Thursday, July 31, 2014
Tuesday, July 29, 2014
Jammu to Vaishnodevi
This is theIndian railway, built by Indian engineers, from Jammu to Vaishnodevi, Katra station. Newly built station is as good as an airport. This bridge... is almost 85 Mtrs. in height.
Indian engineers!!! Jai Ho !!
Photos courtsey a friend
Friday, July 11, 2014
ഉപകാരസ്മരണ
ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ഷേവിങ്ങ് സെറ്റിന്റെ പടം എന്നായിരിക്കും ആലോചിച്ചത് അല്ലെ?
പുതിയതായി മേടിച്ചത് കാട്ടി ഞെളിയാനാണെന്നും വിചാരിച്ചായിരിക്കും അല്ലെ?
ഇനി ഇത് ഞാൻ ഉണ്ടാക്കിയതാണ് അതിന്റെ പരസ്യം ആണ് എന്നും വിചാരിച്ചു ഇല്ലെ?
എന്നാൽ നിങ്ങൾക്കൊക്കെ തെറ്റി.
ഇവനെ ഞാൻ എന്നൊ വാങ്ങിയതാണ്. എവിടെ നിന്നാണെന്നും ഓർമ്മയില്ല. പക്ഷെ ഉപയോഗിക്കാൻ തുടങ്ങിയത് കഴിഞ്ഞ ഫെബ്രുവരി മാസം
ഇന്നും അവൻ ഒരു പോറൽ പോലും തരാതെ മുഖം വൃത്തിയാക്കി തരുന്നു.
ഇത് മാസം അഞ്ചു കഴിഞ്ഞു. ഞാൻ ഒന്നിടവിട്ട ദിവസമെ ഷേവ് ചെയ്യാറുള്ളു കേട്ടൊ.
എന്നാലും ഇത്രയും നാൾ സേവിച്ച ഇവനെ ഒന്ന് ആദരിക്കാതെ പോയാൽ അത് മര്യാദകേടാകും എന്ന് തോന്നി
അതിന്റെ മഹത്താം പടം ദാ ഇവിടെ. എല്ലാവ്രും കയ്യടിച്ച് പ്രോൽസാഹ്പ്പിച്ചെ
ഇനി ഇത് എവിടെയാണ് കിട്ടുന്നത് എന്നറിയാം എങ്കിൽ അത് പറഞ്ഞുതരാനും കൂടീ ഒരപേക്ഷ. രണ്ടെണ്ണം കൂടി വാങ്ങിക്കാനാ
Tuesday, May 13, 2014
ഭവന്തി നമ്രാസ്തരവ ഫലാഗമെ
"ഭവന്തി നമ്രാസ്തരവ ഫലാഗമെ--"
മരങ്ങളിൽ കായുണ്ടാകുമ്പോൾ അവ താഴേക്കു വരും എന്നൊക്കെ സ്കൂളിൽ പഠിച്ചതോർക്കുന്നു.
വിദ്യാഭ്യാസവും വിവരവും കൂടുന്നതിനനുസരിച്ച് വിനയം ആണ് കൂടേണ്ടത് എന്ന് കേട്ടിട്ടുണ്ട്.
ഇതൊക്കെ പഴയ മനസിൽ കിടക്കുന്നത് കൊണ്ടായിരിക്കാം, ദാ ഇങ്ങനൊരു വാചകം
"ഇന്ന് ഒരു സുഹൃത്തിന്റെ കൂടെ ഒരു അദ്ധ്യാപകനുമായി സംസാരിക്കാനുള്ള അവസരമുണ്ടായി. വീട്ടിൽ ജോലിയെടുക്കുന്ന ജോലിക്കാരിയോടു തുടങ്ങി കാർഡ്രൈവറോടു വരെ സംസാരിക്കുന്ന രീതി കണ്ടപ്പോൾ അദ്ധ്യാപകനാണോ എന്ന് സംശയം തോന്നിപോയി. ഇറങ്ങുന്നതിനുമുന്പ് മിനിമം അദ്ദേഹത്തിന് അത് മനസ്സിലാക്കി കൊടുക്കണമെന്ന് വിചാരിച്ചു. "
ഈ പോസ്റ്റിൽ https://www.facebook.com/kkumar.urii/posts/488785307887653?കണ്ടപ്പോൾ എനിക്കത് തീരെ സുഖിച്ചില്ല.
"അമ്പട ഞാനെ" എന്ന ഭാവം വച്ചു കൊണ്ട് ഒരാളെ പഠിപ്പിക്കാൻ പോകുന്ന കഥ.
ബാക്കി ഒക്കെ അവിടെ കമന്റുകളായി കാണാം. ഏതായാലും അവിടെ പറഞ്ഞിട്ട് കാര്യമില്ല - കാരണം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ അതിനെ ഇനിയും വ്യാഖ്യാനിച്ച് കുളമാക്കും. ഞാൻ പറഞ്ഞതിന്റെ ഭാവമെല്ലാം അവർ വേറെ ആക്കിയെടുക്കും.
ഏതായാലും എഴുതിയ സുഹൃത്തിന് മനസിലാകും എങ്കിൽ മനസിലാകാൻ വേണ്ടി ഇത്രയും

Tuesday, April 01, 2014
വേള്‍ഡ് ക്ലാസ്സ്
ജീവിതം
സ്വതന്ത്രമായ ജീവിതം
അതിരുകളില്ലാത്ത സ്വാതന്ത്ര്യം
അതിരുകള്‍ ഇല്ലാത്ത വിഹായസ്സ്
പകരം കൂട്ടിലിട്ട കിളികളെ പോലെ വയസ് കാലത്ത് ജനാലകളില്‍ കൂടി
അകലങ്ങളില്‍ കൂടി വണ്ടികള്‍ പോകുന്നത് നോക്കി
നമ്മുടെ വണ്ടി എപ്പോഴാണൊ വരിക എന്നോര്‍ത്ത് കൊണ്ട് നെടുവീര്‍പ്പിടുന്ന
വേള്‍ഡ് ക്ലാസ്സ് ജീവിതം
പൊങ്ങട്ടെ ഇനിയും പൊങ്ങട്ടെ ഫ്ലാറ്റുകളുടെ ഉയരം
തേനീച്ചക്കൂടിനെ പോലെ ഓരോരോ അറയിലും തളച്ചിടപ്പെടട്ടെ ഇവിടത്തെ മാതാപിതാക്കള്‍
അപ്പോഴെ പൂര്‍ണ്ണമാകൂ വേള്‍ഡ് ക്ലാസ്സ്

Monday, March 17, 2014
Sunday, March 02, 2014
Monday, February 24, 2014
ആനയുടെ സ്പെല്ലിംഗ്
പണ്ടൊക്കെ മലയാളം എഴുതാൻ മലയാളം പഠിച്ചാൽ മതിയായിരുന്നു. ഇതിപ്പോൽ സ്പെല്ലിംഗും പഠിക്കണ്ടി വന്നല്ലൊ തമ്പുരാനെ
പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു
ഇപ്പൊഴൊ ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ
മലയാളവും പുരൊഗമിച്ചു അല്ലെ ?
പണ്ടൊക്കെ ആന എന്നെഴുതാൻ ആ യും ന യും പഠിച്ചാൽ മതിയായിരുന്നു
ഇപ്പൊഴൊ ആനയുടെ സ്പെല്ലിംഗ് ആന എന്നെഴുതാൻ ആന എന്നെഴുതിയാൽ പോരാ പിന്നെയൊ എ എ എൻ അ എന്നെഴുതണം കാലം പോയ പോക്കെ
മലയാളവും പുരൊഗമിച്ചു അല്ലെ ?
