കാലം പോയ പോക്ക്
ഇപ്പോൾ പിള്ളേർക്ക് കടലാസിനൊ പേനയ്ക്കൊ ഒക്കെ എന്തെങ്കിലും വില ഉണ്ടൊ?
എനിക്കാണെങ്കിൽ ഇപ്പൊഴും എഴുതാത്ത കടലാസ് കാണുന്നത് ഒരു ഹരം ആണ്.
എടുത്ത് എവിടെ എങ്കിലും സൂക്ഷിച്ച് വക്കും. കടലാസ് മാത്രമല്ല എഴുതി തീർന്ന പേന പെൻസിൽ ഇവ ഒന്നും കളയാൻ മനസ് അനുവദിക്കില്ല.
കാരണം അഗ്രഹിച്ചിരുന്ന കാലത്ത് കിട്ടാതിരുന്ന സാധനങ്ങൾ ആണ് അവ.
അതു തന്നെ.
ആയുർവേദം പഠിച്ചു കൊണ്ടിരുന്ന കാലം- നാലാം വർഷത്തെ ഒരു നോട്ട് ബുക്കിന്റെ പേജ് കാണൂ. മാർജിൻ പോലും കളഞ്ഞിരുന്നില്ല. എഴുതിക്കൊണ്ടിരിക്കുമ്പോൾ പേനയിലെ മഷി തീർന്നു. അല്പം നേരം കുടഞ്ഞും മറ്റും പരിശ്രമിച്ച ശേഷം പിന്നെ പെൻസിൽ കൊണ്ടായി എഴുത്ത്
ഹ ഹ ഹ ഏതായാലും ഇത്രയും കത്തി സഹിച്ചില്ലെ?
ഇനി ഈ മൃഗം ഏതാണെന്നു കൂടി പറഞ്ഞിട്ട് പോയാൽ മതി
ഇനി ഈ മൃഗം ഏതാണെന്നു കൂടി പറഞ്ഞിട്ട് പോയാൽ മതി ഇത് എന്ത് മൃഗം?
ReplyDeleteമൃഗത്തിനെ മുഴുഇവൻ കാണിച്ചാൽ ഏത് ഇൻഡ്യാഹെറിറ്റേജും പറയും അതുകൊണ്ടല്ലെ തല ഇല്ലാതെ കാണിച്ചത്
അപ്പൊ പറ :)
വല്ലാതെ ജീർണ്ണം
ReplyDeleteവന്ന ഒരു മനുഷ്യമൃഗം തന്നെയല്ലേ ഭായ് ഇത് ?
കിടപ്പ് കണ്ടിട്ട് ‘ഒട്ടക’മാകാനാണ് സാദ്ധ്യത ല്യേ ഡോക്ടർജീ....?
ReplyDeleteഹ ഹ ഹ മുരളി ജീ ആ മൃഗത്തിനെ കേറി കളിയാക്കി അല്ലെ മനുഷ്യൻ എന്നു ചേർത്ത് വിളിച്ച്
ReplyDeleteവികെ ജി മറ്റുള്ളവർക്ക് എന്തഭിപ്രായം എന്നു കൂടി അറിയണ്ടെ അതു കഴിഞ്ഞിട്ട് ഉത്തരം പറയാം
അതാണ് തലയില്ലാമൃഗം!
ReplyDeleteഹ ഹ ഹ അജിത് ജി നടക്കില്ല ഇപ്പണി നടക്കില്ല :)
ReplyDeleteഞാനൊക്കെ പണ്ട് മനുഷ്യരുടെ ഫോട്ടൊ എടൂക്കുമ്പോഴും തല കാണാറില്ലായിരുന്നു
ReplyDeleteഇത്പക്ഷെ മനഃപൂർവം തല മാറ്റിയതാ
വേറെ ആർക്കും ഒന്നും പറയാനില്ലെ?
I know the answer:
ReplyDeleteit is not a monkey :)
കള്ളക്കളി സമ്മതിക്കില്ലാാ ഹ ഹ ഹ :)
ReplyDeleteയഥാർത്ഥ മൃഗത്തിന്റെ പേരാണ് വേണ്ടത്
മൃഗത്തിന്‍റെ പേര്, ശശി ..!!
ReplyDeleteഹ ഹ ഹ അത് കലക്കി
ReplyDeleteഈ കമന്റിന് ഒരു പ്രത്യേക അഭിനന്ദനം- ആ പ്രത്യേകതക്ക് മാത്രം
പേരിടീൽ കഴിഞ്ഞതല്ല എന്നും പറയാൻ പറ്റില്ല പ്രായം ഉള്ള മൃഗമല്ലെ :)
hmmm.. do you want the name before baptism or after?
ReplyDeletelet me try a guess... is it Ibex?
ReplyDeleteഹ ഹ ഹ മുക്കുവൻ ജീ
ReplyDeleteഇതാ പുറം നാട്ടിലൊക്കെ പോയാലത്തെ കുഴപ്പം
Common things are Common
Likewise Uncommon things are Uncommon
സാർ ചോദ്യം ചോദിക്കുമ്പോൽ പൊട്ടത്തരം വിളിച്ചു പറയുന്ന സമയത്ത് സാർ ഓർമ്മിപ്പിച്ചിരുന്നതാണ്
എല്ലാവരും പറഞ്ഞു കഴിഞ്ഞിട്ടെ ശരി ഉത്തരം പറയൂ എന്ന് മുകളിൽ എഴുതിയിട്ടുണ്ട് - ഇനി ശരി ഉത്തരം അരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിലും റിസൽറ്റ് അറിയാൻ കാക്കണം എന്നർത്ഥം
മുഴുവൻ പടം പോസ്റ്റ് ചെയ്തിട്ടുണ്ട്
ReplyDeleteആദ്യമെ തന്നെ ശരി ഉത്തരം പറഞ്ഞ വി കെ ജിക്ക് അനുമോദനപൂച്ചെണ്ടുകൾ ഹ ഹ ഹ :)