Friday, September 02, 2011
എന്നോടെന്തിനീ പിണക്കം?
ഞങ്ങളുടെ ചെറിയ ബാല്‍കണിയില്‍ ഉള്ള സ്ഥലത്ത് വച്ച ചെടികള്‍ എല്ലാം നിറയെ പൂത്തു.
പുറത്ത് വെളിസ്ഥലമായി കിടക്കുന്നടത്തെല്ലാം പൂക്കള്‍
പക്ഷെ ഈ ബാള്‍സത്തിനു മാത്രം പൂവില്ല. ഇതിനെന്നല്ല ഇതിനോടൊപ്പം പാകി കിളിച്ച ഒരു ഇരുപത്തഞ്ചു ചെടികള്‍ ഒന്നിനും പൂവില്ല
ആരോഗ്യമില്ലാഞ്ഞല്ല.
പൂക്കാനറിയാഞ്ഞിട്ടുമാകില്ല. കാരണം ഇതിന്റെ അമ്മച്ചെടി അതോ അച്ഛന്‍ ചെടിയോ ദാ കഴിഞ്ഞ നവംബറില്‍ പൂത്തുനിക്കുന്നതാണ് മുകളില്‍.
ഇതിനെ ചിരൈയ്യ ഫൂല്‍ എന്നാണ് ഇവിടത്തുകാര്‍ വിളിക്കുന്നത്
സമാധാനമായി ഇപ്പൊ പിണക്കമൊക്കെ മാറി ഓരോരുത്തരായി പൂത്തു തുടങ്ങി
Labels:
ചിരൈയ്യ ഫൂല്‍,
പൂക്കള്‍,
ബാള്‍സം
Subscribe to:
Post Comments (Atom)
പിണക്കമാണെന്ന തോന്നുന്നത്
ReplyDeleteമനോഹരമായ പൂക്കൾ.. ബാൾസമേ, പിണക്കമാണോ എന്നോടിണക്കമാണോ:)
ReplyDeleteആരേ ബാല്സമേ നിഷ്കളന്കനായ പണിക്കര്‍ സാറിനോടെന്താ പിണകം. സമയാസമയം വെള്ളം തരുന്നില്ലേ വളം ഇടുന്നില്ലേ കടേ കൂടെ വന്നു പരിലാളിക്കുനില്ലേ എന്തിന്റെ കുറവാ. നിനക്ക് നിന്റെ അപ്പനും അമ്മയും പൂകാനും കാക്ക്യാന്നും ഒന്നും പറഞ്ഞു തന്നിലെ. നിന്റെ പേര് പോലെ നീ ആളത്ര ശരിയല്ലാ ..
ReplyDeleteപണിക്കര്‍ സാറേ നാട്ടുവര്ത്തമാനമായി കേട്ടിട്ടുള്ള ഒരു സൂത്രം പറഞ്ഞു തരാം ..
കാക്ക്യാത്ത പ്ലാവിന്റെ ചുവട്ടില്‍ മുള്ള് ചെടിയുടെ മുള്ളുകള്‍ കൊണ്ട് വന്നു ചവിട്ടി താക്കുമത്രേ ഒരു തരം പീഡനം. മുള്ള് കൊണ്ട് പിറ്റേ കൊല്ലം പ്ലാവ് താനേ കാക്കുമാത്രേ, അത് പോലെ നെല്ലി മരത്തിനു ചുവട്ടില്‍ ഒരു നാടകം ഭര്‍ത്താവ് വെട്ടു കത്തി എടുത്തു തെല്ലിയെ വെട്ടാന്‍ പോക്കും ഭാര്യ അരുതെ അരുതേ പോകരുതേ എന്ന് വിളിക്കും തടയും അടുത്ത തവണ കാച്ചില്ല എങ്കില്‍ വെട്ടുമെന്ന് നാലഞ്ചു ഡയലോഗും അതും പിറ്റേ കൊല്ലം അതും ഫലിച്ചു പോക്കുമാത്ര ഇതു ഭീഷണി പെടുതല്‍ ...
