Saturday, September 06, 2014

ഒരു വല്ലാത്ത "വിടൽ"  

ഇന്ന് കാലത്ത് മുതൽ വൈകുന്നേരം വരെ ഇരുന്ന് വായിച്ച ഒരു ബ്ലോഗ് ആണ് ഉമയുടെ ബ്ലോഗ് ദാ ഇത് http://a-dream-lover.blogspot.in/ 
പ്രണയം അതിന്റെ എല്ലാ തീവ്രതയോടെയും എങ്ങനെ ഒക്കെ അനുഭവിക്കാമൊ അങ്ങനെ ഒക്കെ അനുഭവിക്കാവുന്ന വരികൾ.

വായിച്ച് വായിച്ച് ഇരുന്നപ്പോൾ തോന്നി ദൈവമെ  ഒന്നു കൂടി ചെറുപ്പമാകാമായിരുന്നെങ്കിൽ ഇനി ഒരു വട്ടം പരീക്ഷിക്കാമായിരുന്നു എന്ന്.

അതിനിനി കഴിയിലല്ലൊ. അപ്പോൾ ആണ് നമ്മുടെ പഴയ കാര്യങ്ങൾ   ഓർക്കുന്നത്

പഠിക്കുന്ന കാലത്ത് കുഞ്ഞ് കുഞ്ഞ് അനുഭവങ്ങൾ ധാരാളം ഉണ്ട്, പക്ഷെ ധാരാളം സുന്ദരികളെ കണ്ടതു കൊണ്ടായിരിക്കാം അതിൽ ഏതെങ്കിലും ഒന്നിനെ മാത്രം തെരഞ്ഞെടുത്ത്  മണ്ടനാകാൻ തയ്യാറായില്ല.
എല്ലാ സുന്ദരികളെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുമ്പോൾ അത് ഒന്നിൽ ഒതുക്കുന്നത് മണ്ടത്തരമല്ലെ? 
അങ്ങനെ എല്ലാവരുടെയും സുഹൃത്തായി നടക്കുന്ന കാലം

ഒരു മണ്ടത്തരമൊക്കെ ഏത് പോലീസുകാരനും പറ്റും  എന്നൊരു പഴഞ്ചൊല്ലില്ലെ?

അത് ശരിയാട്ടൊ.

അക്കഥ കേൾക്കണ്ടെ.

അന്നൊക്കെ സമയം കിട്ടുമ്പോൾ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം വായിക്കും. 
ആർ ബി സാപ്രെയുടെ ചെസ്സ്  വിശകലനവും പീറ്റർ വിടൽ ന്റെ വാരഫലവും നിർബ്ബന്ധമായും വായിക്കും. 

ഈ വാരഫലം എഴുതുന്ന പീറ്റർ വിടൽ എന്ന വിദ്വാന്റെ പേർ ഇങ്ങനെ "വിടൽ"  എന്ന് ഇട്ടത് അയാളുടെ അച്ഛൻ അറിഞ്ഞു കൊണ്ടു തന്നെ ചെയ്തതായിരുന്നിരിക്കണം. പക്ഷെ അന്നത് എനിക്കറിയില്ലായിരുന്നു

ഞാൻ അതു കൊണ്ട് അദ്ദേഹത്തിന്റെ വിടലുകളെ വളരെ വിശ്വസിച്ചിരുന്നു

അങ്ങനെ അങ്ങനെ ആയുർവേദം  ഫൈനൽ ഈയർ കഴിഞ്ഞു.  ഇനി ആറു മാസം ഇന്റേൺഷിപ് ആണ്.  അത് കഴിഞ്ഞാൽ ജീവിതത്തിലേക്ക്.

അങ്ങനെ ഇരിക്കുന്ന സമയം പീറ്ററിന്റെ ഒരു വിടൽ വന്നു - എന്റെ സമയം തെളിഞ്ഞു. എന്നെ ഏതൊ ഒരു സുന്ദരി അകമഴിഞ്ഞു സ്നേഹിക്കുന്നു. ഇപ്പോൾ പറ്റിയ സമയം . മുട്ടുവിൻ തുറക്കപ്പെടും 

വായിച്ചിരുന്ന ഞാൻ കുളിരു കോരിപ്പോയി. ഹൊ എന്നെ ആരാണ്ട് സ്നേഹിക്കുന്നു. അതും അകമഴിഞ്ഞ്. ഇപ്പോൽ മുട്ടിയാൽ കിട്ടും. പോരെ 22 വയസുള്ള ഒരു ചെറുപ്പക്കാരൻ വീഴാൻ.

