Wednesday, March 06, 2019

Intermedical Youth Festival

Intermedical Youth Festival  സമയം.
നടക്കുന്നത് TDMC Alleppey അതായത് ഞങ്ങളുടെ കോളേജ്

സമ്മാനം അടിക്കണം എന്ന് സാറന്മാർക്ക് നിർബ്ബന്ധം.

എനിക്കത്ര നിർബ്ബന്ധം ഒന്നും ഇല്ലാട്ടൊ - കാരണം എന്റെ കയ്യിൽ ഉള്ള കോപ്പ് എന്താണെന്നും, എത്രയാണെന്നും എനിക്കല്ലെ അറിയൂ.

പക്ഷെ സാറിന്റെ വിചാരം ഞാൻ ഏതാണ്ട് ഒക്കെ ആണെന്നാ

സാറെന്നെ വിളിച്ചു - രാമചന്ദ്രൻ സർ  പതോളൊജി പ്രൊഫസർ ആണ്‌ program co-ordinator.

പണിക്കരെ നമുക്ക് ശാസ്ത്രീയസംഗീതത്തിലെ First ഉം second ഉം വേണം.

സാറങ്ങിനെ പറയാൻ കാര്യം First ന്‌  ഞങ്ങളുടെ classmate lakshmi ഉണ്ട്. ആ കുട്ടി സംഗീത കച്ചേരി നടത്തുന്ന ആളാണ്‌.  അതിനെ കഴിഞ്ഞെ വേറെ ആരും വരൂ എന്നെല്ലാവർക്കും ഉറപ്പ്. അപ്പൊ second ന്‌  എന്നെ ഒപ്പിക്കാം എന്നാണ്‌

മൂക്കില്ലാരാജ്യത്ത് മുറിമൂക്കനായിരുന്ന എനിക്ക് പേടി ആയി. വിവരം ഉള്ളവരുടെ മുന്നിൽ ശാസ്ത്രീയസംഗീ​‍ീതം എങ്ങാനും പാടിയാൽ അവർ ആട്ടും എന്നെനിക്കുറപ്പ്. പക്ഷെ സാറിനോടത് പറയാൻ പറ്റുമൊ?

അപ്പൊ എനിക്കൊരു ബുദ്ധി തോന്നി. കോളേജിൽ നിന്നും മുങ്ങി നടക്കാൻ വലിയ പ്രയാസം ആണ്‌.  ഈ കെയറോഫിൽ ഒരാഴ്ച്ച മുങ്ങാം അതെങ്കിൽ അതാകട്ടെ പാട്ടും സമ്മാനകും ഒക്കെ എന്തായാലും ഗോപിയാകും ഇതെങ്കിലും നടക്കട്ടെ

ഞാൻ സാറിനോടു പറഞ്ഞു സർ ഞാൻ കുറേ നാളായി ശരിക്ക് സാധകം ചെയ്തിട്ട്. നാട്ടിൽ പോയി പാട്ടുസാറിനടുത്ത് ഒന്ന് പ്രാക്ടീസ് ചെയ്യാം ഒരാഴ്ച്ച സമയം തരണം -
ശരി താൻ ഒരാഴ്ച്ചയല്ല 10 ദിവസം എടുത്തൊ നല്ലപോലെ പ്രാക്ടീസ് ചെയ്ത് വന്നാൽ മതി

അപ്പൊ തന്നെ ഞാൻ മുങ്ങി വീട്ടിലെത്തി.

പാട്ടുസാറിനടുത്ത് ചെന്നു കാര്യം അവതരിപ്പിച്ചു.

സർ പറഞ്ഞു മോൻ ഹിമഗിരിതനയെ പാട്‌.

ഞാൻ വിടുമൊ?
പോരാ അതിലും വലുത്  വേണം.

സാറിന്‌ എനെ പറ്റി ഒരു വിധം ധാരണ ഉണ്ടായിരുന്നത് കൊണ്ട് വീണ്ടും ലളിതങ്ങളായ ഒന്നു രണ്ടെണ്ണം പറഞ്ഞു

ഞാൻ വിടാൻ ഭാവമില്ല എന്ന് മനസ്സിലായപ്പോൾ എന്നാൽ അനുഭവിക്കട്ടെ എന്ന് സാറും വച്ചുകാണും

ഞാൻ പറഞ്ഞു എനിക്ക് വെറുതെ പാടിയാൽ പോരാ നിരവൽ പാടണം  അതിൽ ചെമ്പൈ സ്വാമി പാടുന്നതു പോലെ താകിരിപീകിരി പീക്കിരി എന്ന് സ്പീഡിൽ സ്വരം പറയണം

എന്റെ Demand കേട്ട സർ എന്താണുള്ളിൽ വിചാരിച്ചത് എന്നെന്നോടു പറഞ്ഞില്ല

പകരം സാരസാക്ഷപരിപാലയ  എന്ന പന്തുവരാളി ഞാൻ പറഞ്ഞതു പോലെ ആക്കി തന്നു.

