Wednesday, October 30, 2013

രണ്ട് പേർക്കും ഹെല്‌മെറ്റ്

ദാ ഇവിടെ ഒരു പോസ്റ്റ് കണ്ടു. ഹെല്മെറ്റ് സർക്കാർ മുന്നിലിരിക്കുന്നവർക്ക് മാത്രമല്ല പിന്നിലിരിക്കുന്നവർക്കും വേണം എന്ന് ശഠിക്കുന്നതിനെ പറ്റി

അപ്പോൾ ഇവിടെ ദാ ഇങ്ങനെ ഒരു പോസ്റ്റ്  വേണ്ടരീതിയിൽ ഹെല്മെറ്റ് വക്കാത്തതിന്റെ അനുഭവം

ദാ ഇവരെ നോക്കൂ



മിടൂക്കന്മാർ രണ്ട് പേർ യാത്ര ചെയ്യുന്നു രണ്ട് പേർക്കും ഹെല്‌മെറ്റ് ഉണ്ട്

ഇത്ര പോരെ? പെട്ടെന്ന് കണ്ടപ്പോൾ മൊബൈൽ ഉപയോഗിച്ച് വണ്ടിക്കകത്ത് നിന്ന് എടുത്ത പടം ആണ്  അതിന്റെ കുറവ് ക്ഷമിക്കുക

14 comments:

  1. ഹെല്‍മറ്റ് ഉണ്ടല്ലോ
    കയ്യിലാണെന്നല്ലേയുള്ളൂ
    വീഴാന്‍ നേരത്ത് “ടക്” എന്ന് എടുത്തങ്ങ് ഫിറ്റ് ചെയ്യും

    ReplyDelete
  2. ഹെൽമറ്റ് കൊണ്ടു നടക്കുന്നത് പോലീസ്സുകാരെ കാണിക്കാനല്ലെ. അല്ലാതെ സ്വയം രക്ഷയെക്കരുതി അല്ലല്ലൊ...!

    ReplyDelete
  3. എന്തെങ്കിലും അപകടമുണ്ടായാൽ
    ഹെല്ലിനെ മേറ്റാക്കമല്ലോ..!

    ReplyDelete
  4. "ഹെല്ലിനെ മേറ്റാക്കാമല്ലോ"

    :)
    gud one...

    ReplyDelete
  5. ഇത് സ്ഥിരം കാണുന്ന കാഴ്ചയാണ്. അതിമിടുക്കന്‍മാരുടെ നാടാണിത്

    ReplyDelete
  6. ഹ ഹ ഹ അജിത്ജീ

     ആ പിന്നിലിരിക്കുന്നവന്റെ  രണ്ട് കയ്യിലും ഓരോന്ന് തൂക്കി ഇട്ടിരിക്കുന്നു

    തലയിലായിരുന്നു എങ്കിൽ കയ്യെങ്കിലും ഫ്രീ ആയേനെ.

    ReplyDelete

  7. വി കെ ജീ

    സർക്കാരിന്റെ നിയമത്തെ മാത്രമല്ല അവനവന്റെ ജീവിതത്തിനു നേരെ തന്നെ കൊഞ്ഞനം കുത്തുന്ന ഒരു രീതി !! അല്ലെ?

    ReplyDelete

  8. മുരളി ജീ

    ഹ ഹ ഹ ഇതെനിക്കിഷ്ടപ്പെട്ടു

    അപ്പോൾ അങ്ങനാ ഈ "ഹെൽ മേറ്റ്" എന്ന പേരുണ്ടായത് അല്ലെ?:)

    ReplyDelete
  9. വെട്ടത്താൻ ജി

    "കണ്ടാൽ പഠിക്കാത്തവൻ കൊണ്ടാൽ പഠിക്കും" എന്നൊരു ചൊല്ലുണ്ട്

    പക്ഷെ ഇവർക്കൊന്നും കൊണ്ട് പഠിക്കാൻ ഇടവരാതെ നല്ല ബുദ്ധി തോന്നിക്കണെ എന്നല്ലെ നമുക്ക് പ്രാർത്ഥിക്കാൻ പറ്റൂ

    ReplyDelete
  10. അപകടം പറ്റുമ്പോള്‍ അല്ലെ. അതുവരെ ഇങ്ങനെ പോട്ടെ എന്നാകും ആ ചെറുപ്പക്കാരുടെ മനസ്സിലിരിപ്പ്.

    ReplyDelete
  11. ചേച്ചീ പറ്റിക്കഴിഞ്ഞ് പിന്നെ മോങ്ങിയിട്ട് കാര്യമുണ്ടൊ?

    ReplyDelete
  12. കയ്യില്‍ കരുതിയത്‌ തലയില്‍ തന്നെ വെച്ചാല്‍ പോരെ അല്ലെ ? ചിലപ്പോ ദൂരയാത്രക്കാരയിര്യ്ക്കും കുറെ നേരം തലയിലിട്ടതിന്റെ അസ്വസ്ഥത മാറനായിരിക്കും കയ്യില്‍ കൊണ്ട് നടക്കുന്നത്

    ReplyDelete
  13. ഹ ഹ ഹ അഞ്ചു കിലൊമീറ്ററിൽ താഴെ ദൂരമെ ഉള്ളു ഇവർ തുടങ്ങിയിടത്ത് നിന്നും ജോലിസ്ഥലത്തേക്ക്

    ReplyDelete