Monday, October 25, 2010

ആദ്യത്തെ കണ്മണി




എന്തോ കാട്ടുചെടിയായിരിക്കും , കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കണ്ടു അതിന്റെ ഒരു ചെറിയ തണ്ട്‌ കൊണ്ടു പോന്നു.

ദാ അതു തളിര്‍ത്തു ഒരു പൂവും വന്നു ആദ്യത്തെ കണ്മണി അല്ലെ ബ്ലോഗില്‍ ഇട്ടേക്കാം എന്നു വച്ചു പേരറിയാമെങ്കില്‍ പറഞ്ഞു തരണേ

Thursday, September 23, 2010

forwarded mail


Remember Major Sandeep Unnikrishnan, the malayali army commando officer who sacrificed his life to save Mumbai from the sterrorist attacks spearheaded by Pakistani terrorist Kasab? His bravery will remain unsurpassed.

The Kerala Govt., headed by Sri VS Achuthanandan donated Rs. 3 lakhs to the family of Maj. Sandeep Unnikrishnan.

The same govt., headed by the same Chief Minister, donated Rs.5 lakhs to the victims of the recent Malappuram Toddy tragedy.

Now you decide - which is more beneficial ? To die for the Nation .... or to die by consuming illicit liquor ???

Friday, September 03, 2010

വണ്ടി



ഇനി തലയുടെ മുകള്‍ഭാഗത്തു വേണമെങ്കില്‍ ഒരു ചാക്കു കൂടിവയ്ക്കാം.

കാശുകൊടൂത്ത്‌ വണ്ടി വാങ്ങിച്ചാല്‍ ഇതുപോലെ വേണം ഉപയോഗിക്കാന്‍ അല്ലാതെ അപ്പന്മാരുടെ കാശു ചെലവാക്കി ചെത്തുന്ന മക്കള്‍ കണ്ടു പഠിക്ക്‌
അല്ല പിന്നെ

കുറെ നാളായി ഇയാളെ കാണുന്നു ഇന്ന് ഒളിച്ചു നിന്നു പിടിച്ച പടമാ അതുകൊണ്ട്‌ മുഖ്ത്തു വെളിച്ചമൊന്നും ഒപ്പിക്കാന്‍ പറ്റിയില്ല - ഓടുന്ന വണ്ടിയല്ലെ

Monday, July 19, 2010

സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം



ഇപ്പടത്തില്‍ ആ ആരോ കണ്ടിട്ട്‌ പ്രത്യേകിച്ചൊന്നും തോന്നുന്നില്ലല്ലൊ അല്ലെ?




പണ്ടൊരു മെയില്‍ കിട്ടിയിരുന്നു പെണ്ണു പൂക്കുന്ന മരം എന്നോ മറ്റൊ പറഞ്ഞ്‌. പക്ഷെ അതില്‍ തുണി ഒന്നും കാണാനില്ലായിരുന്നു.
ഇതങ്ങനെ അല്ല സ്കൂള്‍ യൂണിഫോം അണിഞ്ഞ മരം





പക്ഷെ വിഡിയൊ ആക്കി കണ്ടപ്പൊഴല്ലെ മനസ്സിലായത്‌

മരംകേറി

Sunday, July 18, 2010

പുലര്‍കാലവന്ദനം




കാലത്തു കുളി കഴിഞ്ഞു ഭഗവാന്റെ മുന്നില്‍ വയ്ക്ക്കാന്‍ പൂവു പറിച്ച ഭൈമി കൊണ്ടു വന്നു തന്നതാണ്‌.

പാവം തേന്‍ കുടിയ്ക്കുന്ന തെരക്കില്‍ ഇങ്ങനൊരു കുണ്ടാമണ്ടി പ്രതീക്ഷിച്ചില്ല.

ഏതായാലും ഭഗവാനെ കാണുവാന്‍ വന്നതല്ലെ അല്‍പനേരം അദ്ദേഹത്തിന്റെ മുന്നില്‍ ഇരിക്കട്ടെ എന്നു വച്ചു.

തേന്‍ കുടി കഴിഞ്ഞു പുറത്തു വരാന്‍ സാധിക്കാതെ പ്രയാസപ്പെടുന്നതു കണ്ട്‌ പതിയെ ഇതളുകള്‍ അകറ്റി കൊടുത്തു.