ഞാൻ അത് കൂലംകഷായമായി രാഗവിസ്താരം തൊട്ട് സ്വരം വരെ ആലപിക്കാൻ തുടങ്ങി

സർ ചെവി അടച്ചു പിടിച്ച്സഹകരിച്ചു

ഒരാഴ്ച്ച കഴിഞ്ഞ് ഞാൻ കോളേജിലെത്തി

പ്രോഗ്രാമിന്റെ ദിവസം അടുത്തടുത്ത് വരുന്നു.
ലക്ഷ്മിയ്ക്ക് ശ്രുതി ഇടാൻ ഞാൻ എനിക്ക് ശ്രുതി ഇടാൻ ലക്ഷ്മി.

ഞാൻ പാടിയിട്ടൊന്നും ലക്ഷ്മി ഒന്നും പറയാഞ്ഞതെന്താണെന്ന് ഇപ്പൊഴും എനിക്കു മനസ്സിലായിട്ടില്ല

അങ്ങനെ പ്രോഗ്രാം ദിവസം ആയി.
ലക്ഷ്മി ഒരു കച്ചേരി തന്നെ അങ്ങ് നടത്തി. എന്റെ ഊഴം വന്നു

ഞാൻ വിചാരിച്ചിരുന്നത് സാധാരണ സ്കൂൾ പരിപാടിക്കൊക്കെ വരുന്നതു പോലെ ഡ്രായിംഗ് സാറും ഡ്രിൽ സാറും ഒക്കെ ആയിരിക്കും ജഡ്ജ് എന്നായിരുന്നു

പക്ഷെ അപകടം ആയിപ്പോയി സംഗീതവിദ്വാന്മാരായ പേരു കേട്ട മൂന്നു പേർ  ആണു ജഡ്ജസ്.

ഞാൻ തുടങ്ങി.

ജഡ്ജസ് എന്റെ നേരെ നോക്കുന്നത് ഞാൻ ഒളികണ്ണിലൂടെ കണ്ടു. എല്ലാവരും വളരെ ശ്രദ്ധയോടെ കേൾക്കാൻ ഇരിക്കുന്നു.

ഞാൻ തുടങ്ങി

രാഗവിസ്താരം അവർ സഹിച്ചിരുന്നു. അത് കഴിൻഞ്ഞ് കീർത്തനം തുടങ്ങി.
ഞാൻ കയ്യടിക്കുന്നതിനൊപ്പം അവരും താളം ഇട്ടു. ഇതും ഞാൻ ഒളികണ്ണിലൂടെ കാണുന്നുണ്ട്.

പക്ഷെ എന്റെ അലവലാതിത്തരം മനസില്ലായതും അവർ താളം പിടി നിർത്തി

അതും ഞാൻ കണ്ടു.

പക്ഷെ ഞാൻ വിടുമൊ

അവസാനം നിരവലും താക്കിരിപീക്കിരിയും ഒക്കെ അങ്ങ്  വച്ചു കലക്കി വിജയശ്രീലാളിതനായി എഴുനേറ്റു

ആലപ്പുഴ ഞങ്ങൾ കാപ്പി കുടിക്കുന്ന കടയും ഊണു കഴിക്കുന്ന ഹോട്ടൽ നടത്തുന്നവരും അതിനടുത്തുള്ളവരും ഒക്കെ ഭയങ്കര കയ്യടി - ആലപ്പുഴയ്ക്ക് ജയിക്കണം എങ്കിൽ കയ്യടി വേണ്ടെ.

അവസാനം Result വന്നപ്പോൾ ലക്ഷ്മിയ്യ്ക് First തിരുവനന്തപുരത്തെ പയ്യൻ Second

ഹൊ breeze ഹോട്ടലിന്റെ മുതലാളിക്ക് വന്ന ദേഷ്യം വിവരമില്ലാത്തജഡ്ജസ്സിനെ കൊണ്ടു വരും ഛെ പണിക്കർസാറിന്റെ പാട്ടെന്തായിരുന്നു പാട്ട്.

എല്ലാം കഴിഞ്ഞപ്പോൾ രാമചന്ദ്രൻ സർ ചോദിച്കു അല്ല പണീക്കരെ എന്താ പറ്റിയത്?

ഞാൻ പറഞ്ഞു സർ സാധകം കുറവല്ലായിരുന്നൊ അത് കൊണ്ട് രാഗവിസ്താരത്തിൽ ഒരു ചെറിയ - വളരെ ചെറിയ പിശക് പറ്റി. അതെനിക്ക് മനസ്സിലായാരുന്നു. പക്ഷെ ജഡ്ജസ് ഭയങ്കരന്മാരല്ലെ

സാറും അത് വിശ്വസിച്ചു ന്ന് തോന്നുന്നു. അത് കൊണ്ട് വീട്ടിൽ പോയ ദിവസത്തെ ഹാജർ കട്ട് ചെയ്തില്ല
 

1 comment: