Saturday, December 22, 2012

പെണ്ണൂപിടിയന്മാർ

ചെറുപ്പത്തിൽ കൊച്ചി രാജാവായിരുന്ന ശക്തൻ തമ്പുരാന്റെ കഥ കേട്ടിരുന്നു.

അദ്ദേഹം തിരുവിതാംകൂർ രാജാവായിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ച കഥ പ്രസിദ്ധമാണ്

എന്നിരുന്നാലും അതു കേട്ടിട്ടില്ലാത്തവര് ധാരാളം കാണും.

അഥവാ കേട്ടിട്ടുണ്ടെങ്കിലും അത് ഇനി മറ്റൊരു വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടത് കേട്ടവരും ഉണ്ടാകാം.

ഞാൻ കേട്ടത് ഇപ്രകാരം

ഒരിക്കൽ ശക്തൻ തമ്പുരാൻ ധർമ്മരാജാവിനെ സന്ദർശിച്ചു.

തിരുവനന്തപുരത്തെ രാജവീഥികളിൽ കൂടി അവർ നടന്നപ്പോൾ രാജവീഥികൾ മുഴുവൻ മുറുക്കിതുപ്പി അലംകോലപ്പെട്ടിരിക്കുന്നു.

ഇതൊന്നു ശരിയാക്കാൻ തന്നെ കൊണ്ടാവില്ലെ എന്ന ചോദ്യത്തിനു ധർമ്മരാജാവിൻ ഒരു മറൂപടിയേ ഉണ്ടായിരുന്നുള്ളു ഹേ ഒരു രക്ഷയും ഇല്ല. ഇവിടത്തെ നമ്പൂരിമാർ യാതൊന്നും കേൾക്കില്ല. അവർ മുറുക്കി തുപ്പി വഴി നാശമാക്കും. എന്തു ചെയ്തിട്ടും കാര്യമില്ല. ഞാൻ പെരുമ്മ്പറ അടിച്ചു വിജ്ഞാപനം പുറപ്പെടൂവിച്ചു. ശിക്ഷിക്കും വഎന്നു ഭയപ്പെടൂത്തി. അരികിൽ തുളസി വച്ചു പിടീപ്പിച്ചു. അതിനരികിൽ ഭഗവാന്റെ പടം ചിത്രം വരപ്പിച്ചു

എവിടെ ഈ നാറികൾ അതിനു മുകളിലും തുപ്പും

ബ്രഹ്മഹത്യ പാപമല്ലെ അതു ഭയന്ന് നാം അവിടെ നിർത്തി.

ശക്തൻ തമ്പുരാൻ മറുപടി കൊടുത്തു

ഒരേ ഒരു ദിവസത്തേക്ക് അധികാരം എനിക്കു തരൂ

നാളെ ഇവിടെ ആരും  മുറുക്കി തുപ്പുകയില്ല

തർക്കിച്ചു തർക്കിച്ച് തീരുമാനം ആയി ഒരു ദിവസത്തേക്ക് ശക്തൻ തമ്പുരാന്റെ ആജ്ഞ ഭട്നമാർ അനുസരിക്കും

ധർമ്മരാജാവിന് താൻ ജയിക്കും എന്നതിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല  

അങ്ങനെ അധികാരം കൈമാറി

അടുത്ത ദിവസം കാലത്ത് ജനം ഉണർന്നത് ഒരു പെരുമ്പറ കൊട്ടിയുള്ള ഘോഷം കേട്ടു കൊണ്ടായിരുന്നു

"രാജവീഥികളിൽ മുറുക്കിത്തുപ്പുന്നത് ശിക്ഷാർഹമാണ്"

ഭടന്മാർ ഇങ്ങനെ പെരുമ്പറ കൊട്ടി പറഞ്ഞു കൊണ്ടു നടന്നു പോകുന്നു.

പണ്ടും ഇതുപോലെ പല പല ഘോഷണങ്ങളും കേട്ടു പരിചയിച്ച മൂത്ത നമ്പൂരിമാരിൽ ഒരാൾ നീട്ടി ഒരു തുപ്പു തുപ്പി

പക്ഷെ അപ്പോഴാൺ ലോകത്തെ അതിശയിപ്പിച്ച ഒരു സംഭവം അതിനു പിന്നാലെ നടന്നത്.

പെരുമ്പറയ്ക്കു പിന്നാലെ നടന്നിരുന്ന ഭടന്മാരിൽ രണ്ടുപേർ ആ മുതു നമ്പൂരിയെ പിടീച്ച് അയാളുടെ നാവ് കത്തി കൊണ്ട് അരിഞ്ഞെടൂത്തു.

