞ്ഞ, അര വൈദ്യന്‍ ആളെ കൊല്ലുന്ന പോലെ ആവാതിരിയ്കും. കാത്തിരിയ്കുന്നു.

    ReplyDelete
  6. ആ‍വണക്കിനെകൂറിച്ച് കൂടുതലായി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷംm.

    സ്കൂളിള്‍ പഠിക്കുന്ന കാലഘട്ടങ്ങളില്‍ മൂന്നുമാസത്തിലൊരിക്കലെങ്കിലും ആവണക്കിന്റെ എണ്ണ കുടിച്ച് വയറിളക്കാറുണ്ടായിരുന്നു.

    മാല്‍ക്കം എന്ന ഒരു കലാപ്രകടനം ഉണ്ട്. 12 അടി ഉയരവും, ഒന്നൊന്നരയടി ചുറ്റളവുമുള്ള തേക്കിന്റെ കഴ നിലത്ത് കുഴിച്ചിട്ട്, അതില്‍കിടന്നുള്ള പല പല കായികാഭ്യാസങ്ങള്‍. ഈ അഭ്യാസത്തിന്നു തുടങ്ങുന്നതിന്നുമുന്‍പ് തേക്കിന്‍ കഴയില്‍ ആവണക്കെണ്ണ പുരട്ടാറുണ്ട് (സ്ലിപ്പ് ആവില്ല എന്നതാണു പ്രധാനകാരണം എന്നു തോന്നുന്നു. ആധികാരികമായി അറിയില്ല). ഇന്ത്യയിലെ മൂന്നാലു സ്കൂളുകളില്‍ മാത്രമേ ഈ അഭ്യാസം പ്രാക്റ്റീസ് ചെയ്യുന്നത്. ഗുജറാത്തിലും പിന്നെ കേരളത്തില്‍ നാഷണല്‍ ഹൈസ്ക്കൂള്‍, ഇരിങ്ങലക്കുടയിലും, 4 വര്‍ഷത്തോളം മാല്‍ക്കം ടീമിലെ ഒരു സജീവ അഭ്യാസിയായിരുന്നു ഞാന്‍.

    ReplyDelete
  7. ആവണക്കെണ്ണയ്ക്കങ്ങിനെ ഒരു കുഴപ്പമുണ്ടോ ദേവാ? കൊച്ചു കുട്ടികളുടെ നിറുകം തലയില്‍ ആവണക്കെണ്ണ തേപ്പിച്ചാല്‍ നല്ലതാണെന്നു കേട്ടിട്ടുണ്ട്.അതാണ് ഞാനൊക്കെ ഉപയോഗിച്ചിരുന്നതും. ഹോ ആ ആവണക്കെണ്ണയും ബേബി പൌഡറും ചേര്‍ന്നുള്ള ആ സുഗന്ധം...
    വയറുകട്ടിയായാല്‍ ഇത്തിരി ( ഒരു സ്പൂണൊക്കെ) മരുന്നായി കുടിക്കുന്നതു നല്ലതല്ലെ?

    ReplyDelete
  8. ആവണക്കെണ്ണ കഴിച്ചു വയറിളക്കിയാല്‍ ഉണ്ടാകുന്ന അപകടങ്ങളെ പറ്റി ആരോ പറഞ്ഞതിനെ ദേവന്‍ സൂചിപ്പിച്ചതു കണ്ടപ്പോള്‍ വെള്ളത്തിന്റെ അപകടസാധ്യതയെ പറ്റി ഒരാള്‍ എഴുതിയത്‌ ഓര്‍മ്മ വരുന്നു inhalation is fatal എന്നു.
    എന്റെ അമ്മയുടെ ഒക്കെ ചെറുപ്പകാലത്ത്‌ വരെ സംസ്കൃതം മാഘം, നൈഷധം വരെ കഴിഞ്ഞാല്‍ അഷ്ടാംഗഹൃദയം പഠിക്കുക എന്നത്‌ നാട്ടുനടപ്പായിരുന്നു എന്ന്‌ അമ്മ പറഞ്ഞുതന്നിട്ടുണ്ട്‌. സര്‍വ്വകലാശാലാവിദ്യാഭ്യാസം സ്തുത്യര്‍ഹമായവിധത്തില്‍ പൂര്‍ത്തീകരിച്ചെങ്കിലും, പരമ്പരാഗതമായ്‌അരീതിയില്‍ മാത്രം പഠിച്ച എന്റെ മാതാപിതാക്കളോളം ജ്ഞാനം എനിക്ക്‌ ആയുര്‍വേദത്തിലില്ല തന്നെ - അവര്‍ പഠിച്ചതിനെക്കാള്‍ കൂടുതലായി ചരകം സുശ്രുതം തുടങ്ങിയ അനേകം ഗ്രന്ഥങ്ങളും പഠിച്ചിട്ടു പോലും.

    അങ്ങനെ അറിവുള്ള ഒരു തലമുറയിലെ ആളുകളാണ്‌ വേണ്ട രീതിയില്‍ ആവണക്കെണ്ണ ഉപയോഗിച്ചിരുന്നത്‌. അല്ലാത്തവര്‍ ഉപയോഗിക്കുന്നതിനു മുമ്പ്‌ വൈദ്യന്റെ ഉപദേശം തേടുന്നതാണ്‌ നല്ലത്‌.

