ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ഷേവിങ്ങ് സെറ്റിന്റെ പടം എന്നായിരിക്കും ആലോചിച്ചത് അല്ലെ?
പുതിയതായി മേടിച്ചത് കാട്ടി ഞെളിയാനാണെന്നും വിചാരിച്ചായിരിക്കും അല്ലെ?
ഇനി ഇത് ഞാൻ ഉണ്ടാക്കിയതാണ് അതിന്റെ പരസ്യം ആണ് എന്നും വിചാരിച്ചു ഇല്ലെ?
എന്നാൽ നിങ്ങൾക്കൊക്കെ തെറ്റി.
ഇവനെ ഞാൻ എന്നൊ വാങ്ങിയതാണ്. എവിടെ നിന്നാണെന്നും ഓർമ്മയില്ല. പക്ഷെ ഉപയോഗിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി മാസം
ഇന്നും അവൻ ഒരു പോറൽ പോലും തരാതെ മുഖം വൃത്തിയാക്കി തരുന്നു.
ഇത് മാസം അഞ്ചു കഴിഞ്ഞു. ഞാൻ ഒന്നിടവിട്ട ദിവസമെ ഷേവ് ചെയ്യാറുള്ളു കേട്ടൊ.
എന്നാലും ഇത്രയും നാൾ സേവിച്ച ഇവനെ ഒന്ന് ആദരിക്കാതെ പോയാൽ അത് മര്യാദകേടാകും എന്ന് തോന്നി
അതിന്റെ മഹത്താം പടം ദാ ഇവിടെ. എല്ലാവ്രും കയ്യടിച്ച് പ്രോൽസാഹ്പ്പിച്ചെ
ഇനി ഇത് എവിടെയാണ് കിട്ടുന്നത് എന്നറിയാം എങ്കിൽ അത് പറഞ്ഞുതരാനും കൂടീ ഒരപേക്ഷ. രണ്ടെണ്ണം കൂടി വാങ്ങിക്കാനാ
ഹഹഹ...!
ReplyDeleteഇത് കൊള്ളാലോ!
ഞാന്‍ പണ്ടേ സൂപ്പര്‍ മാക്സ് ആണ്!
ഇതിനി കിട്ടാൻ ഒരു വഴിയുമില്ല മാഷേ.... അതിന്റെയൊക്കെ കാലം കഴിഞ്ഞു പോയി..
ReplyDeleteഇനി വല്ല ചൈനാക്കാരനും ഉണ്ടാക്കിത്തരേണ്ടി വരും...!
സേവിച്ചതിന് ഉപകാരസ്മരണ ഉണ്ടായല്ലോ!
ReplyDeleteനല്ല കാര്യം
ആശംസകള്‍ ഡോക്ടര്‍
അജിത് ജി,
ReplyDeleteഇവൻ ഇത്ര ഭയങ്കരൻ ആണെന്ന് അന്ന് അറിയാമായിരുന്നു എങ്കിൽ ഒരു പാകറ്റ് മുഴുവൻ വാങ്ങിവച്ചേനെ.
ഹാ ഇനി പറഞ്ഞിട്ടെന്ത് കാര്യം. സൂപർ മാക്സ് രണ്ടാമത്തെ ദിവസം ഉപയോഗിക്കുമ്പോൾ ചേന ചെത്തുന്നത് പോലാ !!!
വി കെ ജി. ശുഭാപ്തി വിശ്വാസം വേണ്ടെ എവിടെങ്കിലും കിട്ടും ഇനി പോകുന്ന എല്ലാ കടയിലും ഇത് ഞാൻ ചോദിക്കും :)
ReplyDelete
ReplyDeleteതങ്കപ്പൻ ചേട്ടാ മുഖം നീറാതെ ഇത്രയും നാൾ വടിക്കാൻ പറ്റുന്നത് ഒരു ചില്ലറ കാര്യം ആണോ? നന്ദി പറഞ്ഞില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടെന്ത് കാര്യം :)
അതിനി ഒരിടത്തു മാത്രേ കിട്ടൂ... മ്മ്ടെ ‘കുന്നംക്കുളത്ത്‘
ReplyDeleteഇതേതാ ബ്രാൻഡ്
ReplyDeleteഎന്നാലും 5 മാസം എന്നത്
വല്ലാത്ത ഒരു കടന്ന കൈയ്യായി പോയി
അതു കൊള്ളാം :)
ReplyDeleteജഗതി ഒരു സിനിമയില്‍ പറയുന്നുണ്ട് 'പത്ത്മുപ്പതു തവണ വടിച്ചപ്പോഴേക്കും ബ്ലേടിന്റെ മൂര്‍ച്ച പോയി' എന്ന്... അതിനെയും കടത്തി വെട്ടി. ആശംസകള്‍.
ReplyDelete