ഞാൻ കോളേജിലെ പരിചയക്കാരികളെ ഓരോരുത്തരെയും അളന്നു നോക്കി. അവൾ ആയിരിക്കുമൊ? അല്ല ഇനി മറ്റവൾ ആയിരിക്കുമൊ?

പീറ്ററിന്റെ വിടലിൽ എനിക്ക് യാതൊരു സംശയവും ഇല്ല. അത് അച്ചട്ടാണ്.

ഓരോ സുന്ദരിയേയും കുറിച്ച് ഉള്ള അറിവുകൾ കൂട്ടിയും കുറച്ചും നോക്കി. പലർക്കും സ്വന്തം ലൈൻ ഉണ്ട്. അവരെ ഒക്കെ ഒഴിവാക്കി. 

അങ്ങനെ ഒഴിവാക്കി ഒഴിവാക്കി അവസാനം രണ്ടുപേരിൽ എത്തി.

ആ രണ്ടുപേരിൽ ഒരാൾക്ക് ലൈൻ ഉണ്ടെന്ന് സംശയം ഉണ്ട്. അത് കൊണ്ട് അവളെ ഒഴിവാക്കി.
 മറ്റെ ആളിനെ ലൈൻ  ഉണ്ടെന്ന് സംശയിച്ച് ഞാൻ ഒരിക്കൽ കളിയാക്കി നോക്കിയതായിരുന്നു. അന്നവൾ തീർത്തു പറഞ്ഞു അങ്ങനെ ഒന്നില്ല എന്ന്.

എങ്കില് അവൾ തന്നെ ആയിരിക്കും. എനിക്കുറപ്പായി.  അവൾ കോളേജിലെ ടാബ്ലോ പോലെ ഉള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഞാൻ പാട്ടു പാടി കൊടുത്തിട്ടുണ്ട്, അവൾ തയ്യാറാക്കിയ നൃത്തസംഗീത പരിപാടികളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. അവളുടെ മാത്രമല്ല  എല്ലാവരുടെയും പരിപാടികളിൽ ഒരു പോലെ സഹകരിക്കും എങ്കിലും, ഇപ്പോൾ അതൊക്കെ ഓർത്ത് ഞാനും ഒരു തീരുമാനത്തിലെത്തി

അത്രക്ക് അങ്ങ് അകമഴിഞ്ഞു സ്നേഹിക്കുന്നെങ്കിൽ നമ്മൾ ഒഴിവാക്കാൻ പാടുണ്ടൊ?  അറിഞ്ഞ് കാര്യങ്ങൾ ചെയ്യേണ്ടത് ആണുങ്ങളുടെ കടമയല്ലെ?

അതു കൊണ്ട് ഏതായാലും സമയം കളയാതെ - പീറ്റർ വിടൽ പറഞ്ഞിരിക്കുന്നത് പെട്ടെന്ന് പിടിച്ചോളാനാണ്. ഇനി ഞാനായിട്ടു താമസിപ്പിച്ചെന്നു വേണ്ടാ

കാര്യം തീരുമാനത്തിൽ എത്തിക്കാൻ തന്നെ തീരുമാനിച്ചു. അന്ന് കുട്ടികൾ ഒക്കെ പഠിക്കാൻ ഒത്തുകൂടുന്ന ഒരു സ്ഥലം ഉണ്ട്. ഞങ്ങൾ പഠിത്തം കഴിഞ്ഞവർ ആണെങ്കിലും അവർ ഇരിക്കുന്ന സ്ഥലം ഒക്കെ നല്ല നിശ്ചയം. അല്ല അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണ്ടാ എന്ന് പറയില്ലെ. 

അങ്ങനെ അണ്ണാൻ കുഞ്ഞ് അവിടെ എത്തി. അവരുടെ ഒക്കെ പേരുകൾ ഇപ്പോൾ പറയാൻ പാടില്ലല്ലൊ കാരണം ഇതൊക്കെ അങ്ങനെ ഫ്ലാഷ് ആക്കാൻ പാടുണ്ടൊ?

