Friday, April 30, 2010

ഈച്ചക്കൂടു



മുകളിൽ ഇങ്ങനെ ഒരു ഈച്ചക്കൂടു കണ്ടപ്പോൾ അത് അടൂത്തു കണ്ടാൽ; എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു മോഹം
എന്റമ്മോ ഇത്രയും ഈച്ചകൾ ഇങ്ങനോ

Thursday, April 29, 2010

കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്

കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് ചെറുതായി ഒരാലോചന നല്ലതാണ് - ശാസിക്കാൻ പോകുന്ന വിഷയം നാം അവർക്കു മുൻപ് പറഞ്ഞു കൊടുത്തിട്ടുള്ളതാണോ

പറയാൻ കാര്യം എന്റെ ചെറുപ്പത്തിൽ ഉള്ള ഒരു സംഭവം

ഞാൻ ഞങ്ങൾ അഞ്ചു പേരിൽ ഏറ്റവും ഇളയവൻ. അതുകൊണ്ട് എല്ലാവരുടെയും ശാസന അനുഭവിച്ചിട്ടെ ഉള്ളു. അതുകാരണം ശാസിക്കണം എന്നു തോന്നുമ്പോൾ ഒരു പത്തലെടുത്ത് തെങ്ങിനെയും കവുങ്ങിനെയും ഒക്കെ ശാസിച്ച് തൃപ്തിപ്പെടൂം ഒരിക്കൽ നായയെ ശാസിക്കാൻ ചെന്നു പക്ഷെ അത് അന്നത്തോടു കൂടി നിർത്തി. പിന്നീട് വൃക്ഷലതാദികളോടു മാത്രമായി.

അങ്ങനെ യിരിക്കുന്ന കാലത്താണ് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാകുന്നതും. ആഹാ ശാസിക്കാൻ ആളെ കിട്ടിയതിൽ എന്നോളം സന്തോഷിച്ചവർ വേറെ കാണുമോ എന്തൊ

ഒരു ദിവസം ജ്യേഷ്ഠന്റെ മകൾ - അവൾക്കന്ന് രണ്ടര മൂന്നു വയസ്സ് പ്രായം - എന്തോ ഒരു സാധനം എനിക്കു നീട്ടിയിട്ട് “ഇന്നാ” എന്നു പറഞ്ഞു.

മൂത്തവരോട് അങ്ങനെ പറയുന്നത് മര്യാദയല്ല എന്നു ശാസിക്കാൻ കിട്ടിയ അവസരം ഞാൻ വിടുമോ

“എന്താടീ പറഞ്ഞത്‌ ഇന്നാ ന്നോ “ ഞാൻ കണ്ണുരുട്ടി

ഭയന്നു പോയ അവളുടെ കണ്ണു നിറഞ്ഞു അവൾ പറഞ്ഞു “ഇന്നോളൂ”

അപ്പൊഴാണ് ഞാൻ ചെയ്ത വിഡ്ഢിത്തം എനിക്കു മനസ്സിലായത് ഇന്ന എന്നല്ല പറയേണ്ടത് ദാ എന്നാണ് (ഞങ്ങളുടെ നാട്ടിലെ കാര്യമാണേ മറ്റുള്ള സ്ഥലങ്ങളിൽ എങനെ ആണെന്നെനിക്കറിയില്ല) എന്നു പറഞ്ഞുകൊടൂക്കേണ്ടതിനു പകരം കണ്ണുരുട്ടുന്നു

കണ്ണുരുട്ടാൻ നാം വിദഗ്ധരാണല്ലൊ പണ്ടെ അല്ലേ?

Tuesday, April 27, 2010

ന്യൂമൊകോണിയോസിസ്

കൈരളി ടി വിയിൽ ഇന്ന്‌ ഒരു പരിപാടി കണ്ടൂ. ആഗ്രയിലോ മറ്റൊ
മാർബിൾ കൊണ്ട് താജ്മഹലും മറ്റും ഉണ്ടാക്കുന്ന കുറച്ച് ആളുകളെ പറ്റി
ഉള്ളത്.

