Sunday, April 17, 2011

അണ്ണാ ഹശാരെ

ഒരു പഴയ കഥയാണ്‌

ഒരു രാജാവ്‌ നാടു ചുറ്റാന്‍ ഇറങ്ങി.
നാട്ടിലെ കഥകള്‍ അറിയാന്‍ വേഷം മാറിയുള്ള യാത്ര.

യാത്രയില്‍ രാജ്യത്തെ പല കഥകളും രാജാവിന്റെ ചെവിയില്‍ എത്തി

കൈക്കൂലി, കോഴ എന്നു വേണ്ട എല്ലാതരം അഴിമതികളും

രാജാവിനു ദുഃഖമായി

അദ്ദേഹം മന്ത്രിയെ വിളിച്ചു

എന്താണിതിനൊരു പോംവഴി?

നമുക്കൊരു കാര്യം ചെയ്യാം

അഴിമതിൂണ്ടൊ എന്നു നോക്കാനും അതു നിരോധിക്കാനും ആയി ഒരാളെ നിയമിക്കാം.

ഏതു പ്രശ്നത്തിനും അയാളേ കണ്ടാല്‍ കൈക്കൂലിക്കാരനെ കയ്യോടു പിടികൂടി, പ്രശ്നം തീര്‍ക്കണം അത്ര തന്നെ

ആഹാ

എന്തൊരു സുന്ദര തീരുമാനം രാജാവു മന്ത്രിയെ തോളില്‍ തട്ടി അഭിനന്ദിച്ചു.

മന്ത്രിയുടെ ബന്ധു അഴിമതിനിരോധന പ്രധാനിയായി നിയമിക്കപ്പെട്ടു.

കുറച്ചു കാലം രാജാവ്‌ നേരിട്ടു തന്നെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചു

എല്ലാം ഭദ്രം

നാട്‌ സ്വര്‍ഗ്ഗം യാതൊരു അഴിമതിയും ഇല്ല.

മാസാമാസം ഉള്‍ല റിപോര്‍ട്ടുകള്‍ അതാണു സൂചിപ്പിക്കുന്നത്‌

വീണ്ടും രാജാവ്‌ വേഷപ്രഛന്നനായി ഇറങ്ങി

പണ്ടു പരാതി പറഞ്ഞ ഓരോരുത്തരെയും കണ്ടു

എങ്ങനെ ഉണ്ട്‌ ഇപ്പ്പ്പോള്‍? ഒരു പ്രശ്നവും ഇല്ലല്ലൊ.

അവര്‍ പറഞ്ഞു
ഹേയ്‌ ഇപ്പോള്‍ ഒരു പ്രശ്നവും ഇല്ല. പണ്ട്‌ ഒരാള്‍ക്കു കൊടൂത്താല്‍ മതിയായിരുന്നു.
ഇപ്പോള്‍ ചെലവ്‌ ഇരട്ടിയായി പഴയതു പോലെ എല്ലാവര്‍ക്കും കൊടൂക്കണം അതിനു തുല്യമായ തുക പുതിയ ആള്‍ക്കു വേറെയും കൊടുക്കണം, എങ്കിലെ അഴിമതിയില്ല എന്നു തെളിവാകൂ അത്ര തന്നെ



അണ്ണാ ഹശാരെ അല്ല അയാളുടെ മുത്തപ്പന്‍ വന്നാലും നമ്മുടെ രഷ്ട്രീയക്കാര്‍ എന്ന നാറികള്‍ നന്നാകുമോ?

ഈ നിയമം പാസാക്കി കഴിഞ്ഞാല്‍ പിന്നെ പണ്ടത്തെതിന്റെ പിന്നത്തെ അതായിരിക്കില്ലെ?

ഇവനെ ഒക്കെ പിടിച്ചു മുക്കാലിയില്‍ കെട്ടി മുന്നൂറടി കൊടുത്ത്‌ വല്ല അഫ്ഘാനിസ്ഥാനിലേക്കും കടത്തിയാല്‍ നാടു രക്ഷപ്പെടും

2 comments:

  1. ഇവനെ ഒക്കെ പിടിച്ചു മുക്കാലിയില്‍ കെട്ടി മുന്നൂറടി കൊടുത്ത്‌ വല്ല അഫ്ഘാനിസ്ഥാനിലേക്കും കടത്തിയാല്‍ നാടു രക്ഷപ്പെടും

    ReplyDelete
  2. അണ്ണാ ഹശാരെ അല്ല അയാളുടെ മുത്തപ്പന്‍ വന്നാലും നമ്മുടെ രഷ്ട്രീയക്കാര്‍ എന്ന നാറികള്‍ നന്നാകുമോ?
    നായ്ടെ വാല് പന്തിരാണ്ടുകാലം.....

    ReplyDelete