Monday, July 27, 2009

ഒച്ച്‌



നാരകത്തിലയില്‍ ശംഖ്‌ എങ്ങനെ വന്നു എന്നു നോക്കിയതാ - അപ്പൊ ദാ ഇരിക്കുന്നു ഒച്ച്‌

കൈവെള്ളയില്‍ വച്ചു നീട്ടിയതുപോലെ

Friday, July 24, 2009

ഇതെന്താണെന്നു പറയാമോ?

ഇതെന്താണെന്നു പറയാമോ?
രണ്ടും ക്ലിക്കി നോക്കുക





നല്ല വലിപ്പത്തില്‍ ഇതില്‍ കാണാം








മനോജ്‌ സംശയിച്ചതു ശരിയായിരുന്നു. ആ കീടം അതിനെ തിന്നു - അല്ല കരിക്കു കുടിക്കുന്നതുപോലെ കുടിച്ചുകളഞ്ഞു

Tuesday, July 07, 2009

തേനീച്ച

തേനീച്ച പൂവു കണ്ടാല്‍ വിടുമോ?












ഇവനോ? തേനീച്ചകള്‍ പൂവിനുള്ളില്‍ ചെയ്യുന്നതെന്താണെന്നു നോക്കാന്‍ വന്നു പക്ഷെ തനിക്കിവിടെ പ്രത്യേകിച്ചു ചെയ്യാനൊന്നും കാണാനില്ലാതെ ഈച്ചയടിച്ചിരിക്കുന്ന ഒരു മണിയനീച്ച

പടങ്ങളെല്ലാം വലുതാക്കി കാണാന്‍ മടിക്കല്ലേ - പറഞ്ഞിലെന്നു വേണ്ടാ.


അപ്പുവിനു ഗുരു ദക്ഷിണ വയ്ക്കാനൊന്നും പടം ആയിട്ടില്ലാത്തതു കൊണ്ട്‌ അതു ചെയ്യുന്നില്ല, പക്ഷെ അപ്പുവിനെ നന്ദിയോടെ സ്മരിക്കുന്നു ഫോടോ ക്ലാസുകള്‍ക്ക്‌

Saturday, July 04, 2009

ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍



പണ്ടൊരിക്കല്‍ ഇവന്‍ വന്നിട്ട്‌ പോയത്‌ കണ്ടു
പക്ഷെ അങ്ങനെ അങ്ങു പോയതല്ല ഞങ്ങള്‍ക്ക്‌ കാവലായി എന്നും ഉണ്ട്‌ കണ്ടില്ലേ "ഗോപുരമുകളില്‍ വാസന്ത ചന്ദ്രന്‍ ഗോരോചനക്കുറി-- ഗോപുരമല്ല കക്കൂസിന്റെ ടാങ്കില്‍ വയ്ക്കുന്ന പൈപ്പാണെന്നു മാത്രം

Friday, July 03, 2009

ശലഭം

കുറച്ചു ദിവസങ്ങളായി ഇവളുടെ പിന്നാലെ നടക്കുന്നു . ഇന്നു ഇവളുടെ മനസ്സലിഞ്ഞു. ദാ കണ്ടില്ലേ



ആ ഫയല്‍ എന്റെ കമന്റ്രി ഇല്ലാതെ മുഴുവനായി അപ്ലോഡ്‌ ചെയ്തു തരാം - വലിപ്പം കുറയ്ക്കാനായി ഒരുാട്‌ വെട്ടിക്കളഞ്ഞിരുന്നു.

ദാ ഇതു കൂടി കാണൂ.

