Monday, September 01, 2008

ഗോകുലം

കുറച്ചു ദിവസം ദില്ലിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കേണ്ടി വന്നു.
അവിടെ കാലത്ത്‌ ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു ചുവ അനുഭവപ്പെട്ടു. സുഹൃത്തിനോട്‌ പറഞ്ഞിട്ട്‌ അദ്ദേഹത്തിന്‌ അനുഭവപ്പെടുന്നില്ല. കാരണം അതേ പാകറ്റ്‌ പാല്‍ തന്നെ അല്ലേ അദ്ദേഹം ദിവസവും കുടിക്കുന്നത്‌. എന്നോ എടുത്ത ഏതൊക്കെയോ പശുവിന്റെയോ ആടിന്റെയോ എരുമയുടെയോ ഒക്കെ പാലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ "ശാസ്ത്രീയമായി" തയ്യാര്‍ ചെയ്ത്‌ നമുക്ക്‌ തരുന്നതല്ലേ

ഞാനൊക്കെ എത്ര ഭാഗ്യവാന്‍ എന്നോര്‍ത്തുപോയി. കാലത്ത്‌ ഞങ്ങള്‍ക്ക്‌ പാല്‍ ഇങ്ങനെ കിട്ടും
ഈശ്വരന്‌ നന്ദി - നിരീശ്വരന്മാര്‍ കോപിക്കണ്ടാ പോത്തിങ്കാലനു നന്ദി

ഇതാണു ഞങ്ങളുടെ ഗോകുലം - ഇവിടെ ഇവര്‍ പശു എരുമ കോഴി എല്ലാവരുമായി ഒരുമിച്ചു താമസിക്കുന്നു. കാണുമ്പോള്‍ തോന്നും അഴുക്ക്‌ സ്ഥലമാണെന്ന്‌- അല്ലേ?
എന്നാല്‍ നാട്ടിന്‍പുറത്തിന്റെതായ വൃത്തിയും വെടിപ്പും ഉണ്ട്‌ പട്ടണത്തിന്റെതായ കള്ളത്തരം - കാണിക്കുവാനുള്ള തരം വൃത്തിയല്ല, വേണ്ടിടത്ത്‌ വൃത്തി - അതുണ്ട്‌ എന്ന്‌
കയ്യും പാത്രവും എല്ലാം സോപ്പിട്ടു കഴുകി പശുവിന്റെ അകിടും കഴുകി ഞങ്ങളുടെ മുന്നില്‍ തന്നെ കറന്നെടുത്ത പാല്‍





6 comments:

  1. ഞാനൊക്കെ എത്ര ഭാഗ്യവാന്‍ എന്നോര്‍ത്തുപോയി. കാലത്ത്‌ ഞങ്ങള്‍ക്ക്‌ പാല്‍ ഇങ്ങനെ കിട്ടും
    ഈശ്വരന്‌ നന്ദി - നിരീശ്വരന്മാര്‍ കോപിക്കണ്ടാ പോത്തിങ്കാലനു നന്ദി

    ReplyDelete
  2. നല്ല പശുവിന്‍ പാലു ഇവിടേം കിട്ടാറുണ്ടല്ലൊ..;) മാഷു മാത്രം അങ്ങു ഭാഗ്യവാനായാല്‍ മതിയൊ?

    ReplyDelete
  3. അനില്‍ ജി ഒരു പശുവിന്റെ പടം പോസ്റ്റിയപ്പോള്‍ പശു എനെയും അങ്ങു മയക്കി :)

    യാരിദ്‌ ജീ പാകറ്റിലെ പാല്‍ കുടിക്കുന്നവരുടെ കാര്യമാ കഷ്ടം അതിനിയവരാത്തവര്‍ ഭാഗ്യവാന്മാര്‍ അപ്പോള്‍ നമ്മള്‍ രണ്ടു പേരും, ആരുണ്ട്‌ ഞങ്ങളെ വെല്ലാന്‍ അല്ലേ?( മാമുക്കോയ സ്റ്റയില്‍)

    ReplyDelete
  4. നാട്യപ്രധാനം നഗരം ദരിദ്രം
    നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം

    എന്നല്ലേ കവി പാടിയിരിയ്ക്കുന്നത്‌!

    ReplyDelete
  5. "കണ്ണട, കണ്ണട" എന്ന അങ്ങയുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ ആ യുക്തി ---- ഡോക്റ്റര്‍ജി, അതെനിക്കിഷ്ടപ്പെട്ടു.

    ReplyDelete