നന്ദി പോലും പറയാന്‍ നില്‍ക്കാതെ സ്ഥലം വിട്ടു കള്ളന്‍ / കള്ളി

ഹ ഹ ഹ :)

Sunday, June 27, 2010

തേനൂട്ട്‌










ഇത്‌ എന്തു പൂവ്‌




ആദ്യമായി അപ്പുവിനു നന്ദി പടം വലുതാക്കി ഇടാന്‍ പഠിപ്പിച്ചതിന്‌. അതു ചോദിച്ച ബ്ലോഗര്‍ക്കും അതിനുത്തരം ലിങ്കായി തന്ന ബ്ലോഗര്‍ക്കും അനുബന്ധ നന്ദികള്‍

അപ്പോള്‍ ഒരു പടം പരീക്ഷണത്തിനായി പോസ്റ്റു ചെയ്തു.

ഇത്‌ എന്തു പൂവാണെന്നു പറയാമോ

Thursday, June 03, 2010

ഇനി ഞാനൊരു സത്യം പറയാം



ഇനി ഞാനൊരു സത്യം പറയാം വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയിട്ടില്ലായിരുന്നു

ഓര്‍മ്മയില്ലെ ശ്രീനിവാസന്‍
നമ്മുടെ കുട്ടിക്കുരങ്ങ് അല്പം ഇലകളൊക്കെ കഴിച്ച് അല്പനേരം ഒന്നു മയങ്ങുന്ന രംഗമാണ്. കടുത്ത വേനലല്ലെ.

അതൊ ഈ കുരങ്ങന്മാര്‍ കുറച്ചു നേരം വീതമാണോ ഉറങ്ങുന്നത്‌? നമ്മെ പോലെ ആറുമേഴും മണീക്കൂര്‍ കൂര്‍ക്കം വലിച്ചുറങ്ങില്ലേ ?

വിദ്വാന്മാര്‍ പറയുമായിരിക്കും

Wednesday, May 26, 2010

ആരും ഇല്ലേ അവിടെ?




കാലത്തു നേരത്ത് വ്യായാമം ചെയ്യണം എന്നെ കണ്ടു പഠിക്ക്‌, അല്ലാതെ പിടിവിട്ടു വീണു പോയതൊന്നുമല്ല ഹ ഹ ഹ :)

Tuesday, May 25, 2010

ശലഭായനം















ഏറ്റവും താഴത്തെ ഈ പടം നോക്കിയാല്‍ അറിയാം പിടിക്കാന്‍ ഒരു താങ്ങു പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ആണ്‍ശലഭം. മുകളിലും താഴെയും ആണെങ്കില്‍ ആണ്‍ശലഭം ആയിരിക്കും താഴത്തെത്`

പടങ്ങള്‍ പലതും നല്ല വലിപ്പത്തില്‍ കാണാം ക്ലിക്കിയാല്‍ മതി



ഈ വിഡിയൊ ഞാന്‍ തുടര്‍ച്ചയായി അരമണിക്കൂറിലധികം നേരം എടുത്തു.

ഇതിന്റെ ക്ലൈമാക്സ്‌ എങ്ങനെ ആയിരിക്കും എന്നറിയാന്‍ വേണ്ടി ഒന്നര മണിക്കൂര്‍ കാത്തു നിന്നു. പക്ഷെ അപ്പോഴേക്കും എനിക്കു മറ്റു ജോലി ഉണ്ടായിരുന്നതു കൊണ്ട്‌ അവിടെ വച്ചു നിര്‍ത്തി ഞാന്‍ പോയി.

അതുകൊണ്ട്‌ ഇവരുടെ ക്രീഡ എത്ര നേരം നീണ്ടു നില്‍ക്കും എന്നറിയില്ല




എന്നാല്‍ എല്ലായ്പ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശല്ല്യക്കാര്‍ കൂടെ കൂടി എന്നു വരും കണ്ടില്ലെ?

Monday, May 24, 2010

ചിത്രശലഭം - പോസ്

പാഞ്ചാലിയുടെ പോസ്റ്റില്‍ ഒരു കമന്റില്‍ പറഞ്ഞു ചിത്രശലഭം പോസ് ചെയ്തു തരില്ല എന്ന്

അതിലുള്ള ശക്തമായ പ്രതിഷേധം. ഒപ്പം എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.

