ഇന്ന് കാലത്ത് മുതൽ വൈകുന്നേരം വരെ ഇരുന്ന് വായിച്ച ഒരു ബ്ലോഗ് ആണ് ഉമയുടെ ബ്ലോഗ് ദാ ഇത് http://a-dream-lover.blogspot.in/
പ്രണയം അതിന്റെ എല്ലാ തീവ്രതയോടെയും എങ്ങനെ ഒക്കെ അനുഭവിക്കാമൊ അങ്ങനെ ഒക്കെ അനുഭവിക്കാവുന്ന വരികൾ.
വായിച്ച് വായിച്ച് ഇരുന്നപ്പോൾ തോന്നി ദൈവമെ ഒന്നു കൂടി ചെറുപ്പമാകാമായിരുന്നെങ്കിൽ ഇനി ഒരു വട്ടം പരീക്ഷിക്കാമായിരുന്നു എന്ന്.
അതിനിനി കഴിയിലല്ലൊ. അപ്പോൾ ആണ് നമ്മുടെ പഴയ കാര്യങ്ങൾ ഓർക്കുന്നത്
പഠിക്കുന്ന കാലത്ത് കുഞ്ഞ് കുഞ്ഞ് അനുഭവങ്ങൾ ധാരാളം ഉണ്ട്, പക്ഷെ ധാരാളം സുന്ദരികളെ കണ്ടതു കൊണ്ടായിരിക്കാം അതിൽ ഏതെങ്കിലും ഒന്നിനെ മാത്രം തെരഞ്ഞെടുത്ത് മണ്ടനാകാൻ തയ്യാറായില്ല.
എല്ലാ സുന്ദരികളെയും ഒരുപോലെ സ്നേഹിക്കാൻ പറ്റുമ്പോൾ അത് ഒന്നിൽ ഒതുക്കുന്നത് മണ്ടത്തരമല്ലെ?
അങ്ങനെ എല്ലാവരുടെയും സുഹൃത്തായി നടക്കുന്ന കാലം
ഒരു മണ്ടത്തരമൊക്കെ ഏത് പോലീസുകാരനും പറ്റും എന്നൊരു പഴഞ്ചൊല്ലില്ലെ?
അത് ശരിയാട്ടൊ.
അക്കഥ കേൾക്കണ്ടെ.
അന്നൊക്കെ സമയം കിട്ടുമ്പോൾ ഇൻഡ്യൻ എക്സ്പ്രസ്സ് പത്രം വായിക്കും.
ആർ ബി സാപ്രെയുടെ ചെസ്സ് വിശകലനവും പീറ്റർ വിടൽ ന്റെ വാരഫലവും നിർബ്ബന്ധമായും വായിക്കും.
ഈ വാരഫലം എഴുതുന്ന പീറ്റർ വിടൽ എന്ന വിദ്വാന്റെ പേർ ഇങ്ങനെ "വിടൽ" എന്ന് ഇട്ടത് അയാളുടെ അച്ഛൻ അറിഞ്ഞു കൊണ്ടു തന്നെ ചെയ്തതായിരുന്നിരിക്കണം. പക്ഷെ അന്നത് എനിക്കറിയില്ലായിരുന്നു
ഞാൻ അതു കൊണ്ട് അദ്ദേഹത്തിന്റെ വിടലുകളെ വളരെ വിശ്വസിച്ചിരുന്നു
അങ്ങനെ അങ്ങനെ ആയുർവേദം ഫൈനൽ ഈയർ കഴിഞ്ഞു. ഇനി ആറു മാസം ഇന്റേൺഷിപ് ആണ്. അത് കഴിഞ്ഞാൽ ജീവിതത്തിലേക്ക്.
അങ്ങനെ ഇരിക്കുന്ന സമയം പീറ്ററിന്റെ ഒരു വിടൽ വന്നു - എന്റെ സമയം തെളിഞ്ഞു. എന്നെ ഏതൊ ഒരു സുന്ദരി അകമഴിഞ്ഞു സ്നേഹിക്കുന്നു. ഇപ്പോൾ പറ്റിയ സമയം . മുട്ടുവിൻ തുറക്കപ്പെടും
വായിച്ചിരുന്ന ഞാൻ കുളിരു കോരിപ്പോയി. ഹൊ എന്നെ ആരാണ്ട് സ്നേഹിക്കുന്നു. അതും അകമഴിഞ്ഞ്. ഇപ്പോൽ മുട്ടിയാൽ കിട്ടും. പോരെ 22 വയസുള്ള ഒരു ചെറുപ്പക്കാരൻ വീഴാൻ.
