Thursday, November 30, 2006

ചിറ്റരത്ത

രാസ്നാദി പൊടി തലയില്‍ വക്കുന്ന പതിവ്‌ വൈദ്യന്മാര്‍ പറഞ്ഞു കേട്ടിരിക്കുമല്ലൊ.

എന്താണ്‌ ഈ രാസ്ന എന്ന ചെടി എന്നറിയണ്ടേ? ചിറ്റരത്ത എന്നു മലയാളത്തില്‍ പറയും

ദാ കണ്ടോളൂ





Monday, November 27, 2006

പലാശം എന്നു സംസ്കൃതത്തിലും പ്ലാശ്‌ എന്നു മലയാളത്തിലും

ആയുര്‍വേദത്തില്‍ ക്ഷാരപ്രയോഗങ്ങളും ശസ്ത്രക്രിയകളും മറ്റും പണ്ടുണ്ടായിരുന്നു. എന്നാല്‍ ബുദ്ധമതത്തിന്റെ പിടിയില്‍ പെട്ട്‌ അവ ലുപ്തപ്രചാരമായിത്തീര്‍ന്നു- അഹിംസയാണത്രെ വേണ്ടത്‌. ക്ഷാരങ്ങളില്‍ വച്ച്‌ പലാശക്ഷാരം ഉണ്ടാക്കുന്നത്‌ പലാശം എന്നു സംസ്കൃതത്തിലും പ്ലാശ്‌ എന്നു മലയാളത്തിലും വിളിക്കപ്പെടുന്ന മരം ഉപയോഗിച്ചാണ്‌. ഇത്‌ രണ്ടു തരം ഉണ്ട്‌ ചുവപ്പു പൂക്കളുള്ളതും , വെളുത്ത പൂക്കളുള്ളതും. വെളുത്തതാണ്‌ ശ്രേഷ്ഠം. ഇവയുടെ പടങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നു. (ചിത്രങ്ങള്‍ അത്ര മെച്ചമല്ലാത്തതില്‍ ക്ഷമിക്കുക)പൂക്കാലത്ത്‌ ഇവ മുരുക്കിനെ പ്പോലെ മുഴുവനും പൂക്കളെ കൊണ്ടു നിറയുന്നു.





Stem and mature Leaf




Tender Leaf

















white flower



white flower
















Red Flower

Sunday, November 26, 2006

താന്നിമരവും ഇലയും കായയും

നെല്ലിക്ക , കടുക്ക എന്നിവയുടെ കൂടെ താന്നിക്കയും കൂടി ചേര്‍ന്നാല്‍ 'ത്രിഫല' ആയി.

ചേര്‍മരത്തിന്റെ പൊള്ളലേറ്റാല്‍ താന്നിമരത്തിനടിയില്‍ നിന്നാല്‍ മതിയത്രെ.
താന്നിക്കയയുടെ ഉള്ളിലെ കുരു ആട്ടി എണ്ണ എടുത്ത്‌ ഉപയോഗിക്കുന്നത്‌ പനങ്കുല പോലെയുള്ള മുടിയുണ്ടാകാന്‍ സഹായിക്കും. ( ഇതു തന്നെ പരീക്ഷിക്കല്ലേ- ഒരാള്‍ സര്‍വശരീരവും വീങ്ങിയ നിലയില്‍ നീരു വന്നത്‌ അറിയാം വൈദ്യന്റെ മേല്‍നോട്ടത്തിലേ ചെയ്യാവൂ)
"ത്രിഫലാ സര്‍വരോഗഘ്നീ മേധായുസ്മൃതിബുദ്ധിദാ" സര്‍വരോഗശമനകരവും, ധാരണാശക്തി, ദീര്‍ഘായുസ്സ്‌, ബുദ്ധി ഇവ ഉണ്ടാക്കുന്നതുമാണ്‌

താന്നിമരവും ഇലയും കായയും കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി പടം പോസ്റ്റ്‌ ചെയ്യുന്നു

The tree


Stem of the tree


Leaves and fruits


Fruits and seed

Saturday, November 25, 2006

കുമാരി / ALOE VERA

കുമാരി എന്നു സംസ്കൃതത്തിലും, കറ്റാര്‍വാഴ എന്നു മലയാളത്തിലും വിളിക്കുന്ന ഇവ(?നെ ?ളെ) aloe vera എന്ന പേരില്‍ സായിപ്പ്‌ നമ്മുടെ സ്ത്രീജനങ്ങളുടെ സൗന്ദര്യ വര്‍ദ്ധകനാണെന്നു പറഞ്ഞു വിറ്റു കാശുണ്ടാക്കുന്നു.

