Wednesday, October 23, 2013

പെട്ടി തുറന്നപ്പോൾ


പെട്ടീ പെട്ടീ ഫസ്റ്റ് എയ്ഡ് പെട്ടീ
പെട്ടി തുറന്നപ്പോൾ പാമ്പിനെ കിട്ടീ

പക്ഷെ ശരിക്കും ഫസ്റ്റ്  എയ്ഡ് പെട്ടിയിലല്ല കേട്ടൊ
 അത് അതിന്റെ വശത്ത് സുരക്ഷിതമായി ഇരിപ്പുണ്ട്

ഏതായാലും ആരായാലും സൂക്ഷിക്കണെ ഇങ്ങനെ ഒക്കെ ആരെങ്കിലും ഒക്കെ എവിടെ എങ്കിലും ഒക്കെ കാണും


10 comments:

  1. പെട്ടീ പെട്ടീ ഫസ്റ്റ് എയ്ഡ് പെട്ടീ
    പെട്ടി തുറന്നപ്പോൾ പാമ്പിനെ കിട്ടീ

    ReplyDelete
  2. വരവേൽപ്പ് എന്ന സിനിമയിൽ ഒരു രംഗമുണ്ട്. വാഹന പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥൻറെ മുമ്പിൽ ഫസ്റ്റ് ഐഡ് ബോക്സ് തുറന്നപ്പോൾ അതിനകത്ത് ടൂത്ത്പൗഡറും സോപ്പും. ആ രംഗം എളുപ്പം മറക്കാനാവില്ല.

    ReplyDelete
  3. ബെസ്റ്റ് ഞാന്‍ എഴുതി കയ് എടുത്തില്ല .....രണ്ടാമത്തവന്‍ എത്തി അല്ലെ ...?ശ്രദ്ധിക്കണം പ്രത്യേകിച്ച് രാത്രിയില്‍ ....മനുഷ്യന്റെ സാമീപ്യം ഇത്ര നിര്‍ഭയമായി ആസ്വദിക്കുന്ന മറ്റൊരു പാമ്പ് ചേര മാത്രമേ ഉള്ളൂ ..എന്നാലും അബദ്ധത്തില്‍ അതിനെ വേദനിപ്പിച്ചാലോ ....കഴിഞ്ഞ ആഴ്ച ഒരെണ്ണം എന്റെ മത്സ്യം വളര്‍ത്തുന്ന ടാങ്കില്‍ വീണിരുന്നു വൈകുന്നേരമായിരുന്നു അവനെ പുറത്തു വിട്ടാല്‍ ആരെയെങ്കിലും കടിച്ചാല്‍ .....? എന്നാല്‍ തല്ലിക്കൊന്നാല്‍ അത് മോശം അത്ര ഭംഗി ഉണ്ട് ...എന്നാല്‍ പിടിച്ചു വല്ല കാട്ടിലും കൊണ്ട് വിടാമെന്ന് വെച്ചാല്‍ കഷ്ടകാലത്തിനു പോലിസ് ചെക്കിങ്ങില്‍ പിടിച്ചു ....അന്താരാഷ്ട്ര മാര്‍കറ്റില്‍ കോടികള്‍ വിലയുള്ള പാമ്പുമായി യുവാവ് ..........വയ്യ ......പോലിസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു അവര്‍ ഫോരെസ്ടിന്റെ നമ്പര്‍ തന്നു ഇന്നിപ്പോ വരില്ല നാളെ രാവിലെ വരാമെന്ന് പറഞ്ഞു പിറ്റേ ദിവസം രാവിലെ വന്നു കയ്യോടെ അതിനെ പിടിച്ചു ആറളം വനത്തില്‍ കൊണ്ട് വിട്ടു

    ReplyDelete
  4. ഏതായാലും അതിനെ തല്ലിക്കൊന്നില്ലല്ലൊ. ആ നല്ല മനസിന് ഒരു പ്രണാമം

    നമ്മുടെ മുന്നിൽ വരുന്ന ഏതെങ്കിലും ഒരു പാമ്പിനെ തല്ലിക്കൊന്നിട്ട് പാമ്പ് കടിയിൽ നിന്നും രക്ഷപെടാം എന്ന മൂഢബുദ്ധിക്കാരെ കാണുമ്പോൾ - വേണ്ട ബാക്കി ഒന്നും എഴുതാനില്ല

    ReplyDelete
  5. കേരളദാസനുണ്ണി ജീ

    ഇത് ശരിക്കുള്ള ഫസ്റ്റ് എയിഡ് ബോക്സല്ല. ശരിക്കുള്ളത് അതിൻ വലത് വശത്ത് കാണാം. ഇത് കുറെ സാധനങ്ങൾ വയ്ക്കാനുള്ള പഴയ പെട്ടി

    ReplyDelete
  6. എങ്ങും പാമ്പുപുരാണമാണല്ലോ!!

    ReplyDelete
  7. ഭൂമിയുടെ അവകാശികള്‍!

    ReplyDelete
  8. ഹ ഹ ഹ ആൾരൂപൻ ജീ, 
    ഇത് പാമ്പുകളുടെ സമയം ആണെന്നാ തോന്നുന്നത്

    അജിത് ജീ

    ഭൂമിയുടെ അവകാശികൾ ഇപ്പൊൾ പെട്ടിയുടെ അവകാശീകൾ ആയി

    ReplyDelete
  9. പാമ്പ്മേക്കാട്ട് ഒരു വഴിപാട് കഴിച്ചോളൂ‍ൂ....

    ReplyDelete
  10. ഹ ഹ ഹ മുരളി ജീ വഴിപാട് കഴിച്ച് ആരെങ്കിലും രക്ഷപ്പെടും എങ്കിൽ ഓരോരുത്തർക്ക് ജീവിതകാലം മുഴുവൻ വഴിപാടും കഴിച്ച് നടക്കേണ്ട ഗതികേട് ഉണ്ടാകുമായിരുന്നൊ?
    അവനവന്റെ കർമ്മഫലം അനുഭവിച്ച് തന്നെ തീരണം.

    ഞങ്ങൾ തമ്മിൽ നല്ല കൂട്ടാണെന്നെ. പിന്നെ അടൂത്ത് ചെന്ന് ജോലി ഉണ്ടാക്കാൻ നിൽക്കാറില്ല എന്നേ ഉള്ളു. വെറുതെ എന്തിനാ നമ്മളായിട്ട് അവർക്ക് പണീ ഉണ്ടാക്കുന്നത്?

    ReplyDelete