Tuesday, July 24, 2012

ഇത്‌ എന്തു മരമാണ്‌?



ഇത്‌ എന്തു മരമാണ്‌ എന്നു പറയുന്നതിനു മുന്‍പ്‌ നിങ്ങള്‍ക്കൊരവസരം തരാം. പറഞ്ഞോളൂ എന്തു മരം ആണ്‌ ?

ഇത്‌ അതിന്റെ കായ









ഇത്‌ അതിനകത്തെ കുരു

ഈ കുരുക്കള്‍ ആട്ടി എണ്ണ എടുക്കാറുണ്ട്‌.

ആയുര്‍വേദത്തില്‍ "ചതുര്‍ജ്ജാതം" എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഉണ്ട്‌
"ഏലം, ഇലവര്‍ങ്ങം, പച്ചില , നാഗപ്പൂവ്‌" എന്ന നാലു കൂട്ടം ചേര്‍ന്നതാണ്‌ അത്‌
അതിലെ നാഗപ്പൂവ്‌ ഈ നാഗമരത്തിന്റെ പൂവാണ്‌

20 comments:

  1. അല്ല
    നൊങ്ക്‌ പനയുടെ കായല്ലെ? അതിനുള്ളിലെ മാംസളഭാഗം, തിന്നാന്‍ കൊള്ളാവുന്നതും ആണ്‌. ഇതിനകത്ത്‌ കുരു ആണല്ലൊ

    മരത്തില്‍ നില്‍ക്കുന്ന പടം കണ്ടില്ലെ. കായയുടെ മാത്രം പറ്റം വലിയതായി കണ്ടാല്‍ തേങ്ങ പോലെ ഉണ്ട്‌ എങ്കിലും വലിപ്പം ഒരു ചെറുനാരങ്ങയുടെ അത്രയെ ഉള്ളു

    ReplyDelete
  2. മരോട്ടിക്കാ തിന്ന കാക്കയെപ്പോലെ......

    ReplyDelete
  3. വീടിനു പിന്നില്‍ വലിയൊരു മരോട്ടിമരമുണ്ടായിരുന്നു. എന്നും തണല്‍ തരുന്ന ഒരു വൃക്ഷം. എന്തൊരു തണുപ്പാണതിന്റെ തണലില്‍. ബോള്‍ പോലെ കളിക്കാന്‍ ഉപയോഗിക്കുമായിരുന്നു കായ്. പരിഷ്കാരം വന്നപ്പോള്‍ നമ്മുടെ ആവാസവ്യവസ്ഥയ്ക്ക് പറ്റിയ ഈ വൃക്ഷങ്ങളൊക്കെ വെട്ടി ചായ്ച്ച് പുതിയതരം മരങ്ങള്‍ വന്നു. എല്ലാം മാറിപ്പോയി ഇപ്പോള്‍

    ReplyDelete
  4. എനിക്കറിയാം, പക്ഷേ ഞാന്‍ പറയില്ല. എത്ര പേര്‍ക്കറിയാമെന്നു നോക്കണമല്ലോ!

    ഇനി ഒരു രഹസ്യം പറയാം, എനിക്കറിയില്ല :)

    ReplyDelete
  5. പുണ്യാളാ
    സാരമില്ല അടുത്ത മരം പറഞ്ഞാലും മതി :)

    അജിത്‌ ജീ

    മരോട്ടിമരം ഒരെണ്ണം ഞങ്ങളുടെ വീട്ടിലും ഉണ്ടായിരുന്നു. അതിന്റെ കുരു ആട്ടി എണ്ണ എടുത്ത്‌ വിളക്കു കത്തിക്കാന്‍ ഉപയോഗിച്ചിരുന്നു. പക്ഷെ വല്ലാത്ത ഒരു നാറ്റം ആണ്‌ അതിന്‌.