കുന്തളകാന്തിക്കും ചര്‍മ്മസൗന്ദര്യത്തിനും ഉള്ള ഔഷധമാണെന്നതിനു പുറമേ ഗര്‍ഭാശയരോഗങ്ങള്‍ക്കുള്ള ഒരു ദിവ്യൗഷധം കൂടിയാണിത്‌

Sunday, November 12, 2006

ബ്രഹ്മി മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)


ബ്രഹ്മി എന്നു കേട്ടിട്ടുണ്ടാകും. ബുദ്ധിമാന്ദ്യത്തിനൊക്കെ ശ്രേഷ്ഠമാണെന്നു പറയുന്നു. ബ്രഹ്മീ ഘൃതം തുടങ്ങിയ മരുന്നുകള്‍ ഉണ്ടാക്കുന്നത്‌ ഈ ചെടി ഉപയോഗിച്ചാണ്‌.
മിനിറ്റീച്ചര്‍ പൂവുള്ള ബ്രഹ്മി ദാ ഇവിടെ കാണിച്ചിരിക്കുന്നു


ബുദ്ധിമാന്ദ്യം പറഞ്ഞപ്പോഴാണ്‌ ഓര്‍ത്തത്‌. മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍) എന്ന ചെടിയും നല്ലതാണ്‌ ഇടിച്ചു പിഴിഞ്ഞു നീരെടുത്തു കഴിക്കുന്നതും, മോരുകൂട്ടാന്‍ വച്ചു കൂട്ടുന്നതും ഒക്കെ നാട്ടില്‍ പതിവുണ്ടായിരുന്നു.





ബ്രഹ്മി






മണ്ഡൂകപര്‍ണ്ണീ ( മുത്തിള്‍, കുടങ്ങല്‍)

Friday, November 10, 2006

ഉമ്മം അഥവാ ഉമ്മത്ത്‌

"ഉമ്മം അഥവാ ഉമ്മത്ത്‌ എന്നു പേരുള്ള ചെടിയും വിഷവര്‍ഗ്ഗത്തില്‍ പെടുന്നു. മദകരിയുമാണ്‌. മറ്റുപയോഗങ്ങളും ഉണ്ട്‌.

എന്നാല്‍ വിഷചികിത്സയില്‍ തേള്‍ പഴുതാര എന്നിവയുടെ ദംശമുണ്ടായാല്‍, ആഭാഗത്തു പുരട്ടുവാനായി വിഷചികിത്സയില്‍ ഇതിണ്റ്റെ കായ ഉപയോഗിക്കാറുണ്ട്‌. കായ രണ്ടായി പകുത്ത്‌, ഒരു പകുതിക്കകത്തുള്ള കുരു നീക്കം ചെയ്ത ശേഷം, അവിടെ ഇന്തുപ്പു നിറച്ചു കറൂകനാമ്പു കൊട്ടു രണ്ടു പകുതികളും കൂട്ടി ചുറ്റിക്കെട്ടി കാടിവെള്ളത്തില്‍ പുഴുങ്ങി അരച്ചിടുന്നത്‌ വിഷഹരവും വ്രണശോധകവുമണ്‌.

രണ്ടു തരം ചെടികളുണ്ട്‌. വെള്ള പൂവുണ്ടാകുന്നതില്‍ പൂവിതള്‍ ഒരു നിര മാത്രം, നീല യുടെ പൂവിന്‌ മൂന്നു നിരകളായി ഇതളുകളുണ്ട്‌. അവയുടെ പടം ഇതോടൊപ്പം പോസ്റ്റ്‌ ചെയ്യുന്നു.








