Wednesday, June 19, 2013

പടം പിടിച്ചു

ങ്ഹാ തന്റെ കയ്യിൽ ക്യാമറ ഉണ്ടായിരുന്നൊ
ഒരു കല്യാണാലോചനയ്ക്കു കൊടൂക്കാനാ രണ്ട് പടം പിടിച്ചു തരാമൊ?

ദാ ഞാൻ ഒന്നു കൂടി ഇറങ്ങിയിട്ട് ഇതെ പോസ്റ്റിൽ കയറി ഇരിക്കാം ഒരു ഗമ ഒക്കെ വേണ്ടെ?
എല്ലാ പോസിലും എടുത്തോളൂ അവസാനം ഞാൻ സെലക്റ്റ് ചെയ്തോളാം





















ഇനി ദാ ചിരിക്കുന്ന ഒരു രണ്ട് പടം കൂടി 

ഇത്ര മതിയൊ?

















അല്ല മനുഷ്യൻ പണീയില്ല എന്നു വച്ച് ഇത്രയും ആകാമൊ :)

Tuesday, June 11, 2013

എന്തരൊ എന്തൊ

പല പല അനുഭവങ്ങളും പലരും എഴുതി, പലതും ഞാനും എഴുതി. പക്ഷെ ഇതുപോലെ ഒരനുഭവം ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
എന്റെ ഈ ബ്ലോഗിൽ ഒരു കമന്റ് കണ്ടു - മരണസമയത്തെ അനുഭവങ്ങൾ - നിയർ ഡെത്ത് എക്സ്പീരിയൻസ് സൂചിപ്പിച്ചു കൊണ്ട്

അന്നേരം ഓർത്തു പോയതാണ്.

അന്നു ഞാൻ തൊടുപുഴയ്ക്കടൂത്ത് വഴിത്തലയിൽ ഒരു ആശുപത്രിയിൽ ജോലിചെയ്യുന്നു. ഒരു ദിവസം കാലത്ത് സാധാരണ വ്യായാമം കഴിഞ്ഞ് കുളിയും കഴിഞ്ഞ് അമ്പലത്തിൽ പോകാനുള്ള പരിപാടി.

ഞാൻ വസ്ത്രം ധരിക്കുന്നതു കണ്ടുകോണ്ടാണ് ചേട്ടൻ വന്നേക്കൂ എന്നു പറഞ്ഞ് ശ്രീമതി പുറത്തേക്കു പോയത്.

വസ്ത്രം ധരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ എനിക്ക് എന്തൊ ഒരു ക്ഷീണം പോലെ തോന്നി. ഞാൻ കട്ടിലിൽ പോയി ഇരുന്നു.

കുറച്ചു നേരം ആയിട്ടും എന്നെ കാണാഞ്ഞതിനാൽ ഭൈമി തിരികെ വന്നു. കട്ടിലിൽ ഇരിക്കുന്ന എന്നോട് ചോദിച്ചു എന്തു പറ്റി എന്ന്

ക്ഷീണം എന്നു പറഞ്ഞപ്പോൾ എന്നാൽ ചേട്ടൻ ഇവിടെ കിടന്ന് വിശ്രമിക്ക് ഈ പാട്ടും കേട്ട് എന്ന് പറഞ്ഞ് വാക്മാൻ എടുത്ത് ഈയർ ഫോൺ ചെവിയിലും വച്ചു തന്നു.
പാട്ടു കേട്ട് കിടക്കുന്നത് എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണെന്ന് പുള്ളിക്കാരിക്കറിയാം

ഞാൻ അവിടെ കിടന്നു. ശ്രീമതി അമ്പലത്തിൽ പോക്ക് വേണ്ടെന്നു വച്ച് അടൂക്കളയിലേക്കും പോയി.

പിന്നീടുള്ള സംഭവം എന്റെ ഓർമ്മയിൽ ഇതാണ്.

ഞാൻ കണ്ണു തുറന്നു നോക്കുന്നു.

ഞാൻ എവിടെ ആണെന്ന് ഒരു രൂപവും ഇല്ല. -- ഞാൻ എന്നതിൽ കവിഞ്ഞ്  യാതൊരു ധാരണയും ഇല്ല. ഭിത്തി വെള്ളപൂശിയതായതു കൊണ്ട് ആകെ ആ വെള്ള നിറം മാത്രം കാണുന്നു.

ആ നേരത്താണ് ശ്രീമതി കടന്നു വന്ന് എങ്ങനെ ഉണ്ട് എന്ന് എന്നോടു ചോദിക്കുന്നത്

അത് ഞാൻ കേട്ടു ശ്രീമതിയെ കാണുകയും ചെയ്തു. പക്ഷെ അവൾ ആരാണെന്ന് എനിക്കറിയില്ല

ഞാൻ അത് ചോദിച്ചു നീ ആരാ എന്ന്. അത് എനിക്ക് ഓർമ്മ ഉണ്ട്

അതു കേട്ടതും  ശ്രീമതി ഭയന്ന് ആശുപത്രിയിൽ പോയി അവിടെ ഉള്ള മറ്റെ ഡോക്റ്ററെ വിളിച്ചു കൊണ്ടു വന്നു

ഡോക്റ്ററും സിസ്റ്റർമാരും എല്ലാം കൂടി ഓടിപ്പിടച്ച് വന്നു, സകലവിധ പരിശോധനകളും നടത്തി. ഇ സി ജി എടുക്കുമ്പോൾ ഞാൻ എനിക്ക് മുൻപ് ഹൃദയാഘാതം വന്ന കഥ പലതവണ പറഞ്ഞു കേൾപ്പിച്ചു അത്രെ.

അല്പനേരം കഴിഞ്ഞപ്പോഴേക്കും  ഞാൻ സാധാരണ മനുഷ്യൻ ആയിക്കഴിഞ്ഞിരുന്നു.
 തുടർന്ന് തൊടുപുഴയിൽ പോയി വീണ്ടും പരിശോധന -

ഇക്കഥ 2003 ല്

എന്തരൊ എന്തൊ