അവർ ജോലി ചെയ്യുന്നതെല്ലാം ഫോട്ടൊയിൽ ഉണ്ട്. പോടി പിടിച്ച അന്തരീക്ഷത്തിൽ അവർ പണി ചെയ്യുന്നതു കണ്ടപ്പോൾ-

ന്യൂമൊകോണിയോസിസ് എന്ന അസുഖത്തെ പറ്റി - അറിവില്ലാത്തവർക്കു വേണ്ടി അല്പം കാണിക്കാം എന്നു കരുതി.

മധ്യപ്രദേശിൽ സ്ലേറ്റ് പെൻസിൽ ഉണ്ടാക്കുന്നവർക്കിടയിൽ നടത്തിയ ഒരു പഠനത്തിലെ ചില വിവരങ്ങൾ താഴെ കാണാം.

ശ്വാസകോശങ്ങളിൽ പൊടി കയറിയാൽ ആദ്യമുണ്ടാകുന്ന ന്യൂമോകോണിയോസിസ്, അതു വളർന്നു വരുമ്പോൾ അതുല്പാദിപ്പിക്കുന്ന ക്യാൻസർ ഇവയൊക്കെ ഒന്നു കാണൂക.

ആ പൊടിയ്ക്കിടയിൽ പോയി ഈ പടമൊക്കെ പിടിക്കുമ്പോൾ ഒരു അവസരം ഉണ്ടെങ്കിൽ അവരെ ബോധവൽക്കരിക്കാനും കൂടി ഇവർക്കു സാധിച്ചിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു.

അവർ ഇപ്പോൾ പൊടി അകത്തു കടക്കാതിരിക്കാനുള്ള മാസ്കുപയോഗിക്കുന്നു. യന്ത്രങൾ പ്രവർത്തിക്കുമ്പോൾ പൊടി വലിച്ചെടുത്തു ദൂരെ കളയുവാൻ പ്രത്യെകം സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

ഇന്നു കണ്ട പരിപാടിയിലോ ആ പൊടിയെല്ലാം അവർ തന്നെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.

അതിന്റെ വിഷമത്തിൽ ഇടുന്ന പോസ്റ്റ്










പൂവ്/ശലഭം



പ്രത്യേകിച്ചു പണിയൊന്നും കിട്ടിയില്ല അതുകൊണ്ട് ഇത്

Wednesday, April 21, 2010

പുളികുടി/പുളികടി



ഇത്‌ എന്റെ സുഹൃത്തുക്കൾ ഈ മരത്തിൽ കയറിയിരുന്നു്
ഈ പഴങ്ങൾ ആസ്വദിച്ചാഹരിക്കുന്ന രംഗം

Sunday, April 18, 2010

ഗംഗ ഇമ്‌ലി






ഗംഗ ഇമ്‌ലി കാണാത്തവർ ധാരാളം ഉണ്ടെന്നു മനസ്സിലായതു കൊണ്ട് അതിന്റെ പഴം കൂടി പോസ്റ്റ് ചെയ്യുന്നു.

Sunday, April 11, 2010

താണ്ഡവം







വേനൽക്കാലം വന്നാൽ ഭക്ഷ്യക്ഷാമം ജലക്ഷാമം ഇവരൂക്ഷം. അപ്പോൾ ഇവർ എന്തു ചെയ്യും

കണ്ടില്ല്ലെ . പക്ഷെ അല്പം എന്തെങ്കിലും അകത്തുചെന്നാലോ അതും കണ്ടില്ലേ

ഇനി അവസാനം വരെ കണ്ടിട്ട് ആ പഴം എന്താണ് എന്നു കൂടി പറയുക

അപ്പോൾ എല്ലാം പറഞ്ഞതു പോലെ

Wednesday, January 20, 2010

ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന

ഇത്തവണയും മകരവിളക്കിനു രണ്ടു പൂജകളില്‍ പങ്കുകൊള്ളാന്‍ സാധിച്ചു. 13, 14 തീയതികളില്‍.

രണ്ടിടത്തും
ശ്രീ

യുടെ
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേന്തി
എന്ന
ഭക്തിനിര്‍ഭരമായ ഗാനം പാടി. അതില്‍ ഒരിടത്തൊരാള്‍ വിഡിയൊ പിടീച്ചിരുന്നു അതില്‍ നിന്നും ഒരു കഷണം കിട്ടി ആ പാട്ടിന്റെ ഭാഗങ്ങള്‍.

