Monday, October 30, 2006

പാല എന്ന യക്ഷിക്കഥയിലെ മരമാണ്‌

ഡാലി പറഞ്ഞതു കേട്ട്‌ ഇപ്പോള്‍ രണ്ടു സംശയമായി.

പാല എന്ന യക്ഷിക്കഥയിലെ മരമാണ്‌ ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ വിചാരിച്ചു. അതിണ്റ്റെ പടം ഞാന്‍ ദേ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ആ മരത്തിനാണ്‌ വിവരിച്ചതു പോലെ കുലകുലയായി മദം ഉണര്‍ത്തുന്ന മണം ഉള്ള പൂക്കള്‍ ഉള്ളത്‌, സന്ധ്യ നേരം കഴിഞ്ഞാല്‍ അതു പൂത്തിട്ടൂള്ള ദിക്കിലെല്ലാം അതിണ്റ്റെ മണം പരക്കും.

if you are not visualising the pictures they are here
http://www.geocities.com/indiaheritage/pala.gif
http://www.geocities.com/indiaheritage/pala1.gif




എന്നാല്‍ നന്ത്യാര്‍വട്ടത്തിണ്റ്റെ പൂവിണ്റ്റെ മണം അങ്ങനെ പരക്കുകയില്ല. പക്ഷെ ഡാലി പറഞ്ഞതു പോലെ കണ്ണിലെ അസുഖങ്ങള്‍ക്കുപയോഗിക്കുന്ന നന്ത്യാര്‍വട്ടത്തിണ്റ്റെ തന്നെ പടമാണ്‌ ഞാന്‍ പോസ്റ്റ്‌ ചെയ്തത്‌.

തൃശ്ശൂറ്‍ ഭാഗത്ത്‌ ഉള്ള നന്ത്യാര്‍വട്ടം എങ്ങനെ ഉള്ളതാണെന്നറിയാന്‍ കൌതുകമുണ്ട്‌

14 comments:

  1. പാല എന്ന യക്ഷിക്കഥയിലെ മരമാണ്‌ ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ വിചാരിച്ചു. അതിണ്റ്റെ പടം ഞാന്‍ ദേ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ആ മരത്തിനാണ്‌ വിവരിച്ചതു പോലെ കുലകുലയായി മദം ഉണര്‍ത്തുന്ന മണം ഉള്ള പൂക്കള്‍ ഉള്ളത്‌, സന്ധ്യ നേരം കഴിഞ്ഞാല്‍ അതു പൂത്തിട്ടൂള്ള ദിക്കിലെല്ലാം അതിണ്റ്റെ മണം പരക്കും.

    ReplyDelete
  2. തന്നിരിക്കുന്ന ലിങ്കും പ്രവര്‍ത്തിക്കുന്നില്ലല്ലോ....

    ReplyDelete
  3. പ്രിയ പച്ചാളം,
    ക്ഷമിക്കണം, ഇപ്പോള്‍ പടം തന്നെ വരുന്നുണ്ട്‌. അതില്‍ ചെറിയ ഒരു പ്രശ്നമുണ്ടായിരുന്നത്‌ ശരിയാക്കിയിട്ടുണ്ട്‌

    ReplyDelete
  4. താങ്കള്‍ പറഞ്ഞത് ശരിയാണ്.പഴയ പോസ്റ്റില്‍ കണ്ടതു തന്നെയാണ് നന്ത്യാര്‍വട്ടം.

    ReplyDelete
  5. പണിക്കരു മാഷേ, എനിക്കിന്നു ഒരു പടവും കാണാന്‍ പറ്റിയില്ല.

    1, മാഷു പറയണ പാല- ഏഴിലം പാല. അതിനു 7 ഇലതന്നെയാണ് ഒരു നോടില്‍ (അതിന്റെ മലയാളം: ഞെട്ട്?). വലിയ മരമായി വളരും. ആ പാ‍ലപൂ മണം കേട്ടാല്‍ യക്ഷി മാത്രമല്ല, ഗന്ധര്‍വ്വന്‍ വരെ വരും. പാട്ടും പാടും ...പാലപൂ‍ത്ത രാവില്‍ എന്നൊക്കെ.
    ഗരം മസാലയുടെ ഏറ്റവും അവസാനത്തെ ബ്ലെന്ഡ് ആണ് ആ മണം ;). അതു കേട്ട് എത്രയോ തവണ ചോറു കഴിക്കാനാവാതെ മെസ്സ് ഹോളില്‍ നിന്നും ഏണീറ്റ് പോയിട്ടുണ്ട് :(. ഇതിന്റെ പല ഭാഗങ്ങളും ആയുര്‍വേദത്തില്‍ മരുന്നിനു ഉപയോഗിക്കും. ആസ്ത്മയ്ക്കു ഉപയോഗിക്കുന്നത് ഞാന്‍ കണ്ടീട്ടുണ്ട്.