Monday, February 17, 2014
Friday, February 14, 2014
അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!
മാത്രുഭുമി പത്രത്തിലെ ഒരു വാർത്തയാണ് ഇത്
ഈ സംഭവം ഇന്ത്യയിലായിരുന്നു എങ്കിൽ എന്തായിരുന്നിരിക്കും നമുക്ക് വായിക്കാൻ കിട്ടുക?
ആക്രമണം ആക്രമണത്തിൽ മരിച്ച നിരപരാധികളുടെയും പോലീസുകാരുടെയും പട്ടാളക്കാരുടെയും എണ്ണം. രക്ഷപെട്ട തീവ്രവാദികളുടെ എണ്ണം, തീവ്രവാദികൾക്ക് നേരെ നിറയൊഴിക്കാൻ ശ്രമിച്ചതിൻ മനുഷ്യാവകാശക്കാർ പോലീസുകാർക്ക് നേരെ ഉയർത്തുന്ന ആരോപണങ്ങൾ. അക്രമണത്തിൽ ആർ എസ് എസ് സംഘപരിവാറിന്റെ പങ്ക് അങ്ങനെ എന്തെല്ലാം എന്തെല്ലാം !!!!!
Monday, January 13, 2014
Sunday, December 22, 2013
മലയാളിക്ക് വിഷമം
അതു കൊണ്ട് വിഷമിച്ചാ ഞാൻ ചോദിച്ചത് എന്താ നിയമപരമായി പോകാഞ്ഞത് എന്ന്
അപ്പോൾ പറയുന്നു അദ്ദേഹത്തിന് റൊട്ടി വാങ്ങാൻ പണിയേണ്ടത് കൊണ്ട് സമയമില്ല അത് കൊണ്ടാ എന്ന്
പിന്നെ പറയുന്നത് കേട്ട് കരച്ചിൽ വന്ന് കണ്ണ് കാണാത്തത് കൊണ്ട് ഞാൻ നിർത്തി
എന്ത് സഹോദരൻ ആരുടെ സഹോദരൻ? പാവം
ഇങ്ങേർ ആദ്യം എഴുതിയത് കൂടി കാണണ്ടെ?
വെറൂതെ അല്ല പറയുന്നത് അവനവൻ ഇല്ലാത്തതിലല്ല മലയാളിക്ക് വിഷമം മറ്റുള്ളവനുള്ളതിലാണ്
റൊട്ടി അന്വേഷിക്കാൻ പാടൂപെടുന്നതിനിടയിലും അങ്ങേരുടെ നോട്ടം സുധാമണി എന്ത് ചെയ്യുന്നു എന്നാണ് ഫൂ
ഏതായാലും ഇനി എന്നോട് വർത്തമാനം പറയാനില്ല അത്രെ ഞാൻ പണ്ടെ അഹംകാരിയാ അത് എല്ലാവർക്കും അറിവുള്ളതാണെ
Sunday, December 15, 2013
ആരാ ശരിക്കും വ്യാജൻ?
പാരമ്പര്യവൈദ്യന്മാർക്ക് അവരവരുടെ വീട്ടിൽ നടക്കുന്ന ചികിൽസാരീതികൾ കണ്ടുപഠിക്കാൻ ധാരാളം അവസരം ഉണ്ട്. അധികം രോഗികളൊന്നും ഉണ്ടാവില്ല. ഉള്ള രോഗിയെ പരിശോധിക്കുന്നതും അവർക്കുള്ള മരുന്ന് തയ്യാർ ചെയ്യുന്നതും വീട്ടിൽ വച്ചു തന്നെ ആയിരിക്കും. അതിൽ സഹായികൾ ആകുന്നത് ചികിൽസകന്റെ മക്കളൊ മറ്റു ബന്ധുക്കളൊ ആയിരിക്കും
ചെറുപ്പം മുതൽ കണ്ടു വരുന്ന ആ ചികിൽസകൾ മാത്രമാണ് സാധാരണ പാരമ്പര്യക്കാർ ചികിൽസിക്കുന്നതും. അല്ലാതെ ലോകത്തുള്ള സകല രോഗങ്ങളും ചികിൽസിച്ചു മാറ്റാൻ പോകാറില്ല
എന്നാൽ ഇന്ന് പഠിച്ചിറങ്ങുന്ന വൈദ്യന്മാരുടെ കാര്യം അവരുടെ വാക്കുകളിൽ തന്നെ കേള്ക്കൂ
1. പഠിക്കാൻ പോകുന്നതിൻ മുൻപ് അത് ഇത്ര മണ്ടത്തരം ആയിരിക്കും എന്നറിഞ്ഞില്ല -
(പിന്നെ എന്തിനാണാവൊ അങ്ങോട്ട് കെട്ടി എഴുന്നള്ളിയത്? അല്ല, അതു പോലും നേരത്തെ അറിയാൻ ശ്രമിക്കാനുള്ള തലയില്ലാത്തവരാ ഡോക്റ്റർ ആകുന്നത് !!!!!!!!!!!! )
ഹ ഹ അതിനുള്ള ഉത്തരം അല്ലെ ദാ കെ പി സുകുമാരൻ പറഞ്ഞത്
2. പഠിത്തക്കാലത്ത് കളക്റ്ററേറ്റിൽ സമരം ചെയ്യുകയും പരീക്ഷയ്ക്ക് മുൻപ് കുറെ ശ്ലോകം കാണാതെ പഠിക്കലും ആയിരുന്നു ഇവരുടെ "വിദ്യാഭ്യാസം"
(ഭയങ്കരം, സമ്മതിച്ചു തന്നിരിക്കുന്നു - പള്ളിയിൽ ഒരു കുമ്പസാരം കൂടി നടത്തിയാൽ പൂർത്തിയായി)
പിന്നെ അറിവിനു വേണ്ടി ഇവർ വേറെ വൈദ്യന്മാരുടെ കൂടെ പോയി ആണ് നേടിയത്
( അല്ല ഈ പാരമ്പര്യക്കാർ അവരവരുടെ പിതാവിൽ നിന്നും ഇതുപോലെ നേടിയാൽ അത് അറീവാകില്ലെ? )
എഴുതി എഴുതി എനിക്കു തന്നെ ബോറടിച്ചു
ഇനി ഇവരുടെ വാക്കുകൾ പടങ്ങളിൽ കൂടി കണ്ടോളൂ
എന്നിട്ട് പറയൂ
ആരാ ഈ ശരിക്കും വ്യാജൻ?
ആരെ ഒക്കെയാ ചികിൽസയിൽ നിന്നും നിരോധിക്കേണ്ടത്?
Friday, December 13, 2013
കുറൂന്തോട്ടി പോലും കണ്ടാലറിയാത്ത "ഭിഷഗ്വരന്മാര്‍"
Better is it t swallow snake poison or drink melted Copper or eat red hot iron balls than dressing inn the garb of the learned (and
pretending to be a doctor , just because someone takes refuge in you or because
they are afflicted by a disease and you as a doctor accept FOOD,DRINKS,or MONEY
from them
പക്ഷെ ഇന്ന് ഒരിടത്ത് വായിച്ച ഒരു വാചകം കണ്ടപ്പോള്‍ കാര്യം മനസിലായി
"വൈദ്യം" അല്ല വിഷയം - "കച്ചവടം" ആണ്
കച്ചവടത്തില്‍ ലാഭം വേണമല്ലൊ അല്ലെ?
മായം കലര്‍ന്നാല്‍ പിടിക്കണം കടിക്കണം.