പിന്നെ ഒരു കാര്യം - മുകളില്‍ കാണുന്ന ചിത്രം ഇതില്‍ നിന്നു തന്നെ എടുത്ത സ്നാപ്‌ ഷോട്‌ ആണ്‌ അതില്‍ ഉള്ള വ്യക്തത എന്തുകൊണ്ട്‌ മൂവി ഫയലില്‍ കാണുന്നില്ല? താങ്കളൊ അപ്പുവോ ഉത്തരം തന്ന് സഹായിക്കും എന്നു കരുതട്ടെ

Thursday, July 02, 2009

രാത്രി

രാത്രി ചെറുചാറ്റല്‍ മഴയും ഉണ്ട്‌.
പടമാക്കിയപ്പോള്‍ അതിലെ വെള്ളത്തുള്ളികളൊക്കെ വര പോലെ , പറക്കുന കീടങ്ങള്‍ സ്പ്രിംഗ്‌ പോലെ
ഏതായാലും നിങ്ങളും കാണൂ


Wednesday, July 01, 2009

കാട്ടുള്ളിപ്പൂവ്‌

പടങ്ങള്‍ വലുതാക്കി കാണാന്‍ മറക്കല്ലേ




ഇതു ഇഷ്ടപ്പെട്ടെങ്കില്‍ ആര്‍ക്കുവേണമെങ്കിലും അടിച്ചുമാറ്റാം.

ഇതിന്റെ തന്നെ ഒരു പത്തിരുപത്‌ പടം കൂടി ഇനിയുമുണ്ട്‌ അവയും വേണമെങ്കില്‍ തരാം.
പക്ഷെ ഇവയാണ്‌ എനിക്കേറ്റവും ഇഷ്ടപ്പെട്ടവ

അരളി



ഇതു അരളിയുടെ ഒരു തരം വെറും പച്ച ഇല. പൂക്കള്‍ വിശ്വം തന്ന ലിങ്കിലുള്ളതുതന്നെ



ഇത്‌ അതിന്റെ പൂവ്‌

ഇത്‌ മുമ്പ്‌ ഇട്ട വകഭേദം ഇലകളില്‍ മഞ്ഞ നിറവും ഉണ്ട്‌. പൂക്കള്‍ അതേ പോലെ തന്നെ


ഇത്‌ സാക്ഷാല്‍ അരളി മംഞ്ഞ കോളാമ്പി പോലെയുള്ള പൂവുള്ളത്‌

ഇത്‌ അതിന്റെ കായ സായിപ്പിന്‍ കായ എന്നു വിളിക്കുന്ന തൊപ്പി വച്ച തല പോലെയുള്ള കായ



അരളി മൊട്ടായി നില്‍ക്കുമ്പോള്‍ ഇത്ര ഭംഗി, അപ്പോള്‍ വിരിഞ്ഞാലോ?


വലുതാക്കി കാണണെ ഇല്ലെങ്കില്‍ ഭംഗിയാകില്ല

Tuesday, June 30, 2009

ചായ


അല്ല

അതല്ല

ഇതു ചായ - സുലൈമാനി
വെറും സുലൈമാനി അല്ല

എന്റെ ബോസിനു നിര്‍ബന്ധമാണ്‌ ഞങ്ങള്‍ എല്ലാവരും തുളസി ഇലയും ചായപ്പൊടിയും ഇട്ടു തിളപ്പിച്ച കട്ടന്‍ ചായ പഞ്ചസാരയും നാരങ്ങാ നീരും ചേര്‍ത്ത്‌ രണ്ടു നേരം കുടിക്കണം എന്ന്..

കന്റീനില്‍ നിന്നും വരുന്ന കഷായം അതുകാരണം ഒഴിവാക്കി.

ഇതൊന്നു കുടിച്ചുനോക്കേണ്ടതു തന്നെയാണെ.

ഉണ്ടാക്കി കുടിച്ചിട്ടറിയിക്കുമല്ലൊ.

