എന്റെ സംഗീതാന്വേഷണപരീക്ഷണങ്ങള്‍ -3
ചുരുക്കം ആണെങ്കിലും അല്ലെങ്കിലും കുറച്ചൊക്കെ ആഗ്രഹം എനിക്കുണ്ടായിരുന്നു.
അതു സഫലമാകുവാന്‍ കാരണം അങ്ങനെ ഇല്ലാത്തവരും ഉണ്ടായിരുന്നു എന്നതായിരുന്നു എന്നതും ഇവിടെ പ്രസ്താവയോഗ്യം ആണ്.
കാരണം ഞങ്ങളുടെ കൂട്ടത്തില്‍ സാക്ഷാല്‍ മുകേശിനെ പോലെ പാടുന്ന ഒരാളുണ്ടായിരുന്നു. അയാളെങ്ങാനും ഇതുപോലെ താല്‍പര്യം ഉള്ളയാളായിരുന്നു എങ്കില്‍ ഞാന്‍ എപ്പോഴേ ഔട്. പക്ഷെ അദ്ദേഹം മല്‍സരത്തിന്റെ വഴിക്കേ വരികയില്ല.
അതുകൊണ്ട് സോണല്‍ മീറ്റിനു പോകുമ്പോള്‍ ടീമില്‍ ആളെ തെരഞ്ഞെടുക്കാനുള്ള മല്‍സരത്തിന് പാട്ട് ഇനത്തില്‍ ഞാന്‍ മാത്രം. ലളിതം, ശാസ്ത്രീയം, ഗ്രൂപ് ഇങ്ങനെ മൂന്നു വകുപ്പുകള്‍ ഉള്ളതുകൊണ്ടും അതിനു പ്രത്യേകിച്ചു നാടകത്തിനെ പോലെ ചെലവില്ലാത്തതു കൊണ്ടും, അവസരം നല്ലതു.
പക്ഷെ കുരിശ് അതല്ല.
സെലക്റ്റ് ചെയ്യപ്പെടണം എങ്കില്‍ സദസ്സിനു മുമ്പില്‍ പാടണം. ജഡ്ജിമാര്‍ പാസാക്കണം.
മല്‍സരത്തിന് വേറെ ആരുമില്ല ഞാന്‍ മാത്രമല്ലെ ഉള്ളു എന്നെ അങ്ങു കൊണ്ടുപോയാല്‍ പോരേ എന്നു ഞാന്‍.
അതു പറ്റില്ല എന്നു സാര്‍.
അവസാനം പാടി
ഏതാണെന്നറിയണ്ടേ കൃഷ്ണപക്ഷക്കിളി ചിലച്ചു എന്ന യുഗ്മഗാനം ആണും പെണ്ണും എല്ലാം കൂടി ഞാനങ്ങു പാടി.
അവിടെയുള്ള എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ അവര്‍ ചെവിയില്‍ വിരലിട്ട് അടച്ചു പിടിച്ചു സഹകരിച്ചു.
അവസാനം തീരുമാനം സാര്‍ പറഞ്ഞു "തന്നെ വിടൂന്ന പ്രശ്നമില്ല. ഇവിടെ ഇങ്ങനെ ഒക്കെ നടക്കും ഇതും കൊണ്ട് പുറമെ പോയി കോളേജിനെ നാണം കെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല"
ഞാന്‍ വിടുമോ?
പതുക്കെ പതുക്കെ സാറിനെ പറഞ്ഞു മയക്കി- ഗ്രൂപ് മ്യൂസിക് ന് ഹാര്‍മോണിയം ആരു വായിക്കും?
ഗ്രൂപ് ആര് ലീഡ് ചെയ്യും? അതിനേഹായാലും ഞാന്‍ വേണമല്ലൊ. അപ്പോല്‍ ഞാന്‍ എന്തായാലും ടീമില്‍ ഉണ്ടാകും
എന്നാല്‍ പിന്നെ ഒരു പാട്ട് ഒരു ചെറിയ പാട്ട് അതും കൂടി പാടൂന്നതില്‍ സാറിനെന്താ വിഷമം? ഒരു ചെറിയ ലളിതഗാനം , ഒരു ചെറിയ ശാസ്ത്രീയഗാനം. എല്ലാം കൂടീ 5+5 =10 പോയിന്റ് നമുക്കു കിട്ടുന്നതില്‍ സാറിന്‍ എതിര്‍പ്പെന്തിന്?
