Saturday, August 16, 2014

ബാലിവേലി



ഇത് ബാലവേല  യും  അയ്യൊ പെൺകുട്ടി ആകുമ്പോൾ ബാലിവേലി  -- അല്ലെ --യും  ഒന്നും അല്ല.

അതിന്റെ അമ്മ സ്കൂൾ ബസ്സിന്റെ കിളീ. അവർ അകത്ത് തൂത്തുവാരുന്നു.  ഈ കുട്ടി കയ്യിൽ തൂവാലയും തൂക്കി പോകുന്നത് കണ്ടപ്പോൾ പിന്നാലെ പോയി നോക്കി. എന്നെകണ്ടപ്പോൽ ഒരു ചിരി ചിരിച്ചിട്ട് ഓടി ബസിനകത്ത് കേറി. അല്ല കാലം അതല്ലെ കൊച്ചു പേടിച്ചു കാണും. ഞാൻ പലതവണ പറഞ്ഞു നോക്കി ഫോട്ടൊ എടൂക്കാം മോൾ ജോലി തുടങ്ങിക്കൊ എന്ന്
എവിടെ

അവസാനം പരാജിതനായി തിരികെ പോരുന്ന വഴി ഒന്നു കൂടി തിരിഞ്ഞു നോക്കി. അപ്പോഴേക്കും അവിടെ പണീ തുടങ്ങി.  ഒളിച്ചൊളിച്ച് ചെന്ന് മറ്റൊരു ബസ്സിന്റെ പിന്നിൽ നിന്ന് എടൂത്തതാണ് ഇത്. അതുകൊണ്ട് ഇത്രയുമൊക്കെയെ പറ്റിയുള്ളൂ


7 comments:

  1. വീലിനൊപ്പം പൊക്കം എത്തുന്നില്ല. എന്നാലും!

    ReplyDelete
  2. ഹ ഹ  ഹ അതിന്റെ അമ്മയോടും പറഞ്ഞു നോക്കി മോളെ ഒന്ന് പറഞ്ഞു വിടാൻ. ഫോട്ടൊ എന്ന് കേട്ടപ്പം അമ്മയും ആവുന്നത് ശ്രമിച്ചു. അവസാനം ഞാൻ പോയി എന്നു വിചാരിച്ചായിരുന്നു പുള്ളിക്കാരി ഇറങ്ങി വന്ന് പണീ തുടങ്ങിയത്. പക്ഷെ അടൂത്തെത്താൻ പറ്റിയില്ല. 
    നല്ല ഓമനത്തമുള്ള ഒരു സുന്ദരിക്കുട്ടി

    ReplyDelete
  3. ആണ്‍ കുട്ടി ചെയ്താലും പെണ്‍ കുട്ടി ചെയ്താലും ബാല വേല ബാലവേല തന്നെ.

    ReplyDelete
  4. ഹ ഹ വെട്ടത്താൻ ചേട്ടാ ആകുഞ്ഞിനെ കൊണ്ട് ആരും ഒന്നും ചെയ്യിക്കുന്നതല്ല.  അതിന്റെ അമ്മ വണ്ടിയിൽ കയറിയ തക്കം നോക്കി തന്നെ പോയി ചെയ്യുന്നതാണ്  

    ReplyDelete
  5. കയ്യിലൊരു കാമറയും കളയാൻ കുറേ സമയവുമുണ്ടെങ്കിൽ ഇത്തരം ചിത്രങ്ങൾക്ക് നാട്ടിൽ ഒരു പഞ്ഞവുമില്ല.

    ReplyDelete
  6. ഇത് ബാലിവേലി തന്നെ...!
    പണിക്കർ സാറിനെ പോലീസ്സിനെക്കൊണ്ട് പിടിപ്പിക്കണം...!!!

    ReplyDelete
  7. വികെ ജി താങ്കളുടെ ബ്ലോഗിലും ഇതുപോലെ കമന്റ് ബോക്സ് ആക്കൂ. എന്നാൽ എനിക്ക് അവിടെ കമന്റാൻ പറ്റും

    ReplyDelete