ഇതാണു ശിക്ഷ

വിവരം കേട്ടറിഞ്ഞ ധർമ്മരാജാവ് ക്ഷോഭിച്ചു "ഹേ താൻ എന്ത് അസംബന്ധം ആണു ഃഎ ചെയ്തത്? ബ്രാഹ്മണന്റെ നാവ് അരിയുകയെ "

ശക്തൻ തമ്പുരാൻ പറഞ്ഞു. " ഫൂ ബ്രാഹ്മണൻ അതിന്റെ അർത്ഥം തനിക്കറിയുമോ ഹേ?. ഇനി ഒരു നാറിയും ഇവിടെ തുപ്പുകയില്ല"

ശരിയായിരുന്നു

തുടർന്നു ഈ വാർത്ത എങ്ങനെ  എത്ര വേഗത്തിൽ പരന്നു എന്നറിയില്ല. രാജ് വീഥിയിൽ അല്ല ഒരു വീഥിയിലും തുപ്പാൻ സാധാരണ പോകിരികൾക്കു ധൈര്യം ഉണ്ടായില്ല  

സൗദിയിലും മറ്റും കുറ്റക്കാരെ പീച്ച് അന്നേരം തന്നെ പിടലി കണ്ടിക്കുന്നതു ശരിയാൺ എന്ന് ഇപ്പോൾ തോന്നിപ്പോകുന്നു

ഇവിടെ മന്ത്രി പുത്രന്മാരും സാക്ഷാൽ മന്ത്രിമാരും അല്ലെ പെണ്ണൂപിടിയന്മാർ

Thursday, December 20, 2012

വെറും ചുമ്മാ

ബ്ലോഗ് എഴുതാൻ തുടങ്ങിയിട്ട് ആറു കൊല്ലം കഴിഞ്ഞു. ബ്ലോഗുകൾ വായിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു ചിന്തിച്ച് അല്പം തല പുണ്ണാക്കിയാലൊ എന്നിപ്പോൾ തോന്നി.

വലിയ വലിയ മഹാന്മാർ എഴുതുന്നതുപോലെ സീരിയസ് ആയിട്ടൊന്നും എഴുതാൻ അറിയാത്തതു കൊണ്ടും, നേരം കളയാൻ പറ്റിയ മറ്റു വഴികൾ പലപ്പോഴും കിട്ടാത്തതു കൊണ്ടും ആണ് ഞാൻ ബ്ലോഗിൽ വന്നത്.

അങ്ങനെ വന്നപ്പോൾ ചിലവ വായിച്ചു. അതും ഇതുപോലെ തന്നെ.

കാലത്തു ഉദ്യോഗക്കസേരയിൽ വന്നിരുന്നാൽ മുകളിൽ നിന്നും കിട്ടുന്ന വഹകൾ ഒന്നിനു പത്തായി വീതിച്ചു താഴേക്കു കൊടുക്കുക, താഴെ നിന്നു കിട്ടുന്നവയിൽ പത്തിൽ ഒന്നു പോലും മുകളിലേക്കു പോകാതെ തടഞ്ഞു നിർത്തി ടെന്ഷനടിക്കുക ഇവ ഒക്കെ ആണല്ലൊ മാനേജർ ലെവലിൽ നമുക്കു ചെയ്യാനുള്ള കർത്തവ്യങ്ങൾ.

അപ്പോൽ അതിനിടയ്ക്കു വീണു കിട്ടുന്ന ചില്ലറ ഇടവേളകൾ എനഗ്നെ ആസ്വാദ്യകരമാക്കാം എന്നു വിചാരിച്ചാണ് വായന തുടങ്ങുന്നത്.

ഉള്ളതു പറയാമല്ലൊ.

ആദ്യകാലത്ത് നടത്തിയ ബ്ലോഗ് പ്രവർത്തനത്തിൽ തൊട്ടിടത്തു മുഴുവൻ അടിയായിരുന്നു കിട്ടിയത്. അപ്പോൾ പിന്നെ അങ്ങനെ എങ്കിൽ അങ്ങനെ ആകട്ടെ എന്നു വിചാരിച്ചു.

ഉള്ള മനസ്സമാധാനം ഇല്ലാതെ ആവുകയെ ഉള്ളു എന്നു തിരിച്ചറിഞ്ഞപ്പോൾ അതു നിർത്തി.

