Wednesday, February 07, 2018

വസുധൈവ കുടുംബകം

https://m.youtube.com/watch?feature=share&v=KhFcnnFRYhI

ഇത് കണ്ടപ്പോൾ കുറേ ഏറെ ചിന്തകൾ മനസിൽ വന്നു.

പണ്ട് എന്ന് വച്ചാൽ വളരെ പണ്ട്, വിദ്യ കൊടുക്കും തോറും ഏറിടുന്ന വസ്തു ആയിരുന്നു.

കൊടുക്കണം. തടയരുത്.  അത് കോപി റൈറ്റ് ആയാലും പേറ്റന്റ് ആയാലും
വസു ധൈവ കുടുംബകം ആയിരുന്നു.
എല്ലാ അറിവുകളും എല്ലാവർക്കും കിട്ടണമായിരുന്നു.

പിന്നീടതിൽ ഓരോരുത്തർ അവകാശങ്ങൾ സ്ഥാപിച്ചു തുടങ്ങി.

ഞാൻ പറഞ്ഞത് വേറെ ഒരാൾ അതുപോലെതന്നെ പറഞ്ഞാൽ കുറ്റം!!!

ഞാൻ പറഞ്ഞത് അത് കേട്ട കുറച്ച് ആൾക്കാർ മാത്രമല്ലെ കേട്ടുള്ളു
അപ്പോൾ അത് മോഷ്ടിച്ചായാലും വേറെ ഒരാൾ പകർന്നു കൊടുത്താൽ കുറച്ചേറെ ആളുകൾക്കു കൂടി അതിന്റെ ഫലം ലഭിക്കില്ലെ?

അതിൽ വിഷമം എന്തിന്?

അപ്പോൾ ഞാൻ പറഞ്ഞത് ബാക്കി ഉള്ളവരെ അറിയിക്കുക എന്നതിലപ്പുറം, എന്റെ പേർ പ്രശസ്തം ആകുക എന്ന തി നയിരുന്നു
 അല്ലെ?

ആധുനിക കാലഘട്ടത്തിൽ വിക്കിപ്പീടിയ ഉണ്ടാക്കിയതും  പ്രാചീന കാലത്തെ ആ മഹത്തായ പൈതൃകം കാത്ത് രക്ഷിക്കുവാൻ ആയിരുന്നു. അതിലും അറിവ് പകർത്തി  ഇടുന്നത് നിസ്വാർത്ഥമായി ആണ് . ആർക്കു വേണമെങ്കിലും അറിയുവാൻ. 

നമ്മളൊക്കെ ആ മനസ്ഥിതി ഉള്ളവരാകാൻ എത്ര ശ്രമിച്ചാൽ പറ്റും?
പരാദങ്ങൾ സർവലോക സുഭിക്ഷങ്ങൾ ആണ്. 
അവരുടെ പിന്നാലെ പോകുമ്പോൾ നമ്മളും കൊച്ചാവുക അല്ലെ?

2 comments:

  1. കാലം മാറി .ആള്‍ക്കാരും..........

    ReplyDelete
  2. ആധുനിക കാലഘട്ടത്തിൽ
    വിക്കിപ്പീടിയ ഉണ്ടാക്കിയതും പ്രാചീന
    കാലത്തെ ആ മഹത്തായ പൈതൃകം കാത്ത്
    രക്ഷിക്കുവാൻ ആയിരുന്നു. അതിലും അറിവ് പകർത്തി
    ഇടുന്നത് നിസ്വാർത്ഥമായി ആണ് . ആർക്കു വേണമെങ്കിലും
    അറിയുവാൻ.

    ReplyDelete