ഹാന്‍ഡിക്യാമിലൂടെ വന്ന കൂട്ടഭജനയുടെ ഭാഗമായതു കൊണ്ട്‌ അത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പക്ഷെ ഞങ്ങള്‍ക്കു സന്തോഷമായി. അപ്പോള്‍ ശ്രീയും കേള്‍ക്കട്ടെ കൂട്ടത്തില്‍ മറ്റുള്ളവരെല്ലാവരും കേള്‍ക്കട്ടെ

Sunday, December 27, 2009

പൂവോ ചിലന്തിയൊ?




ഈ പൂവു കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്‌ മിനിറ്റീചറുടെ ബ്ലോഗിലെ ചിലന്തിയെ ആയിരുന്നു.

Monday, December 07, 2009

ഊന്നുവടി (crutches)




ഇന്നു ഗ്രാമത്തില്‍ കണ്ട ഈ ഒരു കാഴ്ച്ച

കുറെ കാലം മുമ്പ്‌ വലതുകാലിന്റെ തുടയെല്ലൊടിഞ്ഞ ഒരു സാധു. അദ്ദേഹം ഉപയോഗിക്കുന്ന ഊന്നുവടി (crutches) കണ്ടപ്പോള്‍ അതു നിങ്ങളെയും ഒന്നു കാണിക്കണം എന്നു തോന്നി.

മുള കൊണ്ട്‌ എത്ര ഭംഗിയായി ഉണ്ടാക്കി എടുത്തിരിക്കുന്നു

Friday, December 04, 2009

വിരുന്ന്



പൂവിന്മേല്‍ ചിത്രശലഭം കൂടി ഉണ്ടെങ്കിലാ ഭംഗി അല്ലേ?

Wednesday, December 02, 2009

ബല -- കുറുന്തോട്ടി






ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി

ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്‌.

അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .

ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത്‌ ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അയ്തും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)

ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്‌.

Tuesday, December 01, 2009

ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

ഭോപ്പാല്‍ ദുരന്തം പിന്നിട്ട്‌ വര്‍ഷങ്ങള്‍ 25.

UCIL യൂണിയന്‍ കാര്‍ബൈഡ്‌ ഇന്‍ഡ്യ ലിമിറ്റഡ്‌ അഞ്ച്‌ ഡിവിഷനുകളിലായി 9000 ഓളം ആളുകളെ 14 പ്ലാന്റുകളില്‍ ജോലിക്കെടൂത്തിരുന്ന ഒരു സ്ഥാപനം.

പകുതിക്കു തൊട്ടു മുകളില്‍ സ്റ്റോക്കുകള്‍ അമേരിക്കന്‍ ഉടമസ്ഥതയിലും ബാക്കി ഭാരതീയ ഉടമസ്ഥതയിലും.

70കളുടെ അവസാനം ഭാരതീയരായ കന്‍സള്‍ടന്റുകളെയും ജോലിക്കാരെയും ഉപയോഗിച്ച്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ നിര്‍മ്മിച്ചു UCIL നു നടത്തുവാന്‍ കൊടുത്ത സ്ഥാപനം.

അന്നത്തെ സംഭവത്തിന്റെ കാരണം വിദഗ്ദ്ധര്‍ അന്വേഷിച്ചു, അന്വേഷിച്ചുകൊണ്ടെ ഇരിക്കുന്നു. അതങ്ങനെ നടക്കും. പല വിശദീകരണങ്ങളും വരും.

എന്നാലും അറിഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിക്കുന്നത്‌ ഇനിയുമൊരു അപകടം ഉണ്ടാകാതിരിക്കുവാന്‍ സഹായിക്കും എങ്കില്‍

ഒന്നു കൂടി ഓര്‍ക്കുന്നതു നല്ലതല്ലെ?

60 ടണ്‍ കപാസിറ്റി ഉള്ള മൂന്നു ടാങ്കുകള്‍ - മൂന്നും MIC നിറഞ്ഞവ -- സാധാരണഗതിയില്‍ ഒരെണ്ണം എങ്കിലും ഒഴിച്ചിടുന്നത്‌ ബുദ്ധി - അഥവാ മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായി താങ്ങാനാകാതെ വന്നാല്‍ വഴിതിരിച്ചു കാലിയായതില്‍ നിറയ്ക്കുകയും ചോര്‍ച്ചയുള്ളതിനെ കേടുപാടൂകള്‍ പോക്കാനും സൗകര്യം തരുന്ന stand by ആയി ഉപയോഗിക്കാന്‍.