ചികില്‍സ തെറ്റിയാല്‍ ചികില്‍സകനെ ക്രൂശിക്കണം
രോഗിയില്‍ നിന്ന് ചികില്‍സകന് സംരക്ഷണം.
ഒക്കെ വെളിവായത് ഇന്നല്ലെ
ഞാന്‍ ധരിച്ചത് വൈദ്യത്തെ കുറിച്ചായിരുന്നു തര്‍ക്കം എന്നായിരുന്നു.
ആയുര്‍വേദ വൈദ്യം സേവനത്തിനുള്ള ഒരു സാധനം ആണ്. അത് കച്ചവടത്തിനുള്ള ഉപാധി അല്ല. അഥവാ ആകരുത്.
ആയുര്‍വേദം പഠിക്കുന്ന ഒരാള്‍ ഒരു രോഗിയെ പരിശോധിക്കുന്നതു മുതല്‍ അവനു വേണ്ട ഔഷധം സ്വയം ഉണ്ടാക്കി അവനു കൊടുക്കാന്‍ വരെ പ്രാപ്തനാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്.
അതായത് ഒരു "വണ്‍ മാന്‍ ആര്‍മി"
ഇന്നത്തെ ആധുനിക വൈദ്യത്തെ പോലെ മരുന്ന് എഴുതി കൊടുത്തിട്ട് കടയില്‍ നിന്നും അയാള്‍ എന്ത് വിഷമാണ് വാങ്ങുന്നത് എന്നറിയാന്‍ പറ്റാത്ത ഒരു സ്ഥിതിവിശേഷം അല്ല
ഇന്ന് ആയുര്‍വേദത്തെയും അങ്ങനെ ആക്കി എടുത്തു
വെള്ളക്കോട്ടും ധരിച്ച് കുറിപ്പടി കുറിക്കാന്‍ മാത്രം അറിയാവുന്ന , കുറൂന്തോട്ടി പോലും കണ്ടാലറിയാത്ത "ഭിഷഗ്വരന്മാര്‍"
മുകളിലത്തെ വാചകം എഴുതിയ ആചാര്യന്‍ അങ്ങ് മുകളില്‍ കാണും
കൂടുതല്‍ എന്ത് പറയാന്‍
Thursday, December 12, 2013
ആയുര്‍വേദകച്ചവടം
ആയുര്‍വേദവൈദ്യന്മാര്‍ ആയുര്‍വേദത്തെ പറ്റി പറയുന്ന ചില കാര്യങ്ങള്‍
കേള്‍ക്കുമ്പോള്‍ എനിക്ക് മറ്റു ചില കാര്യങ്ങള്‍ പറയാന്‍
തോന്നുന്നു.
രോഗിയെ പരിശോധിച്ച ശേഷം ആ രോഗിയുടെ അവസ്ഥയ്ക്ക് പറ്റിയ മരുന്ന്/ മരുന്നുകള്‍/ എന്തൊക്കെ ആയിരിക്കണം എന്ന് വൈദ്യന്‍ തീരുമാനിക്കും
അതിനു ശേഷം ഔഷധം തയ്യാറാക്കും - കഷായം ആണെങ്കില്‍ കഷായം, ചൂര്‍ണ്ണം ആണെങ്കില്‍ അത്
അരിഷ്ടം ആസവം ലേഹം, ഘൃതം , കുഴമ്പ് എണ്ണ ഇവ നേരത്തെ ഉണ്ടാക്കി വയ്ക്കുന്നതില്‍ തരക്കേടില്ല.
എന്നാല്‍ കഷായം ചൂര്‍ണ്ണം ഇവ പെട്ടെന്ന് കേടായി പോകുന്നവ ആണ്
ഇപ്പൊഴോ
കഷായം ഉണ്ടാക്കി അതില്‍ ബെന്‍സോയിക് ആസിഡ് പോലെ ഉള്ള സാധനങ്ങള്‍ ചേര്‍ത്ത് കൂടൂതല്‍ നാള്‍ വച്ചേക്കുന്നു.
ഒരു വസ്തുവിന്റെ യഥാര്‍ത്ഥ പരിണാമം നടക്കുന്നതിനെ തടയുന്ന താണ് - ഈ ചേര്‍ക്കുന്ന വസ്തു. അതു കൊണ്ടാണല്ലൊ കഷായം കേടാകില്ല എന്ന് പറയുന്നത്. അങ്ങനെ ആണെങ്കില്‍ ആ കഷായം എന്ത് പ്രവൃത്തി ആകും ചെയ്യുക?
സ്വാഭാവിക പരിണാമം നടക്കാത്ത വസ്തു സ്വാഭാവിക പ്രഭാവം കാണിക്കും എന്ന് വിശ്വസിക്കണം എങ്കില്‍ തലക്കകത്ത് തലച്ചോറിനു പകരം മറ്റുവല്ലതും ആയിരിക്കണം.
മുന്തിരിങ്ങ - ദ്രാക്ഷ മധുര രസമുള്ള വസ്തു - ദ്രാക്ഷാദി കഷായം - ആ യോഗത്തിനെ കഷായരസപ്രധാനമാക്കി ആണ് ഉപയോഗിക്കാന്‍ പറയുന്നത്. അതില്‍ പുളി ഉള്ള ആസിഡ് ചെര്‍ത്താല്‍ എന്തായിരിക്കും ഫലം?
ഒരു സ്പൂണ്‍ തെയിലയും രണ്ട് സ്പൂണ്‍ പഞ്ചസാരയും, മുക്കാല്‍ ഗ്ലാസ് വെള്ളവും കാല്‍ ഗ്ലാസ് പാലും ഉപയോഗിച്ച് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി കുടിക്കൂ.
ഇനി ഇതിനെ 1000 കൊണ്ട് ഗുണീച്ച് വലിയ ഒരു താമ്പാളത്തില്‍ ചായ ഉണ്ടാക്കൂ അതില്‍ നിന്നും ഒരു ഗ്ലാസ് എടുത്ത് കുടിക്കൂ
രണ്ടും ഒരു പോലെ ആയിരിക്കുമൊ ?
ഇതുപോലെ ആയുര്‍വേദത്തില്‍ മരുന്നുകള്‍ ഉണ്ടാക്കുന്നതിനും അളവുകള്‍ പറഞ്ഞിട്ടുണ്ട്. ചില മരുന്നുകള്‍ ഇത്ര ഇത്ര അളവ് - (ഒന്നുകില്‍ കഴഞ്ച് കണക്ക് അല്ലെങ്കില്‍ എണ്ണം , അല്ലെങ്കില്‍ നാഴി ഇടങ്ങഴി തുടങ്ങി) വസ്തു എടുത്ത് ഉണ്ടാക്കണം എന്ന് പറയും
മറ്റു ചിലവയ്ക്ക് ആപേക്ഷികമായ അളവുകള്‍ പറയും - അങ്ങനെ ഉള്ളവ കുറഞ്ഞ അളവിലൊ , കൂടിയ അളവിലൊ ഉണ്ടാക്കാം.
എന്നാല്‍ ഇന്നുണ്ടാക്കുന്നതില്‍ ഇങ്ങനെ വല്ലതും നോക്കുന്നുണ്ടൊ?
ട്രക്ക് നിറയെ സാധനം വരുത്തും മില്ലില്‍ പൊടീക്കും
വന്നത് കുറൂന്തോട്ടി ആണൊ ലങ്കോട്ടിയാണൊ എന്ന് ആര്‍ക്കറിയും?