ഇതില്‍ എതു വേണം എന്ന് സാറ് തീരുമാനിക്കു ചിലപ്പോ ഒന്ന് വിരട്ടിയാല്‍ മതി കണ്ടിച്ചു കളയുമെന്നോ മറ്റോ പറയുമ്പോഴേ പൂത്തു പോക്കുമെന്നെ ഹ ഹ
പൂത്ത ചെടികള്‍ മനോഹരം വീണ്ടും ഒരു പൂക്കാലത്തിനായി ആശംസകള്‍ സ്നേഹത്തോടെ മണ്‍സൂണ്‍ മധു
ഹ ഹ മണ്‍സൂന്‍ ജി
ReplyDeleteആശുപത്രിയില്‍ ഇരുന്നപ്പൊഴാ വായിച്ചത് ഇവിടിരുന്നു തന്നെ ഒരു വെരുട്ടങ്ങു വെരുട്ടി
ഇനി ബാക്കി വീട്ടില്‍ ചെന്നിട്ട്
അത്രയ്ക്കു തെക്കാണൊ വടക്ക്
അല്ല പിന്നെ
പിന്നൊരു രഹസ്യം വളമിടുന്നതും വെള്ളമൊഴിക്കുന്നതും എല്ലാം ഭൈമിയാ ആരുമറിയണ്ടാ മറിയ അല്ല അറിയണ്ടാ ന്ന്
വിടര്ന്നുല്ലസിക്കുന്ന പൂക്കള്‍ കാണുമ്പോള്‍ ഉള്ള ആഹ്ലാദം ഒന്ന് വേറെ തന്നെ!!!
ReplyDeleteപടം പിടിച്ചു പോസ്റ്റ് ചെയ്ത് തീര്‍ന്നില്ല താഴത്തെ ആന്റി വിളിച്ചു കൂവി
ReplyDeleteഓടിച്ചെന്നു നോക്കുമ്പോള്‍ മന്ദാരപ്പൂവും ഇലയുമെല്ലാം കുരങ്ങന്മാരുടെ വായില്‍
ദൈവമെ പകലായാല്‍ പുതച്ചു മൂടിയാണു വളര്‍ത്തുന്നത്
ഇന്നു പടം പിടിക്കാന്‍ ഒന്നു തുറന്നതാ കഷ്ടം
ini pookkalm ushar alle... onashamsakal
ReplyDeleteഇവരോടൊക്കെ എങ്ങിനെ ഞാൻ പിണങ്ങും..?
ReplyDeleteഇവൾ താനേ പൂത്തോളും, ഇപ്പോൾ പത്തുമണിയല്ലേ സമയം പാലിച്ച് പൂക്കുന്നത്.
ReplyDeleteപിന്നെ നാലുമണി വലിയ ബുദ്ധിമുട്ടി. ഇതൊക്കെ എന്റെ വീടിന്റെ 10 അടി “വിശാല” മുറ്റത്തെ കഥയാണേ.
ഓണാശംസകൾ
കലി ജീ, പൂക്കളം ഉഷാര്‍ ഓണാശംസകള്‍ അങ്ങോട്ടും നേരുന്നു നന്ദി
ReplyDeleteമുരളി ജീ എത്തി അല്ലെ നാട്ടില്‍ ഓണം ആഘോഷിക്കൂ ആശംസകള്‍ എല്ലാവര്‍ക്കും
കലാവല്ലഭന്‍ ജി
ഞാന്‍ കാത്തു കാത്തു മടുത്തു ശ്രീമതി പറയുന്നു കഴിഞ്ഞ കൊല്ലം നവംബറിലല്ലെ പൂത്തത് അതുകൊണ്ട് രണ്ടു മാസം കഴിയുമ്പോള്‍ പൂക്കും എന്ന്
നല്ല പൂക്കളം.പൂക്കൾക്കു പിണങ്ങാനാവില്ല.
ReplyDeleteനല്ല ഒരു ഓണം ആശംസിക്കുന്നു കൂട്ടത്തിൽ ഒരു ഓണപ്പാട്ടു കൂടെ പ്രതീക്ഷിക്കുന്നു
അത് പിണക്കമൊന്നുമല്ല, അല്പം കൂടി സൂര്യപ്രകാശം ലഭിച്ചാൽ നിറയെ പുഷ്പിക്കും.