അതു കൊണ്ട് ഞാൻ പതിയെ ആ കുട്ടിയുടെ അടൂത്തെത്തി. പലരീതിയിൽ ദൂരെ നിന്നും അടൂത്തു നിന്നും ഒക്കെ ശ്രദ്ധിച്ചു നോക്കി. പീറ്റർ വിടൽ പറഞ്ഞ ആ അകമഴിഞ്ഞത് വല്ലതും  മുഖത്തെങ്ങാനും കാണാനുണ്ടോ?

എനിക്ക് അകമഴിഞ്ഞും പുറമഴിഞ്ഞും ഒന്നും കാണാൻ കിട്ടിയില്ല  

അടുത്ത് ചെന്ന് അല്പം കുശലപ്രശ്നം നടത്തിയിട്ട് നേരെ കാര്യത്തിലേക്ക് കടന്നു.
മുൻപരിചയം ഒന്നും ഇല്ലല്ലൊ ഇതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്.

നേരെ ഒറ്റ ചോദ്യം എന്റെ പഠിത്തം ഒക്കെ കഴിഞ്ഞു . ഞാൻ ആറു മാസം കഴിയുമ്പോൾ വൈദ്യനായി പുറത്ത് വരും. നിന്റെ വീട്ടിൽ വിവാഹം ആലോചിച്ചു വരട്ടെ?

വേണ്ടാ

എളുപ്പം തന്നെ ഉത്തരവും കിട്ടി. ഒട്ടും താമസം ഉണ്ടായില്ല.

ഹൊ എന്തൊരു സമാധാനം.  ഇനി അകമഴിഞ്ഞു സ്നേഹിച്ച പെണ്ണിനെ പറ്റിച്ചു എന്നൊരു പരാതി വരില്ലല്ലൊ.

എന്നാലും എന്റെ പീറ്റർ വിടലെ നീ എന്നെ പറ്റിച്ചല്ലൊ എന്നൊരു ചമ്മൽ അകത്ത് ഒളിപ്പിച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു

അല്ല ഇങ്ങനെ ചോദിച്ചത് കൊണ്ട് നിനക്കും നീ ഇങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കും പ്രശ്നം ഒന്നും ഇല്ല കേട്ടൊ നമ്മൾ പഴയത് പോലെ ഇനിയും നല്ല സുഹൃത്തുക്കൾ ആയിരിക്കും.
അങ്ങനെ തന്നെ എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ഞങ്ങൾ പിരിഞ്ഞു

തന്റെ ഇണയെ  മറ്റൊരാൾ താല്പര്യത്തോടെ കാണുന്നു എന്നത് ആണായി പിറന്ന മനുഷ്യനല്ല, മൃഗമോ പക്ഷിയോ ആയാൽ പോലും സഹിക്കുകയില്ല ഉവ്വൊ?

സംഗതി ശരിയാ. ഇനി താല്പര്യം ഇല്ലാതെ നോക്കിയാൽ പോലും ഇഷ്ടപ്പെടില്ല.

എന്താണിപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്നല്ലെ?


യഥാർത്ഥ പേർ പറയാൻ പാടില്ലാത്തത് കൊണ്ട്, ഇനി നമുക്ക് ആ പെൺകുട്ടിയെ ശ്രീകുമാരി എന്ന് വിളിക്കാം.  കാരണം ആ ശ്രീകുമാരിയും അവളുടെ ശ്രീകുമാരനും ഇന്ന് വലിയ നിലയിൽ  സന്തോഷമായി കഴിയുന്നവരാണ്. ഇക്കഥകൾ അവർക്കൊക്കെ അറിയാമെങ്കിലും മറ്റുള്ളവർ അറിയുന്നത് ശരിയല്ലല്ലൊ, അതു കൊണ്ട് മാത്രം പേരുകൾ മാറ്റി

അതെ ആ ശ്രീകുമാരിക്കന്ന് ശ്രീകുമാരനോട് ഇഷ്ടം ആയിരുന്നു. മുൻപ് ഞാൻ അവളെ കളിയാക്കിയപ്പോൾ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സത്യമായിരുന്നു അത്രെ.

എന്നാൽ ഇക്കാര്യം അവൾ ഇപ്പോഴും എന്നോടു പറഞ്ഞില്ല.