ചികില്‍സക്ക് വേണ്ടി ആധുനികര്‍ ഉണ്ടാക്കുന്ന രീതിയില്‍ ഒരു ഫാര്‍മക്കോപ്പിയ പുസ്തകവും കൂടി ആയപ്പോള്‍ പൂര്‍ണ്ണം
രോഗത്തിന് പേരും മരുന്നായി കഷായാദികളും - എല്ലാം കൂട്ടി പുസ്തകം അടിച്ച് വച്ചിട്ടുണ്ട്.
ഇനി ഒരു കമ്പനിയുടെ ഏജന്‍സി എടുത്താലൊ?
സാധാരണക്കാര്‍ക്കൊക്കെ അറിയാവുന്ന ചില സാധനങ്ങള്‍ ദശമൂലാരിഷ്ടം, ച്യവനപ്രാശം, വായുഗുളിക -
ധാരാളം ആളുകള്‍ വെറുതെ വന്ന് ഇവ ഒക്കെ വാങ്ങിക്കൊണ്ട് പോകും.
അപ്പോള്‍ കച്ചവടം നടക്കാന്‍ ഇവ അത്യാവശ്യം
എന്നാല്‍ കമ്പനിക്കാര്‍ ബുദ്ധി ഉള്ളവരാണ്
ദശമൂലാരിഷ്ടം 10 കുപ്പി ഓര്‍ഡര്‍ ചെയ്താല്‍ അതിനൊപ്പം വേറെ ചില മരുന്നുകള്‍ - ഏതായാലും മതി - ചെലവില്ലാത്തവ ഒരു 50 കുപ്പി എങ്കിലും ഓര്‍ഡര്‍ ചെയ്താലെ ദശമൂലാരിഷ്ടം വരൂ
പക്ഷെ പലപ്പോഴും ദശമൂലാരിഷ്ടം ഒഴികെ ബാക്കി മാത്രമാകും വരിക
പിന്നെ ആ വൈദ്യന്റെ ജോലിയാണ് വരുന്ന ആര്‍ക്കെങ്കിലും ഒക്കെ അവ അടിച്ചേല്‍പ്പിക്കേണ്ടത്.
മോഹനന്‍ വൈദ്യര്‍ പറയുന്നതില്‍ കാര്യമില്ല എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടൊ?

ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം
ശ്ശെടാ ഈ കമ്പ്യൂട്ടറിന്റെ ഒരു കാര്യമെ
കാണരുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾ തന്നെ മുന്നിൽ കൊണ്ട് തരും
ജോലി ജീവിതം ഇതൊക്കെ തന്നെ ആവശ്യത്തിലധികം പ്രശ്നം ഉണ്ടാക്കുന്നുണ്ട്
അതിനൊപ്പം ഇതും കൂടി ആയാലൊ?
പേരെടുത്ത് ഓരോരുത്തർ പറയുമ്പോൾ - അതൊന്നും കാണണ്ടാ എന്ന് കരുതി ഗ്രൂപ്പിൽ നിന്നും പുറത്ത് പോയാലും - !!! സ്നേഹത്തോടെ ചിലർ വച്ച് നീട്ടും ദാ കണ്ടോ ന്ന്
എടൊ അഭിജിത്തെ
താൻ ഇത് പറഞ്ഞത് നല്ല അർത്ഥത്തിലായാലും ചീത്ത അർത്ഥത്തിലായാലും എനിക്കൊന്നും ഇല്ല
പക്ഷെ ആ ത്രെഡ് മുഴുവൻ വായിക്കുന്ന ആളുകൾ ഉണ്ട്. അത് മാത്രം മനസിലാക്കിയാൽ തനിക്ക് നന്ന് - തന്നെക്കാളൊക്കെ വലരെ ഉയർന്ന നിലവാരത്തിലുള്ള ഡോ സൂരജ് - ഒരു മാർക്കല്ല അനേകം മാർക്ക് വാങ്ങി വളരെ ഉയർന്ന വിദ്യാഭ്യാസം കരസ്ഥം ആക്കിയ ആളുടെ കമന്റുകളും അവിടെ കാണാം.
അതൊക്കെ വായിച്ചവർ ഉണ്ട് ലോകത്ത്
ഒന്ന് കൂടി
പണ്ട് ചിലർ പറഞ്ഞിരുന്നു പോലും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം എന്ന്
ഞാൻ അത് തെറ്റാണെന്ന് വിചാരിച്ചിരുന്ന ആൾ ആയിരുന്നു
പക്ഷെ ഇപ്പോൾ ഒരു സംശയം
ഒഴിക്കണോ
അഥവാ ഈയം മതിയൊ
അതോ അതിലും കൂടൂതൽ വല്ലതും വേണോ എന്ന്
മുൻപത്തെ പോസ്റ്റും കൂട്ടി വായിക്കണെ
Wednesday, December 11, 2013
കഞ്ഞികുടി മുട്ടും
പണ്ട് ഇന്നത്തെ പോലെ ആശുപത്രികൾ ഇല്ല
കോട്ടും സൂട്ടും ഇട്ട ഡോക്റ്റർമാർ ഇല്ല
മരുന്നു കടകൾ ഇല്ല
കാലം പഴയകാലം
ഇപ്പോൾ ആലോചിച്ചാൽ പേടിയാകും അല്ലെ?
ഇന്ന് ഒരു ചുമ വന്നാൽ - ഓടി അടുത്ത കടയിലേക്ക് - ചുമയുടെ സിറപ്പ് രൂപ 80 പോയാൽ എന്താ മധുരമുള്ള സൂത്രം കുടിക്കാൻ കിട്ടുമല്ലൊ
എന്നാൽ പണ്ടൊ?
അമ്മൂമ്മമാരോട് ചോദിച്ചാൽ അറിയാം
ആടലോടകം എന്ന് കേട്ടിട്ടുണ്ടാകും- അതിന്റെ രണ്ടിലകൾ പറിച്ച് അല്പം എണ്ണ ഒന്ന് പുരട്ടി ചൂടാക്കി വാട്ടി പിഴിഞ്ഞ് രണ്ട് തുള്ളി നീർ എടുക്കും. രണ്ട് തുള്ളി തേനും ചേർത്ത് നക്കിക്കഴിക്കും
ഇപ്പോൾ ആയുർവേദ ഡോക്റ്റർമാർക്ക് അറിയില്ലത്രെ ആയുർ വേദമരുന്നുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് . അത് അവർക്ക് ആധുനികരീതിയിൽ പഠിപ്പിച്ചു കൊടൂക്കണം അത്രെ
ആമ്പിള്ളേർ അത് ചെയ്യുന്നുണ്ട് ദാ ഇങ്ങനെ
ഇങ്ങനെ ചെയ്താൽ രോഗിയുടെ പോക്കറ്റിലുള്ള പൈസ ഇങ്ങു പോരും
അല്ല പൈസ ആണല്ലൊ ഇപ്പൊ ദൈവം അല്ലെ?
വെറുതെ ഇലയുടെ നീരെടുത്ത് കുടീക്കാൻ പറഞ്ഞാൽ കഞ്ഞികുടി മുട്ടും
Monday, December 09, 2013
ഞാൻ അണ്ണന്റെ ഫാൻ ആയി
ഫേസ്ബുക്കിൽ പല പല ഉഗ്രൻ തർക്കങ്ങൾ നടക്കും
സമയം കൊല്ലാൻപറ്റിയ ഒരു സാധനം ആണ്.
