Sunday, November 23, 2008

"സുവാ നാച്‌"












ദീപാവലി സമയത്ത്‌ ഗ്രാമീണപ്പെണ്‍കൊടികള്‍ കളിക്കുന്ന "സുവാ നാച്‌" അതിന്റെ ചെറിയ ഒരു കഷണം ദാ ഇവിടെ . വലിയ ഫയല്‍ കുറച്ചു താമസിക്കും. അതു പിന്നീട്‌ പോസ്റ്റാം ഇപ്പോള്‍ ഇതു കാണുക

ചില പടങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ തുടങ്ങി കഴിഞ്ഞാണ്‌ അതിന്റെ വലിപ്പം നോക്കിയത്‌. അതുകഴിഞ്ഞുള്ളവ അല്‍പം ചെറിയ സൈസാക്കിയിട്ടുണ്ട്‌


Friday, November 21, 2008

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം പാടിയ ഒരു ഗാനം

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം 1995 ഡിസംബര്‍ 31 രാത്രി ഞങ്ങളുടെ ക്ലബ്ബില്‍ പുതുവര്‍ഷപ്പിറവിയ്ക്കുള്ള പരിപാടിയില്‍ പാടിയ ഒരു ഗാനം

ഓര്‍കെസ്റ്റ്രയില്‍ കീബോര്‍ഡ്‌ എന്റെ വക. ഹാളിനുള്ളില്‍ എടുത്ത വിഡിയൊ ആയതുകൊണ്ട്‌ റെകോര്‍ഡിംഗ്‌ ഒരു വഹ. അവരുടെ എദിറ്റിംഗ്‌ ല്‍ പലഭാഗവും മുറിച്ചും ചേര്‍ത്തും മറ്റൊരു വഹ. പഴേ കാസറ്റില്‍ നിന്നും CD ആക്കി അതില്‍ നിന്നൊരു കഷണം wmv ആക്കി ദാ ഇവിടെ പോസ്റ്റുന്നു.

എന്തെങ്കിലും ഒക്കെ ഓര്‍ക്കുവാന്‍ വേണ്ടെ അതിനുമാത്രം
തുടക്കത്തില്‍ കാണുന്ന താടിക്കാരന്‍ ആരാണെന്നൂഹിച്ചുകൊള്ളൂ

Tuesday, October 07, 2008

ഇമെയിലില്‍ കിട്ടിയ പടങ്ങളും വിവരണവും

ഇമെയിലില്‍ കിട്ടിയ പടങ്ങളും വിവരണവും
Samudra Mathan - At Thailand Airport

In Bangkok, Thailand, there is new international airport called Suvarn-bhoomi. Very interesting to know that country surrounded by other major religion has such a huge display from the scripture of Devi Bhagavat and Vishnu Puran.
As is well known - majority of the population in Malaysia , Indonesia, Thailand, Cambodia etc., etc., are not Hindus - but they have the culture of respecting their forefathers who were Hindus - and also the Hindu Sanatan Dharma which is unique and has no comparison.
Please see this beautiful exhibit - which is very meaningful and has a message to the Society.
When asked: Can we imagine putting up this kind of things in our Air Ports in India?
Someone answered: There will be protests from so called secularists, pseudo secularists etc. etc.







Friday, October 03, 2008

നവരാത്രി ഉത്സവം നാലാം ദിവസം

ഇന്നു നാലാം ദിവസം. കണ്ടില്ലേ ദിവസം ചെല്ലും തോറും നൃത്തം നന്നായി നന്നായി വരുന്നത്‌. ഇന്ന്‌ വേറൊരു പടം പിടിത്തക്കാരന്‍ ഉള്ളതുകൊണ്ട്‌ അദ്ദേഹത്തിന്റെ ഫ്ലാഷ്‌ എന്നെയും സഹായിച്ചു




ഞങ്ങളുടെ ഈ കുഗ്രാമത്തില്‍ കുട്ടികള്‍ക്ക്‌ കളിക്കാനുള്ള സൗകര്യങ്ങള്‍ ഒന്നും ഇല്ല. ഗ്രാമവാസി കുട്ടികള്‍കള്‍ക്ക്‌ ആഘോഷിക്കുവാന്‍ വേണ്ടിയാണ്‌ ഇത്‌ ദേ പിടിപ്പിച്ചത്‌ . തയ്യാറായിക്കഴിഞ്ഞേ ഉള്ളു . കുട്ടികള്‍ തന്നത്താനേ തന്നെ കളി തുടങ്ങിക്കഴിഞ്ഞു. നാളെ മുതല്‍ ഇതിനു ഇവര്‍ ഒരു ചെറിയ തുകയും ഈടാക്കും. ഇന്നു ഫ്രീ