പക്ഷെ നാം ഓരോ പൈസയും ലാഭിക്കുകയാണല്ലൊ അല്ലേ?

ചത്തു ചെല്ലുമ്പോള്‍ അവിടെ ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വിസ്‌ ബാങ്കിലിടാന്‍.

രാത്രി പതിനൊന്നു മണിക്കു Rounds നു പോയ ജോലിക്കാര്‍ കണ്ണില്‍ നീറ്റലനുഭവപെട്ട്‌ MIC ചോര്‍ച്ച സംശയിക്കുകയും സൂപര്‍വൈസറെ അറിയിക്കുകയും ചെയ്തുവത്രെ.

12.40 നുള്ള ടീ ബ്രേക്‌ കഴിഞ്ഞ്‌ അതിനെ പറ്റി ആലോചിക്കുവാന്‍ തീരുമാനിച്ചു അത്രെ അദ്ദേഹം.

ഇത്ര ശുഷ്കാന്തിയുള്ള അദ്ദേഹത്തിന്‍ ഒരു പൊന്നാടയും പണക്കിഴിയും സമ്മാനിക്കാന്‍ നമ്മളെല്ലാവരും കൂടി ഒത്തു ചേര്‍ന്നു പ്രവര്‍ത്തികേണ്ടി ഇരിക്കുന്നു.

പക്ഷെ പിന്നീട്‌ അതിനൊന്നും കാക്കേണ്ടി വന്നില്ല.
അനിയന്ത്രിതമായ വേഗതയില്‍ കാര്യങ്ങള്‍ കുഴപ്പത്തിലായി.

രക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളോ-

120 അടി മുകളിലേക്കു - ചോര്‍ച്ചയുള്ള ഭാഗം -ജലം എത്തുന്നില്ല .

Vent Gas Scrubber പുറമെ വരുന്ന ഗാസിനെ നിര്‍വീര്യമാക്കുവാനുള്ള സംവിധാനം - അതും പ്രവര്‍ത്തിച്ചില്ല.

Refrigeration ചെലവു ചുരുക്കലിന്റെ ഭാഗമായി നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നല്ലൊ. അതുകൊണ്ട്‌ ചൂടിനെ ഉല്‍ഭവസ്ഥാനത്തു തടയുന്ന കാര്യം ആലോചിക്കാനെ നോക്കണ്ട.

എന്നാല്‍ പുറമെ വരുന്ന ഗ്യാസിനെ കത്തിച്ചു കളയാനോ - അതിനുള്ള സംവിധാനം തുരുമ്പെടുത്തിട്ടു കാലങ്ങളായത്രെ.

ഇത്രയൊന്നും പോരെ?

എന്നാല്‍ കേട്ടോളൂ
Pressure/Temperature sensing and warning device onnum illaayirunnu athre

ലീക്കുണ്ടാകൂന്നതില്‍ കുപ്രസിദ്ധമായ CS വാല്‌വുകള്‍ ആയിരുന്നു അത്രെ SS valves നു പകരം ഉപയോഗിച്ചിരുന്നത്‌.

ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.

ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട്‌ തല്‍ക്കാലം നില്‍ക്കുന്നിടത്ത്‌ എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.

ഉദാഹരണത്തിന്‌ സിമന്റ്‌ കമ്പനികള്‍ പൊതുവെ വലിയ അപകടം ഇല്ലാത്തവയാണ്‌ പൊടിമൂലവും ശബ്ദം മൂലവും മറ്റും ഉണ്ടെങ്കിലും അവയ്ക്കു പുറമേ രാസായനികമായ അപകടങ്ങള്‍ ഇല്ല.

എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു"

കല്‍ക്കരിയെക്കാള്‍ വില കുറഞ്ഞ ഇന്ധനം. എന്നല്ല ഈ വിഷവാതകം ശ്വസിക്കേണ്ടി വരുന്നതിന്‌ പകരം അവര്‍ ഇങ്ങോട്ടും ചിലപ്പോള്‍ കാശു തരുമായിരിക്കും - കാരണം അല്ലെങ്കില്‍ അവര്‍ തന്നെ ഇതിനെ Dispose ചെയ്യണമല്ലൊ അതിനവര്‍ എവിടെ പോകും?