എന്റെ പ്രണയാഭ്യർത്ഥന ഒക്കെ കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലെത്തിയപ്പോഴേക്കും അവിടെ മുഴുവൻ അത് പാട്ടായിക്കഴിഞ്ഞു.

എന്ത് സ്പീഡിലാണിതൊക്കെ പാട്ടാകുന്നത് എന്ന് അത്ഭുതം തോന്നുന്നു

അന്നാണെങ്കിൽ; മൊബൈൽ പോയിട്ട് സാധാരണ്മ്മ ഫോൺ പോലും വിരളം


ശ്രീകുമാരനാണെങ്കിൽ അതിന്റെ ആഘാതം താങ്ങാനാകാതെ ഹോസ്റ്റലിന്റെ പിന്നിലുള്ള മൊട്ടക്കുന്നിനു മുകളിൽ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് മലർന്നു കിടക്കുന്നു.

എന്റെ സുഹൃത്തുക്കൾ എന്നോട് തട്ടിക്കയറി "എന്നാലും നീ കാണിച്ചത് ഒട്ടും ശരിയായില്ല. അവൾ അവന്റെ പെണ്ണല്ലെ. നീയെന്തിനാ അവളോട് പോയി ചോദിച്ചത്?"

ശ്ശെടാ ഇപ്പൊ കുറ്റം എന്റെതായൊ? ഞാൻ അവളോട് നേരത്തെ ചോദിച്ചിട്ടുള്ളതാ ഇക്കാര്യം. അന്നവൾ പറഞ്ഞു അങ്ങനെ ഒന്നും ഇല്ലെന്ന്. പിന്നെ ഞാനെങ്ങനെ അറിയും?

കൂട്ടുകാർ എന്നോട് ശ്രീകുമാരന്റെ അവസ്ഥയെ പറ്റിയും അവന്റെ ഇപ്പോഴത്തെ കിടപ്പിനെപറ്റിയും പറഞ്ഞു

എനിക്കാകെ വിഷമം ആയി.

ഞാൻ കുന്നിൻപുറത്തെത്തി. ദാ കിടക്കുന്നു  ശ്രീകുമാരൻ. കണ്ണുകൾ ഒക്കെ കലങ്ങിയിട്ടുണ്ട്.

ഞാൻ വിളിച്ചിട്ട് എന്നെ നോക്കാൻ പോലും മടി.

നോക്കി നിന്ന ഞാൻ പോലും  കരഞ്ഞു പോകും എന്ന് എനിക്ക് തോന്നി.

ഞാൻ സാവകാശം പറഞ്ഞു. എടൊ താൻ വിഷമിക്കണ്ടാ. 

കിലുക്കത്തിൽ ജഗതി പറഞ്ഞ ഡയലോഗ് ഓർമ്മയുണ്ടല്ലൊ അല്ലെ അതിൻ ഇളകിയത് എന്റെ പല്ല്, ഒടിഞ്ഞത് എന്റെ എല്ല് ------

ആ ഷേപ്പിലാണ്  കുമാരന്റെ കിടപ്പ്.

അടി എങ്ങാനും കിട്ടുമോ എന്നുള്ളിൽ ഭയമുണ്ട് എന്നാലും എനിക്കവനെ സമാധാനിപ്പിക്കാതിരിക്കാൻ പറ്റുമൊ? കോളേജിൽ ആകെ ഉള്ള 150 കുട്ടികൾ. അതിലെ ഏറ്റവും മൂത്ത ബാച്ചിലെ ആളുകൾ ഞങ്ങൾ. ഞങ്ങളല്ലെ ഇളയ തലമുറയെ കാത്തു രക്ഷിക്കേണ്ടവർ. എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവർ.

ഞാൻ അവനോട് പറഞ്ഞു "എടോ ഞാൻ അവളൊട് വിവാഹം ആലോചിക്കട്ടെ എന്ന് ചോദിച്ചെ ഉള്ളു. അവള് കയ്യോടെ തന്നെ വേണ്ട പോയി പണി നോക്കാൻ ആണ് പറഞ്ഞത് പിന്നെ തനിക്കെന്താ പ്രശ്നം?  താൻ സന്തോഷമായി ഇരിക്ക് നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് ഞാനറിഞ്ഞിരുന്നും ഇല്ല"

എന്തിനു പറയുന്നു. ഒരു ഒന്നൊന്നര മണിക്കൂർ  വിശദീകരിച്ച് വിശദീകരിച്ച് ശ്രീകുമാരനെ സമാധാനിപ്പിച്ചു. പിന്നെ കാര്യം അറിഞ്ഞ മറ്റു കൂട്ടുകാരും സംഭവം പറഞ്ഞതോടു കൂടി അവൻ സമാധാനത്തിലായി.
  