Wednesday, October 01, 2008

നവരാത്രി രണ്ടാം ദിവസം

രണ്ടാം ദിവസം ആയപ്പോള്‍ കുറച്ചു കൂടി താളത്തിനൊക്കുന്നു എന്നു തോന്നുന്നു. കൂടുതല്‍ ദിവസം കഴിയുമ്പോല്‍ കൂടൂതല്‍ നന്നാകും. പക്ഷെ ഫ്ലാഷ്‌ ഇല്ലാത്തതുകൊണ്ട്‌ എന്റെ പടമൊക്കെ ഇങ്ങനെയേ കാണൂ

Tuesday, September 30, 2008

നവരാത്രി ഉത്സവം

നവരാത്രി ഉത്സവം തുടങ്ങി. ദാണ്ഡിയ നൃത്തം, ഗര്‍ബ നൃത്തം തുടങ്ങി കുട്ടികളും മുതിര്‍ന്നവരും ഒന്നിച്ചു കളിക്കുന്ന നൃത്തങ്ങള്‍ നമ്മുടെ കോല്‍ക്കളിയെ ഓര്‍മ്മിപ്പിക്കും. ഇവിടെ ഇന്നത്‌ തുടങ്ങി. ആദ്യത്തെ ദിവസം ആയതിനാല്‍ കളി അത്ര നന്നായില്ല. ഇനിയും ഓരോ ദിവസം ചെല്ലുംതോറും നല്ല നല്ല അടുക്കോടൂം ചിട്ടയോടും കൂടി ഇതു കാണാം . ഞാന്‍ മാത്രം കണ്ടാല്‍ പോരാ നിങ്ങളും ഒക്കെ കാണൂ ആസ്വദിക്കൂ

തുടക്കക്കാര്‍ക്കും കളി മറന്നു പോയവര്‍ക്കും പരിശീലനത്തിന്‌ വണ്‍ ടു ത്രീ പരയുന്നതും ഒക്കെ അതുപോലെ അങ്ങു കാണിക്കുകയാണ്‌, കാരണം അതൊന്നും കലാപരമായി എഴുതുവാന്‍ എനിക്കറിയില്ല അതു തന്നെ
1

2
3

Friday, September 26, 2008

മാധവമാസം അരയന്നക്കാഴ്ച്ച

ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ എല്ലാവരും കൂടി വെറുതേ ഉല്ലസിക്കുകയായിരുന്നു.



പക്ഷെ ഇടയ്ക്ക്‌ എന്തോ ഒരു മീറ്റിംഗ്‌ . എന്തോ തീരുമാനിച്ച്‌ എല്ലാവരും പെട്ടെന്നു തന്നെ യാത്രയായി




അതുശരി അപ്പൊ ഇതിനായിരുന്നു എല്ലാ കൂടി കടന്നു കളഞ്ഞത്‌. എന്നാലും ഒന്നിനു മുകളില്‍ ഒന്നായി മൂന്നു വരെ !!! ദൈവമേ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണാ

Monday, September 01, 2008

ഗോകുലം

കുറച്ചു ദിവസം ദില്ലിയില്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ നില്‍ക്കേണ്ടി വന്നു.
അവിടെ കാലത്ത്‌ ചായ കുടിക്കുമ്പോള്‍ അതില്‍ ഒരു ചുവ അനുഭവപ്പെട്ടു. സുഹൃത്തിനോട്‌ പറഞ്ഞിട്ട്‌ അദ്ദേഹത്തിന്‌ അനുഭവപ്പെടുന്നില്ല. കാരണം അതേ പാകറ്റ്‌ പാല്‍ തന്നെ അല്ലേ അദ്ദേഹം ദിവസവും കുടിക്കുന്നത്‌. എന്നോ എടുത്ത ഏതൊക്കെയോ പശുവിന്റെയോ ആടിന്റെയോ എരുമയുടെയോ ഒക്കെ പാലുകള്‍ കൂട്ടിച്ചേര്‍ത്ത്‌ "ശാസ്ത്രീയമായി" തയ്യാര്‍ ചെയ്ത്‌ നമുക്ക്‌ തരുന്നതല്ലേ