അപ്പോള്‍ നമുക്കു വലിയ താമസമില്ലാതെ അതും കേള്‍ക്കാം

ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.

പൂവ്‌

Sunday, November 29, 2009

41 ക്രൂരകൃത്യങ്ങള്‍

ഇതുവരെ ബ്ലോഗുകളില്‍ വന്ന പല കവിതകള്‍ എന്നെ കൊണ്ട്‌ ആകുന്നതു പോലെ ഈണം നല്‍കി, ഉപകരണസംഗീതവും ചേര്‍ത്ത്‌ ഞാനായി പാടിയും മറ്റുള്ളവരെ കൊണ്ട്‌ പാടിച്ചും, എന്റെ ബ്ലോഗുകളില്‍ പ്രസിദ്ധപ്പെടൂത്തിയിട്ടുണ്ട്‌. അവ ആരൊക്കെ എഴുതിയത്‌ എന്നൊന്നു നോക്കാന്‍ ഇന്നു തോന്നി

ആദ്യമായി, അനംഗാരി രജി ചന്ദ്രശേഖറിന്റെ "പാമ്പന്‍ ചേട്ടനെ പറ്റിച്ചേ" എന്ന ഒരു കവിത പാടിയത്‌ കൂട്ടത്തില്‍ ഉപകരണ സംഗീതവും ചേര്‍ത്ത്‌ അവതരിപ്പിക്കുകയായിരുന്നു. അത്‌ ഇപ്പോള്‍ കാണാനില്ല - യാഹു ജിയൊസിറ്റീസിലോ മറ്റൊ ആയിരുന്നു അത്‌ പോസ്റ്റ്‌ ചെയ്തു വച്ചിരുന്നത്‌ എന്നു തോന്നുന്നു. അത്‌ അവര്‍ അടച്ചു പൂട്ടിയപ്പോള്‍ എന്റെ പാട്ടും ഗോപി.

അതോടു കൂടിയാണ്‌ ഇപ്പരിപാടി കുഴപ്പമില്ലാതെ നടത്താം എന്നു മനസ്സിലായത്‌.

അപ്പോള്‍ പൊതുവാളിന്റെ "സ്വരരാഗസാന്ദ്രമാം ഈ നീലരാവില്‍" എന്ന കവിത ഈണം ചെയ്ത്‌ 2007 ജനുവരി 16 ആം തീയതി പബ്ലിഷ്‌ ചെയ്തു. http://odeo.com/episodes/6123363

അതോടു കൂടി അല്‍പം കൂടീ ധൈര്യം വന്നു. കൂടൂതല്‍ കൂടൂതല്‍ ആളുകള്‍ ഉള്‍പ്പെട്ടാല്‍ ഇതിലും നന്നായിരിക്കും എന്നു തോന്നി.

അങ്ങനെ പൊതുവാളിന്റെ "നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ " എന്ന കവിത ഈണം ചെയ്തു. അതിന്റെ ട്രാക്ക്‌ ഉണ്ടാക്കി കിരന്‍സിനയച്ചു കൊടൂത്തു. കിരണ്‍സ്‌ അതു ഭംഗിയായി പാടി. http://lalithaganam.blogspot.com/2007/03/blog-post.html 2007 മാര്‍ച്ച്‌ മാസം 9ആം തീയതി ആദ്യമായി അതു പോസ്റ്റ്‌ ചെയ്തു.

തമ്മില്‍ കണ്ടിട്ടില്ലാത്ത ഞങ്ങള്‍ മൂന്നു പേരും കൂടി - ഒരാള്‍ എഴുതുകയും, ഒരാള്‍ സംഗീതം പകരുകയും , മറ്റൊരാള്‍ പാടുകയും എല്ലാം കൂടി ചെയ്തപ്പോള്‍ അതിനൊരാനന്ദം വേറെ തന്നെ ആയിരുന്നു

(പിന്നൊരിക്കാല്‍ മറ്റൊരു ഗാനവും കിട്ടാതെ വന്നപ്പോള്‍ ഞാന്‍ തന്നെ അത്‌ ഒന്നു കൂടി പാടി- അതു ദാ ഇവിടെ http://sweeetsongs.blogspot.com/2009/07/blog-post.html)

ലളിതഗാനം എന്ന ബ്ലോഗില്‍ ആദ്യമായി പോസ്റ്റ്‌ ചെയ്ത ഗാനവും അതാണ്‌.