Ummathin kaaya


By name this seems to belong to the ummam family-- name " PONNUMMAM" called as "SwarNNaksheeri in samskr^tham; many people have lost lots of money believing that gold can be made from the milk of this plant


Tuesday, November 07, 2006

കൂവ

കുട്ടികള്‍ക്ക്‌ വയറിനസുഖം വന്നാല്‍ കുറുക്കി കൊടുക്കുമായിരുന്ന ഒരു വസ്തു ആണ്‌ കൂവപ്പൊടി അഥവാ കൂവനൂറ്‌.

ഇന്ന്‌ arrowroot powder എന്ന പേരില്‍ വാങ്ങിക്കാന്‍ കിട്ടൂന്ന പൊടിയുടെ പുറമെയുള്ള ലേബലില്‍ വളരെ ചെറിയ അക്ഷരത്തില്‍ വ്യക്തമായി എഴുതിക്കാണാം made from pure tapioca എന്ന്‌. കൂവ എന്നത്‌ കപ്പ അല്ല, അതില്‍ നിന്നുണ്ടാക്കുന്നതും അല്ല. കുട്ടികള്‍ക്കെന്നാല്ല വലിയവര്‍ക്കും വയറിനസുഖമുണ്ടായാല്‍ കുറുക്കി കഴിക്കാന്‍ നല്ലതാണ്‌.

അതിണ്റ്റെ ചെടി ഏകദേശം മഞ്ഞള്‍ പോലെ ഉള്ളതാണ്‌. പക്ഷെ ഇലയില്‍ നീല രേഖകള്‍ കാണാം. മഞ്ഞളിണ്റ്റെ ഇലയില്‍ അതില്ല. കിഴങ്ങു വെളുത്തതാണ്‌ ആകൃതി മഞ്ഞള്‍ പോലെ തന്നെ. രണ്ടിണ്റ്റെയും ചെടിയുടെ പടം കൊടുക്കുന്നു

The manjal plant Note the plain green leaves - no bluish tint

The white stem of koova



The koova plant - note the bluish tint on the leaves
അര്‍ജ്ജുനണ്റ്റെ പേരുകളെല്ലാം പര്യായപദമായുപയോഗിക്കുന്ന ഒരു വൃക്ഷമാണ്‌ നീര്‍മരുത്‌. ഇതിണ്റ്റെ തൊലി വിവിധരൂപത്തില്‍ പ്രയോഗിച്ചാല്‍ ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനത്തിന്‌ താഴെപ്പറയുന്ന ഗുണങ്ങള്‍ ലഭിക്കുന്നു. a-v conduction time കൂടുന്നതു കൊണ്ട്‌ ഹൃദയനിരക്കു കുറയുന്നു, തന്‍മൂലം ventricular filling, myocardial perfusion etc മെച്ചപ്പെടുന്നു, തന്‍മൂലം stroke volume കൂടുന്നു, ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനശേഷി positive inotropism കൂട്ടുന്നു. എന്നാല്‍ ആധുനിക വൈദ്യത്തിലുപയോഗിക്കുന്ന Digitalis ണ്റ്റെ തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ കാണുന്നുമില്ല.

ആയുര്‍വേദത്തില്‍ പാര്‍ത്ഥാദ്യരിഷ്ടം ഈ മരത്തിണ്റ്റെ തോല്‍ പ്രധാനമായുപയോഗിക്കുന്നു. ഈ മരത്തിനോടു സാമ്യമുള്ള മറ്റൊരു മരവും കൂടിയുണ്ട്‌. അതിണ്റ്റെ തോലിന്‌ വ്യത്യാസമുണ്ട്‌. ഇലകളും കായയും സ്വല്‍പം വലിപ്പം കൂടുതലും ആണ്‌. സ്വയം കയറി ചികിത്സ തുടങ്ങാനുള്ള ഒരു ഉപാധിയായി ഈയുപദേശം എടുക്കരുതെന്നപേക്ഷരണ്ടിണ്റ്റേയും പടം പോസ്റ്റ്‌ ചെയ്യുന്നു.