അവനങ്ങനെ ഇരിക്കുന്നതുകണ്ടപ്പോള്‍ ഒരു പടം എടൂക്കണമെന്നു തോന്നി


ഞാന്‍ പടം എടുത്തപ്പോഴേക്കും ഇവന്റെ ആവിയൊക്കെ കാണാനില്ലാതായി (അല്ലെങ്കിലിപ്പൊ കണ്ടേനെ അല്ലേ)

അതെങ്ങനാണെടുക്കുന്നതെന്ന് അപ്പുവിനോടു ചോദിക്കണം

Monday, June 29, 2009

ധൃതരാഷ്ട്രാലിംഗനം

ധൃതരാഷ്ട്രാലിംഗനം

ഒരു വേപ്പുമരം ആലിന്റെ പിടിയില്‍ നിന്നും കുതറുവാന്‍ ആകുന്നതു ശ്രമിക്കുന്നതു കണ്ടില്ലേ?
പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതായി കാണാം, പ്രത്യേകിച്ചു ആ മുകളില്‍ നിന്നും അഞ്ചാമത്തേത്‌.













തൊണ്ടു മാത്രമായാലും വിടില്ല അകത്തുകൂടെയും



പുറത്തുകൂടെയും



ഒരു കൊച്ചാലിംഗനം.
ഇതൊരു തുടക്കം മാത്രം.

Sunday, June 28, 2009

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -6

ആദ്യം ഈ പാട്ട്‌ കേള്‍ക്കുക ഇതിന്റെ കഥ സമയം കിട്ടിയാല്‍ നാളെ തന്നെ എഴുതി ചേര്‍ക്കാം. ഇതു മുമ്പൊരിക്കല്‍ പോസ്റ്റ്‌ ചെയ്തിരുന്നു പക്ഷെ അന്ന് റെകോര്‍ഡിംഗ്‌ വളരെ മോശം ആയിരുനു (ഇതു കേമമാണെന്നല്ല). അതു യാഹുവില്‍ ആയിരുന്നു ഇട്ടിരുന്നത്‌ അവിടെ ഥലം ഇല്ലാതെ വന്നതുകൊണ്ട്‌ അവിടെ നിന്നും അതു കളയേണ്ടിയും വന്നു. അതുകൊണ്ട്‌ ഒരിക്കല്‍ കൂടെ . മുമ്പ്‌ കേള്‍ക്കാത്തവര്‍ക്ക്‌ കേള്‍ക്കുകയും ചെയ്യാമല്ലൊ.

പഴയപാട്ടുകളൊക്കെ http://sweeetsongs.blogspot.com ല്‍ പോയി കേട്ടുകാണുമെന്നു വിശ്വസിക്കുന്നു
----------------------------------
പറഞ്ഞതുപോലെ പാട്ടിന്റെ കഥ ഇവിടെ ചേര്‍ക്കുന്നു
----------------------------------

അങ്ങനെ കാളിന്ദിപുളിനങ്ങളില്‍ കൂടി മന്മഥനേയും ഒക്കെ കണ്ട്‌ നടന്ന കാലത്തൊരിക്കല്‍ തിരൂരങ്ങാടി PSMO കോളേജിലെ കുട്ടികള്‍ക്ക്‌ ഒരു സംഘഗാനം ആവശ്യമായി വന്നു. അവിടത്തെ തന്നെ വിദ്യാര്‍ത്ഥിയും ഒരു അനുഗൃഹീതഗായകനുമായ ശിവദാസന്‍ ഒരു കവിത സംഘടിപ്പിച്ചു അതിന്‌ പല്ലവിയുടെ ഈണവും തയ്യാറാക്കി.

അദ്ദേഹം എന്റെ സുഹൃത്തായിരുന്നതുകൊണ്ട്‌ ഒരു ദിവസം എന്നോടു ചോദിച്ചു. "ദാ ഒരു ഗാനം ഒന്നുണ്ടാക്കാന്‍ സഹായിക്കുമൊ? പല്ലവി ഞാന്‍ ഈണം ചെയ്തു ബാക്കി ഒക്കുന്നില്ല. നമുക്കൊരുമിച്ചൊന്നു പിടിച്ചാലൊ?"

