Monday, March 21, 2011

ശാസ്ത്രജ്ഞന്മാരെ രാഷ്ട്രീയക്കാരെ നെഗളിച്ചോളൂ നിങ്ങള്‍ ജയിച്ചു

ജപ്പാനിലെ ആണവ അപകടം കണ്ടെങ്കിലും നമ്മുടെ രാഷ്ട്രീയപിശാചുക്കളുടെ ദുര്‍ബുദ്ധി ഒന്നു തെളിഞ്ഞെങ്കില്‍

അതെങ്ങനെ തെളിയാനാ അവന്റെ ഒക്കെ വിചാരം അവനൊക്കെ എന്നെന്നും ജീവിച്ചിരിക്കും എന്നല്ലെ. അതിനായി കാശു സമ്പാദിച്ച്‌ സ്വിസ്‌ ബാങ്കില്‍ ഇടാനല്ലെ.

Any foreign company WILL NOT be held liable for any nuclear accidents on Indian soil, whatsoever They WILL NOT pay any Compensation We CAN NOT sue them in Indian or Foreign courts
നമ്മുടെ സര്‍ക്കാര്‍ നമുക്കുണ്ടാക്കി തന്ന Nuclear Civil Liabilities Bill പറയുന്നതാണ്‌.

ഇടതനും വലതനും മധ്യമനും എല്ലാം -- നാറികള്‍ അവനൊക്കെ ഇരിക്കുന്ന പാര്‍ലമെന്റിന്റെയും അസംബ്ലിയുടെയും നടുക്കു കൊണ്ട്‌ സ്ഥാപിക്കാന്‍ പറ ആ നിലയമൊക്കെ

പക്ഷെ എന്നാലും രക്ഷയുണ്ടോ?

ഒരപകടം നടന്ന ചേര്‍ണൊബില്‍ ഭാഗത്ത്‌ 1ലക്ഷം ചതുരശ്രകിലൊമീറ്റര്‍ സ്ഥലം ഇനിയൊരു 20000 കൊല്ലത്തേക്ക്‌ ജനവാസയോഗ്യം അല്ല

അതെങ്ങനാ സായിപ്പു വച്ചു നീട്ടുന്ന എച്ചില്‍ക്കാശിന്നു പിന്നാലെ പോകുന്ന നാറികള്‍ ഭരിക്കാനുള്ളപ്പോള്‍ - അമേരിക്കയിലെയും മറ്റും General Electrics, Westinghouse,Areva ഇവരുടേയൊക്കെ കോണകം നക്കാനാണല്ലൊ നമുക്കു പ്രധാനമന്ത്രിയും മറ്റു മന്ത്രിമാരും എം പിമാരും എമ്മെല്ലെമാരും ഒക്കെ ഉള്ളത്‌.

ആസ്റ്റ്രേലിയയില്‍ ഒരൊറ്റ ആണവപദ്ധതി പോലും ഇല്ല എന്നാണറിയുനത്‌, അവര്‍ക്കു വിവരം ഉണ്ടേ. പക്ഷെ എന്തിനാ നാമ്മള്‍ പോരെ അവരെയും ഇല്ലാതാക്കാന്‍.

ഇനി കുറച്ചു പടങ്ങള്‍ കൂടി കണ്ടു രസിക്കൂ- നാം നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും ഒക്കെ വേണ്ടി തയ്യാറക്കിയിരിക്കുന്ന ലോകത്തില്‍ അവരെ കാത്തിരിക്കുന ചിത്രങ്ങള്‍

--ഝാര്‍ഖണ്ഡിലെ ജാദുഗുഡ യുറേനിയം മയിന്‍ പ്രദേശത്തുനിന്ന്






--രാജസ്ഥനിലെ കോട്ടയ്ക്കടുത്തുള്ള റാവത്ഭാട്ട പ്ലാന്റ്‌ നടുത്ത്‌



--റഷ്യയിലെ nuclear testing site





--ഇറാക്കിലെ Depleted Uranium Bombing



ചേര്‍ണൊബില്‍


ബൂലോകത്തിലെ ശാസ്ത്രജ്ഞന്മാരെ നെഗളിച്ചോളൂ നിങ്ങള്‍ ജയിച്ചു
ഈ രാഷ്ട്രീയക്കാരുടെ ഒക്കെ മക്കളെയും മറ്റും ഈ രീതിയില്‍ ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ

കണക്കുകള്‍ കാണീക്കുന്ന പ്രകാരം ഇന്ത്യയുടെ വൈദ്യുതി ആവശ്യത്തിന്റെ വെറും 10% ആണ്‌ പദ്ധതിയിലുള്ള എല്ലാ റിയാക്റ്ററുകളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്‌ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു.

ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടില്‍ പോലും Nuclear Waste Disposal ഒരു ബാലികേറാമല തന്നെ.

സാരമില്ല അമേരിക്കയെ പോലെ ഉള്ളവര്‍ അതുകൊണ്ട്‌ ബോംബുണ്ടാക്കി ഇറാക്കില്‍ ഇട്ടപോലെ എവിടെ എങ്കിലും ഇട്ടോളും. അപ്പോള്‍ നമ്മുടെ Waste അവര്‍ മേടിക്കുമായിരിക്കും

15 comments:

  1. കണക്കുകള്‍ കാണീക്കുന്ന പ്രകാരം ഇന്ത്യയുടെ വൈദ്യുതി ആവശ്യത്തിന്റെ വെറും 10% ആണ്‌ പദ്ധതിയിലുള്ള എല്ലാ റിയാക്റ്ററുകളും പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്നത്‌ എന്നു സര്‍ക്കാര്‍ തന്നെ പറയുന്നു.

    ഈ ഇരുപത്ത്യന്നാം നൂറ്റാണ്ടില്‍ പോലും Nuclear Waste Disposal ഒരു ബാലികേറാമല തന്നെ.

    സാരമില്ല അമേരിക്ക്യെപോലെ ഉള്ളവര്‍ അതുകൊണ്ട്‌ ബോംബുണ്ടാക്കി ഇറാക്കില്‍ ഇട്ടപോലെ എവിടെ എങ്കിലും ഇട്ടോളും. അപ്പോള്‍ നമ്മുടെ Waste അവര്‍ മേടിക്കുമായിരിക്കും

    ReplyDelete
  2. അവസരോചിത പോസ്റ്റ്....

    ReplyDelete
  3. അതേ, കണ്ടു സന്തോഷിക്കട്ടെ. ശാസ്ത്രത്തിന്റെ മണ്ടക്കു കസേരയുമിട്ട് ബല്യേ പുലികളാണെന്ന് സ്വയം പ്രഖ്യാപിച്ചിരിക്കുന്ന ഡോ. സൂരജ് തുടങ്ങിയ ചാസ്ത്രജ്ഞന്മാരുണ്ടല്ലോ, അവരെയൊന്നും അണുവികിരണം ബാധിക്കില്ലായിരിക്കും. കോമൺ സ്പേസിൽ കേറി വളാ വളാ അടിക്കാനല്ലാതെ വരും വരായ്കകളെക്കുറിച്ച് ചിന്തിക്കുന്ന പതിവൊന്നും ഇക്കൂട്ടർക്കില്ലല്ലോ. നാലു പേരുടെ മുൻപിൽ ഞെളിയണം അത്രന്നെ.

    ReplyDelete
  4. അണുവികിരണം ഉണ്ടായാൽ (അപകടത്തിൽ) അതിന്റെ യന്ത്ര ഉല്പാദകർ ആ റിസ്ക് ഏറ്റെടുക്കില്ല എന്നതാണ് അതിന്റെ ഉദ്ദേശം.
    1 2 3 കരാർ പ്രധാനമായും ഫോക്കസ് ചെയ്യുന്നത് ആ സംഗതിയിലാണെന്നു തോന്നുന്നു. മൂന്നാം‌ലോകജനത ലോകത്തില്ലാതായാൽ സായിപ്പിനെന്തു ചേതം. കച്ചോടം നടക്കണം.

    ReplyDelete
  5. അതു മാത്രമല്ല പാര്‍ത്ഥാ പ്രശ്നം.
    Nuclear Waste Disposal ഒരു അതീവ ഗുരുതര പ്രശ്നമാണ്‌. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ കഴിഞ്ഞാലും അവ നാശമുണ്ടാക്കിക്കൊണ്ടേയിരിക്കും.

    മുകളില്‍ പറഞ്ഞ 10% വൈദ്യുതിയ്ക്കു വേണ്ടി ഇത്രയും അപകടം പിടിച്ച ഏര്‍പ്പാടു വേണോ?

    ഇതര സ്രോതസ്സുകള്‍ എന്തുകൊണ്ട്‌ വികസിപ്പിക്കുന്നില്ല?

