ഈ വാക്ക് കൊണ്ട് നാം എന്താണ് അർത്ഥമാക്കുന്നത്?
എനിക്കൊട്ടും മനസിലാകാത്ത ഒന്നാണ് ഇത്.
മുൻപൊരിക്കൽ ബിലാസ്പൂരിൽ നിന്നും ഗ്രാമവഴിയിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട ഒരു കാഴ്ച്ച.
ഒരു ഗ്രാമം
നെല്ല് കൂനയായി കൂട്ടിയിട്ടിരിക്കുന്നു. വയ്ക്കോലും പല പല കൂനകൾ
പശുവും എരുമയും മറ്റും ഒറ്റയ്ക്കും തെറ്റയ്ക്കും കൂട്ടമായും മേയുന്നു.
കോഴികൾ, പട്ടികൾ ഇവയൊക്കെ അതാതിന്റെ വഴിക്ക് ബഹളം വച്ചും വയ്ക്കാതെയും നറ്റക്കുന്നു
കുട്ടികൾ പലപല കളികളിൽ ഏർപ്പെട്ടിരിക്കുന്നു
മുതിർന്നവർ വട്ടം കൂടിയിരുന്നു വർത്തമാനം പറയുന്നുണ്ട്, ചിലർ ചീട്ടുകളിക്കുന്നുണ്ട്.
ആകെകൂടി നോക്കിയപ്പോൾ
"ഒപ്പത്തിനുള്ള കുട്ടികളൊരു മുപ്പത്തിരണ്ടു പേരുണ്ട്
അപ്പിള്ളേരുമായ് വനത്തിൽ കളിപ്പാനിപ്പോൾ ഞാനമ്മെ പോകട്ടെ?"
എന്ന് ശ്രീകൃഷണൻ ചോദിച്ച രംഗം ഓർമ്മ വന്നു.
ഇവിടെ പിള്ളേർക്ക് വനത്തിലൊന്നും പോകണ്ടാ
തുടർന്ന് ഞാൻ എന്റെ കാര്യം ഓർത്തു
തലയിൽ ഒരു വട്ടക്കെട്ടും കെട്ടി പറമ്പിന്റെ മൂലയ്ക്കിരുന്ന് 56 നോസ് എന്നൊന്ന് വിളിക്കാൻ ഈ ജന്മം സാധിക്കുമൊ?
എന്റെ മക്കളുടെ കാര്യം ഓർത്തു.
അവർക്ക് കളിക്കാൻ എന്നാൽ കഴിയുന്നത്ര സൗകര്യം ഞാൻ ചെയ്തു കൊടുത്തീട്ടുണ്ട്. പുസ്തകം വായീരെടാ എന്നൊരു നിർബ്ബന്ധം ഒരിക്കലും അവരോട് ഞാൻ കാട്ടിയിട്ടില്ല
പക്ഷെ ഇന്നത്തെ കുഞ്ഞുങ്ങളെ ഓർക്കുമ്പോൾ കഷ്ടം തോന്നുന്നു. അവർക്കെന്നാണ് ജീവിതം ആസ്വദിക്കാൻ പറ്റുക?
റാങ്ക് കിട്ടുന്നതാണോ ആസ്വാദനം?
ആ റാങ്കും തൂക്കിപിടിച്ച് വല്ലവന്റെയും ആപ്പീസിനു മുന്നിൽ തെണ്ടി നടന്ന് തീർക്കേണ്ട അവസ്ഥയല്ലെ അവർക്കിനി മുന്നിൽ?
മേല്പറഞ്ഞ ഗ്രാമത്തിൽ ഇനി ഒരു മാസം മുഴുവൻ കരണ്ടില്ലെങ്കിലും, ഒരു മാസം മുഴുവൻ വണ്ടികൾ ഓടിയില്ലെങ്കിലും, ഒരു മാസം മുഴുവൻ റേഡിയൊ, ടി വി ഇതൊന്നും ഇല്ലെങ്കിലും, ഒരു മാസം മുഴുവൻ ഒരു കടകളും തുരന്നില്ലെങ്കിലും അവരുടെ ജീവിതം ഇതുപോലെ തന്നെ സുന്ദരമായി മുന്നോട്ടു പോകും
നമ്മളൊ?
