Wednesday, October 26, 2011

ദീപശിഖാ കാളിദാസന്

മഹാകവി കാളിദാസന്‌ "ദീപശിഖാ കാളിദാസന്‍" എന്ന ഒരു വിശേഷ പേരുണ്ട്‌. അത്‌ എങ്ങനെ ഉണ്ടായി എന്ന് അറിയാമായിരിക്കും അല്ലെ?

പക്ഷെ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിലോ?

അതുകൊണ്ട്‌ അത്‌ ഇവിടെ കുറിക്കാം

കാവ്യങ്ങളില്‍ പലയിടത്തും കാണുന്ന പല പല ഉപമകള്‍ ഉണ്ട്‌. പക്ഷെ ഉപമകളില്‍ ഏറ്റവും നല്ലത്‌ കാളിദാസന്റെതാണ്‌ എന്നാണ്‌ പണ്ടുള്ളവര്‍ പറയുന്നത്‌

"ഉപമാ കാളിദാസസ്യ" ഉപമയാണൊ അത്‌ കാളിദാസന്റെ ആയിരിക്കണം

ഇതിനു കാരണം

രഘുവംശ കാവ്യത്തില്‍ ഇന്ദുമതിയുടെ സ്വയംവരം വര്‍ണ്ണിക്കുന്ന ഒരു രംഗം ഉണ്ട്‌.
ധാരാളം പ്രസിദ്ധരായ രാജാക്കന്മാര്‍ നിരനിരയായി ഇരിക്കുന്നു.

അതിനു നടുവിലൂടെ സ്വയംവരമാല്യവുമായി ഇന്ദുമതി സാവകാശം നടന്നു പോകുന്നു.

ഓരോരോ രാജാവും ഇരിക്കുന്ന ഭാഗത്തെത്തുന്നതിനു മുന്‍പും എത്തുമ്പോഴും അവിടം കടന്നു പോകുമ്പോഴും അതാതു രാജാവിന്റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റത്തെ കാളിദാസന്‍ ഉപമിച്ചത്‌ ഇപ്രകാരം -
രാജവീഥിയിലൂടെ ഒരാള്‍ ഒരു ദീപശിഖയും പിടിച്ചു കൊണ്ട്‌ നടന്നു പോകുമ്പോള്‍ രണ്ടു വശത്തും ഉള്ള കെട്ടിടങ്ങളെ പോലെ എന്ന്

"സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാര്‍ഗ്ഗാട്ട ഇവ പ്രപേദേ
വിവര്‍ണ്ണഭാവം സ സ ഭൂമിപാലഃ"


സ്വയംവരോദ്യുതയായ അവള്‍ യാതൊരു രാജാവിനെ ഒക്കെ കടന്നു പോയൊ അവര്‍,
രാത്രികാലത്ത്‌ സഞ്ചരിക്കുന്ന ഒരു ദീപശിഖയാല്‍ രാജമാര്‍ഗ്ഗത്തിനു ഇരുവശത്തും ഉള്ള ഗോപുരങ്ങളെ പോലെ വിവര്‍ണ്ണഭാവത്തെ പ്രാപിച്ചു

അടുത്തെത്തുമ്പോഴുള്ള തെളിച്ചവും കടന്നു പോകുമ്പോഴുള്ള ചമ്മലും ഇതില്‍ കൂടൂതല്‍ ഭംഗിയായി എഴുതാന്‍ പറ്റുമോ? കാളിദാസനോടു ചോദിച്ചാല്‍ ചിലപ്പോള്‍ ഇതിലും നല്ലത്‌ ഇനിയും ഉണ്ടായിരിക്കും അല്ലെ?

ഇതിപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം ഞാന്‍ മറ്റൊരു ബ്ലോഗില്‍ കണ്ട ഒരു ഉപമ ആണ്‌

നിലവിലുള്ള ജീവികളില്‍ ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്ഥമായതും ചിലര്‍ സുഖമുള്ളവരും മറ്റു ചിലര്‍ ദുഃഖമുള്ളവരും ഒക്കെ ആകുന്നത്‌, അവരവരുടെ മുജ്ജന്മകര്‍മ്മഫലം ആണ്‌ എന്ന് പറഞ്ഞു കേള്‍ക്കുന്നു.