The last (bottom-most) picture is the duplicate variety. See the difference in the bark




Sunday, November 05, 2006

അരളി






അരളി എന്നത്‌ വിഷമുള്ള ചെടിയാണ്‌ അതിന്‌ അഞ്ചു തരങ്ങള്‍ എനിക്കറിയാവുന്നവയുണ്ട്‌. അവയില്‍ മൂന്നിനങ്ങള്‍ക്ക്‌ പൂവ്‌ കോളാമ്പി ആകൃതിയിലും, കായ ഒരെപോലെ (സായിപ്പിങ്കാ എന്നു പറയുന്ന - ചട്ടിത്തൊപ്പി വച്ചപോലെ)യുള്ളതുമാണ്‌ . മറ്റു രണ്ടെണ്ണത്തിന്‌ പൂവ്‌ മറ്റൊരു തരമാണ്‌, കായ ഇല്ല. എല്ലാത്തിണ്റ്റെയും പടം കൊടുക്കുന്നു.

ചെങ്ങഴുന്നീര്‍

Chengazhuneer cheTi

chengazhuneer kizhang


Friday, November 03, 2006

നാല്‌പാമരം

നാല്‌പാമരം എന്ന പേരില്‍ അറിയപ്പെടുന്ന നാലു മരുന്നുകളാണ്‌ അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവ. ഇവ നാലും തൊലിയിലും ഇലയിലും മുറിവുണ്ടായാല്‍ പാല്‍ ഒഴുകുന്ന മരങ്ങളാണ്‌. ഇവയുടെ തോല്‍ കൊണ്ടുള്ള കഷായം വ്രണശുദ്ധിക്കുപയോഗിക്കുന്നു. പുറമെ പുരട്ടാനുള്ള ( not all) തൈലങ്ങളും (നാല്‍പാമരാദി) ഇവ പ്രധാനമായി ഉപയോഗിച്ചുണ്ടാക്കുന്നവയാണ്‌.


Aththi maravum aththippazhavum




iththiyute ila---->




Iththi maram--->



Arayaal------>




Peraal--->


Tuesday, October 31, 2006

നന്ത്യാര്‍വട്ടവും ചേച്ചിമാരും


നന്ത്യാര്‍വട്ടം


Multi layered petals, low grade fragrance- katta nanthyaarvattam, not used as medicine

Multi-layered petals, bigger flowers and leaves, good fragrance and hence the name 'Gandharaajan'

Monday, October 30, 2006

പാല എന്ന യക്ഷിക്കഥയിലെ മരമാണ്‌

ഡാലി പറഞ്ഞതു കേട്ട്‌ ഇപ്പോള്‍ രണ്ടു സംശയമായി.

പാല എന്ന യക്ഷിക്കഥയിലെ മരമാണ്‌ ഉദ്ദേശിച്ചത്‌ എന്നു ഞാന്‍ വിചാരിച്ചു. അതിണ്റ്റെ പടം ഞാന്‍ ദേ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു. ആ മരത്തിനാണ്‌ വിവരിച്ചതു പോലെ കുലകുലയായി മദം ഉണര്‍ത്തുന്ന മണം ഉള്ള പൂക്കള്‍ ഉള്ളത്‌, സന്ധ്യ നേരം കഴിഞ്ഞാല്‍ അതു പൂത്തിട്ടൂള്ള ദിക്കിലെല്ലാം അതിണ്റ്റെ മണം പരക്കും.

if you are not visualising the pictures they are here
http://www.geocities.com/indiaheritage/pala.gif
http://www.geocities.com/indiaheritage/pala1.gif




എന്നാല്‍ നന്ത്യാര്‍വട്ടത്തിണ്റ്റെ പൂവിണ്റ്റെ മണം അങ്ങനെ പരക്കുകയില്ല. പക്ഷെ ഡാലി പറഞ്ഞതു പോലെ കണ്ണിലെ അസുഖങ്ങള്‍ക്കുപയോഗിക്കുന്ന നന്ത്യാര്‍വട്ടത്തിണ്റ്റെ തന്നെ പടമാണ്‌ ഞാന്‍ പോസ്റ്റ്‌ ചെയ്തത്‌.