ഞാൻ കോളേജിലെ പരിചയക്കാരികളെ ഓരോരുത്തരെയും അളന്നു നോക്കി. അവൾ ആയിരിക്കുമൊ? അല്ല ഇനി മറ്റവൾ ആയിരിക്കുമൊ?
പീറ്ററിന്റെ വിടലിൽ എനിക്ക് യാതൊരു സംശയവും ഇല്ല. അത് അച്ചട്ടാണ്.
ഓരോ സുന്ദരിയേയും കുറിച്ച് ഉള്ള അറിവുകൾ കൂട്ടിയും കുറച്ചും നോക്കി. പലർക്കും സ്വന്തം ലൈൻ ഉണ്ട്. അവരെ ഒക്കെ ഒഴിവാക്കി.
അങ്ങനെ ഒഴിവാക്കി ഒഴിവാക്കി അവസാനം രണ്ടുപേരിൽ എത്തി.
ആ രണ്ടുപേരിൽ ഒരാൾക്ക് ലൈൻ ഉണ്ടെന്ന് സംശയം ഉണ്ട്. അത് കൊണ്ട് അവളെ ഒഴിവാക്കി.
മറ്റെ ആളിനെ ലൈൻ ഉണ്ടെന്ന് സംശയിച്ച് ഞാൻ ഒരിക്കൽ കളിയാക്കി നോക്കിയതായിരുന്നു. അന്നവൾ തീർത്തു പറഞ്ഞു അങ്ങനെ ഒന്നില്ല എന്ന്.
എങ്കില് അവൾ തന്നെ ആയിരിക്കും. എനിക്കുറപ്പായി. അവൾ കോളേജിലെ ടാബ്ലോ പോലെ ഉള്ള പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഞാൻ പാട്ടു പാടി കൊടുത്തിട്ടുണ്ട്, അവൾ തയ്യാറാക്കിയ നൃത്തസംഗീത പരിപാടികളിൽ വളരെയധികം സഹായിച്ചിട്ടുണ്ട്. അവളുടെ മാത്രമല്ല എല്ലാവരുടെയും പരിപാടികളിൽ ഒരു പോലെ സഹകരിക്കും എങ്കിലും, ഇപ്പോൾ അതൊക്കെ ഓർത്ത് ഞാനും ഒരു തീരുമാനത്തിലെത്തി
അത്രക്ക് അങ്ങ് അകമഴിഞ്ഞു സ്നേഹിക്കുന്നെങ്കിൽ നമ്മൾ ഒഴിവാക്കാൻ പാടുണ്ടൊ? അറിഞ്ഞ് കാര്യങ്ങൾ ചെയ്യേണ്ടത് ആണുങ്ങളുടെ കടമയല്ലെ?
അതു കൊണ്ട് ഏതായാലും സമയം കളയാതെ - പീറ്റർ വിടൽ പറഞ്ഞിരിക്കുന്നത് പെട്ടെന്ന് പിടിച്ചോളാനാണ്. ഇനി ഞാനായിട്ടു താമസിപ്പിച്ചെന്നു വേണ്ടാ
കാര്യം തീരുമാനത്തിൽ എത്തിക്കാൻ തന്നെ തീരുമാനിച്ചു. അന്ന് കുട്ടികൾ ഒക്കെ പഠിക്കാൻ ഒത്തുകൂടുന്ന ഒരു സ്ഥലം ഉണ്ട്. ഞങ്ങൾ പഠിത്തം കഴിഞ്ഞവർ ആണെങ്കിലും അവർ ഇരിക്കുന്ന സ്ഥലം ഒക്കെ നല്ല നിശ്ചയം. അല്ല അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കണ്ടാ എന്ന് പറയില്ലെ.
അങ്ങനെ അണ്ണാൻ കുഞ്ഞ് അവിടെ എത്തി. അവരുടെ ഒക്കെ പേരുകൾ ഇപ്പോൾ പറയാൻ പാടില്ലല്ലൊ കാരണം ഇതൊക്കെ അങ്ങനെ ഫ്ലാഷ് ആക്കാൻ പാടുണ്ടൊ?
