Thursday, December 20, 2012

വെറും ചുമ്മാ

ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് ആറു കൊല്ലം കഴിഞ്ഞു. ബ്ലോഗുകൾ വായിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ച് അല്പം തല പുണ്ണാക്കിയാലൊ എന്നിപ്പോൾ തോന്നി.

വലിയ വലിയ മഹാന്മാർ എഴുതുന്നതുപോലെ സീരിയസ് ആയിട്ടൊന്നും എഴുതാൻ അറിയാത്തതു കൊണ്ടും, നേരം കളയാൻ പറ്റിയ മറ്റു വഴികൾ പലപ്പോഴും കിട്ടാത്തതു കൊണ്ടും ആണ് ഞാൻ ബ്ലോഗിൽ വന്നത്.

അങ്ങനെ വന്നപ്പോൾ ചിലവ വായിച്ചു. അതും ഇതുപോലെ തന്നെ.

കാലത്തു ഉദ്യോഗക്കസേരയിൽ വന്നിരുന്നാൽ മുകളിൽ നിന്നും കിട്ടുന്ന വഹകൾ ഒന്നിനു പത്തായി വീതിച്ചു താഴേക്കു കൊടുക്കുക, താഴെ നിന്നു കിട്ടുന്നവയിൽ പത്തിൽ ഒന്നു പോലും മുകളിലേക്കു പോകാതെ തടഞ്ഞു നിർത്തി ടെന്ഷനടിക്കുക ഇവ ഒക്കെ ആണല്ലൊ മാനേജർ ലെവലിൽ നമുക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ.

അപ്പോൽ അതിനിടയ്ക്കു വീണു കിട്ടുന്ന ചില്ലറ ഇടവേളകൾ എനഗ്നെ ആസ്വാദ്യകരമാക്കാം എന്നു വിചാരിച്ചാണ് വായന തുടങ്ങുന്നത്.

ഉള്ളതു പറയാമല്ലൊ.

ആദ്യകാലത്ത് നടത്തിയ ബ്ലോഗ് പ്രവർത്തനത്തിൽ തൊട്ടിടത്തു മുഴുവൻ അടിയായിരുന്നു കിട്ടിയത്. അപ്പോൾ പിന്നെ അങ്ങനെ എങ്കിൽ അങ്ങനെ ആകട്ടെ എന്നു വിചാരിച്ചു.

ഉള്ള മനസ്സമാധാനം ഇല്ലാതെ ആവുകയെ ഉള്ളു എന്നു തിരിച്ചറിഞ്ഞപ്പോൾ അതു നിർത്തി.

ആ പറഞ്ഞു വന്നത് ഇനി എന്തു വായിക്കും എന്ന ആലോചനയിൽ എത്തിയതിനെകുറിച്ചാണ്.

കിട്ടുന്ന ഇടവേളകളിൽ വായിക്കാൻ പറ്റിയ ബ്ലോഗുകൾ എങ്ങനെ ആയിരിക്കണം?

ഇടയ്ക്കൊന്നു കാളിങ് ബെല്ല് അമർത്തി ഒരു ചായ വരുത്തി കുടിക്കുക, അല്ലെങ്കിൽ ക്വാർട്ടേഴ്സ് വരെ പോയി ഭാര്യയുടെ കയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് അക്വേറിയത്തിലെ ഓടിക്കളിക്കുന്ന മീനുകളെ നോക്കി ഇരിക്കുക, പിന്നീട് വീണ്ടും വന്ന് ടെൻഷനടിക്കാനുള്ള ഊർജ്ജം സമ്പാദിക്കുക ഇതിനൊപ്പം നിൽക്കണം എനിക്കു വായിക്കാനുള്ള ബ്ലോഗ്

അരുൺ കായംകുളം ഒരെണ്ണം എഴുതുന്നുണ്ട് - കായംകുളം സൂപ്പർഫാസ്റ്റ്. പക്ഷെ അത് എന്നും ഇല്ലല്ലൊ. തന്നെയും അല്ല കഥ ചിലപ്പോൾ നീളം ഉള്ളതാണെങ്കിൽ ജോലിക്കിടയിൽ വായിക്കാൻ സാധിക്കുകയും ഇല്ല.

