വീട്ടിൽ പശു കോഴി പട്ടി പൂച്ച ഇവ എന്നും ഉണ്ടായിരുന്നു. ഒരിക്കൽ അമ്മയും ഞാനും കൂടി വടക്കെകരയിൽ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോൾ അവിടെ ഒരു പൂച്ചയെ കണ്ടു.
സാധാരണ വീടുകളിൽ വളർത്തുന്ന പൂച്ച മനുഷ്യരുമായി വളരെ ഇണങ്ങി അല്ലെ പെരുമാറുക. എന്നാൽ ഇത് അങ്ങനല്ല. ഞങ്ങളെ കണ്ടതും ചാടി ഉത്തരത്തിന്റെ മുകളിലായി അതിന്റെ ഇരിപ്പ്.
എത്ര വിളിച്ചിട്ടും അത് താഴെ വരുന്നില്ല. അമ്മയ്ക്ക് അതിനെ വളരെ ഇഷ്ടപ്പെട്ടു. അമ്മ അപ്പച്ചിയോടു പറഞ്ഞു ഇതിനു കുഞ്ഞുണ്ടാകുമ്പോൾ ഒരെണ്ണത്തിനെ എനിക്കു വേണം. പറയാൻ കാര്യം എലിയെ പിടിക്കുന്ന പൂച്ച ആളുകളോട് അകല്ച്ച കാണിച്ച് അവനവന്റെ ഇര തന്നെ തേടിപ്പിടിക്കുന്നവ ആയിരിക്കും അത്രെ. മടിയിൽ കയറിയിരുന്ന് കിന്നരിക്കുന്നവ എലിയെ പിടിക്കില്ല. ശരിയാണ്. വയറു നിറഞ്ഞാൽ പിന്നെ എന്തിന് എലിയുടെ പിന്നാലെ പോണം അല്ലെ?
അപ്പച്ചി സമ്മതിച്ചു. നല്ല കറുകറുത്ത ഒരു ച്ചമ്മ ആയിരുന്നു അത്.
അധികം താമസിയാതെ അതിനു കുഞ്ഞുണ്ടായി. അതിനെ കൊണ്ടുവരുന്ന ജോലി എനിക്കുള്ളതായിരുന്നു. ഞാൻ അതിൽ ഒരെണ്ണത്തിനെ വീട്ടിൽ എത്തിച്ചു. അതിന്റെ അമ്മ അതിനുള്ള വേലകൾ മിക്കവാറും പഠിപ്പിച്ചു കഴിഞ്ഞായിരുന്നു, അതിനെ കൊണ്ടു വന്നത്.
ഒരു രണ്ടു മാസം കഴിഞ്ഞപ്പോൾ ചാലുംതലക്കൽ വാസന്തിചേച്ചിയുടെ പൂച്ചയും പ്രസവിച്ചു. അതിന്റെയും ഒരു കുഞ്ഞിനെ ഞാൻ വീട്ടിൽ കൊണ്ടു വന്നു.
പ്രായം കൊണ്ട് ആദ്യത്തെ കറുത്ത പൂച്ച മൂത്തതായിരുന്നതു കൊണ്ട് അത് സ്വയം ഈ രണ്ടാമത്തെ പൂച്ചക്കുട്ടിയുടെ കാർണ്ണവർ സ്ഥാനം ഏറ്റെടുത്തു.
ഒരു അമ്മയുടെ സ്ഥാനത്ത് നിന്നും ചെയ്യേണ്ട കാര്യങ്ങൾ ഏറ്റെടുത്ത് പരിപാലിച്ചു.
അടുക്കളയിൽ അടുപ്പു വച്ചിരിക്കുന്ന പാതകത്തിനടിയിൽ ആണ് ഇവരുടെ വാസം. ചെറിയ പൂച്ചയ്ക്ക് പ്രാണികളെ പിടിച്ചു കൊണ്ട് കൊടുത്ത് അത് കഴിക്കുന്നത് കണ്ടിരിക്കും. പക്ഷെ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കൊച്ചുപൂച്ച
മുറുമുറുത്ത് കൊണ്ടാണു പോക്ക്
, ചേച്ചി കൊണ്ടു തന്നതാണെന്നൊന്നും അതിനില്ല, അതിനെ അടുപ്പിക്കുകയും ഇല്ല. പക്ഷെ ചേച്ചി പൂച്ചയ്ക്ക് അതിൽ ഒരു പ്രശ്നവും ഇല്ല.
അതിനു വേണ്ടത് അത് തന്നെ പിടിച്ച് തിന്നും ചെറുതിനുള്ളത് കൊണ്ടു കൊടുക്കും
എന്നോട് ചേച്ചി പൂച്ചയ്ക്ക് വലിയ ഇഷ്ടമാണ്.
വൈകുന്നേരം ഞാൻ സ്കൂളിൽ നിന്നു വരുന്നതും കാത്ത് വേലിക്കരികിൽ ഉണ്ടാകും.
ഞാൻ എത്തിക്കഴിഞ്ഞാൽ വാലുരുമ്മി കൂടെ നടക്കും .
ഞാൻ അതിനെ കയ്യിലെടുത്ത് വീട്ടിൽ എത്തും.