അതു കൊണ്ട് ഞാൻ പതിയെ ആ കുട്ടിയുടെ അടൂത്തെത്തി. പലരീതിയിൽ ദൂരെ നിന്നും അടൂത്തു നിന്നും ഒക്കെ ശ്രദ്ധിച്ചു നോക്കി. പീറ്റർ വിടൽ പറഞ്ഞ ആ അകമഴിഞ്ഞത് വല്ലതും മുഖത്തെങ്ങാനും കാണാനുണ്ടോ?
എനിക്ക് അകമഴിഞ്ഞും പുറമഴിഞ്ഞും ഒന്നും കാണാൻ കിട്ടിയില്ല
അടുത്ത് ചെന്ന് അല്പം കുശലപ്രശ്നം നടത്തിയിട്ട് നേരെ കാര്യത്തിലേക്ക് കടന്നു.
മുൻപരിചയം ഒന്നും ഇല്ലല്ലൊ ഇതൊക്കെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന്.
നേരെ ഒറ്റ ചോദ്യം എന്റെ പഠിത്തം ഒക്കെ കഴിഞ്ഞു . ഞാൻ ആറു മാസം കഴിയുമ്പോൾ വൈദ്യനായി പുറത്ത് വരും. നിന്റെ വീട്ടിൽ വിവാഹം ആലോചിച്ചു വരട്ടെ?
വേണ്ടാ
എളുപ്പം തന്നെ ഉത്തരവും കിട്ടി. ഒട്ടും താമസം ഉണ്ടായില്ല.
ഹൊ എന്തൊരു സമാധാനം. ഇനി അകമഴിഞ്ഞു സ്നേഹിച്ച പെണ്ണിനെ പറ്റിച്ചു എന്നൊരു പരാതി വരില്ലല്ലൊ.
എന്നാലും എന്റെ പീറ്റർ വിടലെ നീ എന്നെ പറ്റിച്ചല്ലൊ എന്നൊരു ചമ്മൽ അകത്ത് ഒളിപ്പിച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു
അല്ല ഇങ്ങനെ ചോദിച്ചത് കൊണ്ട് നിനക്കും നീ ഇങ്ങനെ പറഞ്ഞത് കൊണ്ട് എനിക്കും പ്രശ്നം ഒന്നും ഇല്ല കേട്ടൊ നമ്മൾ പഴയത് പോലെ ഇനിയും നല്ല സുഹൃത്തുക്കൾ ആയിരിക്കും.
അങ്ങനെ തന്നെ എന്ന് പറഞ്ഞ് ചിരിച്ച് കൊണ്ട് ഞങ്ങൾ പിരിഞ്ഞു
തന്റെ ഇണയെ മറ്റൊരാൾ താല്പര്യത്തോടെ കാണുന്നു എന്നത് ആണായി പിറന്ന മനുഷ്യനല്ല, മൃഗമോ പക്ഷിയോ ആയാൽ പോലും സഹിക്കുകയില്ല ഉവ്വൊ?
സംഗതി ശരിയാ. ഇനി താല്പര്യം ഇല്ലാതെ നോക്കിയാൽ പോലും ഇഷ്ടപ്പെടില്ല.
എന്താണിപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്നല്ലെ?
എന്ത് സ്പീഡിലാണിതൊക്കെ പാട്ടാകുന്നത് എന്ന് അത്ഭുതം തോന്നുന്നു
അന്നാണെങ്കിൽ; മൊബൈൽ പോയിട്ട് സാധാരണ്മ്മ ഫോൺ പോലും വിരളം
സംഗതി ശരിയാ. ഇനി താല്പര്യം ഇല്ലാതെ നോക്കിയാൽ പോലും ഇഷ്ടപ്പെടില്ല.
എന്താണിപ്പൊ ഇങ്ങനെ ഒക്കെ പറയാൻ എന്നല്ലെ?
യഥാർത്ഥ പേർ പറയാൻ പാടില്ലാത്തത് കൊണ്ട്, ഇനി നമുക്ക് ആ പെൺകുട്ടിയെ ശ്രീകുമാരി എന്ന് വിളിക്കാം. കാരണം ആ ശ്രീകുമാരിയും അവളുടെ ശ്രീകുമാരനും ഇന്ന് വലിയ നിലയിൽ സന്തോഷമായി കഴിയുന്നവരാണ്. ഇക്കഥകൾ അവർക്കൊക്കെ അറിയാമെങ്കിലും മറ്റുള്ളവർ അറിയുന്നത് ശരിയല്ലല്ലൊ, അതു കൊണ്ട് മാത്രം പേരുകൾ മാറ്റി
അതെ ആ ശ്രീകുമാരിക്കന്ന് ശ്രീകുമാരനോട് ഇഷ്ടം ആയിരുന്നു. മുൻപ് ഞാൻ അവളെ കളിയാക്കിയപ്പോൾ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സത്യമായിരുന്നു അത്രെ.