മനു എഴുതും അത് ഏതാണ്ട് പഞ്ചവൽസരപദ്ധതിയാണ്. അഞ്ചുകൊല്ലത്തിലൊരിക്കൽ ഒരെണ്ണം. ഇവർക്കൊന്നും വേരെ ഒരു പണിയും ഇല്ലെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് എഴുതാനുള്ളതിൻ നോക്കിയിരിക്കും ആ ആരോടു പറയാൻ

പണ്ടൊരു വക്കാരി ഉണ്ടായിരുന്നു. അതിപ്പോൾ എവിടെ പോയി എന്നു കാണാനില്ല

എച്മു നല്ല ഒരു എഴുത്തുകാരി. പക്ഷെ അത് വായിച്ചു പോയാൽ പിന്നെ ഒരാഴ്ച്ചത്തേക്കു മനസ്സമാധാനം ഉണ്ടാവില്ല. എഴുത്തിന്റെ ശക്തിയും വിഷയത്തിന്റെ തീവ്രതയും നമ്മെ ദഹിപ്പിക്കും. ആ കൊച്ചിനോടു ഞാൻ ആദ്യമൊക്കെ പലതവണ പറഞ്ഞതാ വല്ല തമാശയും എഴുത് എന്ന്. "കണ്ടാ സങ്കടാവും" പോലെ. അല്ലാതെ നമ്മളൊന്നും എഴുതിയതു വായിച്ചിട്ട് ഗോവിന്ദചാമിമാർ നന്നാകാൻ പോകുന്നില്ല. പെണ്ണു പിടിയന്മാർ ഭരണത്തിൽ തന്നെ വിലസുകയും അവർക്ക് ഓശാന പാടുന്ന മറ്റു ഉദ്യോഗസ്ഥ വ്ര്‍ന്ദവും വിരാജിക്കുന്ന ഈ നാട്ടിൽ ഈശ്വരനെ വിചാരിച്ചു നടന്നിട്ട് കിട്ടുന്നത് അനുഭവിക്കയല്ലാതെ വല്ലതും ഉണ്ടാകുമൊ?


പിന്നെ ഇപ്പോള് ഉള്ള ഒരു സമാധാനം  ആത്മ എഴുതുന്ന താളുകൾ മറിയുമ്പോൾ, സു എഴുതുന്ന ചില കുറിപ്പുകൾ ഇവ

ഒരു കുഴപ്പവും ഇല്ല. വന്നു വായിച്ചു.  മറന്നു.

സ്വസ്ഥം

ഇനി ടെൻഷനടിക്കട്ടെ അല്പം ഹ ഹ ഹ :)

14 comments:

 1. പോ ഞാന്‍ മിണ്ടൂല ന്റെ പേര് പറഞ്ഞില്ലല്ലോ ഹും


  സ്നേഹാശംസകളോടെ @ PUNYAVAALAN

  ReplyDelete
 2. ഹ പിണങ്ങാതെ പുണ്യാളാ നമ്മളൊക്കെ ഒന്നല്ലെ എന്റെ ബ്ലോഗിന്റെ പേരും ഞാൻ പറഞ്ഞില്ലല്ലൊ ഹ ഹ ഹ :)

  ReplyDelete
 3. പെണ്ണു പിടിയന്മാർ ഭരണത്തിൽ തന്നെ വിലസുകയും അവർക്ക് ഓശാന പാടുന്ന മറ്റു ഉദ്യോഗസ്ഥ വ്ര്‍ന്ദവും വിരാജിക്കുന്ന ഈ നാട്ടിൽ ഈശ്വരനെ വിചാരിച്ചു നടന്നിട്ട് കിട്ടുന്നത് അനുഭവിക്കയല്ലാതെ വല്ലതും ഉണ്ടാകുമൊ?

  പണ്ട് ഒരു പരശുരാമൻ 21 പ്രാവശ്യം ചെയ്ത പ്രവ്ര്‍ത്തി ഇന്ന് ഒരു പത്ത് പരശുരാമന്മാർ 210 പ്രാവശ്യം ആവർത്തിക്കാനുള്ള സ്കോപ് ഉണ്ട്

  ReplyDelete
 4. ങേ അതെന്തു പണിയാണ് ... നമ്മുക്ക് ഇവന്‍ മാനേജ് മെന്റ് കാരെ എല്പിക്കാം

  ReplyDelete
 5. ഇത് ഗൌരവത്തിലെടുത്ത് ഇനി ഒരു തമാശ പോസ്റ്റ് എഴുതാന്‍ പോവുകയാ... വെറും ഒരു കുറിപ്പ് എഴുതാന്‍ പോവുകയാ..... അടുത്തത് അമ്മാതിരി ഒരു പോസ്റ്റ് ആയിരിക്കും.... ആരെപ്പിടിച്ച് സത്യം ചെയ്യുമെന്ന് അറിയാത്തതുകൊണ്ട് അതു ചെയ്യുന്നില്ല.