തൃശ്ശൂറ്‍ ഭാഗത്ത്‌ ഉള്ള നന്ത്യാര്‍വട്ടം എങ്ങനെ ഉള്ളതാണെന്നറിയാന്‍ കൌതുകമുണ്ട്‌

Sunday, October 29, 2006

നന്ത്യാര്‍വട്ടം

ദേവരാഗം പാലപ്പൂവെന്നു പറഞ്ഞ പൂവ്‌ നന്ത്യാര്‍വട്ടം എന്ന ചെടിയുടെ പറ്റം എന്റെ ശേഖരത്തിലുള്ളതിനോട്‌ ഏകദേശം പൂര്‍ണ്ണസാദൃശ്യം ഉള്ളതാണ്‌.





അതുപോലെ കമ്മല്‍പൂവ്‌ (വേലിപ്പരുത്തി) പോലെ തെറ്റിദ്ധരിക്കാവുന്ന മറ്റൊരു ചെടി ഉണ്ട്‌, തൊടുപുഴയിലെ പ്രസിദ്ധനായ ചാക്കോ സാറിന്റെ ഔഷധത്തോട്ടത്തില്‍ നിന്നു ഞാന്‍ പണ്ടു എടുത്ത പടങ്ങളില്‍ പറയുന്ന-'കടലാവണക്ക്‌' ( ഞങ്ങളുടെ നാട്ടില്‍ കടലാവണക്ക്‌ ഇതല്ല കേട്ടോ)



മരുന്നു ചെടികളുടെ പടങ്ങളുടെ ഒരു ചെറിയ ശേഖരം -- വളരെ അധികമൊന്നുമില്ല) എനിക്കുണ്ട്‌. താല്‍പര്യമുള്ളവര്‍ക്ക്‌ വേണമെങ്കില്‍ കാണാന്‍ തരപ്പെടുത്താം.

Wednesday, October 18, 2006

ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.

ഇടിവാളിണ്റ്റെ കഥ മനസ്സിനെ കുറെ പിന്നിലേക്കു കൊണ്ടുപോയി. അതുകൊണ്ട്‌ പഠിച്ചിരുന്ന കാലത്തെ ഒരു സംഭവം ഓര്‍മ്മയില്‍ വരുന്നു. പ്രേമമല്ല കേട്ടോ. പക്ഷെ ഒരു സാധു ലാബ്‌ അറ്റെന്‍ഡണ്റ്റ്നെ പറ്റി ഇപ്പോഴെങ്കിലും പറയാതിരിക്കുന്നത്‌ ദൈവത്തിനു നിരക്കുകയില്ല എന്നു തോന്നുന്നതുകൊണ്ട്‌ അതിവിടെ കുറിക്കട്ടെ.

ഫാര്‍മക്കോളജി പ്രാക്റ്റിക്കല്‍ പരീക്ഷയുടെ ദിവസം. എല്ലാവരും ലാബില്‍ ഹാജരായി. ഉണ്ടാക്കേണ്ട വസ്തുവിണ്റ്റെ വിവരമടങ്ങുന്ന കടലാസ്‌ കിട്ടി. ആഹാ സന്തോഷം. നന്നായറിയാം. ചെയ്യേണ്ട ക്രമമെല്ലാം എഴുതി സബ്മിറ്റ്‌ ചെയ്തു. റിയേജണ്റ്റ്‌ പൊതികള്‍ കയ്യിലെത്തി. നന്നായറിയാവുന്നതുകൊണ്ട്‌ പെട്ടെന്നു ചെയ്തു തീര്‍ക്കാമെന്നുള്ള സന്തോഷത്താല്‍ വേഗം വേഗം പണി തുടങ്ങി. മിക്സ്‌ ചെയ്തു കഴിഞ്ഞപ്പോള്‍ ഏകദേശം നല്ല ഡൈല്യൂട്ടായ ഓറഞ്ചു നീരിണ്റ്റെ നിറം വേണ്ട സാധനം ദേ വെളുത്തു ചുണ്ണാമ്പു കലക്കിയപോലെ.