ഇനിയും ഉണ്ട് ഓരോന്നായി പോസ്റ്റാം

Sunday, May 23, 2010

ചിത്രശലഭം-രാസലീല



പാഞ്ചാലി ചിത്രശലഭത്തിനെ പോസ്റ്റ്‌ ചെയ്തിടത്ത്‌ ഒരു സംശയം ചോദിച്ചതു കണ്ടൂ. ഞാന്‍ നോക്കിയിട്ട്‌ ഇതില്‍ ആ താഴത്തുള്ള നിസ്സഹായന്‍ ആണും മറ്റത്തു പെണ്ണും ആയിരിക്കണം. ബാക്കിയും കണ്ടോളൂ ശല്ല്യക്കാരും കുറവല്ല ശരിക്കുള്ള ക്രീഡ ഇവിടെ ഉണ്ട്‌

Saturday, May 22, 2010

പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം



പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല

എന്നു മാത്രമല്ല ചിലപ്പോള്‍ തിരിഞ്ഞോടേണ്ടിയും വരുന്നു

Saturday, May 01, 2010

സായംസന്ധ്യ



വൈകുന്നേരം നടക്കാൻ പോയി തിരികെ വന്നപ്പൊഴേക്കും മകൻ എടുത്ത പടം. എന്നാൽ ഇവിടെ കിടക്കട്ടെ എന്നു വച്ചു

Friday, April 30, 2010

ഈച്ചക്കൂടു



മുകളിൽ ഇങ്ങനെ ഒരു ഈച്ചക്കൂടു കണ്ടപ്പോൾ അത് അടൂത്തു കണ്ടാൽ; എങ്ങനെ ഇരിക്കും എന്നറിയാൻ ഒരു മോഹം
എന്റമ്മോ ഇത്രയും ഈച്ചകൾ ഇങ്ങനോ

Thursday, April 29, 2010

കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്

കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് ചെറുതായി ഒരാലോചന നല്ലതാണ് - ശാസിക്കാൻ പോകുന്ന വിഷയം നാം അവർക്കു മുൻപ് പറഞ്ഞു കൊടുത്തിട്ടുള്ളതാണോ

പറയാൻ കാര്യം എന്റെ ചെറുപ്പത്തിൽ ഉള്ള ഒരു സംഭവം

ഞാൻ ഞങ്ങൾ അഞ്ചു പേരിൽ ഏറ്റവും ഇളയവൻ. അതുകൊണ്ട് എല്ലാവരുടെയും ശാസന അനുഭവിച്ചിട്ടെ ഉള്ളു. അതുകാരണം ശാസിക്കണം എന്നു തോന്നുമ്പോൾ ഒരു പത്തലെടുത്ത് തെങ്ങിനെയും കവുങ്ങിനെയും ഒക്കെ ശാസിച്ച് തൃപ്തിപ്പെടൂം ഒരിക്കൽ നായയെ ശാസിക്കാൻ ചെന്നു പക്ഷെ അത് അന്നത്തോടു കൂടി നിർത്തി. പിന്നീട് വൃക്ഷലതാദികളോടു മാത്രമായി.

അങ്ങനെ യിരിക്കുന്ന കാലത്താണ് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാകുന്നതും. ആഹാ ശാസിക്കാൻ ആളെ കിട്ടിയതിൽ എന്നോളം സന്തോഷിച്ചവർ വേറെ കാണുമോ എന്തൊ

ഒരു ദിവസം ജ്യേഷ്ഠന്റെ മകൾ - അവൾക്കന്ന് രണ്ടര മൂന്നു വയസ്സ് പ്രായം - എന്തോ ഒരു സാധനം എനിക്കു നീട്ടിയിട്ട് “ഇന്നാ” എന്നു പറഞ്ഞു.

മൂത്തവരോട് അങ്ങനെ പറയുന്നത് മര്യാദയല്ല എന്നു ശാസിക്കാൻ കിട്ടിയ അവസരം ഞാൻ വിടുമോ

“എന്താടീ പറഞ്ഞത്‌ ഇന്നാ ന്നോ “ ഞാൻ കണ്ണുരുട്ടി

ഭയന്നു പോയ അവളുടെ കണ്ണു നിറഞ്ഞു അവൾ പറഞ്ഞു “ഇന്നോളൂ”

അപ്പൊഴാണ് ഞാൻ ചെയ്ത വിഡ്ഢിത്തം എനിക്കു മനസ്സിലായത് ഇന്ന എന്നല്ല പറയേണ്ടത് ദാ എന്നാണ് (ഞങ്ങളുടെ നാട്ടിലെ കാര്യമാണേ മറ്റുള്ള സ്ഥലങ്ങളിൽ എങനെ ആണെന്നെനിക്കറിയില്ല) എന്നു പറഞ്ഞുകൊടൂക്കേണ്ടതിനു പകരം കണ്ണുരുട്ടുന്നു

കണ്ണുരുട്ടാൻ നാം വിദഗ്ധരാണല്ലൊ പണ്ടെ അല്ലേ?