Wednesday, August 20, 2014

ഇടത്ത് വച്ച് വലത്ത് കൊണ്ട് കേറി


കുഞ്ഞി പൂച്ച പോളിടെക്നിക്കിലൊന്നും പഠിച്ചിട്ടില്ലെങ്കിലും കളരി അറിയാം

Saturday, August 16, 2014

ബാലിവേലി



ഇത് ബാലവേല  യും  അയ്യൊ പെൺകുട്ടി ആകുമ്പോൾ ബാലിവേലി  -- അല്ലെ --യും  ഒന്നും അല്ല.

അതിന്റെ അമ്മ സ്കൂൾ ബസ്സിന്റെ കിളീ. അവർ അകത്ത് തൂത്തുവാരുന്നു.  ഈ കുട്ടി കയ്യിൽ തൂവാലയും തൂക്കി പോകുന്നത് കണ്ടപ്പോൾ പിന്നാലെ പോയി നോക്കി. എന്നെകണ്ടപ്പോൽ ഒരു ചിരി ചിരിച്ചിട്ട് ഓടി ബസിനകത്ത് കേറി. അല്ല കാലം അതല്ലെ കൊച്ചു പേടിച്ചു കാണും. ഞാൻ പലതവണ പറഞ്ഞു നോക്കി ഫോട്ടൊ എടൂക്കാം മോൾ ജോലി തുടങ്ങിക്കൊ എന്ന്
എവിടെ

അവസാനം പരാജിതനായി തിരികെ പോരുന്ന വഴി ഒന്നു കൂടി തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവിടെ പണീ തുടങ്ങി.  ഒളിച്ചൊളിച്ച് ചെന്ന് മറ്റൊരു ബസ്സിന്റെ പിന്നിൽ നിന്ന് എടൂത്തതാണ് ഇത്. അതുകൊണ്ട് ഇത്രയുമൊക്കെയെ പറ്റിയുള്ളൂ


Thursday, July 31, 2014

കുസുമേ കുസുമോല്പത്തി


കുസുമേ കുസുമോല്പത്തി എന്ന് കേട്ടിട്ടുണ്ട് ശ്ലോകത്തിൽ കുസുമേ ഇലയുൽപ്പത്തി ഇപ്പോ കേൾക്കുന്നു

Tuesday, July 29, 2014

Jammu to Vaishnodevi

This is the
 ​
 Indian railway, built by Indian engineers, from Jammu to Vaishnodevi, Katra station. Newly built station is as good as an airport. This bridge... is almost 85 Mtrs. in height.  
Indian engineers!!!  Jai Ho !!















Photos courtsey a friend

Friday, July 11, 2014

ഉപകാരസ്മരണ


ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ഷേവിങ്ങ് സെറ്റിന്റെ പടം എന്നായിരിക്കും ആലോചിച്ചത് അല്ലെ?

പുതിയതായി മേടിച്ചത് കാട്ടി ഞെളിയാനാണെന്നും വിചാരിച്ചായിരിക്കും അല്ലെ?

ഇനി ഇത് ഞാൻ ഉണ്ടാക്കിയതാണ്‌ അതിന്റെ പരസ്യം ആണ്‌ എന്നും വിചാരിച്ചു  ഇല്ലെ?

എന്നാൽ നിങ്ങൾക്കൊക്കെ തെറ്റി.

ഇവനെ ഞാൻ എന്നൊ വാങ്ങിയതാണ്‌. എവിടെ നിന്നാണെന്നും ഓർമ്മയില്ല. പക്ഷെ ഉപയോഗിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി മാസം

ഇന്നും അവൻ ഒരു പോറൽ പോലും തരാതെ മുഖം വൃത്തിയാക്കി തരുന്നു.

ഇത് മാസം അഞ്ചു കഴിഞ്ഞു. ഞാൻ ഒന്നിടവിട്ട ദിവസമെ ഷേവ് ചെയ്യാറുള്ളു കേട്ടൊ.