ഞാന്‍ വിഷമിച്ചു പോയി. ഇതെന്താണു പറ്റിയത്‌? നേറെ മുമ്പില്‍ റാക്കിലേക്കു നോക്കി. ഉപയോഗിച്ച കെമിക്കത്സ്‌ ഒക്കെ ശരിയല്ലേ?--ദൈവമേ സോഡിയം ബൈകാര്‍ബണേറ്റുപയോഗിക്കേണ്ടയിടത്തിരിക്കുന്ന കുപ്പി കാത്സിയം കര്‍ബണേറ്റിണ്റ്റെത്‌. ഇനി എന്താ രക്ഷ . പരീക്ഷ ഒന്നു കൂടി എഴുതേണ്ടി വരുമല്ലൊ, എന്നു വിഷമിച്ചു നിന്നപ്പോള്‍ കേള്‍ക്കാം, അടുത്ത ടേബിളിലെ റാക്കില്‍ കെമിക്കത്സില്ല അതുകൊണ്ട്‌ എണ്റ്റെ റാക്കില്‍ നിന്നും കൊടുക്കാന്‍. ഞാന്‍ ചിലപ്ളാനുകളൊക്കെ കണക്കു കൂട്ടി. എണ്റ്റെ റാക്കില്‍ നിന്നും ശരിയായ കെമിക്കത്സെല്ലാം കൊടുത്തു. അറ്റെന്‍ഡര്‍ അതെല്ലാം എടുത്ത്‌ അവിടെ എത്തിക്കുകയും ചെയ്തു.

വീണ്ടും ഞാന്‍ അതു പലപ്രാവശ്യം ഇളക്കിയും കുലുക്കിയും ഒക്കെ നിറം ശരിയാക്കാന്‍ ശ്രമിച്ചു കോണ്ടിരുന്നു. എവിടെ ശരിയാവാന്‍ തനി ചുണ്ണാമ്പല്ലെ അകത്തു കിടക്കുന്നത്‌. കുപ്പിയുടെ ലേബല്‍ നോക്കാതെ ഉപയോഗിച്ചതിന്‌ എന്നെ തന്നെ പഴിച്ചു കൊണ്ട്‌ ഞാന്‍ എക്സാമിനര്‍ വരുന്നതും പ്രതീക്ഷിച്ചു നില്‍പാണ്‌. അപ്പോഴാണു കണ്ടത്‌ എനിക്കു കിട്ടിയ മോര്‍ട്ടാറിണ്റ്റെ അടിയില്‍ നീളത്തില്‍ ഒരു പൊട്ടലുണ്ട്‌ ഒരു വെഡ്ജു പോലെ വിടവും- ഞാന്‍ തീരുമാനിച്ചു രക്ഷപെടണമെങ്കില്‍ ഈ ഒരു വഴിയേ ഉള്ളു ഒരു കള്ളം പറയുക.

അങ്ങനെ പരീക്ഷകരെത്തി.

"ഇതെന്താഡോ താന്‍ ചുണ്ണാമ്പു കലക്കി വച്ചിരിക്കുന്നത്‌?"

ഞാന്‍ മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും നോക്കി, അല്ലാതെന്തു ചെയ്യാന്‍. അടുത്ത ചോദ്യം "------‌ മിക്സ്ചര്‍ ഇങ്ങനെയാണോ ഇരിക്കുന്നത്‌?"
ഞാന്‍ "അല്ല"
പരീക്ഷകന്‍ " തണ്റ്റെ procedure എവിടെ കാണട്ടെ"
അതു കാണിച്ചു.
പരീക്ഷകന്‍ " ഉപയോഗിച്ച കെമിക്കത്സെല്ലാം എടുക്കൂ"

അതു അടുത്ത ടേബിളില്‍ കൊടുത്ത കാര്യം അറ്റെന്‍ഡര്‍ സാക്ഷ്യപ്പെടുത്തി. "അയാളുടെ പ്രിപ്പറേഷന്‍ കാണട്ടെ"

ആഹാ അതിനെന്തു കുഴപ്പം എല്ലാം ശരിയല്ലേ അവിടെ.