എന്നാൽ ഇക്കാര്യം അവൾ ഇപ്പോഴും എന്നോടു പറഞ്ഞില്ല.
എന്റെ പ്രണയാഭ്യർത്ഥന ഒക്കെ കഴിഞ്ഞ് ഞാൻ ഹോസ്റ്റലിലെത്തിയപ്പോഴേക്കും അവിടെ മുഴുവൻ അത് പാട്ടായിക്കഴിഞ്ഞു.
എന്ത് സ്പീഡിലാണിതൊക്കെ പാട്ടാകുന്നത് എന്ന് അത്ഭുതം തോന്നുന്നു
അന്നാണെങ്കിൽ; മൊബൈൽ പോയിട്ട് സാധാരണ്മ്മ ഫോൺ പോലും വിരളം
ശ്രീകുമാരനാണെങ്കിൽ അതിന്റെ ആഘാതം താങ്ങാനാകാതെ ഹോസ്റ്റലിന്റെ പിന്നിലുള്ള മൊട്ടക്കുന്നിനു മുകളിൽ ആകാശത്തേക്ക് നോക്കി നെടുവീർപ്പിട്ടുകൊണ്ട് മലർന്നു കിടക്കുന്നു.
എന്റെ സുഹൃത്തുക്കൾ എന്നോട് തട്ടിക്കയറി "എന്നാലും നീ കാണിച്ചത് ഒട്ടും ശരിയായില്ല. അവൾ അവന്റെ പെണ്ണല്ലെ. നീയെന്തിനാ അവളോട് പോയി ചോദിച്ചത്?"
ശ്ശെടാ ഇപ്പൊ കുറ്റം എന്റെതായൊ? ഞാൻ അവളോട് നേരത്തെ ചോദിച്ചിട്ടുള്ളതാ ഇക്കാര്യം. അന്നവൾ പറഞ്ഞു അങ്ങനെ ഒന്നും ഇല്ലെന്ന്. പിന്നെ ഞാനെങ്ങനെ അറിയും?
കൂട്ടുകാർ എന്നോട് ശ്രീകുമാരന്റെ അവസ്ഥയെ പറ്റിയും അവന്റെ ഇപ്പോഴത്തെ കിടപ്പിനെപറ്റിയും പറഞ്ഞു
എനിക്കാകെ വിഷമം ആയി.
ഞാൻ കുന്നിൻപുറത്തെത്തി. ദാ കിടക്കുന്നു ശ്രീകുമാരൻ. കണ്ണുകൾ ഒക്കെ കലങ്ങിയിട്ടുണ്ട്.
ഞാൻ വിളിച്ചിട്ട് എന്നെ നോക്കാൻ പോലും മടി.
നോക്കി നിന്ന ഞാൻ പോലും കരഞ്ഞു പോകും എന്ന് എനിക്ക് തോന്നി.
ഞാൻ സാവകാശം പറഞ്ഞു. എടൊ താൻ വിഷമിക്കണ്ടാ.
കിലുക്കത്തിൽ ജഗതി പറഞ്ഞ ഡയലോഗ് ഓർമ്മയുണ്ടല്ലൊ അല്ലെ അതിൻ ഇളകിയത് എന്റെ പല്ല്, ഒടിഞ്ഞത് എന്റെ എല്ല് ------
ആ ഷേപ്പിലാണ് കുമാരന്റെ കിടപ്പ്.
അടി എങ്ങാനും കിട്ടുമോ എന്നുള്ളിൽ ഭയമുണ്ട് എന്നാലും എനിക്കവനെ സമാധാനിപ്പിക്കാതിരിക്കാൻ പറ്റുമൊ? കോളേജിൽ ആകെ ഉള്ള 150 കുട്ടികൾ. അതിലെ ഏറ്റവും മൂത്ത ബാച്ചിലെ ആളുകൾ ഞങ്ങൾ. ഞങ്ങളല്ലെ ഇളയ തലമുറയെ കാത്തു രക്ഷിക്കേണ്ടവർ. എല്ലാവരും ഒരു കുടുംബം പോലെ കഴിയുന്നവർ.
