പാല -- ഏഴിലമ്പാല
യക്ഷികൾ അവിടെയല്ലെ വസിക്കുന്നത്?
പാവങ്ങൾ രാത്രി താഴെ ഇറങ്ങുമ്പോൾ അവരുടെ കാലിൽ അല്ലൊ മുള്ളൊ എന്തെങ്കിലും കൊണ്ടാൽ !!!!
നമ്മളല്ലെ ശ്രദ്ധിക്കേണ്ടത്
ദാ ചെരുപ്പും ഒരു പ്ലാസ്റ്റിക് കൂടിനകത് വേറെന്തൊ
അത് തുറന്ന് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് നോക്കിയില്ല
പേടി യക്ഷിയെ അല്ല, കെട്ടീവച്ച യക്ഷന്മാരെ
യക്ഷികൾ അവിടെയല്ലെ വസിക്കുന്നത്?
പാവങ്ങൾ രാത്രി താഴെ ഇറങ്ങുമ്പോൾ അവരുടെ കാലിൽ അല്ലൊ മുള്ളൊ എന്തെങ്കിലും കൊണ്ടാൽ !!!!
നമ്മളല്ലെ ശ്രദ്ധിക്കേണ്ടത്
ദാ ചെരുപ്പും ഒരു പ്ലാസ്റ്റിക് കൂടിനകത് വേറെന്തൊ
അത് തുറന്ന് നോക്കാനുള്ള ധൈര്യം ഇല്ലാത്തത് കൊണ്ട് നോക്കിയില്ല
പേടി യക്ഷിയെ അല്ല, കെട്ടീവച്ച യക്ഷന്മാരെ
യക്ഷികൾക്ക് കാലുക്ല് കാണില്ല എന്നായിരുന്നു കുട്ടിക്കാലത്ത് ഞാൻ കേട്ടിരുന്നത്. (യക്ഷിയാണോ എന്ന് ഉറപ്പ് വരുത്താൻ കാലിലേക്കാണ് നോക്കേണ്ടത് എന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്.) അപ്പോൾ അവർക്ക് മുള്ളു കുത്തുമോ?
ReplyDeleteഹ ഹ ഹ ആൾരൂപൻ ജീ. അവർ വസ്ത്രം ഉപയോഗിക്കാറൂണ്ടൊ? അതു കൊണ്ടായിരിക്കും കാലിലേക്ക് നോക്കാൻ പണ്ടുള്ളവർ പറഞ്ഞത്. മുകളിലേക്ക് നോക്കിയാൽ !!!!
Deleteസാർജി, അയ്യയ്യേ, തെറ്റിപ്പോയി.
Deleteയക്ഷികൾ വസ്ത്രം ധരിക്കും. ശുഭ്രവസ്ത്രമായിരിക്കും അവരുടെ വേഷം.
കാലുകളും വസ്ത്രത്തിന്റെ നിറവും നോക്കി വേണം യക്ഷിയെ തിരിച്ചറിയാൻ എന്നാണ് ചെറുപ്പത്തിൽ ഞാൻ മനസ്സിലാക്കിയിരുന്നത്. പക്ഷേ അന്നൊക്കെ നഴ്സമ്മാർക്ക് മാത്രമേ വെള്ള വസ്ത്രം എനിക്ക് കാണാൻ പറ്റിയിട്ടുള്ളൂ.
ടിനോപ്പാലിൽ മുക്കിയെടുത്ത പോലെ വെളുത്തിരിക്കും യക്ഷിയുടെ വസ്ത്രങ്ങൾ. ഇനി സംശയമുണ്ടെങ്കിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ഭാർഗ്ഗവീ നിലയം' എന്ന സിനിമയൊന്നു കണ്ടു നോക്കൂ. അപ്പോഴറിയാം ബ്ലാക് & വൈറ്റിനെ തോൽപ്പിക്കുന്ന വെള്ളയുടെ ആ വെണ്മ.
