ക്രിക്കറ്റ് ജ്വരം ഇന്ത്യയിൽ പടർന്നു പിടിച്ചു വരുന്ന കാലം. ഞാൻ അന്ന് ആറാം ക്ലാസിൽ പഠിക്കുന്നു. ഹരിപ്പാട് ബോയ്സ് ഹൈ സ്കൂളാണ് രംഗം. അവിടെയും വന്നു ക്രിക്കറ്റ്. വല്യ വല്യ ചേട്ടന്മാർ എല്ലാം ബാറ്റും ബാളും സ്റ്റമ്പും എല്ലാം ആയി ആഘോഷത്തോടു കൂടി കളി പഠിക്കാൻ തുടങ്ങി.
അന്ന് രണ്ടുനിലക്കെട്ടിടം ഒരെണ്ണമെ ഉള്ളു.
അതിനു പിന്നില് ഒരു ഷെഡ് ഉണ്ട് പ്രൈമറിക്കാർക്ക്.
ഇവ രണ്ടിന്റെയും ഇടയ്ക്കാണ് കളിസ്ഥലം.
പുതിയതായി വന്ന സാധനം അല്ലെ കണ്ടുകളയാം എന്ന് ഞാനും തീരുമാനിച്ചു. ഞാൻ ഇപ്പോതന്നെ ഇത്രയെ ഉള്ളു, അപ്പോൾ അന്ന് എത്ര ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ. ഒരു മൂന്നടി പൊക്കമുള്ള അശുപ്പയ്യൻസ്
പ്രൈമറി സ്കൂൾ ഷെഡിന്റെ പടിയിൽ കുന്തിച്ചിരുന്ന് കളികാണാൻ തയ്യാറെടുത്തു.
ചേട്ടന്മാർ കാലിലൊക്കെ എന്തൊക്കെയൊ വച്ചു കെട്ടുന്നതും പാന്റിനകത്ത് എന്തോ സാധനം തിരുകി വക്കുന്നതും തലയിൽ ഹെല്മറ്റ് വക്കുന്നതും ഒക്കെ കണ്ടപ്പോൾ ഈ പൊട്ടന്മാർ എന്തൊക്കെയാ ഇക്കാണിക്കുന്നത് എന്നാലോചിക്കാതിരുന്നില്ല
ചേട്ടന്മാർ ബൗളിങ്ങും ബാറ്റിങ്ങും തകർക്കാൻ തുടങ്ങി.
ഒരു ചേട്ടൻ അടിച്ച ബാൾ വന്നെന്റെ കാല്മുട്ടിനിട്ടൊരു താങ്ങു തന്നപ്പൊഴാണ് ആ ചേട്ടന്മാർ അത്ര പൊട്ടന്മാരല്ലായിരുന്നു എന്നെനിക്ക് മനസിലായത്
ഏതായാലും അതോടു കൂടി ക്രിക്കറ്റ് കാണാൻ പോക്കും നിർത്തി
ഇപ്പൊഴാണെങ്കിൽ കളി ടി വിയിൽ മാത്രമെ കാണാവൂ എന്നാണ് സിദ്ധാന്തം.
ബുദ്ധി വരുന്ന ഓരോ വഴികളെ

പഴേ ചുട്ടീംകോലും കള്യാന്നെ ഡോക്ടറെ!!!
ReplyDeleteആശംസകള്‍
ഹ ഹ തങ്കപ്പൻ ചേട്ടാ എന്റെ മുട്ടുകാലിന്റെ വേദന എനിക്കല്ലെ അറിയൂ :)
Deleteബുദ്ധി വരുന്ന ഓരോ വഴികളെ!!!!!!!
ReplyDelete:)
Deleteചിലരങ്ങനാ ഡോക്കിട്ടറെ... ‘കണ്ടറിഞ്ഞില്ലെങ്കിൽ കൊണ്ടറിയും...!!’
ReplyDeleteഹാ....ഹ...
Deleteഅതാ അതിന്റെ ശരി ഹ ഹ ഹ :)
കിട്ടേണ്ടത് കിട്ടീപ്പോ നമ്മള്‍ നിര്‍ത്തി!
ReplyDeleteകിട്ടേണ്ടത് കിട്ടുമ്പൊ തോന്നേണ്ടത് തോന്നും
Deleteഅതാ അതിന്റെ ശരി ഹ ഹ ഹ :)
അത് അങ്ങിനെ തന്നെയാണ്.കിട്ടേണ്ടത് കിട്ടുമ്പോഴേ ബുദ്ധി വരൂ.