ഒരു ദിവസം മുഴുവൻ കരണ്ടില്ലെങ്കിൽ?
ചൂടെടുക്കുന്നത് മാത്രമോ കൊതുകു കടി കൊണ്ട് മരിക്കില്ലെന്നാരു കണ്ടു?
വണ്ടി ഓടിയില്ലെങ്കിൽ?
കടകൾ തുറന്നില്ലെങ്കിൽ?
അപ്പോൾ നമ്മൾ പുരോഗമിച്ച് പുരോഗമിച്ച് ആ അവസ്ഥയിൽ എത്തി
ഇനി സമാധാനത്തോടു കൂടി ജീവിക്കുന്ന ആ ഗ്രാമീണരെ കൂടി നമ്മളെ പോലെ വെട്ടിലാക്കണം
അതല്ലെ പുരോഗമനം?
ചെറുപ്പത്തിൽ കൗപീനം ആയിരുന്നു ഞങ്ങൾ ഉപയോഗിച്ചിരുന്നത്.
പ്രത്യേകിച്ച് ചെലവൊന്നും ഇല്ല. കാറ്റു കിട്ടും ചൊറിച്ചിൽ - അലർജി ഇവയൊന്നും കേട്ടിരുന്നില്ല
ഇപ്പോൾ ഒരെണ്ണത്തിൻ 130 രൂപ. വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് അത് ഊരിക്കളഞ്ഞിട്ട് എ സിയുടെ മുന്നിൽ വച്ച് കാറ്റു കൊള്ളിക്കുക
അല്ല ആരും കാണാത്ത സ്ഥലത്ത് ഉപയോഗിക്കുന്നതിനും ഇതുപോലെ ആഡംബരം വേണോ?
ദൈവമെ പുരോഗമനം
പിന്തിരിപ്പന്‍ എന്ന് ന്യൂജനറേഷന്‍ കളിയാക്കും കേട്ടോ
ReplyDeleteവിളിച്ചോട്ടെ അജിത് ജീ
Deleteഭൈമി തന്നെ വിളിക്കും പിന്നാ ഇത് ഹ ഹ :)
മാഷേ.. ഇത് പതിനാറാം നൂറ്റാണ്ടല്ല. ഈ യുഗത്തിൽ ഇതെല്ലാം അനുഭവിക്കാൻ വിധിയുള്ളതാ...!!
ReplyDeleteഅത് അനുഭവിച്ചു തന്നെ തീരണം...!!
അനുഭവിക്കണം അല്ലെ? റിട്ടയർ ആയി വീട്ടിൽ ഇരിക്കുമ്പോൾ രൂപ 130 എവിടന്നുണ്ടാക്കാനാ?
Deleteസർവ്വീസിലിരിക്കുമ്പോഴേ കുറച്ചെണ്ണം മേടിച്ച് സൂക്ഷിക്കണം... ഓർമ്മിപ്പിച്ചത് നന്നായി..
ReplyDeleteപുരോഗമനം അവര്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കുന്നതാണ് കുഴപ്പം.
ReplyDeleteഎല്ലാം ഒരു തോന്നലല്ലേ
ReplyDeleteചേരേതിന്നണ നാട്ടീചെന്നാ ലതിന്‍റെ നടൂതുണ്ടം തിന്നംണംന്നാ ഡോക്ടറെ.
ReplyDeleteആശംസകള്‍
ആരും കാണാത്ത സ്ഥലത്ത്
ReplyDeleteഉപയോഗിക്കുന്നതിനും ഇതുപോലെ ആഡംബരം വേണോ?