തുടര്‍ന്ന് പലരുടെയും കവിതകള്‍ താഴെ പറയുന്നവ ഈണം ചെയ്തു

രചന ഗീതഗീതികള്‍

1. ഗുരുവായൂര്‍ തൃക്കോവില്‍
2. സരസ്വതി സ്തുതി
3. ഗണേശ സ്തുതി
4. പൂത്താലം കയ്യിലേന്തി
5. പശ്ചിമസാനുവിന്‍ താഴ്‌വരയില്‍
6. മോഹനരാഗതരംഗങ്ങളില്‍
7. രാവേറെയായല്ലൊ രാപ്പാടീ

രചന സാരംഗി

8. ശ്യാമാംബരം ഇതും യാഹുവില്‍ പെട്ടു പോയി
9. മഴനൂലാലിന്നു കോര്‍ക്കാം -ഇതും യാഹുവില്‍ പെട്ടു പോയി.
10. മേഡം പുലരുന്ന നേരം

രചന പൊതുവാള്‍

11.സ്വരരാഗസാന്ദ്രമാം ഈ നീല രാവില്‍ -1
സ്വരരാഗസാന്ദ്രമാം ഈ നീല രാവില്‍ - 2
12. നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ Kiranz
നൊമ്പരപ്പൂവേ നിന്റെ മിഴിയില്‍ Panicker
13. സ്വപ്നത്തിന്‍ ചില്ലുജാലകം തുറന്നു നീ
14. ചന്ദ്രഗിരിപ്പുഴയ്യിലെ

രചന കുട്ടുമന്‍ മടിക്കൈ

15.
ഒരു വെറും മോഹം നിന്നരികില്‍ നില്‍ക്കാന്‍

16.
നിന്‍ വിരല്‍സ്പര്‍ശം കൊതിച്ചു

രചന ശ്രീ

17.
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേന്തി

രചന ഹരിശ്രീ

18. ഹരിശ്രീയില്‍ തുടങ്ങുന്നൊരവതാരവും
19. അമ്പാടിക്കണ്ണനെക്കണികാണാന്‍

രചന ബൈജു

20.
പ്രണയ സന്ദേശം നീര്‍ത്തിവായിക്കവേ

രചന സ്നേഹതീരം ഷീബ

21.
ഇനിയും വരില്ലേ

രചന ചന്ദ്രകാന്തം

22.
ഹരിചന്ദനമണിയും തവ തിരുവുടല്‍

23.
ചെമ്പനിനീരിന്‍ ചൊടിയിതളില്‍

രചന കുട്ടന്‍ ഗോപുരത്തിങ്കല്‍

24.
കാണുവാന്‍ മാത്രം കൊതിച്ചൊരെന്‍ മുന്നില്‍
25.
ഇന്നലെ സന്ധ്യാംബരത്തിന്നരുണിമ

രചന സതീര്‍ത്ഥ്യന്‍

26. താരാട്ട്‌ - ചാഞ്ഞുറങ്ങൂ ചരിഞ്ഞുറങ്ങൂ
27. കണ്ണന്റെ കാളിന്ദിതീരം തേടി

രചന ചെറിയനാടന്‍

28.
മാമ്പഴച്ചാറിന്റെ മാധുര്യമൂറുന്ന മലയാളം

രചന എ ആര്‍ നജീം

29. ഓര്‍മ്മകള്‍ മാത്രം എനിക്കു നല്‍കീ
30. ദേവഗീതം - അത്യുന്നതങ്ങളില്‍ വാഴും

രചന ജയകൃഷ്ണന്‍ കാവാലം

31. ബ്ലോഗ്‌ ഗീതം
32. കാറ്റു വന്നെന്റെ കരളില്‍ തൊട്ടപ്പോള്‍

രചന പാമരന്‍

33. കഥയുടെ തീരത്ത്‌ പണ്ടു പണ്ടൊരു
34. മേലേ മാനത്തെ ചേലുള്ള കോളാമ്പീ
35. അന്തിക്കൊരു ചെമ്പൊരി ചിന്തണ്‌ ( ഇതു വരുന്നതെ ഉള്ളൂ)

രചന - സ്വന്തം കടുംകൈ

36. കണ്ണാ കാര്‍മുകില്‍ വര്‍ണ്ണാ

രചന ജി മനു

37. മൂവാറ്റുപുഴയിലെ മൂവന്തിച്ചോപ്പുള്ള മുക്കുറ്റീ - ഇതും യാഹുവില്‍ പെട്ടു പോയി.