എന്നാലും ഇത്രയും നാൾ സേവിച്ച ഇവനെ ഒന്ന് ആദരിക്കാതെ പോയാൽ അത് മര്യാദകേടാകും എന്ന് തോന്നി
അതിന്റെ മഹത്താം പടം ദാ ഇവിടെ. എല്ലാവ്രും കയ്യടിച്ച് പ്രോൽസാഹ്പ്പിച്ചെ

ഇനി ഇത് എവിടെയാണ്‌ കിട്ടുന്നത് എന്നറിയാം എങ്കിൽ അത് പറഞ്ഞുതരാനും കൂടീ  ഒരപേക്ഷ. രണ്ടെണ്ണം കൂടി വാങ്ങിക്കാനാ 

Tuesday, May 13, 2014

ഭവന്തി നമ്രാസ്തരവ ഫലാഗമെ

"ഭവന്തി  നമ്രാസ്തരവ ഫലാഗമെ--"

മരങ്ങളിൽ കായുണ്ടാകുമ്പോൾ അവ താഴേക്കു വരും എന്നൊക്കെ സ്കൂളിൽ പഠിച്ചതോർക്കുന്നു.
വിദ്യാഭ്യാസവും വിവരവും കൂടുന്നതിനനുസരിച്ച് വിനയം ആണ് കൂടേണ്ടത് എന്ന് കേട്ടിട്ടുണ്ട്.

ഇതൊക്കെ പഴയ മനസിൽ കിടക്കുന്നത് കൊണ്ടായിരിക്കാം, ദാ ഇങ്ങനൊരു വാചകം

"ഇന്ന് ഒരു സുഹൃത്തിന്റെ കൂടെ ഒരു അദ്ധ്യാപകനുമായി സംസാരിക്കാനുള്ള അവസരമുണ്ടായി. വീട്ടിൽ ജോലിയെടുക്കുന്ന ജോലിക്കാരിയോടു തുടങ്ങി കാർഡ്രൈവറോടു വരെ സംസാരിക്കുന്ന രീതി കണ്ടപ്പോൾ അദ്ധ്യാപകനാണോ എന്ന് സംശയം തോന്നിപോയി. ഇറങ്ങുന്നതിനുമുന്പ് മിനിമം അദ്ദേഹത്തിന് അത് മനസ്സിലാക്കി കൊടുക്കണമെന്ന് വിചാരിച്ചു. "

 ഈ പോസ്റ്റിൽ  https://www.facebook.com/kkumar.urii/posts/488785307887653?കണ്ടപ്പോൾ എനിക്കത് തീരെ സുഖിച്ചില്ല.

"അമ്പട ഞാനെ" എന്ന ഭാവം വച്ചു കൊണ്ട് ഒരാളെ പഠിപ്പിക്കാൻ പോകുന്ന കഥ.

ബാക്കി ഒക്കെ അവിടെ കമന്റുകളായി കാണാം.  ഏതായാലും അവിടെ പറഞ്ഞിട്ട് കാര്യമില്ല - കാരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതിനെ ഇനിയും വ്യാഖ്യാനിച്ച് കുളമാക്കും. ഞാൻ പറഞ്ഞതിന്റെ ഭാവമെല്ലാം അവർ വേറെ ആക്കിയെടുക്കും.

ഏതായാലും എഴുതിയ സുഹൃത്തിന് മനസിലാകും എങ്കിൽ മനസിലാകാൻ വേണ്ടി ഇത്രയും

Tuesday, April 01, 2014

വേള്‍ഡ്‌ ക്ലാസ്സ്‌

ജീവിതം

സ്വതന്ത്രമായ ജീവിതം
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
അതിരുകള്‍ ഇല്ലാത്ത വിഹായസ്സ്‌

പകരം കൂട്ടിലിട്ട കിളികളെ പോലെ വയസ്‌ കാലത്ത്‌ ജനാലകളില്‍ കൂടി
അകലങ്ങളില്‍ കൂടി വണ്ടികള്‍ പോകുന്നത്‌ നോക്കി
നമ്മുടെ വണ്ടി എപ്പോഴാണൊ വരിക എന്നോര്‍ത്ത്‌ കൊണ്ട്‌ നെടുവീര്‍പ്പിടുന്ന