പാട്ടൊക്കെ ഞാന്‍ വേറെ പാടിക്കോളാം. ഇതൊന്നും പാടില്ല. ആളുകള്‍ കേട്ടിട്ടുള്ള പാട്ടു പാടിയാലല്ലെ അതു നന്നായോ ഇല്ലിയൊ എന്ന് മറ്റൊരാള്‍ക്കു പറയുവാന്‍ സാധിക്കൂ?
ഞാന്‍ പുതിയ പാട്ടുണ്ടാക്കി പാടിക്കോളം .
എന്തിനേറെ പറയുന്നു സാര്‍ വീണു പോയി.
അങ്ങനെ തുടങ്ങിയതാണ് പുതിയ പാട്ടുണ്ടാക്കുന്ന വിദ്യ.
അപ്പോള്‍ പുതിയ ഒരു പാട്ടു വേണം.
പാട്ടെവിടെ കിട്ടും?
മറ്റൊരാളും അറിയുവാന്‍ പാടില്ല. അപ്പോള്‍ ഞാന്‍ തന്നെ എഴുതണം.
എഴുതണമെങ്കില്‍ എഴുതും. വേണമെങ്കില്‍ ചക്ക എങ്ങാണ്ടൊക്കെ കായ്ക്കും എന്നു കേട്ടിട്ടില്ലെ അതുപോലെ.
ഞാന്‍ എഴുതി.
ഇനിയോ ഈണം വേണം അതെവിടെ കിട്ടും?
ഞാന്‍ ഉണ്ടാക്കും. ആകെ രണ്ടു ദിവസം ഇതിനുള്ളില്‍ ഇതെല്ലാം നടക്കുകയും വേണം.
കൂലം കഷായമായി ഇരുന്നാലോചിച്ചു.
എഴുതിയുണ്ടാക്കിയ വരികളായിരുന്നു ഇവ
"യമുനാതീരവിഹാരീ
മനോമോഹനസ്വരധാരീ
കണ്ണന്റെ മണിവേണുഗാനത്തിലാറാടി
ഗോപികമാര്‍ മയങ്ങീ
മന്മഥശരമേറ്റൂ
രതിലീലകളവരാടീ
കാറൊളിവര്‍ണ്ണന്‍ വേണുവിലൂതും
രാഗലയങ്ങള്‍ അരുവികളായീ
തളിര്‍മേനി കുളിര്‍ചൂടും
താളഹര്‍ഷങ്ങളില്‍
ഗോപികമാര്‍ സ്വയവിസ്മൃതി തേടി
ധാരയിലവരൊഴുകീ
തനുവാകെയുലഞ്ഞാടീ"
ഇതില്‍ ആദ്യത്തെ വരികളുടെ - പല്ലവിയുടെ - ഈണം ഞാന്‍ സ്വന്തമായി ഉണ്ടാക്കി.
ഇതൊരു ക്വിസ് പോലെ ആക്കാം എന്നു തോന്നി ഏതൊക്കെ പാട്ടിന്റെ കഷ്ണങ്ങള്‍ എന്നു കണ്ടുപിടിക്കാന്‍ പറയണം എന്നു വിചാരിച്ചു വേണ്ട ഞാന്‍ തന്നെ പറയാം.
ടി വീ ഒക്കെ വരുന്നതിനു മുമ്പ് ഞാന്‍ കണ്ടിട്ടുള്ള ആകെ അഞ്ചാറു സിനിമകളില്‍ ഒന്നായിരുന്നു കുമാരസംഭവം അതില്‍ ഒരു പാട്ടുണ്ട് "മല്ലാക്ഷീമണിമാരില്‍ ഉന്മാദമുണര്‍ത്തുവാന്‍ --" എന്നു തുടങ്ങുന്നത്. അതിന്റെ ഒരു കഷണം ദാ മന്മഥശരമേറ്റൂ--പോലെ അല്ലേ എന്നു നോക്കിയേ
അതുപോലെ മുമ്പു പറഞ്ഞ, മുകേശിനെ പോലെ പാടൂന്ന ഗായകന്‍ എപ്പോഴും എനിക്കു കേള്‍പ്പിച്ചിരുന്ന ഒരു ഗാനമായിരുന്നു "ഝനക് ഝനക് തോരി ബാജെ പായലിയാ" അതിന്റെ ചരണം ഇവിടെ എങ്ങാനും കേള്‍ക്കുന്നുണ്ടോ ?