നമ്മുടെ ഇന്നത്തെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഉല്പന്നങ്ങൾ വിളമ്പുന്ന മനോഹരങ്ങളായ വാദമുഖങ്ങൾ
കേട്ടാല് കോരിത്തരിച്ചു പോകും
ഒരു തർക്കം മൂത്ര ചികിൽസയെ കുറിച്ചാണ്
അതിന്റെ കമന്റുകൾ വായിച്ചു വന്നപ്പോൽ കണ്ട ഒരു സാധനം ദാ
മൂത്രം മാലിന്യമാണ്
പക്ഷെ അത് തെളിയിക്കാൻ അദ്ദേഹം നിർദ്ദേശിക്കുന്ന പരീക്ഷണം !!!!!!!!!
മൂത്രം നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ച് നോക്കാൻ
നമിച്ചു അണ്ണാ നമിച്ചു
മാലിന്യം അല്ലാത്ത കുറച്ച് ചിക്കൻ ബിരിയാണി ഒന്ന് നേരിട്ട് രക്തത്തിലേക്ക് കുത്തിവച്ചു കാണിച്ചെ
അല്ലെങ്കിൽ അണ്ണൻ മരുന്നായി കുടിക്കുന്ന - മാലിന്യം അല്ലാത്ത - ചുമയുടെ ഒരു സിറപ്പ് ഒന്ന് കുത്തിവച്ചേ
ഇഞ്ജക്റ്റബിൾ ആയി ഉണ്ടാക്കാത്ത വേറെ ഏതെങ്കിലും ഒരു സാധനം ഒന്ന് കുത്തി വച്ച് കാണിച്ചെ
ഏതായാലും ഞാൻ അണ്ണന്റെ ഫാൻ ആയി
Thursday, December 05, 2013
ആനന്ദലബ്ധിക്കിനി എന്ത് വേണം
കാലത്ത് ചാരുകസാലയിൽ അങ്ങനെ കിടന്ന് താംബൂലം ചവച്ചു കൊണ്ട് സവർണ്ണചിന്താഗതികൾ ഒക്കെ അയവിറക്കി അങ്ങനെ മൂസിനെ ധ്യാനിച്ചിരുന്നപ്പോൾ
അയ്യയ്യെ എന്താ ഇങ്ങനെ എന്നാണൊ ചിന്തിച്ചത്?
ങാ ഈയിടെയായി ഫേസ് ബുക്കിലൊക്കെ കയറിക്കയറിയിറങ്ങിയപ്പോഴല്ലേ എനിക്ക് മനസിലായത് ഞാൻ അങ്ങനെ വെറും കസേരയിലൊന്നും ഇരിക്കേണ്ടവനല്ല ചാരുകസാലയിൽ വിരാജിക്കേണ്ടവൻ ആണെന്ന്
ഇരുന്നാൽ മാത്രം പോരാ മൂസ് നമ്പൂരി തുടങ്ങിയ സവർണ്ണ ത്രിവർണ്ണ ഇനി എന്തൊക്കെ ഉണ്ടൊ അവർണ്ണ ഒക്കെ ഇങ്ങനെ ആലോചിക്കണം എന്നും
അങ്ങനെ ആലോചിച്ചു തുടങ്ങിയതാ
അപ്പൊഴാ ഒരു തോന്നൽ
ആയുർവേദം പഠിച്ച - മഹാവിദ്വാന്മാരായ - മഹാവിദ്വാന്മാർ എന്ന് പറഞ്ഞാൽ പോരാ - അതിമഹാ വിദ്വാന്മാരായ ചിലർ ആയുർവേദവിദ്യാഭ്യാസത്തിന്റെ പോരാഴികകളെ കുറിച്ച് ഭയങ്കരമായി - അതിഭയങ്കരമായി ചർച്ച ചെയ്യുന്നില്ലെ? അവർക്ക് ചില സജഷൻ കൊടുത്താലോ എന്ന്
അത്രയും വിദ്വാന്മാരായത് കൊണ്ട് അവർ പരഞ്ഞതൊക്കെ ഞാൻ അങ്ങ് സമ്മതിക്കുന്നു
എന്തൊക്കെയാണ് അവർ പറഞ്ഞത്?
1. ആയുർവേദത്തിന്റെ മൂലസിദ്ധാന്തങ്ങൾ വെറും കാലഹരണപ്പെട്ടവ. അവ ഉപയോഗിച്ച് രോഗം ഒന്നും മനസിലാക്കാനൊ ചികിൽസിക്കാനൊ പറ്റുകയില്ല.
2. ആയുർവേദമരുന്നുകൾ കൊണ്ട് രോഗം മാറൂന്നത് എങ്ങനെ ആണ് എന്ന് ഇങ്ങനെ പഠിച്ചിറങ്ങിയ വൈദ്യൻ - അയ്യൊ ഡൊക്റ്റർ- മാർക്ക് അറിയില്ല
3. ആയുർവേദം എന്ന 2000 കൊല്ലം പഴക്കമുള്ള കാലഹരണപ്പെട്ട കുന്തം പഠിക്കേണ്ടി വന്നത് ഈ മിടുക്കന്മാർക്ക് എണ്ട്രൻസ് പരീക്ഷയിൽ ഒരു മാർക്ക് കുറഞ്ഞു പോയതു കൊണ്ടാണ്.
4. ആയുർവേദകോളേജുകളിൽ ആയുർവേദത്തിനു പകരം ആധുനികരീതിയിൽ രോഗം കണ്ടു പിടിക്കുന്നതും ആയുർവേദമരുന്നുകൾ ആധുനികരീതിയ്ല് എങ്ങനെ രോഗം മാറ്റുന്നു എന്നും ആണ് പഠിപ്പിക്കേണ്ടത്
5. കളക്റ്ററെറ്റിൽ സമരം ചെയ്യുകയായിരുന്നു ഇവരിൽ പലരും . പരീക്ഷ വരുമ്പോൾ കുറേ ശ്ലോകം കാണാതെ പഠിക്കൽ ആണ് ആയുർവേദ വിദ്യാഭ്യാസം.
6. ആധുനികവൈദ്യം പഠിക്കുക എന്നതാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം, പക്ഷെ അഞ്ചര കൊല്ലം ആയുർവേദം പഠിച്ചു കഴിഞ്ഞ് വീണ്ടും അഞ്ചര കൊല്ലം ആധുനികവും പഠിച്ചാൽ - ഫലത്തിൽ 12 കൊല്ലം വിദ്യാഭ്യാസത്തിന് ചെലവാകും - (പക്ഷെ ഇവർ കണക്കാക്കി അത് 10 കൊല്ലം കൊണ്ട് തീർക്കും കേട്ടൊ- ഞാൻ പറഞ്ഞതല്ല അവിടെ കണ്ടതാ) അത് കൊണ്ട് ആധുനികം കൂടി ആയുർവേദകോളേജിൽ അങ്ങു പഠിപിച്ച് വിടണം
7. ആധുനിക വൈദ്യം പഠിച്ച് ഇറങ്ങി വരുന്നവരെ പിന്നീട് ഇങ്ങനെ വരുന്ന വൈദ്യന്മാർ ആയുർവേദം പഠിപ്പിക്കും
ഇതൊക്കെ വായിച്ച് എനിക്കങ്ങ് കുളിരു കോരുന്നു
ഹൊ ഇത്ര പുരോഗമന ചിന്താഗതി ഉള്ള മിടൂമിടുക്കന്മാർ ഉള്ളപ്പോൾ ആയുർവേദമെ നീ സന്തോഷിച്ചോളൂ. നിന്റെ കാര്യം ശുംഭം
ഒരു മാർക്ക് കുറഞ്ഞ "മിടുക്കന്മാർ" - ഒരു മാർക്ക് കൂടൂതൽ വാങ്ങി പഠിച്ച "മണ്ടന്മാരെ" കാലഹരണപ്പെട്ട ആയുർവേദം പഠിപ്പിക്കും
ഹൊ ആനന്ദലബ്ധിക്കിനി എന്ത് വേണം?