    2. തൃശ്ശൂര്‍ക്കാരുടെ പാല:ഇതിനെ കോട്ടയത്ത് ചമ്പകം എന്നു പറയും. പല പല കളറില്‍ ഉണ്ടിവന്‍. അധികവും വെള്ള പാലയാണ് തൃശ്ശൂര്. പിങ്ക് കളറിലും ഉണ്ട്. ഒരു ചെറുമരമായി വളരുമിവന്‍.

    3. കൊല്ലംകാരുടെ പാല: അതാണ് നമ്മുടെ നന്ത്യാര്‍വട്ടം പോലെ നില്‍ക്കുന്നത്. അതിന്റെ ഇലയാണ് മാങ്ങ, കായ ഒക്കെ പഴുപ്പിക്കാന്‍ കൊല്ലക്കാര്‍ ഉപയോഗിക്കുന്നത്. അതു കാടുപോലെ ചെറിയ മരമായി വളരും.

    4. നന്ത്യാര്‍ വട്ടത്തിനും പാലയ്ക്കും ഇടയുള്ളവന്‍: കുഞ്ഞി ചെടി. പക്ഷെ മരുന്നിനുപയോഗിക്കില്ല. ഇലയും ഉപയോഗിക്കില്ല. (ഇതില്‍ 3 ആണോ 4 ആണോ മാഷ്‌ടെ പടം എന്ന് എനിക്കുറപ്പില്ല)

    5. നന്ത്യാര്‍ വട്ടം: അമ്പലത്തില്‍ പൂജ്യക്കു വിശേഷം എന്നു കേട്ടിരിക്കുന്നു. കണ്ണിന്റെ ഏതസുഖത്തിനും ഇവന്‍ ഒരു കൈ സഹായം. മൊട്ടാണ് സാധാരണ ഉപയോഗിക്കുക.

    6. കട്ട നന്ത്യാര്‍ വട്ടം. ഇവനീ കൊല്ലം പാലയുടെ കൂട്ടുകാരനായി വരും. മരുന്നിനെടുക്കില്ല.

    ഇതില്‍ പാല എന്നു പാട്ടുകളില്‍ കേള്‍ക്കുന്നത് ഈ ഏഴിലം പാലയാവണം.
    ഹാ പടമില്ലാതെ ഈ വിവരണം കൊണ്ടെന്തു കാര്യം അല്ലേ? നാട്ടില്‍ പോകുമ്പോള്‍ ഒന്നു ശ്രമിക്കാം.

    ഓഫ്: 1.കഴിഞ്ഞ പോസ്റ്റിലെ എന്റെ കമന്റെവിടെ?
    2. ആ അദ്വൈതലിങ്ക് ഇവിടെ ഇപ്പോള്‍ വര്‍ക്കു ചെയ്യുന്നില്ല ഒന്നൂടൊന്ന് അയക്കോ?

    ReplyDelete
  6. വിഷനാരായണീയം എന്നൊരു താളിയോലഗ്രന്ഥമുണ്ട്‌. അതില്‍ നിന്നും അമ്മ പഠിപ്പിച്ച ഒരു ശ്ളോകമാണ്‌- "ഔഷധം പേരറിഞ്ഞിട്ട്‌ തന്നെയങ്ങറിയായ്കിലോ
    ചികിത്സിപ്പാന്‍ തുടങ്ങൊല്ലാ വിപരീതമതാം ഫലം" അര്‍ത്ഥം വ്യക്തമാണല്ലൊ.

    ReplyDelete
  7. പോസ്റ്റില്‍ കാണുന്ന വെള്ള പൂവാണ് ഡാലി 2 ല്‍ പറയാന്‍ ശ്രമിക്കുന്നത് എന്നു തോന്നുന്നു.പല സ്ഥലങ്ങളില്‍ ചെമ്പകം, പാല പൂവ് എന്ന പേരിലറിയുന്നു.

