Sunday, May 26, 2013

കർമ്മഫലം

ബോംബെയിൽ പണ്ട് ചേരികൾ ഒഴിപ്പിക്കാൻ ഒരു പരിപാടി നടത്തിയിരുന്നത് ഓർക്കുന്നുണ്ടല്ലൊ അല്ലെ?

പെട്ടെന്നു തന്നെ നടത്തിപ്പുകാർക്ക് ബോദ്ധ്യമായി - പണക്കാരുടെ തീട്ടം കോരണം എങ്കിൽ ചേരികൾ അതുപോലെ തന്നെ ഉണ്ടാകണം എന്ന്

അതു കൊണ്ടു തന്നെ ആ പരിപാടിയും അവസാനിച്ചു

അതും ഓർമ്മയുണ്ടല്ലൊ അല്ലെ?

അടിസ്ഥാനപ്രശ്നം അതു തന്നെ ആണ്.

പണമുള്ളവർ ഒരുക്കുന്ന കെണികളിൽ ജാതിയും മതവും മുതലാളിയും തൊഴിലാളിയും എല്ലാം കിടന്ന് ആടി തിമർക്കുന്നു

അത് തമിഴായാലും മലയാളമായാലും അമേരിക്ക ആയാലും ഇറാക്കായാലും എല്ലാം ഒന്നു തന്നെ

പക്ഷെ ഇതൊന്നും മനസിലാവാൻ - അനുഭവിക്കാൻ വിധിക്കപ്പെട്ടവർക്ക് ബോധം ഇല്ല എന്നത് വിധിയാണൊ കർമ്മഫലമാണൊ അതൊ ഇനി അതും പണക്കാരുടെ കളിയാണൊ?

4 comments:

  1. കളിയ്ക്കാന്‍ ചിലര്‍
    കളിപ്പിയ്ക്കാന്‍ ചിലര്‍

    ReplyDelete
  2. കര്‍മ്മഫലം തന്നെ ആവും. അതുകൊണ്ടാണല്ലോ പണക്കാരുടെ കളികള്‍ക്കിരയാവുന്നതു്!

    ReplyDelete
  3. പണമുള്ളവർ ഒരുക്കുന്ന
    കെണികളിൽ ജാതിയും മതവും
    മുതലാളിയും തൊഴിലാളിയും എല്ലാം
    കിടന്ന് ആടി തിമർക്കുന്നു

    ReplyDelete
  4. വിധിയും കർമ്മഫലവും മറ്റും പാവങ്ങൾക്കായി ഒരുക്കിക്കൊടുത്ത് ഒതുങ്ങിക്കൂടാൻ പഠിപ്പിച്ചതും അവരൊക്കെത്തന്നെയാവും...?

    ReplyDelete