പരീക്ഷകന്‍ പിന്നെയും എണ്റ്റെ നേരെ തിരിഞ്ഞു. "പിന്നെ തണ്റ്റെ പ്രിപ്പറേഷനെങ്ങിനേ പിഴച്ചു. "
അപ്പോള്‍ നമ്മുടെ പ്രൊഫസറുടെ വക ഒരു നല്ല കമണ്റ്റും-" പഠിപ്പിക്കുന്ന നേരത്ത്‌ വല്ലയിടത്തും വായില്‍ നോക്കിയിരിക്കും എന്നിട്ടു വന്നു വല്ല ചുണ്ണാമ്പും ഒക്കെ കലക്കി--"

ഇത്രയുമായപ്പോഴേക്കും എനിക്കു മനസ്സിലായി ഇനി രക്ഷയില്ല എന്തെങ്കിലും ഉടനെ ചെയ്തില്ലെങ്കില്‍ പോക്ക്‌. സകല ദൈവങ്ങളേയും മനസ്സില്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്‌ നാജ്‌ ആദ്യം മനസ്സിലുദ്ദേശിച്ചകാര്യം അങ്ങു വിളമ്പി-

" Sir എനിക്കു കിട്ടിയ ഈ മോര്‍ട്ടാറിണ്റ്റെ അടിയില്‍ ഒരു പൊട്ടലുണ്ട്‌. ഇനി ഒരു പക്ഷെ അതില്‍ മുമ്പുണ്ടായിരുന്ന എന്തെങ്കിലും കെമിക്കത്സുണ്ടായിരുന്നായിരിക്കും, അതുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിച്ചത്‌ "

പ്രൊഫസ്സര്‍ അറ്റെന്‍ഡറെ ഒരു നോട്ടം-
അറ്റെന്‍ഡര്‍ വിറച്ചു വിയര്‍ത്തു കൊണ്ട്‌ പെട്ടെന്നു പറഞ്ഞു -- " സാര്‍ ഞാനതെല്ലാം നല്ല പോലെ കഴുകിയതാണ്‌"

ഇതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ ഒരു നാലു ഡോസ്‌ ഫയറിംഗ്‌ കൊടുത്തിട്ട്‌ പ്രൊഫസ്സര്‍ പറഞ്ഞു " give him a fresh set of reagents എന്നിട്ട്‌ എന്നോടും "ശരി ഒന്നു കൂടി വേഗം പ്രിപയര്‍ ചെയ്യ്‌".

രണ്ടാമത്തേത്‌ ശരിയായി എന്നു പ്രത്യേകം പറയേണ്ടല്ലൊ. ആ അറ്റെന്‍ഡര്‍ ഞാന്‍ മൂലം കേള്‍ക്കേണ്ടി വന്ന ചീത്തകള്‍ക്കുള്ള ഒരു ക്ഷമാപണമായി ഇതിവിടെ സമര്‍പ്പിക്കുന്നു.

Monday, September 18, 2006

ഒരു ദേശഭക്തി ഗാന


കുറച്ചുനാള്‍ മുന്‍പെഴുതി ഈണം കൊടുത്ത (മധ്യമാവതി രാഗം) ഒരു ദേശഭക്തി ഗാനമാണ്‌. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക്‌ നല്ല പാട്ടൂകാരേ കൊണ്ട്‌ പാടിച്ചിട്ടുണ്ട്‌. പക്ഷെ വീട്ടില്‍ ഇരുന്ന് അതു സാധിക്കാത്തതു കൊണ്ട്‌ ഞാന്‍ തന്നെ ആണിന്റേയും പെണ്ണിന്റേയും കോറസ്ന്റെയും എല്ലാം ഒരുമിച്ചങ്ങു പാടിയിരിക്കുന്നു. എനിക്കൊരു ചെറിയ യമഹയുണ്ട്‌ അതില്‍ പശ്ചാത്തലസംഗീതവും എല്ലാം കൂടിയാകുമ്പോള്‍ ഏകദേശം ഒരു വധമാണെന്നറിയാം എന്നാലും ആര്‍ക്കെങ്കിലും ഇഷ്ടപ്പെട്ടാല്‍ അവരുടെ പ്രോഗ്രാമിനുപയോഗികാമല്ലൊ എന്നു കരുതി കയട്ടുമതി ചെയ്യുന്നു. കേട്ട്‌ അഭിപ്രായം അറിയിക്കുമല്ലൊ