ഇവയ്ക്കു പുറമേ ശ്രീനാരായണ ഗുരുവിന്റെ കൃതിയായ

38.
ഗണേശ സ്തുതി,

39.
ദൈവദശകം
എന്നിവ തത്തമ്മ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചത്‌,
40 . ഹരിയണ്ണന്റെ സര്‍ഗ്ഗസന്ധ്യ എന്ന് ഒരു കവിത,

41.
ശിശുവിന്റെ ഒരു കവിത "ബോധമാണെനിക്ക്‌"

ഇവ കവിയരങ്ങിലും
ഈണം ചെയ്തു പാടിയിട്ടുണ്ട്‌

Wednesday, November 25, 2009

കണ്ടാല്‍ നല്ല ഭംഗി.

ഈ പഴങ്ങള്‍ എന്താണെന്നറിയുമോ ?






കുരങ്ങുകളും കിളികളും ധാരാളം വിഹരിക്കുന്ന സ്ഥലമായിട്ടും ഇവയില്‍ ഒന്നു പോലും കേടില്ലാതെ നില്‍ക്കുന്നതു കണ്ടതിനാല്‍ - ഒരെണ്ണം രുചിച്ചു നോക്കാന്‍ ധൈര്യം വന്നില്ല. എങ്ങാനും വിഷമാണെങ്കിലോ. ആ ആര്‍ക്കെങ്കിലും അറിയാമായിരിക്കും.

ആ സൂ എവിടെ പോയി?

Friday, October 30, 2009

ഇടതു തോളില്‍ ഉളുക്കി

സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക്‌ ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ്‌ കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല. പൊക്കാന്‍ പോലും വയ്യാത്തതിനാല്‍ ദാ ഉടുപ്പിനകത്ത്‌ വച്ചിരിക്കുകയാണ്‌

അവിടെ പുരട്ടാന്‍ എണ്ണ വേണം

ആദ്യം കണ്ടപ്പോള്‍ ബൈജുവിനെ ആയിരുന്നു ഓര്‍മ്മ വന്നത്‌

ക്യാമറ ഇല്ലാത്തതിനാല്‍ മൊബെയില്‍ ഉപയോഗിച്ച്‌ കുറച്ചെങ്കിലും പിടിച്ചില്ലെങ്കില്‍ അത്‌ ഒരു വലിയ അപരാധമാകും എന്നു തോന്നി.

കാലത്തു കുടിച്ചത്‌ അല്‍പം കൂടിപ്പോയതാ സാരമില്ല

ആംബുലന്‍സിനകത്തു നിന്നും എടുക്കുമ്പോള്‍ വെളിച്ചം ഒന്നും ഇല്ല എങ്കിലും എപ്പോഴും കാണാന്‍ കിട്ടുന്നതല്ലല്ലൊ - അതുകൊണ്ടിത്രയെങ്കിലും ഇരിക്കട്ടെ എന്നു വച്ചു


ഈ പടവും കൂടി എടുത്തിട്ട്‌ ഇടാം എന്നു വിചാരിച്ചാണ്‌ താമസിച്ചത്‌.




അടുത്തു ചെന്നു പടം പിടിക്കാനൊക്കില്ലല്ലൊ.

രണ്ടു രൂപ നിരക്കില്‍ 35 കിലോ അരി വാങ്ങുവാന്‍ അര്‍ഹതയുള്ളവരെ കണ്ടില്ലേ?

ഇതൊരു ഉദാഹരണം മാത്രം എത്ര വേണമെങ്കിലും വേറെ ഉണ്ട്‌.

അപ്പൊ പറഞ്ഞ്യ്‌ വന്നത്‌ നമ്മള്‍ എത്തിക്സും ബത്തിക്സുമൊക്കെ നോക്കിയെ പ്രവര്‍ത്തിക്കാവൂ ഇവരെ പോലെയുള്ളവരും മുകളില്‍ കണ്ട കള്ളുകുടിയന്മാരും ഒക്കെയാണ്‌ സംരക്ഷിക്കപ്പെടേണ്ടവര്‍.