അതിന്‌ വഴിയില്‍ കാണാവുന്ന ഒരു ഉദാഹരണം ഇതിലും ഭംഗിയായി പറയാന്‍ പറ്റുമോ?
"
രണ്ട്‌ പേരും ഒരേ സ്ഥലത്തേക്കാണ്‌ പോകുന്നത്‌.എന്നിട്ടും അതില്‍ ഒരാള്‍ക്കുമാത്രം പണം കൊടുത്തത്‌ ശരിയായില്ല. മറ്റ്‌ എത്രയോ വഴിയാത്രക്കാര്‍ പോകുന്നു അവര്‍ക്കാര്‍ക്കും പണം നല്‍കാതെ ഈ ആള്‍ക്കു മാത്രം എന്തിനാണ്‌ പണം നല്‍കിയത്‌ ? അതു വിവേചനമല്ലെ?

"

ബാക്കി ഇവിടെ വായിക്കുക

Tuesday, October 11, 2011

സര്‍വതോഭദ്രം

സംസ്കൃതത്തിലെ മഹാകാവ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം എന്നു പ്രസിദ്ധമായ മാഘന്റെ ശിശുപാലവധത്തിലെ ചില ശ്ലോകങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. http://magham.blogspot.com ല്‍

അതില്‍ ഒന്ന് ഇവിടെ repost

സര്‍വതോഭദ്രം
സകാരനാനാരകാസ
കായസാദദസായകാ
രസാഹവാവാഹസാര
നാദവാദദവാദനാ

the peculiarity of this sloka is better explained in this table below- typing the sloka in the table starting from the forth line second time, read it in any way the same sloka is got


"

ലക്ഷണം "തദിഷ്ടം സര്‍വതോഭദ്രം ഭ്രമണം യദി സര്‍വതഃ"


{Note :All these slokas are from maaghaa's Sisupaalavadham 19thchapter where he is proving his command over the language. Thischapter is dealing with the yuddha between sisupaala sainayam andbalabhadrasainyam when Sisupaala sainyam is going to attackpradyumna when pradymna gets the edge-and here it says,}-

ഉത്സാഹികളായ അനേകവിധം , ശത്രുസൈന്യത്തിണ്റ്റെ ഗതിവിശെഷത്തേയും ശരീരത്തേയും നശിപ്പിക്കുന്ന ബാണങ്ങളുള്ളതും, യുദ്ധാനുരാഗിണികളായ ശ്രേഷ്ഠങ്ങളായ കുതിരകളുടെ ചിനപ്പു പൊലെ തോന്നുന്ന ഭേരീനാദത്തോടും കൂടിയ (--ആ സൈന്യം)

തീവണ്ടിപുരാണം

തീവണ്ടിപുരാണം പലതു വന്നപ്പോള്‍ പഴയത്‌ ഒന്നുകൂടി ഓര്‍ത്തു

ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
Repost from http://indiaheritage.blogspot.com/2007/03/blog-post.html
വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.

ശ്ലോകം -

തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.

അദ്ദേഹം പഠിപ്പിക്കുകയാണ്‌-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത്‌ വന്നു.

പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത്‌ പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത്‌ കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക്‌ തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.

എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ്‌ = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.

സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ്‌ എഴുതിയിരിക്കുന്നത്‌ എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക്‌ ബാകി നോക്കാം.

പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?

പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ്‌ - അതേ പാഴായി ഒരു വാക്ക്‌ ഞാന്‍ പറഞ്ഞു പോയി - ഏതാണ്‌? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത്‌ എന്നു മനസ്സിലായില്ല എന്ന്‌.അതേ ആ വാക്ക്‌ ഉപയോഗിച്ചതിന്‌ മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ

എന്തേ കേമമായില്ലേ അര്‍ഥം?

(
NB -----

"തീവണ്ടിയാപ്പീസിലനേകമട്ടായ്‌
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ്‌ നീണ്ടു കിടന്നിടുന്നു

ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്‌
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍

ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ്‌ തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ്‌ ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
--- )

Tuesday, October 04, 2011

മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ

പഥികന്‍ ജി തീവണ്ടിയാത്ര രണ്ടു ഘട്ടങ്ങളായി എഴുതി. രണ്ടിലും റ്റിറ്റി യുടെ അക്രമം

ഈ റ്റിറ്റി അക്രമത്തെ കുറിച്ച്‌ ഒരു തമാശ കഥയുണ്ട്‌ അതു മിക്കവര്‍ക്കും അറിയാമായിരിക്കും
അല്ലെ
എന്നാല്‍ അറിയാത്തവര്‍ക്കു വേണ്ടി ദാ ഇവിടെ

ഒരിക്കല്‍ രണ്ടു മലയാളി കുട്ടികള്‍ പഞ്ചാബില്‍ പഠിക്കാന്‍ പോയി

രണ്ടും രണ്ട്‌ അശു പിള്ളേര്‍

പഞ്ചാബികളൊ കാളകൂറ്റന്മാരെ പോലെ ഉള്ള കുട്ടികള്‍.