ഇനി വേറെ കുറെ കാര്യങ്ങൾ കൂടി ചെയ്യാം
സമരത്തിനിടയിൽ ഓടി വന്ന് നാല് ശ്ലോകം പഠിക്കാൻ വേണ്ടി എന്തിനാ സർക്കാർ ഈ അഞ്ചര കൊല്ലം മെനക്കെടുത്തുന്നത്?
പിന്നെ കാലഹരണപ്പെട്ട കുന്തം വെറുതെ തല പുകച്ച് പഠിക്കേണ്ട കാര്യവും ഇല്ലല്ലൊ
അതു കൊണ്ട് നമ്മൾ മിടൂക്കന്മാർക്ക് ആയുർവേദം പഠിക്കാൻ ഒരു കൊല്ലം മതി. ബാക്കി നാലുകൊല്ലം സമരം ചെയ്യാമല്ലൊ. അതു കൊണ്ട് ബി എ എം എസിന്റെ കാലാവധി ഒരു കൊല്ലമാക്കുക.
മുൻപ് പറഞ്ഞതു പോലെ ഇനി രണ്ടാമത് ആധുനികം പഠിക്കണം എങ്കിൽ ആ 10 കൊല്ലം ല്ലെ പറഞ്ഞത്?
12 അല്ലല്ലൊ അല്ലെ? അഞ്ചര കൊല്ലം തെകച്ച് അങ്ങ് ആധുനികം പഠിച്ചാലും അഞ്ചരയും ഒന്നും കൂടി ആറര കൊല്ലം കൊണ്ട് അതു എടൂക്കാം
Sunday, November 24, 2013
അമളിപുരാണം കോളെജിൽ തുടർച്ച
ഞാൻ മുൻപ് ഒരിക്കൽഒരു ബംഗാളി സഹപാഠിയുടെ അടുത്ത് ബംഗാളി ഭാഷയിൽ "ഗുഡ് മോണിംഗ്" പറഞ്ഞത് അറിയാമല്ലൊ അല്ലെ?
കേരളത്തിലെ മെഡിക്കൽ കോളെജുകളിൽ ലോകത്തു നിന്നു തന്നെ ഉള്ള പല പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ പഠിക്കാനെത്തും
ഇവന്മാരുടെ ഒന്നും ഭാഷ നമുക്കറിയാതെ പോയത് നമ്മുടെ കുറ്റം ആണോ?
അല്ല വെറുതെ വലിച്ച് നീട്ടുന്നില്ല
ഹ ഹ എനിക്കറിയാം നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത് "എന്തിനാ പൊട്ടാ വലിച്ചു നീട്ടുന്നത് പറ്റുന്നത് ഏതായാലും അമളി അല്ലെ ഉള്ളൂ. അതിങ്ങ് നേരെ പറഞ്ഞാൽ പോരെ?"
സൊ അതിങ്ങ് ദാ നേരെ വരുന്നു
എന്റെ ഒരു സഹപാഠി "ആൻധ്ധ്ര" ( ഹൊ ഈ സാധനം ഒന്നെഴുതാൻ എന്ത് പ്രയാസം !!!) "ആംധ്ധ്ര" ഒന്നും സമ്മതിക്കുന്നില്ല "ആന്ധ്ര" ഹൊ ഇപ്പൊ ശരി ആയി
ങ്ഹാ അവിടത്ത്കാരൻ ഉത്തപ്പറാവു- തെലുങ്കൻ
ഞങ്ങൾ നല്ലസുഹൃത്തുക്കൾ
പക്ഷെ അപകടം അവിടെ അല്ല
ഞങ്ങൾക്ക് സീനിയർ ആയ പലരും ഇതുപോലെ പല ദേശക്കാർ ആണ്
ഉച്ചയ്ക്ക് ലഞ്ചിന് വരുന്ന സമയത്ത് പലരെയും നേരിടെണ്ടി വരും
അതുകൊണ്ട് ഞാൻ ഉത്തപ്പയോട് ചോദിച്ചു "എടെ നിങ്ങൾ തെലുങ്കിൽ എങ്ങനെ ആണ് വിഷ് ചെയ്യുന്നത്"
ഞാൻ ദിവസവും വീട്ടിൽ നിന്നും പോക്കുവരവായത് കൊണ്ട് ലഞ്ചിനു മാത്രമെ ഇവരുമായി സഹവാസം ഉള്ളു
ഉത്തപ്പ എനിക്ക് ലഞ്ചിനു വരുന്ന തെലുങ്കനെ അഭിവാദ്യം ചെയ്യേണ്ട വാചകം പഠിപ്പിച്ചു തന്നു
ഞാൻ അത് ഉരുവിട്ട് കാണാപ്പാഠം ആക്കി
റാഗിംഗ് ഒക്കെ ഉള്ള കാലം അല്ലെ - മൂത്തവരെ സന്തോഷിപ്പിച്ചു നിർത്തേണ്ടത് നമ്മുടെ ആവശ്യം
അങ്ങനെ അടുത്ത ദിവസം ഉച്ചക്ക് ഊണിൻ ഹോസ്റ്റലിലെ മെസ്സിൽ ഇരിക്കുന്നു
image courtesy google
"ഏന്റ്രേ ലഞ്ജ കൊഡക്കാ"
ലഞ്ച് എന്ന് വച്ചാൽ ഉച്ചയൂണാണെന്ന് ആർക്കാ അറിയാത്തത് ? അപ്പൊ ലഞ്ജ് കൊഡക്കാ ന്ന് വച്ചാൽ ലഞ്ചിനു വന്നതാ അല്ലെ എന്നായിരിക്കും - അതല്ലെ അവൻ പറഞ്ഞുതന്നത്
പക്ഷെ ആ വാചകത്തിനർത്ഥം അവന് അറിയാമായിരുന്നു - ലഞ്ജ് എന്ന് വച്ചാൽ വേശ്യ എന്നും ലഞ്ജ് കൊഡക്ക എന്നു വച്ചാൽ വേശ്യയുടെ മോനെ " എന്നും ആണെന്ന്
Thursday, November 21, 2013
ഒരു ഭാരതരത്നം ഇവർക്കു കൂടി
ഹൊ ഇപ്പൊ സമാധാനമായി
എത്രയും വേഗം ആ ചുവന്ന വരകൾ കൊണ്ട് കാണിച്ചത് ഒന്നങ്ങു നടപ്പായിക്കിട്ടിയാൽ മതി
ഇനി പ്രവേശനപരീക്ഷയിൽ "ഒരു മാർക്ക്" കുറഞ്ഞ പാവങ്ങൾക്ക് ഇതുപോലെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ആയുർവേദം പഠിച്ചിട്ട് ഇതുപോലെ അയ്യൊപാവേന്ന് നിലവിളിക്കേണ്ടി വരില്ലല്ലൊ. ലോകവും രക്ഷപ്പെടൂം
അല്ല എനിക്കൊരു സംശയം
ഈ എന്റ്രൻസ് ആകെ ഒരു തവണയെ എഴുതാൻ പറ്റുകയുള്ളോ?
അല്ല ഒരു മാർക്ക് കുറഞ്ഞാൽ അടുത്ത തവണ ഒന്നു കൂടി എഴുതി നോക്കാമല്ലൊ അല്ലെ?
അതോ ഇനി എത്ര എഴുതിയാലും നമ്മൾ ആ ഒരു മാർക്ക് പിന്നിലെ നിൽക്കൂ എന്ന് നേരത്തെ അറിയാമൊ?
