കോളേജ് പഠനകാലത്ത് ആരൊക്കെയാണ് കുസൃതി കാട്ടാത്തവർ? ഉണ്ടെങ്കിൽ കൈ പൊക്കുക.
ഇല്ല അല്ലെ?
അങ്ങനെ ആരും കാണുകയില്ല. ഞാനും മോശമായിരുന്നില്ല.
പക്ഷെ ചില കാര്യങ്ങൾ നമ്മൾ വെറുതെ കുസൃതി ആയി പോലും ചെയ്യുന്നതാവില്ല, എന്നാൽ അത് ചിലപ്പോൾ ഇടങ്ങേറായി വന്നെന്നു വരും
അനുഭവം ഉണ്ടായിരിക്കുമല്ലൊ അല്ലെ?
അങ്ങനെ ഒരനുഭവം പ്രി ഡിഗ്രി പഠനകാലത്ത് ഉണ്ടായത് കേൾക്കണൊ?
ഞാൻ ഇരിക്കുന്നത് ക്ലാസിന്റെ ഏകദേശം നടൂഭാഗത്ത് മുന് നിരയിൽ. റ്റീച്ചർ ക്ലാസിൽ വന്നാൽ പ്ലാറ്റ്ഫോമിൽ കയറില്ല.
എന്റെ നേരെ മുന്നിൽ നിന്നാണ് റ്റീച്ചർ ക്ലാസെടുക്കുക
പഠിത്തത്തിൽ മിടുക്കനായിരുന്നത് കൊണ്ട് ആദ്യ കുറച്ചു ദിവസം കൊണ്ടു തന്നെ ഞാൻ റ്റീച്ചറുടെ കണ്ണിലുണ്ണിയായി.
പഠിപ്പിക്കാൻ റ്റീച്ചർ എന്റെ പുസ്തകം ആണ്` ഉപയോഗിക്കുന്നത്. പറയാനുള്ള പോയിന്റ്സ് അതാതിന്റെ ഭാഗത്ത് റ്റീച്ചർ തന്നെ കുറിച്ചിടൂന്നത് കൊണ്ട് എനിക്ക് ലെക്ചർ നോട്സ് എഴുതേണ്ട ആവശ്യവും ഇല്ല
സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ആയി പഠിച്ചതു ഒരു കാരണം, മലയാളം മീഡിയത്തിൽ പഠിച്ചു വന്നവർക്കും കൂടി മനസിലാകണം എന്നതു കൊണ്ട് വളരെ വിശദമായി സമയം എടുത്ത് പഠിപ്പിക്കുന്ന റ്റീച്ചറുടെ സ്വഭാവം മറ്റൊരു കാരണം
ഇവയൊക്കെ കാരണം ഇംഗ്ലീഷ് ക്ലാസുകളിൽ എനിക്ക് വെറുതെ കളയാൻ സമയം ധാരാളം.
റ്റീച്ചറാണെങ്കിലൊ. ബി എഡ് കഴിഞ്ഞു നേരെ വന്നത്. ശാരീരത്തെ കവച്ചു വയ്ക്കുന്ന ശരീരം. നല്ല വടിവിൽ വേഷഭൂഷകൾ.
15 വയസു കഴിഞ്ഞ ഒരു കുഞ്ഞി ചെക്കൻ എന്ത് ചെയ്യും? അവൻ ആ വടിവൊത്ത നിമ്നോന്നതങ്ങളിൽ കണ്ണു നട്ട് ഇരിക്കും. ചിലപ്പോൾ ആ ഇരുപ്പിൽ ഞാൻ എന്നെ തന്നെ മറന്നു പോകും.
ബാക്കി കുട്ടികളേ ശ്രദ്ധിക്കുന്ന തെരക്കും എന്നിലുള്ള വിശ്വാസവും കൊണ്ട് റ്റീച്ചർ അത് വളരെ ദിവസങ്ങൾ കണ്ടിരുന്നില്ല.
പക്ഷെ ഒരു ദിവസം ഏതോ ഒരു ചോദ്യത്തിൻ ആരും ഉത്തരം കൊടുക്കാത്തതിനാൽ അവസാനം ആ ചോദ്യം എന്റെ നേരെ വന്നു.
പെട്ടെന്ന് റ്റീച്ചർ എന്റെ നേരെ നോക്കുമ്പോൾ കാണുന്ന കാഴ്ച്ചയോ?