ഞാനൊക്കെ എത്ര ഭാഗ്യവാന്‍ എന്നോര്‍ത്തുപോയി. കാലത്ത്‌ ഞങ്ങള്‍ക്ക്‌ പാല്‍ ഇങ്ങനെ കിട്ടും
ഈശ്വരന്‌ നന്ദി - നിരീശ്വരന്മാര്‍ കോപിക്കണ്ടാ പോത്തിങ്കാലനു നന്ദി

ഇതാണു ഞങ്ങളുടെ ഗോകുലം - ഇവിടെ ഇവര്‍ പശു എരുമ കോഴി എല്ലാവരുമായി ഒരുമിച്ചു താമസിക്കുന്നു. കാണുമ്പോള്‍ തോന്നും അഴുക്ക്‌ സ്ഥലമാണെന്ന്‌- അല്ലേ?
എന്നാല്‍ നാട്ടിന്‍പുറത്തിന്റെതായ വൃത്തിയും വെടിപ്പും ഉണ്ട്‌ പട്ടണത്തിന്റെതായ കള്ളത്തരം - കാണിക്കുവാനുള്ള തരം വൃത്തിയല്ല, വേണ്ടിടത്ത്‌ വൃത്തി - അതുണ്ട്‌ എന്ന്‌
കയ്യും പാത്രവും എല്ലാം സോപ്പിട്ടു കഴുകി പശുവിന്റെ അകിടും കഴുകി ഞങ്ങളുടെ മുന്നില്‍ തന്നെ കറന്നെടുത്ത പാല്‍





Friday, August 29, 2008

അമ്പമ്പടാ റാഭണാ






ഇതു രാവണന്‍, പത്തു തലയുള്ള രാവണന്‍. പെയ്ന്റ്‌ ഒക്കെ അടിച്ചു കുട്ടപ്പനാക്കി - അല്ല അഴകിയരാവണനാക്കി നിര്‍ത്തിയിരികുന്നു. പൂജിക്കാനല്ല (* ആദ്യം കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ വിചാരിച്ചു പോയിരുന്നു) ദസറയ്ക്ക്‌ കത്തിക്കുവാന്‍. ഇതു കത്തുകയില്ല പക്ഷെ ഇതില്‍ ചുറ്റികെട്ടുന്ന തടിയും മറ്റും കത്തും

ക്യാമ്പ്‌ കഴിഞ്ഞ്‌ അവിടെ എത്തിയപ്പോഴേക്കും നേരം വൈകിപ്പോയി വെളിച്ചം കുറഞ്ഞു ഒരു ചെറിയ ചാറ്റല്‍ മഴയും അതുകൊണ്ട്‌ പടം ഇങ്ങനെ എന്നു വേണമെങ്കില്‍ പറയാം പക്ഷെ എടുത്തത്‌ ഞാന്‍ ആണെന്നത്‌ യഥാര്‍ത്ഥ കാരണം


Thursday, August 28, 2008

കാഴ്ചബംഗ്ലാവ്‌

കാലത്തെണീറ്റാല്‍ നല്ല ചില കാഴ്ചകളുണ്ട്‌ ഞങ്ങള്‍ക്ക്‌ കാഴ്ചബംഗ്ലാവിലൊന്നും പോകേണ്ട കാര്യമില്ല

മുന്‍ ജന്മ പാപം

വെള്ളത്തിന്റെയോ ആഹാരത്തിന്റെയോ കുറവല്ല ആണെങ്കില്‍ ബാക്കിയുള്ളവ?

മുന്‍ ജന്മ പാപമായിരിക്കും അല്ലേ?

Wednesday, August 27, 2008

നവാതിഥി

നവാതിഥി

ഇന്നു വന്നതാണ്‌ പക്ഷെ പിന്‍ വതില്‍ കൂടി വരാന്‍ ശ്രമിച്ചതുകൊണ്ട്‌ സ്നേഹപുരസ്സരമായ സ്വീകരണമല്ല ലഭിച്ചത്‌ അതുകൊണ്ട്‌ മടങ്ങി പോയി

ഇവന്‍ കടന്നത്‌ കാര്‍ഷെഡ്ഡിനടിയിലുള്ള തുരങ്കത്തിലേക്കായതു കൊണ്ട്‌ ഞാന്‍ എന്റെ ശാസ്ത്രാവബോധമുപയോഗിച്ച്‌ ഇവന്‍ 'കാര്‍ തെള്ളിയേസിയ' ഫാമിലിയില്‍ പെട്ട 'കാറുന്തസ്‌ കാറുന്തിയോസസ്‌ ' ആണോ എന്നു സംശയിച്ചു. പക്ഷെ അടുത്തുനിന്ന ഒരാള്‍ പറഞ്ഞു, അല്ല വെറും ഉടുമ്പ്‌ ആണെന്ന്‌


