Tuesday, April 01, 2014

വേള്‍ഡ്‌ ക്ലാസ്സ്‌

ജീവിതം

സ്വതന്ത്രമായ ജീവിതം
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
അതിരുകള്‍ ഇല്ലാത്ത വിഹായസ്സ്‌

പകരം കൂട്ടിലിട്ട കിളികളെ പോലെ വയസ്‌ കാലത്ത്‌ ജനാലകളില്‍ കൂടി
അകലങ്ങളില്‍ കൂടി വണ്ടികള്‍ പോകുന്നത്‌ നോക്കി
നമ്മുടെ വണ്ടി എപ്പോഴാണൊ വരിക എന്നോര്‍ത്ത്‌ കൊണ്ട്‌ നെടുവീര്‍പ്പിടുന്ന

വേള്‍ഡ്‌ ക്ലാസ്സ്‌ ജീവിതം

പൊങ്ങട്ടെ ഇനിയും പൊങ്ങട്ടെ ഫ്ലാറ്റുകളുടെ ഉയരം

തേനീച്ചക്കൂടിനെ പോലെ ഓരോരോ അറയിലും തളച്ചിടപ്പെടട്ടെ ഇവിടത്തെ മാതാപിതാക്കള്‍

അപ്പോഴെ പൂര്‍ണ്ണമാകൂ വേള്‍ഡ്‌ ക്ലാസ്സ്‌

4 comments:

  1. ഇതൊന്നും നമ്മുടേതായിരുന്നില്ല. എല്ലാം വിദേശത്തു നിന്നും വന്നതാണ്. അതല്ലേ നമ്മൾക്കിഷ്ടവും...!

    ReplyDelete
  2. ഉയരട്ടങ്ങനെ ഉയരട്ടേ ഫ്ലാറ്റുകളങ്ങനെ
    പൊങ്ങട്ടെ.
    എന്നാലും അവസാനം താഴത്തുവരാതിരിക്കാനൊക്കുമോ ഡോക്ടര്‍.
    ചിന്ത നന്നായി
    ആശംസകള്‍

    ReplyDelete
  3. വേള്‍ഡ് ക്ലാസ് എന്തെന്നറിയാത്തവര്‍

    ReplyDelete
  4. പൊങ്ങട്ടെ ഇനിയും പൊങ്ങട്ടെ ഫ്ലാറ്റുകളുടെ ഉയരം

    തേനീച്ചക്കൂടിനെ പോലെ ഓരോരോ അറയിലും തളച്ചിടപ്പെടട്ടെ ഇവിടത്തെ മാതാപിതാക്കള്‍

    അപ്പോഴെ പൂര്‍ണ്ണമാകൂ വേള്‍ഡ്‌ ക്ലാസ്സ്‌

    ReplyDelete