ആ പറഞ്ഞു വന്നത് ഇനി എന്തു വായിക്കും എന്ന ആലോചനയിൽ എത്തിയതിനെകുറിച്ചാണ്.

കിട്ടുന്ന ഇടവേളകളിൽ വായിക്കാൻ പറ്റിയ ബ്ലോഗുകൾ എങ്ങനെ ആയിരിക്കണം?

ഇടയ്ക്കൊന്നു കാളിങ് ബെല്ല് അമർത്തി ഒരു ചായ വരുത്തി കുടിക്കുക, അല്ലെങ്കിൽ ക്വാർട്ടേഴ്സ് വരെ പോയി ഭാര്യയുടെ കയ്യിൽ നിന്നും ഒരു ചായ വാങ്ങി കുടിച്ചു കൊണ്ട് അക്വേറിയത്തിലെ ഓടിക്കളിക്കുന്ന മീനുകളെ നോക്കി ഇരിക്കുക, പിന്നീട് വീണ്ടും വന്ന് ടെൻഷനടിക്കാനുള്ള ഊർജ്ജം സമ്പാദിക്കുക ഇതിനൊപ്പം നിൽക്കണം എനിക്കു വായിക്കാനുള്ള ബ്ലോഗ്

അരുൺ കായംകുളം ഒരെണ്ണം എഴുതുന്നുണ്ട് - കായംകുളം സൂപ്പർഫാസ്റ്റ്. പക്ഷെ അത് എന്നും ഇല്ലല്ലൊ. തന്നെയും അല്ല കഥ ചിലപ്പോൾ നീളം ഉള്ളതാണെങ്കിൽ ജോലിക്കിടയിൽ വായിക്കാൻ സാധിക്കുകയും ഇല്ല.

മനു എഴുതും അത് ഏതാണ്ട് പഞ്ചവൽസരപദ്ധതിയാണ്. അഞ്ചുകൊല്ലത്തിലൊരിക്കൽ ഒരെണ്ണം. ഇവർക്കൊന്നും വേരെ ഒരു പണിയും ഇല്ലെ ഇടയ്ക്കിടയ്ക്ക് ഓരോന്ന് എഴുതാനുള്ളതിൻ നോക്കിയിരിക്കും ആ ആരോടു പറയാൻ

പണ്ടൊരു വക്കാരി ഉണ്ടായിരുന്നു. അതിപ്പോൾ എവിടെ പോയി എന്നു കാണാനില്ല

എച്മു നല്ല ഒരു എഴുത്തുകാരി. പക്ഷെ അത് വായിച്ചു പോയാൽ പിന്നെ ഒരാഴ്ച്ചത്തേക്കു മനസ്സമാധാനം ഉണ്ടാവില്ല. എഴുത്തിന്റെ ശക്തിയും വിഷയത്തിന്റെ തീവ്രതയും നമ്മെ ദഹിപ്പിക്കും. ആ കൊച്ചിനോടു ഞാൻ ആദ്യമൊക്കെ പലതവണ പറഞ്ഞതാ വല്ല തമാശയും എഴുത് എന്ന്. "കണ്ടാ സങ്കടാവും" പോലെ. അല്ലാതെ നമ്മളൊന്നും എഴുതിയതു വായിച്ചിട്ട് ഗോവിന്ദചാമിമാർ നന്നാകാൻ പോകുന്നില്ല. പെണ്ണു പിടിയന്മാർ ഭരണത്തിൽ തന്നെ വിലസുകയും അവർക്ക് ഓശാന പാടുന്ന മറ്റു ഉദ്യോഗസ്ഥ വ്ര്‍ന്ദവും വിരാജിക്കുന്ന ഈ നാട്ടിൽ ഈശ്വരനെ വിചാരിച്ചു നടന്നിട്ട് കിട്ടുന്നത് അനുഭവിക്കയല്ലാതെ വല്ലതും ഉണ്ടാകുമൊ?


പിന്നെ ഇപ്പോള് ഉള്ള ഒരു സമാധാനം  ആത്മ എഴുതുന്ന താളുകൾ മറിയുമ്പോൾ, സു എഴുതുന്ന ചില കുറിപ്പുകൾ ഇവ

ഒരു കുഴപ്പവും ഇല്ല. വന്നു വായിച്ചു.  മറന്നു.

സ്വസ്ഥം

ഇനി ടെൻഷനടിക്കട്ടെ അല്പം ഹ ഹ ഹ :)