ഇതു മനസ്സിലാക്കി ത്തന്നതിനു അനിലിനും ആവനാഴിക്കും പ്രത്യേക നന്ദി

Sunday, October 18, 2009

ഡാന്‍സ്‌

എന്റെ ഒരു സുഹൃത്ത്‌ സുനിലിന്റെ മകള്‍ ദസറ ആഘോഷങ്ങള്‍ക്കിടയില്‍ കളിച്ച ഒരു ഡാന്‍സ്‌.

വളരെ വലിയ വിദഗ്ദ്ധന്മാര്‍ ആയിരുന്നു സ്റ്റേജിന്റെ നിയന്ത്രണം, അവരെ വല്ല സിനിമയിലേക്കും കൊത്തിക്കൊണ്ടു പോകുമോ എന്നു ഞാന്‍ ഭയക്കുന്നു. അത്ര നന്നായിട്ടില്ലെ ഡാന്‍സു സമയത്തു പിന്നിലെ വിളക്കുകള്‍ തെളിക്കുന്നവേല. മുന്നില്‍ കുറെ വിളക്കുകള്‍ വച്ചിട്ടുണ്ട്‌ അവ കാഴ്ച വസ്തുക്കളായിരുന്നിരിക്കും.

ഏഴു വയസ്സുകാരിയായ അവള്‍ കാസറ്റ്‌ നോക്കി തന്നെ പഠിച്ച വേലയാണ്‌ ഇക്കാണുന്നത്‌ - അല്ലതെ ഇവിടെ ആരാണ്ടു പഠിപ്പിക്കാനറിയുന്നവര്‍ ഉണ്ടോ?


Monday, October 05, 2009

പനിനീര്‍പുഷ്പം


റോസിന്റെ ഒരു ചെടി രണ്ടു കൊല്ലമായി വളര്‍ത്തുന്നു. ആദ്യം അതില്‍ രണ്ടു മൂന്നു പൂക്കളൂണ്ടായി. പിന്നെ അതു പൂവിടല്‍ അങ്ങു നിര്‍ത്തി.

ഇതുവരെ കാത്തിരുന്നിട്ടും ഫലമില്ലാതായപ്പോള്‍ ആരോ ഭൈമിക്കുപദേശീച്ചു കടലപ്പിണ്ണാക്ക്‌ വളമായി ഉപയോഗിക്കാന്‍. ഇവിടെ അതു കിട്ടില്ലല്ലൊ

അതുകൊണ്ട്‌ ഇത്തവണ നാട്ടില്‍ പോയപ്പോള്‍ കടയില്‍ ചെന്നു. കാല്‍ കിലോ വീതം കടലപ്പിണ്ണാക്ക്‌ രണ്ടു പാക്കറ്റിലാക്കി തരാന്‍ പറഞ്ഞു.
അതു കേട്ട്‌ അയാള്‍ എന്നെ തറപ്പിച്ചൊന്നു നോക്കി. കുറച്ചു നേറം നോക്കിയശേഷം കടലപ്പിണ്ണാക്കു തന്നെ ആണോ എന്നെടുത്തു ചോദിച്ചു.

അപ്പോള്‍ എനിക്കു ദാസനേയും വിജയനേയും ഓര്‍മ്മ വന്നു. പക്ഷെ അയാള്‍ എന്നോട്‌ അതു തിന്നാനാണോ എന്നൊന്നും ചോദിച്ചില്ല കേട്ടൊ.

പക്ഷെ ചോദിക്കുന്നതിനു മുമ്പു തന്നെ ഞാന്‍ പറഞ്ഞു റോസിനു വളമിടാനാണെന്ന്.

എന്തോ ആകട്ടെ അതു കൊണ്ടു വന്നു വളമിട്ടു.

ഏതോ അന്ധവിശ്വാസമായിരിക്കും അതു ദാ പൂവിട്ടു.

കടിഞ്ഞൂല്‍ കുരുന്നിനെ പോലെ ഓരോരോ ദിവസവും നോക്കി നോക്കി ഇന്നു ദാ ഇത്രയും ആയി

ആ അവസാനത്തെ പടം - പകുതിയുള്ളത്‌ ഞെക്കി മുഴുവനായി കാണാന്‍ മറക്കല്ലെ