Tuesday, March 15, 2011

ചാണകത്തില്‍ ചവിട്ടിയാല്‍ --

കാലത്തു നടക്കാനിറങ്ങിയപ്പോള്‍ ഇളം പുല്ലില്‍ കൂടി ചെരുപ്പില്ലാതെ നടക്കുന്നതു നല്ലതല്ലെ അതുകൊണ്ട്‌ അല്‍പനേരം അങ്ങനെ ആകട്ടെ എന്നു വച്ചു.

അധികം നടന്നില്ല കാലില്‍ ഒരു പളപളപ്പ്‌ ചവിട്ടിയത്‌ ചാണകത്തില്‍

എവിടെ മുരിങ്ങ ?

ചാണകത്തില്‍ ചവിട്ടിയാല്‍ മുരിങ്ങയില്‍ നോക്കണം

കുഞ്ഞായിരുന്നപ്പോള്‍ പള്ളിക്കൂടത്തില്‍ പോകുന്ന വഴിയില്‍ ചാണകം ചവിട്ടിയാല്‍ ഉള്ള നിയമം ആണ്‌ ഇല്ലെങ്കിലോ? അന്ന് അടി ഉറപ്പ്‌.
അടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇതു മാത്രമല്ല വഴി

കൈതയുടെ ഇലയുടെ തുഞ്ചം കെട്ടിയിട്ടാലും മതി പക്ഷെ ആരും കാണാതെ വേണം എന്നു മാത്രം. ആരെങ്കിലും കണ്ടാല്‍ അതിന്റെ ഫലം പോകും. അടികിട്ടതെ വന്നാല്‍ വൈകുന്നേരം മടങ്ങുന്ന വഴി ആ കെട്ടഴിച്ചു കൊടുക്കുകയും വേണം

വെറുതേ ഓര്‍ത്തുപോയി ബാല്യം അതെത്ര സുന്ദരം ആയിരുന്നു

10 comments:

  1. ചാണകം ചവിട്ടിയാൽ ഞങ്ങൾക്കും ഉണ്ടായിരുന്നു അടി.അതിനു് പ്രതിവിധിയും ഉണ്ടായിരുന്നില്ല.അതു് ഏതോ ഒരു കാലിൽ മാത്രമായിരുന്നു. വലതോ ഇടതോ എനിക്കോർമ്മയില്ല.

    ReplyDelete
  2. ഞങ്ങള്‍ക്കങ്ങനെ ഇടതുവലതു ഭേദം ഇല്ലായിരുന്നു. ഏതുകാലിലായാലും മുരിങ്ങ രക്ഷിക്കും.

    ചെറുപ്പകാലത്തെ ഓര്‍മ്മകള്‍ രസമുള്ളവ തന്നെ.

    പെണ്‍കുട്ടികള്‍ മുടി രണ്ടായി പിന്നിയിട്ടാലത്തെ ഒരു ചൊല്ലുണ്ടായിരുന്നു സുന്ദരികളാണെങ്കിലെ ബാധകം ആകൂ

    കൃത്യമായി ചൊല്ലോര്‍മ്മയില്ല പക്ഷെ ഏതാണ്ടിങ്ങനെ ആയിരുന്നു "മുടിരണ്ടായ്‌ പകുത്തിട്ട്‌ ഒന്നു മുന്നോട്ടു കാണുകില്‍ പ്രേമമുണ്ടെന്നു സംശയം, രണ്ടും മുന്നോട്ടാണെങ്കില്‍ അത്‌ എന്നോടാണെന്നു നിശ്ചയം "

    :))

    ReplyDelete
  3. ഓർമ്മകൾ നന്നായിരിക്കുന്നു.

    ReplyDelete
  4. ഞങ്ങളുടെ നാട്ടിൽ ഒരു ‘മിണ്ടാക്കായ’ ഉണ്ടായിരുന്നു. ശബ്ദമുണ്ടാക്കാതെ ചെന്ന് പൊട്ടിച്ചു തിന്നാൽ കയ്പുണ്ടാവുകയില്ല. അക്കാലത്തൊന്നും കയ്ക്കാത്ത ഒരെണ്ണം‌പോലും കിട്ടിയിട്ടില്ല.

    ReplyDelete
  5. അതെങ്ങനാ ശബ്ദമുണ്ടാക്കാതെ ചെന്നു പൊട്ടിയ്ക്കണമെന്നു വച്ചാല്‍ നടക്കുന്ന കാര്യം ആണൊ?

    ആ കായ എങ്ങനിരിക്കും കണ്ടിട്ടില്ലാത്തതുകൊണ്ട്‌ പടമുണ്ടെങ്കില്‍ ഒരെണ്ണം പ്രതീക്ഷിക്കുന്നു
    :)

    ReplyDelete
  6. മാഷെ, അതൊരു വള്ളിച്ചെടി ആണ്. ഇപ്പോൾ അതൊന്നും ഒരു വേലിയിലും കാണാനില്ല. അതിന്റെ കായ ഒരു ചുണ്ടങ്ങയുടെ വലിപ്പം ഉണ്ടാകും. വളരെ ചള്ള് ആണെങ്കിൽ കയ്പ്പ് ഉണ്ടാകില്ല. ഇത്തിരി മൂത്താൽ മിണ്ടിയാലും മിണ്ടിയില്ലെങ്കിലും കയ്ക്കും.

    ReplyDelete
  7. അതെങ്ങനാ ഇപ്പോ വേലി തന്നെ ഇല്ലല്ലൊ എല്ലാം മതിലാക്കിയില്ലെ -ശാസ്ത്രീയമായി പുരോഗമിക്കുകയല്ലെ :)

    ReplyDelete
  8. ചാണകത്തിൽ ചവിട്ടിയാൽ... ഉടനേ കാൽ കഴുകൂ... പണ്ടത്തെ കാര്യങ്ങളോർത്ത് സമയം കളയരുത്... എന്തൊന്നോ കാരണം? ഇപ്പോൾ അലഞ്ഞു നടക്കുന്ന പശുക്കൾ തിന്നുന്ന വസ്തുക്കൾ എന്തൊക്കെയാണ്‌, കുടിയ്ക്കുന്ന വെള്ളം എങ്ങനെയുള്ളതാണ്‌ എന്നൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ? നാറുന്ന ഓടയിലെ വെള്ളവും പ്ലാസ്റ്റിക് കവറുകളിൽ വലിച്ചെറിയുന്ന വളിച്ചുപുളിച്ച് വിസർജ്യത്തെ തോല്പിക്കുന്ന തരത്തിലുള്ള ഭക്ഷ്യവസ്തുക്കളുമാണവ. അതൊകൊണ്ട് ചാണകത്തിന്‌ ഇപ്പോൾ പണ്ടത്തെ പവിത്രതയൊന്നും കൊടുക്കാതെ....

    ReplyDelete