ReplyDeleteഓണാശംസകൾ
കിലുക്കാമ്പെട്ടി, ഓണപാട്ടൊരെണ്ണം എഴുതി പോസ്റ്റ് ചെയ്യൂ
ReplyDeleteപക്ഷെ എന്റെ കയ്യില്‍ ഈണമൊക്കെ തീര്‍ന്നു പോകുവാണൊന്നൊരു സംശയം
ഏതെങ്കിലും ഒന്നിന്റെ തടിയിൽ ഒരു റിബൺ കൊണ്ട് ഒരു കെട്ടു കെട്ടിയേ ഡോക്ടർ സാറെ, ഉടനെ അതു പൂക്കാൻ തുടങ്ങും...!
ReplyDeleteഇല്ലെങ്കിൽ അതു മച്ചിയാ...!!
വി കെ ജി
ReplyDeleteബാള്‍സം താങ്കള്‍ കമന്റിടാന്‍ നോക്കി ഇരിക്കുകയായിരുന്നു എന്നു തോന്നുന്നു.
ഇന്നു കാലത്തു പോയി നോക്കി ഇനി അതിനെ അങ്ങു കെട്ടിയാലൊ ന്ന് - അയ്യെ കല്ല്യാണം കഴിക്കാനല്ല , താങ്കള്‍ പറഞ്ഞതു പോലെ ചെയ്യാന്‍-
ദാ ഒരെണ്ണത്തിന്റെ അഗ്രഭാഗത്ത് അഞ്ചാറു മുകുളങ്ങള്‍.
അപ്പൊ പൂക്കും. പൂക്കട്ടെ പടം ഇടാം
:)
ഇത് രണ്ടാമത്തെ വരവാണ്.
ReplyDeleteപാടുന്ന ഡോക്ടർ ഞാനാലപിച്ച പുതിയ കവിത കേട്ട് ഒരഭിപ്രായം അറിയിക്കുമോ ?
സമാധാനമായി ഇപ്പൊ പിണക്കമൊക്കെ മാറി ഓരോരുത്തരായി പൂത്തു തുടങ്ങി
ReplyDeleteഅല്ലെങ്കിലും ആർക്കെങ്കിലും അങ്ങനെ പിണങ്ങാൻ പറ്റുമോ സാറിനോട്. ഇതു വെറുമൊരു സൗന്ദര്യപ്പിണക്കം. അതു മാറുകേം ചെയ്തല്ലോ.
ReplyDelete@ Typist | എഴുത്തുകാരി
ReplyDeleteഈ വഴി വന്നു അല്ലെ?
നന്ദി
നമ്മുടെ കൂവളം ശരി ആയൊ?
ഒന്നുരണ്ട് മാസങ്ങളായി ബൂലോഗത്തേക്കു വരാറില്ല. കഴിയാറില്ല. താവളം തേടിയുള്ള ഒരുതരം പലായനം. അതിനിടയിൽ പാവം കൂവളത്തിനേയും ഉപേക്ഷിച്ചു പോരേണ്ടിവന്നു. ഒരിടത്താവളത്തിലെത്തിപ്പറ്റിയിട്ടുണ്ടിപ്പോൾ.
ReplyDeleteഇനിയൊന്നുഷാറാവണം, എഴുത്തില്ലെങ്കിലും വായനയിലെങ്കിലും.
പിണക്കം ഓക്കേ മാറി അല്ലെ അപ്പൊ ഞാന്‍ പറഞ്ഞു തന്ന സൂത്രം ഫലിച്ചു എന്ന് പറ പണിക്കര്‍ സാറേ .....
ReplyDeleteഇതില്‍ കുറെ കൂടി ചിത്രം ചേര്‍ത്ത് അല്ലെ എന്നിട്ട് രഹസ്യ ആക്കിവച്ചിരികൂവാ അല്ലെ ഒന്നും ആരോടും പറയാതെ ഹും
ഈ പുണ്യവാളനോട് പോലും( ആരാ ഈ പുണ്യവാളന്‍ എന്ന് ഞെട്ടണ്ട ഹ ഹ ഹ വന്നു നോക്ക് )