Tuesday, April 27, 2010

ന്യൂമൊകോണിയോസിസ്

കൈരളി ടി വിയിൽ ഇന്ന്‌ ഒരു പരിപാടി കണ്ടൂ. ആഗ്രയിലോ മറ്റൊ
മാർബിൾ കൊണ്ട് താജ്മഹലും മറ്റും ഉണ്ടാക്കുന്ന കുറച്ച് ആളുകളെ പറ്റി
ഉള്ളത്.

അവർ ജോലി ചെയ്യുന്നതെല്ലാം ഫോട്ടൊയിൽ ഉണ്ട്. പോടി പിടിച്ച അന്തരീക്ഷത്തിൽ അവർ പണി ചെയ്യുന്നതു കണ്ടപ്പോൾ-

ന്യൂമൊകോണിയോസിസ് എന്ന അസുഖത്തെ പറ്റി - അറിവില്ലാത്തവർക്കു വേണ്ടി അല്പം കാണിക്കാം എന്നു കരുതി.

മധ്യപ്രദേശിൽ സ്ലേറ്റ് പെൻസിൽ ഉണ്ടാക്കുന്നവർക്കിടയിൽ നടത്തിയ ഒരു പഠനത്തിലെ ചില വിവരങ്ങൾ താഴെ കാണാം.

ശ്വാസകോശങ്ങളിൽ പൊടി കയറിയാൽ ആദ്യമുണ്ടാകുന്ന ന്യൂമോകോണിയോസിസ്, അതു വളർന്നു വരുമ്പോൾ അതുല്പാദിപ്പിക്കുന്ന ക്യാൻസർ ഇവയൊക്കെ ഒന്നു കാണൂക.

ആ പൊടിയ്ക്കിടയിൽ പോയി ഈ പടമൊക്കെ പിടിക്കുമ്പോൾ ഒരു അവസരം ഉണ്ടെങ്കിൽ അവരെ ബോധവൽക്കരിക്കാനും കൂടി ഇവർക്കു സാധിച്ചിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു.

അവർ ഇപ്പോൾ പൊടി അകത്തു കടക്കാതിരിക്കാനുള്ള മാസ്കുപയോഗിക്കുന്നു. യന്ത്രങൾ പ്രവർത്തിക്കുമ്പോൾ പൊടി വലിച്ചെടുത്തു ദൂരെ കളയുവാൻ പ്രത്യെകം സംവിധാനങ്ങൾ ഉപയോഗിക്കുന്നു.

ഇന്നു കണ്ട പരിപാടിയിലോ ആ പൊടിയെല്ലാം അവർ തന്നെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.

അതിന്റെ വിഷമത്തിൽ ഇടുന്ന പോസ്റ്റ്










പൂവ്/ശലഭം



പ്രത്യേകിച്ചു പണിയൊന്നും കിട്ടിയില്ല അതുകൊണ്ട് ഇത്

Wednesday, April 21, 2010

പുളികുടി/പുളികടി



ഇത്‌ എന്റെ സുഹൃത്തുക്കൾ ഈ മരത്തിൽ കയറിയിരുന്നു്
ഈ പഴങ്ങൾ ആസ്വദിച്ചാഹരിക്കുന്ന രംഗം

Sunday, April 18, 2010

ഗംഗ ഇമ്‌ലി






ഗംഗ ഇമ്‌ലി കാണാത്തവർ ധാരാളം ഉണ്ടെന്നു മനസ്സിലായതു കൊണ്ട് അതിന്റെ പഴം കൂടി പോസ്റ്റ് ചെയ്യുന്നു.

Sunday, April 11, 2010

താണ്ഡവം







വേനൽക്കാലം വന്നാൽ ഭക്ഷ്യക്ഷാമം ജലക്ഷാമം ഇവരൂക്ഷം. അപ്പോൾ ഇവർ എന്തു ചെയ്യും

കണ്ടില്ല്ലെ . പക്ഷെ അല്പം എന്തെങ്കിലും അകത്തുചെന്നാലോ അതും കണ്ടില്ലേ

ഇനി അവസാനം വരെ കണ്ടിട്ട് ആ പഴം എന്താണ് എന്നു കൂടി പറയുക

അപ്പോൾ എല്ലാം പറഞ്ഞതു പോലെ