    അത്ല് നിന്നും വരാഴിക ഇല്ല അതു തന്നെ അമേരിക്കയുടെ എച്ചില്‍ തിന്നുന്ന നായ്ക്കള്‍ക്ക്‌ അതിലല്ലെ നോട്ടമുള്ളൂ

    ReplyDelete
  6. അതെ മനുഷ്യൻ എന്നും തോറ്റുകൊണ്ടിരിക്കുന്നൂ....ഒപ്പം ശാസ്ത്രം ജയിച്ചുകൊണ്ടേയിരിക്കുന്നൂ !

    ReplyDelete
  7. ഹ ഹ ഹ മുരളീ മുകുന്ദാ ശാസ്ത്രം ജയിച്ചു ജയിച്ച്‌ അങ്ങു കൊമ്പത്തെത്തുമ്പം പിന്നെ നമ്മളാരും കാണില്ല ചാത്രം മാത്രം കാണും

    അതിനെയാ ഈ പുരോഗമനം പുരോഗമനം എന്നു പറയുന്നത്‌

    ReplyDelete
  8. "മനുഷ്യൻ എന്നും തോറ്റുകൊണ്ടിരിക്കുന്നൂ....ഒപ്പം ശാസ്ത്രം ജയിച്ചുകൊണ്ടേയിരിക്കുന്നൂ"

    ശാസ്ത്രമല്ല ജയിക്കുന്നതിവിടെ. മുതലാളിമാത്രമാണ് ജയിക്കുന്നത്.
    മനുഷ്യനും ശാസത്രവും ഇവിടെ പരാജയപ്പെടുകയാണ്.

    കാരണം മനുഷ്യന്‍ കാര്യങ്ങള്‍ അറിയാതെ മുതലാളിയുടെ (മൂലധനത്തിന്റെ) താളത്തിനൊത്തു തുള്ളി ജീവിതം തള്ളി നീക്കുന്നു. സിനിമ, ചാനല്‍, പരസ്യങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ച് മുതലാളി നിര്‍മ്മിക്കുന്ന അയഥാര്‍ത്ഥ ലോകത്തിലെ പാവകളാണ് സാധാരണ ജനങ്ങള്‍.

    ReplyDelete
  9. "ഈ പുരോഗമനം" തെറ്റാണെന്നും അത് മാറ്റണമെന്നും പറയുന്നത് ശാസ്ത്രമാണ്. പക്ഷേ ദാരുണ മുതലാളിത്തത്തിന് എന്ത് ഉത്തരവാദിത്തം.

    ReplyDelete
  10. മുതലാളിയായാലും തൊഴിലാളി ആയാലും പാര്‍ലമെന്റിലും അസംബ്ലിയിലും എത്തുമ്പോള്‍ എല്ലാം മച്ചാനും മച്ചാനും ആയി മാറുന്നതോ?

    ReplyDelete
  11. അതായത് താങ്കള്‍ പറയുന്ന ഈ മുതലാളിയും തൊഴിലാളിയും ഒക്കെ മൂലധനത്തിന്റെ അടിമകളായ പാവകള്‍ മാത്രമാണ്.
    ജനങ്ങള്‍ മൂലധന ശക്തികളുടെ കള്ളത്തരം മനസിലാക്കാതെ ഇതിനൊന്നും ഒരു പരിഹാരവുമില്ല.

    ReplyDelete
  12. "അതായത് താങ്കള്‍ പറയുന്ന ഈ മുതലാളിയും തൊഴിലാളിയും ഒക്കെ മൂലധനത്തിന്റെ അടിമകളായ പാവകള്‍ മാത്രമാണ്.
    ജനങ്ങള്‍ മൂലധന ശക്തികളുടെ കള്ളത്തരം മനസിലാക്കാതെ ഇതിനൊന്നും ഒരു പരിഹാരവുമില്ല.
    "

    അപ്പറഞ്ഞത്‌ ന്യായം പക്ഷെ നടക്കുമോ?
    അവരെ ഇനിയും വോട്ടു കൊടുത്ത്‌ അങ്ങോട്ടയക്കണം എന്നല്ലെ നിങ്ങള്‍ പറയുന്നത്‌

    ReplyDelete
  13. അവരെ നാം വോട്ടുകൊടുത്ത് അയക്കണം. പക്ഷേ ജനാധിപത്യം അവിടെ തീരുന്നില്ല. എന്നാല്‍ അധികാരികള്‍ നമ്മോട് പറയുന്നത് നാം വോട്ടുമാത്രം കൊടുത്ത് മിണ്ടാതിരുന്നാല്‍ മതി എന്നാണ്. ഉദാ. നമ്മുടെ വ്യവസായ സെക്രട്ടറി അങ്ങനെയാണ് പറയുന്നത്. കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍. ആണവോര്‍ജ്ജത്തെക്കുറിച്ച് ശിവശങ്കര മേനോനും, ടിപി.ശ്രീനിവാസനമൊക്കെ പറയുന്നത് കേട്ടിട്ടില്ലേ.