Wednesday, August 13, 2008

ഹെന്താ അവന്റെ ഒരു കിടപ്പ്‌

ഞങ്ങള്‍ താമസിക്കുന്ന കോളനിയില്‍ കെട്ടിടങ്ങള്‍ രണ്ടുനില ഫ്ലാറ്റുകളാണ്‌.
ഔദ്യോഗികമായി കമ്പനിയുടെ കാവല്‍ ഉണ്ട്‌. എന്നാല്‍ അനൗദ്യോഗികമായി പ്രകൃതിദത്തകാവലും ഉണ്ട്‌.
കാണണ്ടേ?
അവനറിയാം പട്ടാളക്കാരൊക്കെ പണ്ട്‌ രാജാക്കന്മാര്‍ ചെയ്യിച്ചിരുന്നതുപോലെ ഗോപുരമുണ്ടാക്കി അതിന്റെ മുകളില്‍ നിന്നും നിരീക്ഷണം നടത്തണം എന്നാലേ എല്ലയിടവും കാണാന്‍ പറ്റൂ എന്ന്‌. ഇവിടെ ഗോപുരം ഇല്ലാത്തതു കൊണ്ട്‌ ഉള്ളതുകൊണ്ട്‌ അങ്ങ്‌ അഡ്ജസ്റ്റ്‌ ചെയ്യൂന്നു. അതിനും മുകളിലേക്ക്‌ കയറൂവാന്‍ പടിയില്ല അതുകൊണ്ടാ ക്ഷമിക്കണം
കൂട്ടിന്‌ ഇടയ്ക്ക്‌ ഒരു കാക്കയും വന്നിരുന്നു.







Tuesday, August 12, 2008

ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ

ഇന്നു രാവിലെ ജോലിസംബന്ധമായി പുറത്തു പോകുവാന്‍ ഇറങ്ങി, ആംബുലന്‍സില്‍ കയറി ഇരുന്നു.

അതിനകത്തു ദാ ഒരു ചിത്രശലഭം പറന്നു നടക്കുന്നു.

പണ്ട്‌ സഹയുടെ കയ്യില്‍ ഒരു ചിത്രശലഭം വന്നിരുന്നത്‌ ഓര്‍മ്മയുണ്ടോ?
അതിവിടെ പോസ്റ്റ്‌ ചെയ്തിരുന്നു


അന്നു തോന്നി- നമ്മുടെ കയ്യിലും ഇവന്‍ വന്നിരിക്കുമൊ? എവിടേ? വയസ്സന്മാരുടെ കയ്യില്‍ ചിത്രശലഭം? ഏതായാലും ഒന്നു പരീക്ഷിക്കാം എന്നു വിചാരിച്ച്‌ കാത്തിരുന്നു.
പക്ഷെ അവസാനം അവന്‍ വന്നു.
ഏതായാലും കുറേ പടങ്ങള്‍ എടുത്തു. അത്‌ ദാ നിങ്ങള്‍ക്കായി വച്ചു നീട്ടുന്നു. സഹയ്ക്ക്‌ കിട്ടിയ വിമര്‍ശനവും മറ്റും ഓര്‍മ്മയിലുള്ളതുകൊണ്ട്‌ എല്ലാം ആദ്യമേ പോസ്റ്റുകയാണ്‌. പിന്നെ ഞാന്‍ എടുത്ത പടം കണ്ടാല്‍ ഏതായാലും ആരും അടിച്ചു മാറ്റുകയുമില്ല, അതുപോലൊരെണ്ണം കൊള്ളാവുന്നവര്‍ ആരും പണ്ട്‌ പോസ്റ്റിയിട്ടുണ്ടാവുകയും ഇല്ല എന്നതുകൊണ്ട്‌ ധൈര്യമായി അങ്ങു പോസ്റ്റുന്നു.












അതുകഴിഞ്ഞ്‌ അവനെ (ളെ) ദേ ഇങ്ങനെ വെളിയിലേക്ക്‌ കാണിച്ചു
നന്ദി പറഞ്ഞിട്ട്‌ അവന്‍(ള്‍ ) അങ്ങു ദൂരേക്ക്‌ പറന്നു പോയി