അത് നല്ലതാ അവനവനെ പറ്റി ഒരു ധാരണ നേരത്തെ ഉള്ളത് നല്ലതാ
പിന്നൊരു കാര്യം നമ്മളെക്കാൾ മിടുക്കന്മാർ അഞ്ച് കൊല്ലാം ആധുനികവും പഠിച്ചിട്ട് , പിന്നീട് അവർ പഠിക്കേണ്ട സാധനമാ
ഇപ്പൊ ഈ ഒരു മാർക്ക് കുറഞ്ഞ നമ്മൾ എടൂത്ത് പിടിച്ച് വച്ചിരിക്കുന്നത്
നാട്ടിൽ ഒരു ചൊല്ലുണ്ടല്ലൊ എന്തോന്ന് "പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ" അല്ലെ?
അതായിരിക്കും പലരും അവിടെ ചോദിക്കുന്നത് എങ്കിൽ പിന്നെ ഇപ്പണീ നിർത്തി പൊയ്ക്കൂടെ എന്ന്
പക്ഷെ ഒന്ന് എടുത്തു പറഞ്ഞെ തീരൂ
അവസാനം ഒരാഗ്രഹം ഉണ്ട്
നമ്മളെക്കാൾ മിടുക്കന്മാരായ പിള്ളേർ അഞ്ചു കൊല്ലം പഠിച്ച ആ സാധനം ഒരു ചെപ്പിലാക്കി ഞങ്ങൾക്കു കൂടി ഇങ്ങ് തന്നാൽ
ഞങ്ങൾ പിന്നെ വല്ല ഹൃദയം മാറ്റിവച്ചൊ തല മാറ്റി വച്ചൊ ഒക്കെ അങ്ങു സുഖിച്ചോളാം
പക്ഷെ മൊത്തം വായിച്ചിട്ട് ആകെ കൺഫ്യൂഷൻ
"രണ്ടായിരം കൊല്ലം പഴക്കമുള്ള ആരോഗ്യവിജ്ഞാനം പഠിക്കുന്ന ദുരവസ്ഥ"
ഇത് നല്ല വിജ്ഞാനം അല്ലെങ്കിൽ പിന്നെ എന്തിനാണ് ആധുനികവൈദ്യപഠനത്തിൻ ശേഷം വേണം എന്നു പറയുന്നത്?
ഇനി അങ്ങനെ അവർ അവസാനമായി പഠിക്കേണ്ട സാധനം ഇപ്പോഴെ പഠിക്കാൻ കിട്ടുന്ന അവസരം എനഗ്നെ ആണ് ദുരവസ്ഥ ആകുന്നത്?
പിന്നൊന്ന് എന്തിനാണ് ആധുനികർ അവസാനമയി പഠിക്കേണ്ട സാധനത്തിനു മുൻപ് പഠിച്ചത് ഉരുട്ടി തരാൻ പറയുന്നത് നിങ്ങൾ പറഞ്ഞ 'ബ്രിട്ജ്' ആക്കി
ഏതായാലും ഒരു ഭാരതരത്നം ഇവർക്കു കൂടി കൊടുത്തേക്കണെ
Tuesday, November 19, 2013
ചരകാൻ എന്ന പണ്ടിതാൻ
ആയുർവേദ കോളെജുകളിൽ പഠിപ്പിക്കുന്നത് ഒക്കെ മാറ്റേണ്ട സമയമായി എന്ന് തോന്നുന്നു.
അഷ്ടാംഗഹൃദയം ആരെഴുതിയതാണെന്ന അവിടെ പഠിപ്പിക്കുന്നത്?
വാഗ്‌ഭടനൊ? ആരു പറഞ്ഞു?
"ഹൃദയമിവ ഹൃദയമേതത് " എന്ന ശ്ലോകത്തിൽ അഷ്ടാംഗചികിൽസയുടെ - അഷ്ടാംഗസംഗ്രഹത്തിന്റെ ഹൃദയമായ ഭാഗം സംഗ്രഹിച്ചതാണെന്ന് പറഞ്ഞെന്നൊ
ഒന്ന് പോടെ
അതൊക്കെ തെറ്റ്
നിങ്ങൾ പോയി ഫേസ് ബുക്കിലെ ഗ്രൂപിൽ ചെന്ന് പഠിക്ക്
നാട്ടറിവും നുറുങ്ങു വൈദ്യവും എന്ന പണ്ഡിതന്മാരുടെ ഗ്രൂപ്പിൽ പോ അവിടെ പോയാൽ കാണാം "ചരകാൻ" പോലെ ഉള്ള "പണ്ടിതാൻ" മാരെ
"അഷ്ടാംഗഹൃദ്യം" - അതാണ് സാധനം മനസിലായൊ?
അത് സാക്ഷാൽ യോഗ ആണ് എട്ട് അംഗങ്ങൾ ഉള്ള യോഗം
വെവരം വേണം വെവരം, മനസിലായൊ
മുഴുവൻ ദാ ഇത്
ധാന്യം എന്ന് പറഞ്ഞാൽ യോഗം - ദ് വല്ലതും ങ്ങക്കറിയൊ. നടക്കുന്നു ഡിഗ്രീം വാങ്ങി വൈദ്യന്മാരാണെന്ന് പറഞ്ഞ്
Monday, November 18, 2013
പാരമ്പര്യക്കാർക്ക് ചികിൽസാ അനുവാദം
ആയുർവേദം പഠിച്ച ഡിഗ്രിക്കാർ പണ്ട് ബഹളം ഉണ്ടാക്കിയിരുന്നു - പാരമ്പര്യവൈദ്യന്മാരെ ചികിൽസിക്കാൻ സമ്മതിക്കരുത് എന്നു പറഞ്ഞ്
പരമ്പരാഗതമായി ചികിൽസ ചെയ്തു വരുന്നവർ ചികിൽസിക്കുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ.
ആരോ ഒരാൾ എന്നെ കഴിഞ്ഞ കൊല്ലം നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ ചേർത്ത് വച്ചിരുന്നു. ഇടക്കൊക്കെ ഒന്നു കാണും എന്നല്ലാതെ അങ്ങോട്ട് അധികം ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ ഗതികേടിൻ കഴിഞ്ഞ കുറച്ച് ദിവസം അവിടെ ആയിരുന്നു.
അവിടെ http://indiaheritage1.blogspot.in/2013/11/blog-post_12.html ഒരാൾ പറയുന്നു മഞ്ഞപ്പിത്തത്തിൻ "പ്രെഡ്നിസോളോൺ" കൊടൂക്കണം
എന്ന്പരമ്പരാഗതമായി ചികിൽസ ചെയ്തു വരുന്നവർ ചികിൽസിക്കുന്നതിൽ കുഴപ്പമില്ല എന്ന അഭിപ്രായക്കാരൻ ആയിരുന്നു ഞാൻ.
ആരോ ഒരാൾ എന്നെ കഴിഞ്ഞ കൊല്ലം നാട്ടറിവുകളും നുറുങ്ങുവൈദ്യവും എന്ന ഗ്രൂപ്പിൽ ചേർത്ത് വച്ചിരുന്നു. ഇടക്കൊക്കെ ഒന്നു കാണും എന്നല്ലാതെ അങ്ങോട്ട് അധികം ശ്രദ്ധിച്ചിരുന്നില്ല.
എന്നാൽ ഗതികേടിൻ കഴിഞ്ഞ കുറച്ച് ദിവസം അവിടെ ആയിരുന്നു.