    ReplyDelete
  8. മാഷേ,
    ഞാന്‍ എന്റെ 2 കമന്റിന്റെ കൂടെ ഓരോ ലിങ്ക് ഇട്ടിട്ടുണ്ടായിരുന്നു.മുകളിലെ കമന്റില്‍ ആ ലിങ്ക് കാണുന്നില്ല/പ്രവര്‍ത്തിക്കുന്നില്ല !

    നന്ത്യാര്‍വട്ടം
    http://photos1.blogger.com/blogger/789/3008/1600/Nanthyaarvattam.jpg
    ഡാലി 2 ല്‍ പറയുന്നവന്‍ ഇവനാനെന്നു തോന്നുന്നു!
    http://saptavarnangal.blogspot.com/2006/06/blog-post_05.html

    ReplyDelete
  9. സപ്തവര്‍ണ്ണങ്ങള്‍ തന്ന ലിങ്ക്‌ കണ്ടു പക്ഷെ അതില്‍ ആദ്യത്തേതില്‍ കൊടുത്തിരിക്കുന്നത്‌ നന്ത്യാര്‍വട്ടത്തിണ്റ്റെ ഒരു വകഭേദമാണ്‌ ചികിത്സയില്‍ ഉപയോഗിക്കുന്നതിണ്റ്റെ ഇതളിണ്റ്റെ അറ്റം കൂര്‍ത്തിരിക്കും,ഒരു നിര മാത്രമേ ഇതളുകളുള്ളു, ഇതിണ്റ്റെ അറ്റം അങ്ങനെയുള്ളതല്ല തന്നെയുമല്ല ഇതിന്‌ പല നിരകളായി ഇതളുകളുണ്ട്‌.

    രണ്ടാമത്തെ ലിങ്കില്‍ പറയുന്നത്‌ നന്ത്യാര്‍വട്ടം, പാല എന്ന വകുപ്പുകളില്‍ പെടുന്നവയല്ല. അതില്‍ ആദ്യത്തേതു അല്ലിത്താമര എന്ന്‌ ആലപ്പുഴ ഭാഗത്ത്‌ പറയുന്നു. രണ്ടാമത്തേത്‌ വാടാമല്ലി, മൂന്നാമത്തേതിന്‌ ചെമ്പകം എന്ന്‌ ആലപ്പുഴ ഭാഗത്ത്‌ പേര്‌, എറണാകുളം മൂവാറ്റുപുഴ ഭാഗത്ത്‌ അരളി എന്നു പറയും
    (but this is not 'araLi', i will post it later)

    പലസ്ഥലത്തും ഉള്ള പേരുകള്‍ അറിയാവുന്നവര്‍ കമണ്റ്റായി ഇട്ടാല്‍ നന്നായിരുന്നു

    ReplyDelete
  10. മാഷേ,
    മൊത്തം കണ്‍ഫ്യൂഷനാക്കിയോ എന്റെ ചിത്രങ്ങള്‍?

    നന്ത്യാര്‍വട്ടം :
    ഞങ്ങളുടെ നാട്ടില്‍ (തൊടുപുഴ) നന്ത്യാര്‍വട്ടം എന്ന് വിളിക്കുന്ന പൂവാണ് ഞാന്‍ പോ‍സ്റ്റ് ചെയ്തത്.
    മാഷ് നന്ത്യാര്‍വട്ടം എന്നു പറഞ്ഞ് പൂവിന്റെ ചിത്രം എന്റെ കൈയില്‍ ഉണ്ടോ എന്നു നോക്കട്ടെ!

    രണ്ടാമത്തെ ലിങ്കില്‍ നന്ത്യാര്‍വട്ടം ഇല്ല.
    അതിലെ 3 പൂക്കളില്‍ മൂന്നാമത്തെ വെളുത്ത പൂവ്, അതാണ് ഡാലീ താഴെ കൊടുത്തിരിക്കുന്നത് പോലെ പരാമര്‍ശ്ശിച്ചത് എന്ന് എനിക്കു തോന്നുന്നു.

    2. തൃശ്ശൂര്‍ക്കാരുടെ പാല:ഇതിനെ കോട്ടയത്ത് ചമ്പകം എന്നു പറയും. പല പല കളറില്‍ ഉണ്ടിവന്‍. അധികവും വെള്ള പാലയാണ് തൃശ്ശൂര്. പിങ്ക് കളറിലും ഉണ്ട്. ഒരു ചെറുമരമായി വളരുമിവന്‍.