വേള്‍ഡ്‌ ക്ലാസ്സ്‌ ജീവിതം

പൊങ്ങട്ടെ ഇനിയും പൊങ്ങട്ടെ ഫ്ലാറ്റുകളുടെ ഉയരം

തേനീച്ചക്കൂടിനെ പോലെ ഓരോരോ അറയിലും തളച്ചിടപ്പെടട്ടെ ഇവിടത്തെ മാതാപിതാക്കള്‍

അപ്പോഴെ പൂര്‍ണ്ണമാകൂ വേള്‍ഡ്‌ ക്ലാസ്സ്‌

Monday, March 17, 2014

ഇതെന്താണെന്നാണ് ഊഹം?



എല്ലാവർക്കും അറിയാവുന്ന സാധനം തന്നെ എന്നാലും ഒന്ന് ചോദിക്കാതിരുന്നാൽ എങ്ങനെയാ അല്ലെ?

Sunday, March 02, 2014

എത്ര മനോഹരം!!!




കളക്റ്ററെറ്റ് ആണ് സ്ഥലം. മൂത്രമൊഴിക്കാൻ മുട്ടി പോയതാണ്. വേണ്ടാന്ന് വച്ചു.


ആ സൂത്രത്തിനടുത്ത് വരെ എത്തിയിട്ടു വേണ്ടെ കാര്യം സാധിക്കാൻ

മൂത്രം പോലും അങ്ങോട്ട് പോകാൻ തയ്യാറില്ലായിരുന്നു അത്രെ

Monday, February 24, 2014

ആനയുടെ സ്പെല്ലിംഗ്

പണ്ടൊക്കെ മലയാളം എഴുതാൻ മലയാളം പഠിച്ചാൽ മതിയായിരുന്നു. ഇതിപ്പോൽ സ്പെല്ലിംഗും പഠിക്കണ്ടി വന്നല്ലൊ തമ്പുരാനെ

പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു

ഇപ്പൊഴൊ  ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ 
മലയാളവും പുരൊഗമിച്ചു അല്ലെ ?

ശ്രീ കെ പി എൻ പിള്ള

ശ്രീ കെ പി എൻ പിള്ള .

എന്റെ നാട്ടിലുള്ള ഇദ്ദേഹം പാടൂന്നത് കേൾക്കാൻ എനിക്ക് ടിവി വേണ്ടി വന്നു. ആളെ അറിയില്ല എന്നാലും ഞാൻ അഭിമാനിക്കുന്നു.
ഇദ്ദേഹം ഹരിപ്പാട്ട് അമ്പലത്തിലെ ഉൽസവത്തിന് കച്ചേരികൾ നടത്തു ന്നുണ്ടൊ ആവൊ? 

Monday, February 17, 2014

നാഗഫണി





നാഗഫണി വീണ്ടും പൂത്തു. ഒരിക്കൽ പൂത്താൽ ഏകദേശം മൂന്ന് മാസം അതങ്ങനെ നിൽക്കും

ഫെബ്രുവരി ആണ് ഇഷ്ടകാലം

പിന്നിൽ നിന്ന് കണ്ടാല് ശരിക്കും പാമ്പ് പത്തീ വിടർത്തിയതു പോലെ തന്നെ അല്ലെ?

Friday, February 14, 2014

അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!


മാത്രുഭുമി പത്രത്തിലെ ഒരു വാർത്തയാണ് ഇത്

ഈ സംഭവം  ഇന്ത്യയിലായിരുന്നു എങ്കിൽ എന്തായിരുന്നിരിക്കും നമുക്ക് വായിക്കാൻ കിട്ടുക?

ആക്രമണം  ആക്രമണത്തിൽ മരിച്ച നിരപരാധികളുടെയും പോലീസുകാരുടെയും പട്ടാളക്കാരുടെയും എണ്ണം. രക്ഷപെട്ട തീവ്രവാദികളുടെ എണ്ണം,  തീവ്രവാദികൾക്ക് നേരെ നിറയൊഴിക്കാൻ ശ്രമിച്ചതിൻ മനുഷ്യാവകാശക്കാർ പോലീസുകാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ. അക്രമണത്തിൽ ആർ എസ് എസ് സംഘപരിവാറിന്റെ പങ്ക് അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!