അങ്ങനെ ഞങ്ങള്‍ രണ്ടു പേരും കൂടി ശ്രമിച്ചുണ്ടാക്കിയ ഒരു ഗാനമാണ്‌ "വിശ്വകലാശില്‍പികളേ" എന്നത്‌ ഇതിന്റെ രചന ആരാണെന്നറിയില്ല (പറത്തുള്ളി രവീന്ദ്രന്‍ എന്നയാളാകാന്‍ സാധ്യത)

അതിനു മൂന്നു ചരണങ്ങള്‍ ഉണ്ടായിരുന്നു. അവയില്‍ മൂന്നിനും വ്യത്യസ്ഥങ്ങളായ മൂന്നു ഈണങ്ങള്‍ ആയിരുന്നു ഇട്ടിരുന്നത്‌. ഇപ്പോള്‍ രണ്ടു ചരണങ്ങളേ പാടിയിട്ടുള്ളു പാട്ടിന്റെ വലിപ്പം ഓര്‍ത്ത്‌.

ആ ഗാനം പക്ഷെ അവിടം കൊണ്ടവസാനിച്ചില്ല.

പിന്നീട്‌ ആലപ്പുഴ പഠിക്കുന്ന കാലത്ത്‌ S.D. കോളേജില്‍ വച്ചുണ്ടായിരുന്ന ഒരു മല്‍സരത്തിന്‌ ഞങ്ങളുടെ കോളേജിന്റെ വകയായി ഇതവതരിപ്പിച്ചിരുന്നു.

അതില്‍ ഞാന്‍ ഒരു മോഷണം കൂടി നടത്തിയകാര്യം ഇപ്പോള്‍ വെളിപ്പെടുത്താം. ആലപ്പുഴ St Joseph's കോളേജിന്റെ ടീം ഉഗ്രനാണ്‌ അവരോട്‌ മല്‍സരിക്കണമെങ്കില്‍ പാട്ടിന്റെ കൂടെയുള്ള പശ്ചാത്തലം കൂടി മെച്ചമാക്കിയില്ലെങ്കില്‍ ശരിയാകില്ല എന്നു തോന്നി.

പാട്ടുകാര്‍ വേറേ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്‌ - ഞാന്‍ പശ്ചാത്തലത്തിലും കോറസിലും മാത്രം.

അന്നവിടെ(1979-80 ആണെന്നു തോന്നുന്നു) അതിനു രണ്ടാം സ്ഥാനം കിട്ടിയിരുന്നു കേട്ടോ (ഒന്നാം സ്ഥാനം പ്രതീക്ഷിച്ചതുപോലെ St.Joseph's കൊണ്ടുപോയി)

അവിടെ പഠിക്കുവാന്‍ ചേരുന്നതിനു മുമ്പ്‌ കര്‍ണ്ണാടകത്തില്‍ കുറച്ചു നാള്‍ ജോലി ചെയ്തിരുന്നതു കൊണ്ട്‌ അവിടെ കേട്ട ഒരു കന്നട ഗാനത്തിന്റെ പശ്ചാത്തലസംഗീതം (ഏനേനോ ആശേ --നീ തന്താ --") ഇതിന്‌ ചേരും എന്നു തോന്നി.

അന്ന് ആ സ്റ്റേജില്‍ ആ പശ്ചാത്തലം അതേ പടി അങ്ങു കോപ്പി ചെയ്തു. (ഇവിടെ അങ്ങനെ ഇടാന്‍ ഒരു ഭയം - ഇനി വല്ല കോപി റൈറ്റൊ ലെഫ്റ്റൊ ഇടതുപക്ഷമോ വല്ലതും വരുമോ?)

അതുകൊണ്ട്‌ ഒരു ചെറിയ വ്യത്യാസത്തോടു കൂടി പോസ്റ്റുന്നു.