പുസ്തകം കൊണ്ടു വച്ച് ഷർട്ടും ഊരിക്കഴിഞ്ഞാൽ അടുക്കളപാതകത്തിനടുത്തേക്കാണ്.
അവിടെ ഏട്ടത്തിയമ്മ ചായ ഉണ്ടാക്കുന്നുണ്ടാകും
പാതകത്തിൽ കയറി ഇരുന്ന്, പൂച്ചയെ താലോലിച്ച്, അന്ന് കാലത്ത് പോയത് മുതലുള്ള കഥകൾ ഏട്ടത്തിയമ്മയെ പറഞ്ഞു കേൾപ്പിക്കലാണ് അടുത്ത ജോലി.
അങ്ങനെ അങ്ങനെ പൂച്ച വളർന്നു വരുന്നു.
ഒരു ദിവസം നോക്കിയപ്പോൾ ഒരു കാക്കയെയും കടിച്ചു തൂക്കി കൊണ്ടാണ് ചേച്ചി പൂച്ചയുടെ വരവ്. കാക്കയെ കൊണ്ടു വന്ന് പതിവു പോലെ പാതകത്തിനടിയിൽ കുടികൊള്ളുന്ന ചെറുപൂച്കയ്ക്ക് കൊടുക്കുന്നു. കാക്കയെ കടിച്ചെടുത്തിട്ട് മുരണ്ടു കൊണ്ട് ചെറുപൂച്ച ഉള്ളിലേക്കു വലിയുന്നു.
പിന്നീടൊരു ദിവസം live ആയി കാക്കയെ പിടിക്കുന്നതും കണ്ടു.
ഇങ്ങനെ താലോലിച്ചു വളർത്തിയത് കൊണ്ട് ചെറുപൂച്ച വെറും മണ്ടി ആയി പ്പോയി. അതിനു തന്നെ ജീവിക്കാനുള്ള അറിവില്ലാതെ ആയിപ്പോയി എന്നു ചുരുക്കം
അത് പുറം ലോകം കാണാൻ പോയില്ല, പുറത്തുള്ള അപകടങ്ങൾ എന്തണെന്നൊ എങ്ങനെ രക്ഷപ്പെടണം എന്നൊ അറിയില്ല
ഒരു ദിവസം ആദ്യമായി അതൊന്നു പുറത്തിറങ്ങി
അതായിരുന്നു അതിന്റെ ആദ്യത്തെയും അവസാനത്തേയും ദിവസം. പുലക്കുടിയിലെ പത്രോസ് എന്നു പേരുള്ള ഒരു പട്ടിയുടെ വായിൽ തീർന്നു അതിന്റെ ജീവിതം.
അന്നു മുതൽ ആ പട്ടി എന്റെ പരമശത്രു ആയിത്തീർന്നു. പക്ഷെ അതിനെ ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. കല്ലെറിയാനും , പശുവിനെ കെട്ടുന്ന കുറ്റി എടുത്തെറിയാനും ഒക്കെ ഒരുപാടു ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും ഏറ്റില്ല
പശുവിനെ കെട്ടുന്ന കുറ്റി എറിയുന്ന കാര്യം പറഞ്ഞപ്പോഴ അത്തരം വേരെ ഒരു സംഭവം ഓർമ്മ വന്നത്.
ഹരിപ്പാട്ടു താമസിക്കുന്ന ഒരു ദിവസം. അവിടെയും അയല്പക്കത്ത് ധാരാളം പട്ടികൾ ഉണ്ട്.
അവയിൽ രണ്ടെണ്ണം പാടം വഴി വന്ന് നമ്മുടെ പറമ്പിൽ കയറിയത് കണ്ട് ഇതു പോലെ ഒരു കുറ്റിയും എടുത്ത് അവയുടെ പിന്നാലെ ഓടി. അടിക്കാൻ പറ്റുന്നതിനു മുൻപേ അവ എന്നെ കണ്ടു അവ ഓടി. ഒരുപാടു ദൂരം ചെല്ലുന്നതിനു മുന്നെ എന്നാൽ എറിഞ്ഞേക്കാം എന്നു വിചാരിച്ച് കയ്യിലിരുന്ന കുറ്റി എറിഞ്ഞു.
കുറ്റി പട്ടിയ്ക്കു കൊണ്ടില്ല
പക്ഷെ പട്ടി എന്റെ കയ്യിൽ നിന്നും കുറ്റി പോയത് കണ്ടു
അത് തിരിഞ്ഞ് എന്റെ നേരെ ആയി.
അന്നു ഞാൻ തിരിച്ചോടിയ ഓട്ടം ഒളിമ്പിക്സിൽ ആയിരിക്കേണ്ടിയിരുനു, സ്വർണ്ണം ഒന്നല്ല ഒരുപാടു കിട്ടിയേനെ

ഹാ ഹാ ഹാ.ഇപ്പോളും ആ പേടി മാറിയില്ലേ???????
ReplyDeleteഹഹഹ ആ പേടി അല്ല ആ വിറ അതാണു കൂടുതൽ ശരി :)
Deleteവെറും കഥയല്ലിത് ,സാക്ഷാൽ അനുഭവം ...!
ReplyDeleteസത്യം ആണ് ട്ടൊ ശുദ്ധമായ അനുഭവം
Delete