  ത്മാശ പോസ്റ്റ് എഴുതുന്ന എല്ലാവരും ഈ പശുക്കുട്ടിയെ ആത്മാര്‍ഥമായി സഹായിക്കണേ പ്ലീസ്........

  ReplyDelete
 6. ഹ ഹ ഹ ഏറ്റു കാലത്തെ പണി കൊടുത്തത് ഏറ്റു വേഗം പോരട്ടെ എച്മു നന്ദി

  ReplyDelete
 7. അപ്പൊ ആറുവര്‍ഷം ആയല്ലേ മാഷേ... അപ്പോള്‍ നമ്മളൊക്കെ ഏതാണ്ടൊരേ കാലത്ത് ബൂലോകത്ത് എത്തിപ്പെട്ടതാ അല്ലേ? :)

  ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍!

  ReplyDelete
 8. ശ്രീ ഇവിടെ ഒക്കെ ഉണ്ടായിരുന്നൊ?

  കുടൂംബം ആയതിനു ശെഷം ബ്ലോഗിൽ കുറവാണല്ലെ? സുഖം തന്നെ അല്ലെ? ശബരിമല സീസൺ വരുമ്പോൽ പ്രത്യേകിച്ചും ഓർക്കാറുണ്ട് നിങ്ങൾ ചേട്ടനനിയന്മാർ രണ്ടുപേരെയും
  09893019654 ലേക്ക് ഒന്നു വിളിക്കുമൊ? എന്റെ കയ്യിൽ ഉണ്ടായിരുന്ന നമ്പർ നഷ്ടപ്പെട്ടു

  ReplyDelete
 9. അല്ലാ പണീക്കർ സാറെ... എവിടെയായിരുന്നു കുറെക്കാലാമായിട്ട്...?
  പൊടിപോലുമില്ലല്ലൊ കണ്ടുപിടിക്കാൻ...!
  ഇങ്ങനെ ടെൻഷനടിച്ചിരിക്കാൻ തുടങ്ങിയാൽ എന്താവും...?
  ആ കയ്യൊക്കെ ഒന്നു വീശി പുറത്തോട്ടൊന്നിറങ്ങിക്കേ...

  ReplyDelete
 10. ഹ ഹ ഹ വികെ ജി ഇവിടെ ഒക്കെ ഉണ്ടായിരുന്നു പക്ഷെ തെരക്കു കാരണം പുറത്തിറങ്ങിയില്ല അത്ര തന്നെ.

  ReplyDelete
 11. ഇനീം ഇവിടൊക്കെ തന്നെ കാണൂലോലെ?

  ReplyDelete
 12. ഉമ
  പുതിയ കൂട്ടുകാരി സന്തോഷം. വീണപൂവ് ആദ്യമായി കണ്ടു. വായിക്കാൻ ധാരാളം ഉണ്ടല്ലൊ ഇഷ്ടപ്പെട്ടു ഓരോന്നായി വായിച്ചു പോകുന്നു. അഭിപ്രായം പിന്നീട് എഴുതാം.

  ഒരിക്കൽ കൂടി നന്ദി

  ReplyDelete
 13. മാഷേ
  മുന്‍പൊരിക്കല്‍ മാഷ്‌ ആ വഴി(വീണപൂവിനെ കാണാന്‍ ) വന്നിട്ടുണ്ട് കേട്ടോ.ഒന്നല്ല രണ്ടോ മൂന്നോ തവണ.
  അടയാളം ഇട്ടിട്ടും ഉണ്ടായിരുന്നല്ലോ മാഷ് മറന്നോ????????

  ReplyDelete
 14. "മാഷേ
  മുന്‍പൊരിക്കല്‍ മാഷ്‌ ആ വഴി(വീണപൂവിനെ കാണാന്‍ ) വന്നിട്ടുണ്ട് കേട്ടോ.ഒന്നല്ല രണ്ടോ മൂന്നോ തവണ.
  അടയാളം ഇട്ടിട്ടും ഉണ്ടായിരുന്നല്ലോ മാഷ് മറന്നോ?"


  ദൈവമേ നാണക്കേടായല്ലൊ - അല്ല അതിലിത്ര നാണപ്പെടാൻ എന്തിരിക്കുന്നു. പ്രായമാകുമ്പോൽ മറവി അല്പം ഉണ്ടാകും അലെ ഹ ഹ അഹ് :)

  ReplyDelete