യാഹു ജിയൊ സിറ്റീസിന്റെ സേവനം നിര്‍ത്തിയതു കാരണം ഈ പാട്ട്‌ ദാഒരു ദേശഭക്തി ഗാന ഇവിടെ കേള്‍ക്കാം
Since yahoo has decided to stop the services of geociies this song iSavailable at
http://sweeetsongs.blogspot.com/2009/10/blog-post.html

ഒരു ദേശഭക്തി ഗാനമാണ്‌

Friday, September 15, 2006

കഥയില്ലാത്ത കാലം

പഠിച്ചുകൊണ്ടിരുന്ന കാലത്തെ ചെറിയ ചെറിയ അമളികള്‍ പിന്നീടോര്‍ക്കുമ്പോള്‍ ഒരു രസം തന്നെയാണേ

അനാട്ടമി ഡിസക്ഷന്‍ റ്റേബിളില്‍ ഞങ്ങല്‍ എട്ടു പേരായിരുന്നു ഒരു ബാച്ച്‌. അതില്‍ ഒരാള്‍ ബംഗാളി. ഒരു ദിവസം അയാല്‍ വരുവാന്‍ ഇത്തിരി താമസിച്ചു. അയാള്‍ ഹാളിന്റെ വാതില്‍ക്കലെത്തിയപ്പോള്‍ അടുത്തിരുന്ന സുഹൃത്ത്‌ എന്നോടു ചോദിച്ചു " നിനക്ക്‌ സാഹയെ ബംഗാളിയില്‍ വിഷ്‌ ചെയ്യണോ ?"

എനിക്കു നല്ല ഉഷാര്‍ "പക്ഷെ എനിക്കു ബംഗാളി അറിയില്ലല്ലൊ"

അതൊക്കെ ഞാന്‍ പറഞ്ഞു തരാം . സുഹൃത്ത്‌ എന്റെ ചെവിയില്‍ ബംഗാളി മന്ത്രിച്ചു തന്നു. ഞ്‌ആനതു കാണാതെ പഠിച്ചു.

ഇത്രയുമായപ്പോഴേക്കും തന്റെ പതിവു പുഞ്ചിരിയോടുകൂടി സാഹ തന്റെ സീറ്റിലെത്തി

ഞാന്‍ സന്തോഷത്തോടു കൂടി പറഞ്ഞു " hello Saaha. ************** (സ്റ്റാര്‍ ഇട്ട ഭാഗം ബംഗാളിയായിരുന്നു- സുഹൃത്‌ പറഞ്ഞു തന്നത്‌.

സാഹ ഒരു നോട്ടം നോക്കിയിട്ട്‌ WWHHAATT !!!


എനിക്കെന്തൊ ഒരു സംശയം എന്താ വിഷ്‌ ചെയ്തിട്ട്‌ തിരികെ വിഷ്‌ ചെയ്യാതെ ഇങ്ങനെ . ഞാന്‍ സുഹൃത്തിനോടു ചോദിച്ചു.
"ഇതെന്താഡോ ഇവന്‍ തിരിച്ചു വിഷ്‌ ചെയ്യാതെ ഇങ്ങനെ നോക്കുന്നെ"

സുഹൃത്ത്‌ പറഞ്ഞു " അതെങ്ങനെ, നിനക്ക്‌ ബംഗാളി അറിയില്ലെന്ന് അവനറിഞ്ഞു കൂടേ അപ്പം പ്രതീക്ഷിക്കാതെ കേട്ടപ്പം മനസ്സിലായിക്കാണത്തില്ല, ഒന്നൂടെ പറ."

ഞാന്‍ ഒന്നുകൂടെ പറഞ്ഞു -

എന്തോ പിറുപിറുക്കുന്ന ആറടിപ്പൊക്കമുള്ള സാഹയുടെ കൈകള്‍ പതുക്കെ എന്റെ കഴുത്തിനു നേരെ നീണ്ടു വരുമ്പോഴേക്കും പ്രോഫസര്‍ എത്തിയതു കൊണ്ട്‌ ഞാനിപ്പോഴും ആര്‍ഓഗ്യവാനായി ഇരിക്കുന്നു.

പിന്നീടല്ലെ മനസ്സിലായത്‌ അതു ബംഗാളിയിലെ ഒരു വല്ല്യ തെറിയായിരുന്നു എന്ന്