ഈ അശുക്കളെ അവര്‍ നല്ലവണ്ണം റാഗു ചെയ്തു രസിച്ചു.

പാവം പിള്ളേര്‍ എന്തു ചെയ്യാന്‍. അനുഭവിക്കുക തന്നെ.
അങ്ങനെ അങ്ങനെ ഒരു അവധിദിവസം വന്നു.

അവധിദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്നാല്‍ അപക്കടം ആണെന്നു തോന്നിയിട്ട്‌ പിള്ളേര്‍ കാശ്മീരിലേക്കു ടൂറു പോകാന്‍ തീരുമാനിച്ചു.

ഈ വിവരം രണ്ടു പഞ്ചാബികള്‍ എങ്ങനെയോ മണത്തറിഞ്ഞു.
റെയില്‌വെ സ്റ്റേഷനില്‍ പിള്ളേര്‍ എത്തി ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ രണ്ടു പഞ്ചാബികളും പിന്നില്‍

പിള്ളേറില്‍ ഒരാള്‍ കാശ്മീരിനു ഒരു ടികറ്റ്‌ എടുത്തു
മറ്റവന്‍ ചുമ്മാ നിന്നു

പഞ്ചാബികള്‍ രണ്ടു പേര്‍ക്കും കൂടി ചേര്‍ന്ന് ഒരു ടിക്കറ്റ്‌ എടുത്തു.

ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ പഞ്ചാബികള്‍ക്കു സംശയം ഇനി ഒരുത്തനെ പോകുന്നുള്ളാരിക്കും. ഒരുത്തന്‍ എങ്കില്‍ ഒരുത്തന്‍. ഏതായാലും അവനെ പൊരിക്കാം. അവര്‍ ചോദിച്ചു
"എന്താ രണ്ടുപേരും പോകാതെ ഒരാള്‍ മാത്രം പോകുന്നത്‌?"

പിള്ളേര്‍ പറഞ്ഞു " അയ്യൊ ഞങ്ങള്‍ രണ്ടുപേരും പോകുന്നുണ്ട്‌"

"അതിനു നീ ഒരു റ്റിക്കറ്റേ എടുത്തുള്ളല്ലൊ" പഞ്ചാബി

പിള്ളേര്‍ പറഞ്ഞു " അതു ഞങ്ങള്‍ മലയാളികള്‍ രണ്ടു പിള്ളേര്‍ക്ക്‌ ഓണ്‌വേര്‍ഡ്‌ ജേണി രണ്ടുപേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ മതി"

അങ്ങനെ ട്രെയിന്‍ വന്നു

രണ്ടു കൂട്ടരും കയറി. ഉള്ളിലും പിള്ളേര്‍ക്ക്‌ അവശത തന്നെ. നിവൃത്തിയില്ലാതെ ഇരിക്കുമ്പോള്‍ ഒരറ്റത്ത്‌ റ്റി റ്റി കയറുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പിള്ളേരും കൂടി എഴുനേറ്റ്‌ എതിര്‍വശത്തെ കക്കൂസില്‍ പോയി കതകടച്ചു.

റ്റി റ്റി പരിശോധന നടത്തി നടത്തി ആ അറ്റത്തെത്തി. ആരോ അങ്ങോട്ടു പോകുന്നതു നേരത്തെ കണ്ട റ്റി റ്റി കക്കൂസിന്റെ വാതിലില്‍ മുട്ടി. അകത്തു നിന്നും ചോദ്യം " ആരാ"

റ്റി റ്റി " റ്റികറ്റ്‌ ചെക്‌'
കതകിന്റെ ഒരു വശം അല്‍പം തുറന്ന് ഒരു കയ്‌ മാത്രം വെളിയില്‍ വന്നു ടികറ്റ്‌ നീട്ടിക്കൊണ്ട്‌.