    എഴുത്തുകാരി ഹ ഹ ഹ അതേയതെ ബാക്കി ഉള്ളവര്‍ പറയട്ടെ

    അല്ല ഞാനും ഈ മരം ആദ്യമായി കാണുകയാ. അതിന്റെ ത്രില്ലില്‍ അതിന്റെ പടം പിടിച്ചു കുറച്ചു വിവരങ്ങളും ശേഖരിച്ചു. അത്രെയുള്ളൂ

    ReplyDelete
  6. ഇത് യൂക്കാലിപ്റ്റസ്(Eucalyptus) എന്ന മരം ആണെങ്കിൽ എനിക്കു സമ്മാനം തരണം. അല്ലെങ്കിൽ എന്നെ ഒന്നും പറയാതെ വെറുതെ വിടണം.

    ReplyDelete
  7. സൂ
    യൂക്കാലി മരത്തിനു ഇതുപോലെ ഉള്ള കായ ഉണ്ടാകുമൊ?

    ReplyDelete
  8. ഒരു ക്ലൂ, അല്ല പൂ തരുമോ? മരത്തെ കണ്ടുപിടിക്കാം.

    ReplyDelete
  9. അയ്യൊ റ്റീച്ചര്‍ അതില്‍ പൂവൊന്നും കാണാനില്ലായിരുന്നു.
    മരത്തിന്റെ ആകെ മൊത്തം പടം കണ്ടില്ലെ?

    ReplyDelete
  10. ഇത് നാഗകേസരം; നാഗപ്പൂവ് നങ്ക് എന്നൊക്കെ മലയാളത്തില്‍ പറയും. അല്ലെ???

    ReplyDelete
  11. ജിഷ്ണു നന്ദി അഭിനന്ദനങ്ങള്‍

    അല്ല പഥികന്‍ പറഞ്ഞതും ഈ 'നങ്ക്‌' ഉദ്ദേശിച്ചായിരുന്നൊ?
    എങ്കില്‍ സോറി ഞാന്‍ പനനൊങ്കിനെ ഓര്‍ത്തു പോയി

    ReplyDelete
  12. ഈ കുരുവിനെ ചൂടുകായ എന്നു വിളിയ്ക്കാറുണ്ടോ? തറയിൽ കുറച്ചു നേരം ഉരച്ചിട്ടു് ശരീരത്തിൽ തൊട്ടാൽ പൊള്ളുന്ന കായ.

    ReplyDelete
    Replies
    1. yes .... സോപ്പിൻകായ എന്ന് എറണാകുളത്തു പറയാറുണ്ട് .....

      Delete
    2. yes .... സോപ്പിൻകായ എന്ന് എറണാകുളത്തു പറയാറുണ്ട് .....

      Delete
  13. ഇല്ല അതു സോപ്പിന്‍കായ എന്നു വിളിക്കുന്ന ഒരു തരം കായ ആണ്‌

    ചെറുപ്പത്തിലെ തമാശകളില്‍ ഒന്നായിരുന്നു ആ കുരു ഉരച്ച്‌ കൂട്ടുകാരുടെ മൃദുലഭാഗങ്ങള്‍ അറിയാതെ പൊള്ളിക്കുക എന്നത്‌ അത്‌ ഓര്‍മ്മിപ്പിച്ചതിനു നന്ദി

    ReplyDelete
  14. പടം കണ്ട് വിവരം വെച്ചു. നന്ദി.

    ReplyDelete
  15. ആയുര്‍വേദത്തില്‍ "ചതുര്‍ജ്ജാതം" എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഉണ്ട്‌
    "ഏലം, ഇലവര്‍ങ്ങം, പച്ചില , നാഗപ്പൂവ്‌" എന്ന നാലു കൂട്ടം ചേര്‍ന്നതാണ്‌ അത്‌
    അതിലെ നാഗപ്പൂവ്‌ ഈ നാഗമരത്തിന്റെ പൂവാണ്‌

    ReplyDelete