Monday, September 18, 2006

ഒരു ദേശഭക്തി ഗാന


കുറച്ചുനാള്‍ മുന്‍പെഴുതി ഈണം കൊടുത്ത (മധ്യമാവതി രാഗം) ഒരു ദേശഭക്തി ഗാനമാണ്‌. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക്‌ നല്ല പാട്ടൂകാരേ കൊണ്ട്‌ പാടിച്ചിട്ടുണ്ട്‌. പക്ഷെ വീട്ടില്‍ ഇരുന്ന് അതു സാധിക്കാത്തതു കൊണ്ട്‌ ഞാന്‍ തന്നെ ആണിന്റേയും പെണ്ണിന്റേയും കോറസ്ന്റെയും എല്ലാം ഒരുമിച്ചങ്ങു പാടിയിരിക്കുന്നു. എനിക്കൊരു ചെറിയ യമഹയുണ്ട്‌ അതില്‍ പശ്ചാത്തലസംഗീതവും എല്ലാം കൂടിയാകുമ്പോള്‍ ഏകദേശം ഒരു വധമാണെന്നറിയാം എന്നാലും ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാല്‍ അവരുടെ പ്രോഗ്രാമിനുപയോഗികാമല്ലൊ എന്നു കരുതി കയട്ടുമതി ചെയ്യുന്നു. കേട്ട്‌ അഭിപ്രായം അറിയിക്കുമല്ലൊ


യാഹു ജിയൊ സിറ്റീസിന്റെ സേവനം നിര്‍ത്തിയതു കാരണം ഈ പാട്ട്‌ ദാഒരു ദേശഭക്തി ഗാന ഇവിടെ കേള്‍ക്കാം
Since yahoo has decided to stop the services of geociies this song iSavailable at
http://sweeetsongs.blogspot.com/2009/10/blog-post.html

ഒരു ദേശഭക്തി ഗാനമാണ്‌

Friday, September 15, 2006

കഥയില്ലാത്ത കാലം

പഠിച്ചുകൊണ്ടിരുന്ന കാലത്തെ ചെറിയ ചെറിയ അമളികള്‍ പിന്നീടോര്‍ക്കുമ്പോള്‍ ഒരു രസം തന്നെയാണേ

അനാട്ടമി ഡിസക്ഷന്‍ റ്റേബിളില്‍ ഞങ്ങല്‍ എട്ടു പേരായിരുന്നു ഒരു ബാച്ച്‌. അതില്‍ ഒരാള്‍ ബംഗാളി. ഒരു ദിവസം അയാല്‍ വരുവാന്‍ ഇത്തിരി താമസിച്ചു. അയാള്‍ ഹാളിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ അടുത്തിരുന്ന സുഹൃത്ത്‌ എന്നോടു ചോദിച്ചു " നിനക്ക്‌ സാഹയെ ബംഗാളിയില്‍ വിഷ്‌ ചെയ്യണോ ?"

എനിക്കു നല്ല ഉഷാര്‍ "പക്ഷെ എനിക്കു ബംഗാളി അറിയില്ലല്ലൊ"

അതൊക്കെ ഞാന്‍ പറഞ്ഞു തരാം . സുഹൃത്ത്‌ എന്റെ ചെവിയില്‍ ബംഗാളി മന്ത്രിച്ചു തന്നു. ഞ്‌ആനതു കാണാതെ പഠിച്ചു.

ഇത്രയുമായപ്പോഴേക്കും തന്റെ പതിവു പുഞ്ചിരിയോടുകൂടി സാഹ തന്റെ സീറ്റിലെത്തി

ഞാന്‍ സന്തോഷത്തോടു കൂടി പറഞ്ഞു " hello Saaha. ************** (സ്റ്റാര്‍ ഇട്ട ഭാഗം ബംഗാളിയായിരുന്നു- സുഹൃത്‌ പറഞ്ഞു തന്നത്‌.

സാഹ ഒരു നോട്ടം നോക്കിയിട്ട്‌ WWHHAATT !!!


എനിക്കെന്തൊ ഒരു സംശയം എന്താ വിഷ്‌ ചെയ്തിട്ട്‌ തിരികെ വിഷ്‌ ചെയ്യാതെ ഇങ്ങനെ . ഞാന്‍ സുഹൃത്തിനോടു ചോദിച്ചു.
"ഇതെന്താഡോ ഇവന്‍ തിരിച്ചു വിഷ്‌ ചെയ്യാതെ ഇങ്ങനെ നോക്കുന്നെ"

സുഹൃത്ത്‌ പറഞ്ഞു " അതെങ്ങനെ, നിനക്ക്‌ ബംഗാളി അറിയില്ലെന്ന് അവനറിഞ്ഞു കൂടേ അപ്പം പ്രതീക്ഷിക്കാതെ കേട്ടപ്പം മനസ്സിലായിക്കാണത്തില്ല, ഒന്നൂടെ പറ."

ഞാന്‍ ഒന്നുകൂടെ പറഞ്ഞു -

എന്തോ പിറുപിറുക്കുന്ന ആറടിപ്പൊക്കമുള്ള സാഹയുടെ കൈകള്‍ പതുക്കെ എന്റെ കഴുത്തിനു നേരെ നീണ്ടു വരുമ്പോഴേക്കും പ്രോഫസര്‍ എത്തിയതു കൊണ്ട്‌ ഞാനിപ്പോഴും ആര്‍ഓഗ്യവാനായി ഇരിക്കുന്നു.

പിന്നീടല്ലെ മനസ്സിലായത്‌ അതു ബംഗാളിയിലെ ഒരു വല്ല്യ തെറിയായിരുന്നു എന്ന്