    ലാഭം മാത്രം നോക്കുന്ന വ്യവസായികളും അവരുടെ ചെരുപ്പു നക്കുന്ന മാധ്യമങ്ങളുമാണ് പ്രധാന പ്രശ്നം. അവര്‍ക്ക് ജനങ്ങോട് ഉത്തരവാദിത്തമുണ്ടാക്കുകയാണ് ശരിയായ പരിഹാരം. നാം അറിവ് നേടുക മാത്രമാണ് അതിനുള്ള വഴി. അതുകൊണ്ട് അറിവില്ലായ്മ പ്രചരിപ്പിക്കുന്നതിനെയെല്ലാം താഴ്ത്തിക്കെട്ടുക.

    ReplyDelete
  14. "അവരെ നാം വോട്ടുകൊടുത്ത് അയക്കണം. പക്ഷേ ജനാധിപത്യം അവിടെ തീരുന്നില്ല. എന്നാല്‍ അധികാരികള്‍ നമ്മോട് പറയുന്നത് നാം വോട്ടുമാത്രം കൊടുത്ത് മിണ്ടാതിരുന്നാല്‍ മതി എന്നാണ്. ഉദാ. നമ്മുടെ വ്യവസായ സെക്രട്ടറി അങ്ങനെയാണ് പറയുന്നത്. കണ്ണടച്ചിരുട്ടാക്കുന്ന ഐഎഎസ്സുകാര്‍. ആണവോര്‍ജ്ജത്തെക്കുറിച്ച് ശിവശങ്കര മേനോനും, ടിപി.ശ്രീനിവാസനമൊക്കെ പറയുന്നത് കേട്ടിട്ടില്ലേ.

    ലാഭം മാത്രം നോക്കുന്ന വ്യവസായികളും അവരുടെ ചെരുപ്പു നക്കുന്ന മാധ്യമങ്ങളുമാണ് പ്രധാന പ്രശ്നം. അവര്‍ക്ക് ജനങ്ങോട് ഉത്തരവാദിത്തമുണ്ടാക്കുകയാണ് ശരിയായ പരിഹാരം. നാം അറിവ് നേടുക മാത്രമാണ് അതിനുള്ള വഴി. അതുകൊണ്ട് അറിവില്ലായ്മ പ്രചരിപ്പിക്കുന്നതിനെയെല്ലാം താഴ്ത്തിക്കെട്ടുക.
    "

    ബോള്‍ഡ്‌ ചെയ്ത ഭാഗങ്ങള്‍ ശ്രദ്ധിക്കുക.
    അധികാരികളും വ്യവസായികളും തമ്മിലുള്ള അവിശുദ്ധബന്ധം അതാണ്‌ പ്രശ്നം അല്ലാതെ നിങ്ങള്‍ക്കൊ എനിക്കൊ വിവരം വച്ചോ ഇല്ലയൊ എന്നതല്ല

    ReplyDelete
  15. ഇതൊന്നും സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന കാര്യങ്ങളാണോ...?
    അതു കൊണ്ട് ഇതെല്ലാം നിഷ്പ്രയാസം നടപ്പിലാക്കാം.
    വരുംവരായ്കകൾ അനുഭവിക്കേണ്ടത് സാധാരണക്കാരും. അതിനു മുൻ‌പു തന്നെ വലിയവന്മാർ സ്വിസ്സ് ബാങ്കിലെ പണവുമായി കണ്ണെത്താ ദുരത്ത് സുഖിച്ചു കഴിയുന്നുണ്ടാകും.

    പക്ഷെ, എന്തൊക്കെ നേടിയാലും അതെല്ലം ഒരു നിമിഷ നേരത്തെ ‘സുനാമി’യിൽ അടിഞ്ഞു തിരാനല്ലെ ഉള്ളു എന്നോർക്കുമ്പോൾ നമ്മിലെ വലിയവനും ചെറിയവനും എത്ര നിസ്സഹായരാണെന്നോർക്കുകയാണ്...

    ReplyDelete