    ആയുര്‍വേദത്തില്‍ ശരീരത്തിലെ ദഹനവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ കോഷ്ഠം എന്ന പേരില്‍ വ്യവഹരിക്കുന്നു, ഇതു മൃദു, മധ്യം , ക്രൂരം എന്നിങ്ങനെ മൂന്നു തരത്തിലുണ്ട്‌. ഇവയില്‍ ക്രൂരകോഷ്ഠന്നാണ്‌ സാധാരണ തീക്ഷ്ണമായ ആവണക്കെണ്ണ ഉപയോഗിക്കുന്നത്‌, അതിനു തന്നെ അതിന്റെ മാത്ര നോക്കി വേണം താനും.

    ഗന്ധര്‍വഹസ്താദി, നിംബാമൃതാദി തുടങ്ങിയ യോഗങ്ങളില്‍ തയാരാക്കുന്ന ആവണക്കെണ്ണ കേരളത്തില്‍ ഉപയോഗിക്കുന്നതിന്റെ അളവു നോക്കിയാല്‍ മേല്‍പറഞ്ഞ പ്രകാരം മിക്കവാറും എല്ലാവരും തന്നെ { ഹ്യ്പൊനറ്റ്രെമി, ക്യ്പൊകലെമി } ഇവ കൊണ്ട്‌ മരിച്ചു പോയിക്കാണണം.
    ദേവന്‍ ദയവു ചെയ്തു ആ ആളിന്റെ ലേഖനത്തിന്റെ ഒരു പകര്‍പ്പു അയച്ചുതന്നാല്‍ ഉപകാരമായിരുന്നു.indiaheritage@yahoo.co.in

    പൊതുവേ മലം വളരെ മുറുകി പോകുന്ന പ്രകൃതമല്ലെങ്കില്‍ വയറിളക്കാന്‍ നല്ലത്‌ അവിപത്തി പൊടി ആണ്‌ പേരു സൂചിപ്പിക്കുന്നതു പോലെ വിപത്തില്ല്ലാത്തതാണ്‌ അത്‌

    നിദ്ര എന്താണെന്നോ, സ്വപ്നം എന്താണെന്നോ, ഓര്‍മ്മ എന്താണെന്നോ, എന്തിന്‌ നാം എന്തുകൊണ്ട്‌ ജീവിച്ചിരിക്കുന്നു , എന്തുകൊണ്ട്‌ മരിക്കുന്നു എന്നുപോലും അറിയാത്ത ശാസ്ത്രത്തിന്റെ സ്തുതിപാഠകര്‍ - ഉപജ്ഞാതാക്കളല്ല എന്നു പ്രത്യേകം പറയട്ടെ, അങ്ങനെ പലതും പറയും.
    ഒരിക്കല്‍ മലയാള മനോരമ ഈയര്‍ ബൊക്കില്‍ വായിച്ചു- it is an established fact that the universe is expanding എന്ന്‌ അതായത്‌ "പ്രപഞ്ചം വികസിക്കുകയാണ്‌" എന്നു മലയാളം പതിപ്പിലും.
    ഞാനിപ്പോഴും പ്രപഞ്ചത്തിനപ്പുറമുള്ള ആ അപ്രപഞ്ചത്തെ അറിയുന്ന അഅ മഹാന്മാരെ ഒന്നു നേരില്‍ കണ്ടെങ്കില്‍ എന്നാശിക്കുകയാണ്‌ -- വികസിക്കുന്ന പ്രപഞ്ചത്തിന്‌ വികസിച്ചു ചെല്ലാന്‍ ഇടം കൊടുക്കുന്ന ആ അപ്രപഞ്ചമെ അതു തന്നെ
    വൈദ്യരാജ നമസ്തുഭ്യം യമരാജ സഹോദര
    യമസ്തു ഹരതേ പ്രാണാന്‍ വൈദ്യഃ പ്രാണാന്‍ ധനാനി ച
    അര്‍ഥം മനസ്സിലായില്ലെങ്കില്‍- യമന്റെ സഹോദരനായ വൈദ്യരാജന്‌ നമസ്കാരം യമന്‍ പ്രാണനെ മാത്രന്മെ എടുക്കുന്നുള്ളു. പക്ഷെ വൈദ്യന്‍ കൂടെ ധനവും എടുക്കും.

    ഇന്നത്തെ ആധുനിക ആശുപത്രികള്‍ ഈ വാക്കുകളെ ശരിവക്കുകയല്ലേ ചെയ്യുന്നത്‌?