ബാക്കി കട്ടെടുത്തു അവിടെ നിന്നും ഇവിടെ നിന്നും ഒക്കെ. എന്നിട്ടെല്ലാം കൂടി ചേര്‍ത്ത് തയ്യാറാക്കി സി സോണില്‍ അവതരിപ്പിച്ചു. അവിടെയും നല്ല ഗായകരാരും പാടൂവാനില്ലാതിരുന്നതുകൊണ്ട്, അവിടെയും എനിക്ക് ഒന്നാം സ്ഥാനം.
ഇനി ഇന്റര്‍ സോണല്‍ കോഴിക്കോട്ടു വച്ച്.
എന്നെ കൊന്നാലും അവിടെ പോകില്ല എന്നു ഞാന്‍- പാലക്കാട്ടും തൃശൂരും നിന്നുള്ള മിടുക്കന്മാരും മിടുക്കികളും പാടൂന്ന സ്ഥലത്ത് ഞാനെങ്ങാനും ചെന്നാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഊഹിക്കാനുള്ള വിവരമൊക്കെ അന്നു വച്ചിരുന്നു.
അതുകൊണ്ട് ടീമിലെ അംഗസംഖ്യ, പങ്കെടുക്കുന്ന ഇനങ്ങളുടെ എണ്ണം ഇവയില്‍ കുറവു വരുന്നത് arts club secretary ക്കു ക്ഷീണമാകുമെന്നതിനാല്‍ ഞാനും പോകണം എന്നവന്‍. കൊന്നാലും പോകില്ലെന്നു ഞാന്‍
അവനുമായി വഴക്കിടേണ്ടി വന്നു എങ്കിലും കോഴിക്കോട് ഒഴിവാക്കി ഞാന്‍ ഇന്നും ജീവനോടെ ഇരിക്കുന്നു.
ഏതായാലും ഇത്രയും ആയില്ലേ ഇനി ആ ഗാനം കൂടി ഇവിടെ പോയി ഒന്നു കേള്‍ക്കൂ
‘അവിടെയുള്ള എല്ലാവരും എന്റെ സുഹൃത്തുക്കള്‍ ആയിരുന്നതിനാല്‍ അവര്‍ ചെവിയില്‍ വിരലിട്ട് അടച്ചു പിടിച്ചു സഹകരിച്ചു.
ReplyDeleteഅവസാനം തീരുമാനം സാര്‍ പറഞ്ഞു "തന്നെ വിടൂന്ന പ്രശ്നമില്ല. ഇവിടെ ഇങ്ങനെ ഒക്കെ നടക്കും ഇതും കൊണ്ട് പുറമെ പോയി കോളേജിനെ നാണം കെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല"
ഈ സ്വയം പുകഴ്ത്തൽ ഇഷ്ട്ടായീട്ടാ...
ഹായ് മുരളി ജീ ഹ ഹ ഹ
ReplyDeleteഡോക്ടർ സാറെ, ഒരു കാര്യം ബോധിച്ചു. അപാര തൊലിക്കട്ടി...! ഇനി പാട്ടു കേൾക്കട്ടെ..
ReplyDeleteആശംസകൾ...
പ്രിയ വി കെ ജി,
ReplyDeleteഞാൻ ആദ്യം പാട്ടുകൾ അപ്ലോഡ് ചെയ്തിരുന്ന ഇസ്നിപ്സ് എന്ന സാധനം എന്നെ കളിപ്പിച്ചു. അതിലെ പാട്ടുകൾ ഒന്നും ഇപ്പോൾ കേൾക്കാൻ സാധിക്കുന്നില്ല. അതിൽ ചിലതൊക്കെ നേരത്തെ വിഡിയൊ ആക്കി വച്ചിരുന്നു അത് കേൾക്കാം. ബാക്കി ഉള്ളവ എന്റെ പിസി പല തവണ ഫോർമാറ്റ് ചെയ്ത കാരണം നഷ്ടപ്പെടുകയും ചെയ്തു.
ഇനി ഒഴിവുള്ളപ്പോൽ വീണ്ടും ഉണ്ടാക്കണം
കേൾക്കാൻ തോന്നിയതിനും വാക്കുകൾക്കും നന്ദി
ഹൌ ! എന്തൊരു പുകഴ്ത്തലാ... പിന്നേ നല്ല ധൈര്യമാ അല്ലേ? ഇത്രേം കരുതീലാ...
ReplyDelete