    തൊടുപുഴയിലൊക്കെ ഇതും ഒരുതരം പാ‍ല മരമായിട്ടാണ് അറിയപ്പെടുന്നതു( ഇതിന്റെ കറ പാലു പോലെ ഇരിക്കുന്നതു കൊണ്ടായിക്കും ലവനേയും പാല എന്ന് വിളിക്കുന്നത്!)
    ചെമ്പകം എന്നു വിളിക്കുന്നതു വേറേ ഒരു മരമാണ്.


    പിന്നെ തൊടുപുഴയിലെ ഏതു ചാക്കോ സാറിന്റെ കാര്യമാ മുന്‍പിലെ പോസ്റ്റില്‍ പറഞ്ഞത്?
    >>>തൊടുപുഴയിലെ പ്രസിദ്ധനായ ചാക്കോ സാറിന്റെ ...

    ReplyDelete
  11. സപ്തമേ, ഞാന്‍ പറഞ്ഞ രണ്ടാമത്തെ പൂവ് സപ്തന്റെ ബ്ലോഗിലേ പൂവ് തന്നെ കോട്ടയം ചമ്പകം = തൃശ്ശൂര്‍ പാല

    പക്ഷേ നന്ത്യാര്‍വട്ടം അതല്ല. അതു ആറാമന്‍ (കട്ട നന്ത്യാര്‍ വട്ടം)
    ചികിത്സയ്ക്കും പൂജയ്ക്കും ഉപയോഗിക്കണ നന്ത്യാര്‍വട്ടത്തിന്റെ പൂവ് ആരുടെ കൈയിലും ഇല്ലേ! ഇന്നിപ്പോ അത് മാഷിന്റെ പടം തന്നെയണൊ :(

    ഓഫ്: മാഷ് പറയണ അദ്വൈതം എന്നു പറഞ്ഞ് ഒരു പോസ്റ്റ് ഇട്ടിരുന്നില്ലേ? ആയുര്‍വേദ ചികിത്സയൊക്കെ ഉള്ളത് ആ ലിങ്കാ ഞാന്‍ ചോദിച്ചേ.

    ReplyDelete
  12. തൊടുപുഴ വഴിത്തലക്കടുത്ത്‌ കുണിഞ്ഞി എന്ന സ്ഥലത്തുള്ള ഒരു റിട്ടയേഡ്‌ സ്കൂള്‍ മാസ്റ്ററ്‍ ആണ്‌ ശ്രീ ചാക്കൊ സാര്‍ ({M.C Chacko}എന്നാണ്‌ മുഴുവന്‍ പേരെന്നു തോന്നുന്നു). അദ്ദേഹത്തിണ്റ്റെ ഔഷധത്തോട്ടവും , നാണയശേഖരവും അനേകം ആളുകളെ ആകര്‍ഷിക്കുന്നതും ഒരിക്കല്‍ പ്രസിഡണ്റ്റിണ്റ്റെയോ മറ്റോ പ്രശസ്തിപത്രത്തിനര്‍ഹനാക്കിയതും ആണ്‌. ആതോട്ടത്തില്‍ നിന്നും ഏഷിയാനെറ്റ്‌, അതുപോലെ മറ്റു ബോട്ടണി ഇന്‍സ്റ്റിറ്റ്യൂട്ടുകല്‍ ഒക്കെ മരുന്നു ചെടികളുടെ പടം എടുത്തിട്ടുണ്ട്‌. ഒരിക്കല്‍ ഞാനും ഒരു വിഡിയോഗ്രാഫ്‌ എടുത്തിട്ടുണ്ട്‌

    ReplyDelete
  13. Priya Daly,

    www.bestofvedichealth.com
    ല്‍ മുകളിലുള്ള Ayurveda, Yoga എന്നീ ലിങ്കുകളില്‍ ഭാരതീയത്ത്വശാസ്ത്രത്തിണ്റ്റെ പ്രസക്തമായ കുറച്ചു ഭാഗങ്ങള്‍ കൊടുത്തിട്ടുണ്ട്‌. ഞാന്‍ ഉദ്ധരിച്ച ലേഖനവും അതിലുണ്ട്‌ (അതു വളരെ ചുരുക്കി ഒരു മാഗസീനു വേണ്ടി എഴുതിയതാണ്‌). കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട്‌ ആവശ്യത്തിനനുസരിച്ച്‌ ചേര്‍ക്കാനുദ്ദേശിക്കുന്നു

    ReplyDelete