ഓര്‍മ്മയുള്ള വരികള്‍
"വിശ്വകലാശില്‍പികളെ വിരുന്നൊരുക്കൂ
വിസ്മൃതി തന്‍ ഭാണ്ഡങ്ങള്‍ അഴിച്ചു വയ്ക്കൂ
നാളെ ലോകം കണ്ടുണരും പുതിയ പ്രഭാതം
നാളെ നാളെ നമ്മുടെ മുന്നില്‍ പുതിയ ഭാരതം

ജാതിമതചിന്തകള്‍ക്കതീതരായി
ജാതരായി നമ്മളിന്നീ പുണ്യഭൂമിയില്‍
നാളെ പുതിയ പുലരിയണിയും മലരുകള്‍ കോര്‍ക്കാന്‍
നീളെ നീളെയുയര്‍ത്തുക നമ്മുടെ ഹസ്തങ്ങള്‍
ശക്തഹസ്തങ്ങള്‍ ശക്തഹസ്തങ്ങള്‍

ദൂരെ ദൂരെ ഹിമവല്‍ ശൃംഗങ്ങളില്‍ പോലും
ധീരദീപം തെളിയട്ടെ ജ്ഞാനപ്രഭാപൂരം
കാലത്തിന്‍ കോവിലില്‍ നാം കൊളുത്തുമീ കര്‍മ്മദീപം
കാലഘട്ടങ്ങള്‍ മറന്നു ജ്വലിച്ചു നില്‍ക്കും

പുതിയജ്ഞാനകിരണമായി ദിവ്യദീപപ്രഭയണിയും
പ്രതിഭയോരോ മലരുളായ്‌ വിടര്‍ന്നുവെങ്കില്‍
ആ മലരിന്‍ നറുമണമീ പാരിലെങ്ങും വീശിയെങ്കില്‍
ആദ്യമായ്‌ നമ്മള്‍ പാടും ധന്യയായി ഭാരതം
ധന്യയായി ഭാരതം ധന്യയായി ഭാരതം"

അപ്പോള്‍ കേള്‍ക്കുമല്ലൊ അല്ലെ


Get this widget | Track details | eSnips Social DNA

Saturday, June 27, 2009

സുന്ദരകാണ്ഡം

ഞാന്‍ പടം പിടിയ്ക്കാന്‍ ചെന്നത്‌ അവനിഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു കണ്ടില്ലേ എന്നെ വെരുട്ടുന്നത്‌.

പക്ഷെ ഇടയ്ക്കിടയ്ക്ക്‌ അമ്മ പിന്നിലുണ്ടൊ ഇതെല്ലാം കാണുന്നുണ്ടോ എന്നും നോക്കും

മറ്റവന്‍ പാവം ചാരുകസാരയില്‍ ഇരിപ്പ്‌ ആഹാ

Friday, June 26, 2009

ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ--

പടങ്ങളെല്ലാം ക്ലിക്കിയാല്‍ വലുതാകും
വലുതാക്കി കാണണെ


ദാ ഇപ്പൊ ശരിയാക്കിത്തരാം ആ ചെറ്യേ സ്കൃൂഡ്രൈവര്‍ ഇങ്ങു തന്നേ---


ഇതൊന്നിളക്കി എടുത്തോട്ടെ



പടച്ചോനേ കയ്യും കാലും കൂട്ടിപ്പിടിച്ചിട്ടും പോരുന്നില്ലല്ലൊ


എന്നാല്‍ ദാ കിടന്നൊരുറക്കം അതേയുള്ളു രക്ഷ








ഇവനെ ബൈക്ക്‌ നന്നാക്കാന്‍ വിട്ടിട്ട്‌


ദാ പോയിരുന്നുറങ്ങുന്നു

എല്ലാ നന്നാക്കലും കഴിഞ്ഞപ്പോള്‍ "വീണിതല്ലൊ കിടക്കുന്നു ധരണിയില്‍ --"