ഞാൻ അവനോട് പറഞ്ഞു "എടോ ഞാൻ അവളൊട് വിവാഹം ആലോചിക്കട്ടെ എന്ന് ചോദിച്ചെ ഉള്ളു. അവള് കയ്യോടെ തന്നെ വേണ്ട പോയി പണി നോക്കാൻ ആണ് പറഞ്ഞത് പിന്നെ തനിക്കെന്താ പ്രശ്നം? താൻ സന്തോഷമായി ഇരിക്ക് നിങ്ങൾ തമ്മിൽ ഇഷ്ടമാണെന്ന് ഞാനറിഞ്ഞിരുന്നും ഇല്ല"
എന്തിനു പറയുന്നു. ഒരു ഒന്നൊന്നര മണിക്കൂർ വിശദീകരിച്ച് വിശദീകരിച്ച് ശ്രീകുമാരനെ സമാധാനിപ്പിച്ചു. പിന്നെ കാര്യം അറിഞ്ഞ മറ്റു കൂട്ടുകാരും സംഭവം പറഞ്ഞതോടു കൂടി അവൻ സമാധാനത്തിലായി.
ആ പീറ്റര്‍ വിടലിനെ അന്നെങ്ങാനും കയ്യില്‍ കിട്ടീരുന്നെങ്കില്‍......!
ReplyDeleteഹ ഹ ഹ സത്യം അന്നവനെ എങ്ങാനും കയ്യിൽ കിട്ടിയിരുന്നെങ്കിൽ !!!
Deleteസാരമില്ലന്നേ.... ഒരു ചമ്മലൊക്കെ ഏതു പോലീസ്സുകാരനും പറ്റും.....!!
ReplyDeleteഹ ഹ ഹ പറയുമ്പോൾ ഒന്നും ഇല്ല. പക്ഷെ പ്രതീക്ഷിച്ചു ചെന്ന് ചോദിച്ച പെണ്ണ് വേണ്ട എന്ന് [പറയുന്നത് കേൾക്കുന്നത് അത്ര ചെരിയ കാര്യമൊന്നും അല്ലെ.
Deleteഞാനായത് കൊണ്ട് ക്ഷമിച്ചു അല്ലപിന്നെ
ഈ പീറ്റര്‍ വിടലിനെ ഞാനും കുറെക്കാലം ഫോളോ ചെയ്തിരുന്നു. ഇടയ്ക്കു ആശാനെ കാണാതായി.
ReplyDeleteഹ ഹ വെട്ടത്താൻ ചേട്ടാ ഇതോടു കൂടി ഞാൻ അങ്ങേരെ വിട്ടു. വെറുതെ എന്തിനാ വല്ലയിടത്തും ഇരിക്കുന്ന ചുണ്ണാമ്പെടൂത്ത് വേണ്ടാത്തിടത്ത് തേക്കുന്നത് എന്ന് വിചാരിച്ച് :)
Deleteഹ ഹ, അപ്പോൾ ആളു ചില്ലറയൊന്നുമല്ലല്ലോ? പോരട്ടെ ഓരോന്നായി വേഗം!
ReplyDeleteഞാൻ ചില്ലറ അല്ലാതിരുന്നിട്ട് എന്ത് കാര്യം? ചമ്മിപ്പോയില്ലെ !!!
Deleteനന്മനിറഞ്ഞ ഓണാശംസകള്‍
ReplyDeleteതങ്കപ്പൻ ചേട്ടാ ഓണാശംസകൾ പ്ലസിൽ ഇട്ടിരുന്നു എന്നാലും ഇവിടെയും നേരുന്നു :)
Deleteചമ്മലിന്റെ ആശാനാന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്.. നമ്മൾ കുറെ ആയില്ലേ ഈ ബ്ലോഗ് വായിക്കുന്നു...
ReplyDeleteഈ പീറ്റർ വിഡാൽ എവിടെ ഒക്കെയോ ഇപ്പോഴും ഉണ്ട്.. ഇന്നാളും എവിടെയോ കണ്ടിരുന്നു..
ഹ ഹ എച്മൂ ഇങ്ങനെ അന്ന് ചമ്മിയിട്ടില്ലായിരുന്നെങ്കിൽ ഞാനൊക്കെ എന്തെഴുതിയേനെ? എഴുതാനൊന്നുമില്ലാതെ മേലോട്ടും നോക്കിയിരിക്കുന്ന ഒരവസ്ഥ ആലോചിച്ചു നോക്കിയെ!!!
Deleteഹൊ ചിന്തിക്കാൻ പറ്റുമൊ?