അവിടെ http://indiaheritage1.blogspot.in/2013/11/blog-post_12.html ഒരാൾ പറയുന്നു മഞ്ഞപ്പിത്തത്തിൻ "പ്രെഡ്നിസോളോൺ" കൊടൂക്കണം
വേറൊരാൾ പറയുന്നു അടീവസ്ത്രം ധരിച്ചില്ലെങ്കിൽ വൃഷണങ്ങൾക്ക് അതിഗംഭീരമായ ദോഷഫലങ്ങൾ ഉണ്ടാകും എന്ന്
ദൈവമെ ആടും കാളയും ഒക്കെ എന്തു ചെയുമൊ ആവൊ?
ഇപ്പോൾ അവസാനം ചരകസംഹിത എഴുതിയത് ചരകനാണത്രെ. അങ്ങനെ ചരകം സൂത്രസ്ഥാനത്തിൽ എഴുതിയിട്ടുണ്ടത്രെ
"ഇത്യഗ്നിവേശകൃതെ തന്ത്രെ ചരകപ്രതിസംസ്കൃതേ ദൃഢബലപൂരിതെ-" ഇപ്രകാരം അഗ്നിവേശനാൽ എഴുതപ്പെട്ടതും ചരകനാൽ പ്രതിസംസ്കരണം ചെയ്യപ്പെട്ടതും ദൃഢബലനാൽ പൂർത്തിയാക്ക്പ്പെട്ടതും ആയ തന്ത്രത്തിലെ --"
ഇതാണ് ചരകസംഹിതയിൽ ഉള്ളത്.
ഇനി ഇതിനു വല്ലതും നമ്മൾ ഒരു കുറിപ്പിട്ടാലൊ ആ കമന്റ് നിമിഷങ്ങൾക്കുള്ളിൽ അപ്രത്യക്ഷം ആകും.
"കാകകോലഹലത്തിങ്കൽ കുയിൽനാദം വിളങ്ങുമോ"
നമ്മൾ കുയിൽ ഒന്നും അല്ലെങ്കിലും അത് കോലാഹലം ആണെന്നറിയാവുന്നത് കൊണ്ട് ഇങ്ങ് പുറത്ത് പോന്നു അകത്തുള്ളവർ സൂക്ഷിക്കണെ
Friday, November 15, 2013
പ്രാകൃതചികിൽസ
പണ്ട് ഞാൻ മദ്ധ്യപ്രദേശിലെ വില്ലേജുകളിൽ വൈദ്യസഹായം എത്തിക്കുന്ന പ്രവൃത്തിയിൽ ആയിരുന്നു. കാലത്ത് എത്തിയാൽ വൈകുന്നേരം വരെ ഏതെങ്കിലും ഒരു ഗ്രാമത്തിൽ തന്നെ ആയിരിക്കും.
അന്ന് അവിടത്തെ ഒരു ഗ്രാമത്തിൽ ഉച്ചഭക്ഷണം കഴിഞ്ഞ് വിശ്രമ സമയത്ത് ഒരു കാഴ്ച്ച കണ്ടു. ഒരു വല്യമ്മ - നല്ലപ്രായമുള്ള ഒരു മുത്തശ്ശീ അവരുടെ കാളക്കിടാവിനടൂത്ത് നിന്നും അത് ഒഴിക്കുന്ന മൂത്രം കയ്യിൽ ശേഖരിച്ച് അവരുടെ കണ്ണിൽ ഇറ്റിക്കുന്നു. രണ്ടു കണ്ണിലും ഇറ്റിച്ച ശേഷം കുറച്ച് നേറം മുകളിലേക്ക് നോക്കി നിന്ന് കണ്ണടക്കുകയും തുറക്കുകയും ചെയ്തു. എന്നിട്ടത് കഴുകിക്കളഞ്ഞു.
എന്നിലെ ആധുനിക വൈദ്യധുരന്ധരൻ ഉണർന്നു - പ്രാകൃതമായ ഈ വൃത്തികേടിനെതിരെ ഇവരെ ബോധവൽക്കരിക്കേണ്ടതല്ലെ?
ഞാനവരെ ഉപദേശിക്കുന്നതിനായി ചെന്നു.
ആദ്യം ചോദിച്ചു "നിങ്ങൾ എന്ത് വൃത്തികേടാണ് ഇക്കാണികുന്നത്? മൂത്രം വിസർജ്ജ്യവസ്തു ആണെന്നറിയില്ലെ ? എന്തൊക്കെ ഇൻഫെക്ഷൻ ആണ് ഇനി നിങ്ങളുടെ കണ്ണിന് വരിക കഷ്ടം"
പക്ഷെ മുത്തശ്ശി ഒന്ന് ചിരിച്ചിട്ട് പറഞ്ഞു
"മോനെ നിന്റെ ആ കണ്ണട ഒന്നെടുത്തിട്ട് നീ ഈ പത്രം ഒന്ന് വായിച്ചെ"
എനിക്കെവിടെ അത് പറ്റിലല്ലൊ "അത് പറ്റില്ല"
എന്നാലെ എന്റെ മോനെ എനിക്ക് ഇപ്പൊഴും അത് സുഖമായി വായിക്കാം.
അന്ന് ഞാൻ മൂത്രത്തിനെ കുറിച്ച് കൂടൂതൽ പഠിക്കണം എന്ന് തീരുമാനിച്ചു.
കുറെ നാൾ കഴിഞ്ഞു. പല പല അസുഖങ്ങളിലും മൂത്രത്തിൻ അത്ഭുതകരമായ ആശ്വാസം കൊടുക്കാൻ കഴിയും എന്ന് മനസിലായി.
അങ്ങനെ ഇരിക്കെ എന്റെ ചെറിയ മകന്റെ വലത് കണ്ണിൽ ചുവന്ന ഒരു പൊട്ട് ഒരു മൂന്ന് മില്ലിമീറ്റർ വ്യാസം കാണും.
അവൻ എന്റടുത്ത് വിവരം പറഞ്ഞു. ഞാൻ നോക്കിയിട്ട് അവനോട് പറഞ്ഞു മോൻ ബാത് റൂമിൽ പോയി മൂത്രമൊഴിച്ചിട്ട് അത് കണ്ണിൽ ഇറ്റിക്ക് ( ഞാൻ അത് നേരത്തെ പരിശോധിച്ച് ബോദ്ധ്യം വന്നിരുന്നു കേട്ടൊ)
മോൻ - "അയ്യെ അച്ഛനെന്താ ഞാനൊന്നും ചെയ്യില്ല"
ഞാൻ "എന്നാൽ വേണ്ടാ" ഞാൻ പക്ഷെ വേറെ മരുന്നൊന്നും കൊടൂക്കാൻ പോയില്ല
പിറ്റേ ദിവസം അതിന്റെ വലിപ്പം ഏകദേശം ഒരു സെന്റിമീറ്റർ - നല്ല ചുവപ്പ് - അവൻ ശരിക്കും പേടിച്ചു പോയി
വേഗം തന്നെ പോയി ഞാൻ പറഞ്ഞത് പോലെ ചെയ്തു.
എന്തിന്? ഒറ്റ ദിവസം കൊണ്ടു മാറുമായിരുന്നത് അഞ്ചു ദിവസം കൊണ്ട് മാറി.
പക്ഷെ ഇത് സാധാരണ കണ്ണിൽ മരുന്നൊഴിച്ച് ചികിൽസിക്കുമ്പോൾ 14- 18 ദിവസങ്ങള് എടൂക്കും സാധാരണ നിറം ആകാൻ

Labels:
കണ്ണിൽ ചുവന്ന ഒരു പൊട്ട്,
മൂത്രം
Subscribe to:
Posts (Atom)