മുൻപു പറഞ്ഞത് പോലെ അതിൽ തന്നെ ലയിച്ചിരിക്കുന്ന എന്റെ ദൃഷ്ടി.
ഏതായാലും അന്നോടു കൂടി എന്റെ മുന്നിൽ നിന്ന് പഠിപ്പിക്കുന്ന വേല റ്റീച്ചർ നിർത്തി. പ്ലാറ്റ്ഫോമിലേക്ക് താമസം മാറ്റി.
അല്ല റ്റീച്ചര് എത്രയോ കോളേജുകൾ കണ്ടതാ അല്ലെ?
വീണ്ടും പഠിത്തം തുടർന്നു കൊണ്ടെ ഇരുന്നു. അങ്ങനെ ഒരു ദിവസം കയ്യിൽ കിട്ടിയ ഒരു ചെറിയ കഷണം കടലാസ് ചുരുട്ടി ചുരുട്ടി ഞാൻ ഇരിക്കുന്നു റ്റീച്ചർ പഠിപ്പിക്കൽ നിർബ്ബാധം തുടരുന്നു.
എനിക്ക് ഒരു സ്വഭാവം ഉണ്ട് ഇതുപോലെ കടലാസൊ ചെറിയ കല്ലൊ കയ്യിൽ കിട്ടിയാൽ അത്നടുവിരലും തള്ളവിരലും കൂട്ടി പിടിച്ച് ഒരു എറ്റൽ.
നേരെ പോയി അതെവിടെയെങ്കിലും കൊള്ളുന്നത് കാണാൻ എനിക്ക് രസമുള്ള പണിയാണ്. അത് വിചാരിക്കുന്നിടത്ത് എറ്റി കൊള്ളിക്കാൻ ആവുന്നത് ശ്രമിക്കുകയും ചെയ്യും.
അതിനായി മുന്നിലത്തെ ഭിത്തിയിലെ ഏതെങ്കിലും ഒരു ലക്ഷ്യം തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഞാൻ.
ബ്ലാക് ബോർഡ് എന്റെ മുന്നിൽ വലതുഭാഗത്തായാണ്.
പെട്ടെന്ന് റ്റീച്ചർ എന്തോ എഴുതാനായി ബോർഡിനടൂത്തേക്കു പോയി. തക്കം കിട്ടിയ ഞാൻ ഭിത്തിയിലെ ഒരു അടയാളം ലക്ഷ്യമാക്കി ആ കടലാസിനെ എറ്റി.
പിന്നെ സംഭവിച്ചതൊന്നും ഞാൻ വിചാരിച്ചതു പോലെ ആയിരുന്നില്ല എന്നു മാത്രം. റ്റീച്ചർ പെട്ടെന്നെഴുതികഴിഞ്ഞ് തിരിഞ്ഞു.
ഞാൻ എറ്റിയ കടലാസ് ഉണ്ട നേരെ പോകുന്നതിനു പകരം വലതു കോണീലേക്കു പായുന്നു.
ഭിത്തിയിലെ അടയാളം ഉന്നമാക്കിയാണ് ഞാൻ അത് വിട്ടതെങ്കിലും ചെന്നു ഇടിച്ചതൊ?
റ്റീച്ചറിന്റെ നിമ്നോന്നതങ്ങളുടെ ഉന്നതത്തിന്റെ ഉച്ചിക്ക്.
റ്റീച്ചർ തിരിയുന്നത് കണ്ട ഞാൻ പെട്ടെന്ന് തന്നെ നോട് ബുക്കിൽ കയ്യ് വച്ച് നല്ല കുട്ടിയായിരുന്നു.
എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് തോന്നുമോ എന്ന ഭാവം ഞാൻ മുഖത്ത് വച്ചിരുന്നില്ലെങ്കിലും റ്റീച്ചർക്ക് അതിന്റെ ഉറവിടം മനസിലായിരുന്നു . പക്ഷെ റ്റീച്ചർ അത് അറിയാത്ത ഭാവത്തിൽ അവഗണിച്ചു
അല്ലെങ്കിലും മനഃപൂർവം അത്ര ഉന്നത്തിൽ വിടാനുള്ള കഴിവൊന്നും ഇല്ലെന്ന് റ്റീച്ചര്ക്കും അറിയാമല്ലൊ അല്ലെ?