    പിന്നെ ഡാലിയേ എന്നെ പറ്റിച്ചു അല്ലേ - കമന്റ്‌ മോഡരേഷന്‍ എടുത്തു മാറ്റാന്‍ പറഞ്ഞു ഞാനതു മാറ്റി. ഇത്രയും കമന്റൊന്നും വന്നതു ഞാന്‍ അറിഞ്ഞേ ഇല്ല അതില്‍ പിന്നെ, എന്റെ മെയിലില്‍ വരുന്നില്ല. അതുകൊണ്ട്‌ ദേ വീണ്ടും മോഡരേഷന്‍ എനേബിള്‍ ചെയ്യുന്നു.
    അനംഗാരിയുടെ ഔഷധത്തോട്ടത്തിന്റെ താല്‍പര്യം നല്ലതു തന്നെ.
    ഞാന്‍ മുമ്പെഴുതിയിരുന്നു- ഓരൊ വീട്ടിനും ഒരു കുറ്റിക്കാടും , ഒരു കുളവും, പറമ്പിനു ചുറ്റും വേലിയും ആയിരുന്ന കാലത്ത്‌ തോട്ടത്തിന്റെ ആവശ്യം ഇല്ലായിരുന്നു. ഇന്നു മതിലുകള്‍ വന്നു, കാടുകള്‍ വെട്ടിത്തെളിച്ചു, കുളം നികത്തി, ഇനിയും തോട്ടം അല്ലാതെ മറ്റ്‌ എന്തു ശരണം.

    ഒരു ഭയം കൂടിയുണ്ട്‌ -അതുകൊണ്ടാണ്‌ മഞ്ഞപ്പിത്തത്തിന്റെ മരുന്നു മാത്ര എഴുതാതിരുന്നത്‌- ഒരു വിവരം കിട്ടിക്കഴിഞ്ഞാല്‍ ആ വര്‍ഗ്ഗത്തിലുള്ള ചെടികളെല്ലാം കൂട്ടി അടിച്ചു പരത്തി തന്റെ പേറ്റന്റാക്കി ഒരു ഇംഗ്ലീഷ്‌ പേരും ഇട്ട്‌ കുത്തുപാള എടുപ്പിക്കുന്ന വ്യവസായികളെ.
    ആയുര്‍വേദമരുന്നുകള്‍ തല്‍സമയം പറിച്ചെടുത്ത്‌ തയ്യാറാക്കി ധര്‍മ്മമായി വൈദ്യന്‍ കൊടുക്കുന്നത്‌ ഉപയോഗിക്കുന്നതും, കച്ചവടവും തമ്മില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത വ്യത്യാസമുണ്ട്‌ - ഇപ്പോള്‍ ധര്‍മ്മമാണ്‌ എല്ലാവരും ചെയ്യുന്നത്‌ എന്നു ഞാന്‍ പറഞ്ഞില്ലേ

    ReplyDelete
  9. what I wrote as 'hyponatremia', and 'hypokalemia' are shown as some illegible malayalam words sin my above comment
    sorry

    ReplyDelete
  10. അതുല്ല്യ
    "--പണിക്കര്‍ മാഷെ, നല്ല പോസ്റ്റ്‌. പച്ചക്കറികളെ കുറിച്ചും ഇത്‌ പോലെ ഒന്ന് പറഞ്ഞാ, ഞാനാ കരിവേപ്പിലയേ കുറിച്ച്‌ പറഞ്ഞ, അര വൈദ്യന്‍ ആളെ കൊല്ലുന്ന പോലെ ആവാതിരിയ്കും. കാത്തിരിയ്കുന്നു.--"

    അതുല്ല്യ കറിവേപ്പിലയെക്കുറിച്ചെഴുതിയത്‌ എന്താണെന്ന്‌ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിച്ചില്ല. ഒന്നു സഹായിക്കുമോ?

    ReplyDelete
  11. ഇഷ്ടപെട്ടു. രാസ്നാദി ചുര്നം ആവണക്കെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുശാനാണ് വിധി. ആവണക്ക് എണ്ണ കണ്ണിനും നല്ലതാണ്.
    വയറിളക്കുക എന്ന് പറഞ്ഞാല്‍ ആളുകള്‍ ഇന്ന് കളിയാക്കും. '' എനിക്ക് മലബന്ധമില്ല ഡോക്ടറെ...". ആയുര്‍വേദത്തില്‍ വയറിളക്കല്‍ ഒരു ശോധന ചികിത്സയാണ്. അതിനു വെറും മലം പുറന്തള്ളുക എന്ന ധര്‍മം മാത്രമല്ല ഉള്ളത്. അത് അറിയാത്തവര്‍ പലതും എഴുതുന്നു. അതിനെ അത്രകാര്യമാക്കണ്ട.

    ReplyDelete
  12. ആവണക്കെണ്ണ ചിലപ്പോൾ വിഷവുമായി മാറുമെന്ന് കേട്ടിട്ടുണ്ടല്ലോ.ഇതെങ്ങിനെയാണ്?

    ReplyDelete
  13. എണ്ണകള്‍ പറയുന്ന അളവില്‍ കഴിച്ചാല്‍ വിഷം ആകുകയില്ല.
    ഇനി അളവു കൂടിയാലോ പഴക്കം ചെന്നാലൊ ഒക്കെ ആകുമായിരിക്കും . തീര്‍ച്ചയില്ല
    അരെങ്കിലുംവിശദമാക്കും എന്നു പ്രതീക്ഷിക്കാം

    ReplyDelete