അതു മേടിച്ചു വരച്ചു തിരികെ നല്‍കിയിട്ട്‌ റ്റി റ്റി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പിള്ളേര്‍ രണ്ടും അവരവരുടെ സ്ഥലത്തു വന്നിരുന്നു.

പഞ്ചാബികള്‍ക്ക്‌ അസൂയ ഉണ്ടായി എങ്കിലും സന്തോഷമായി ഒരു വേല പഠിച്ചല്ലൊ ആഹാ ഇനി മുതല്‍ യാത്രയ്ക്ക്‌ രണ്ടു പേര്‍ക്ക്‌ ഒരു ടിക്കറ്റ്‌ എന്തു സുഖം

അങ്ങനെ കാശ്മീരില്‍ എത്തി

അവിടെയും പിള്ളേരുടെ പിന്നാലെ നടനു ശല്യം ചെയ്ത്‌ അവസാനം തിരികെ പോരേണ്ട സമയം ആയി.

നാലു പേരും സ്റ്റേഷനില്‍ എത്തി

പഞ്ചാബികള്‍ ക്യൂവില്‍ നിന്നു. പുതിയ ബുദ്ധി ഉപയോഗിച്ച്‌ ഒരു ടിക്കറ്റ്‌ എടുത്തു.

മലയാളി പിള്ളേര്‍ അവിടെ ഇരിക്കുന്നതെ ഉള്ളു ടികറ്റ്‌ എടുക്കുന്നില്ല.

പഞ്ചാബികള്‍ ചോദിച്ചു " എന്താ നിങ്ങള്‍ വരുന്നില്ലെ?"

പിള്ളേര്‍ "ഉണ്ട്‌"

പഞ്ചാബി " പിന്നെ എന്താ ടിക്കറ്റ്‌ എടുക്കാത്തത്‌?"

പിള്ളേര്‍ " അതു ഞങ്ങള്‍ മലയാളി പിള്ളേര്‍ക്ക്‌ റിറ്റേണ്‍ യാത്ര ഫ്രീ യാ"

ശെടാ ഇനി അതെങ്ങനെയാണൊ പോലും. പഞ്ചാബികള്‍ അസ്വസ്ഥരായി.

ട്രെയിന്‍ വന്നു

പഴയതു പോലെ ശല്യപ്പെടുത്തലും മറ്റുമായി യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളി പിള്ളേര്‍ എഴുന്നേറ്റു പറഞ്ഞു "ദാ റ്റി റ്റി വരുന്നു "

ഇതു പറയലും അവര്‍ ചൂണ്ടിയതിനു എതിര്‍വശത്തുള്ള കക്കൂസിനു നേരെ യാത്ര ആയി. ഒപ്പം തന്നെ ആദ്യമായതിന്റെ വെപ്രാളത്തോടു കൂടി പഞ്ചാബികളും എത്തി ഒരു വശത്തെ കക്കൂസില്‍ കയറി കതകടച്ചു.

മലയാളി പീള്ളേര്‍ കുറെ നേറം കാത്തു നിന്നതിനു ശേഷം പതിയെ തങ്ങളുടെ കയ്യിലെ പഴയ ടിക്കറ്റ്‌ അടുത്തു. പിന്നീട്‌ പഞ്ചാബികള്‍ ഒളിച്ച കക്കൂസിന്റെ കതകില്‍ മുട്ടി "ടിക്കറ്റ്‌ ചെക്‌"

ഒട്ടും താമസിച്ചില്ല ടിക്കറ്റോടു കൂടി പഞ്ചാബികളില്‍ ഒരുത്തന്റെ കൈ വെളിയില്‍ വന്നു. ആ ടിക്കറ്റ്‌ വാങ്ങി പോകറ്റില്‍ ഇട്ടിട്ട്‌ പഴയ ടികറ്റ്‌ പിള്ളേര്‍ തിരികെ നല്‍കിയിട്ട്‌ അവരുടെ സീറ്റില്‍ വന്നിരുന്നു

ശേഷം ചിന്ത്യം

Saturday, October 01, 2011

ചിത്രപ്രശ്നം







കുറച്ചു പടങ്ങള്‍
ഇത്‌ എന്തൊക്കെ ആണെന്നു പറയാമോ?

ക്ലു ഒന്നും ആവശ്യം വരും എന്നു തോന്നുന്നില്ല അഥവാ വേണം എങ്കില്‍ പിന്നീട്‌