അപ്പോൾ പറഞ്ഞു വരുന്നത് ഞാനീയിടെ ഒപ്പിച്ചു വച്ച രണ്ടു വികൃതികളെക്കുറിച്ചാണ്. ഒന്ന്, ചുംബനാലയങ്ങൾ. രണ്ട്, സാക്ഷാത്ക്കാരം.
സാറിന് ഇപ്പോൾ വലിയ പണിയൊന്നുമില്ലെന്ന് സാറിന്റെ ബ്ലോഗ് കണ്ടാൽ മനസ്സിലാകും. അതുകൊണ്ട് സമയമുള്ളപ്പോൾ എന്റെ ഈ രണ്ട് വികൃതികളും ഒന്ന് നോക്കിത്തരണം. പൂന്താനം പണ്ട് മേൽപ്പത്തൂരിനോട് പറഞ്ഞതുപോലെയുള്ള ഒരപേക്ഷയാണേ. എന്റെ വാക്കുകളുടെ കട്ടി കൂടിയതു കൊണ്ടാണോ അതോ തീരെ കനമില്ലാത്തതുകൊണ്ടാണോ എന്നറിയില്ല ഒരു സ്കൂൾ കുട്ടി പോലും ഇപ്പോൾ എന്റെ ബൂലോകത്തടുക്കുന്നുല്ല.
ഹും. എങ്ങനെ അടുക്കും സ്വഭാവംഅതല്ലേ........ഹാ...ഹാ...ഹാ.
Deleteഇത് അവരെ പ്രാപിയ്ക്കാൻ വരുന്ന യക്ഷന്മാർക്കുള്ളതാ..!
ReplyDeleteമുരളി ജീ. ഹ ഹ അതായിരിക്കും ശരി മുകളിലേക്ക് കയറിപ്പോയവൻ വച്ചതായിരിക്കും അല്ലെ?
Deleteഅല്ല, യക്ഷിയെ നോക്കി വരുന്നവരെ എറിയാൻ വച്ചതാണ്. മരത്തിന്റെ മോളിലിരിക്കുമ്പോൾ ഒരു ധൈര്യവും സമാധാനവുമൊക്കെ വേണ്ടേ?
Deleteഎന്തായാലും അത് തുറക്കാതിരുന്നത് നന്നായി. അല്ലെങ്കിൽ ഇപ്പോൾ വല്ല പല്ലും മുടിയും മാത്രേ കാണുമായിരുന്നുള്ളു. അപ്പോൾ ഈ ‘എന്റെ ബൂലോഗത്തിന്റെ‘ അവസ്ഥ...!!?
ReplyDeleteഓർമ്മിപ്പിച്ചത് നന്നായി വി കെ ജി
ReplyDeleteഎന്റെ പടച്ചോനെ അല്ലെങ്കിലത്തെ സ്ഥിതി.
കൊച്ചിലെ വെള്ളിയാഴ്ച്ച രാത്രി എത്തുന്ന വണ്ടി നോക്കിയെ വീട്ടില് പോകാറുള്ളായിരുന്നു. വഴിയിൽ ഒരു യക്ഷിപ്പറമ്പുണ്ട്. വല്ലാതും തടഞ്ഞാലോ എന്ന് വിചാരിച്ച്
എന്ത് ഫലം നമ്മളെ ഒക്കെ ഏത് യക്ഷിക്ക് വേണമെന്നറിഞ്ഞില്ല
ഭഗവാനെ, ഒരു യക്ഷിയെ കണ്ടിരുന്നെങ്കില്‍.....
ReplyDeleteനമ്മളെ ഒക്കെ ഏത് യക്ഷിക്ക് വേണമെന്നറിഞ്ഞില്ല :)
Deleteവെട്ടത്താനേ, മലമ്പുഴ ഡാമിൽ പോയാൽ മതി.
Deleteപാലയില്‍ യക്ഷി ഉണ്ടായിരിക്കാം
ReplyDeleteപക്ഷെ പാലായില്‍ യക്ഷിയില്ലെന്ന് ഞാനിതാ ഉറപ്പ് തരുന്നു
------- വിശ്വസ്തതയോടെ ഒരു പാലാക്കാരന്‍!!!