Tuesday, July 24, 2012

ഇത്‌ എന്തു മരമാണ്‌?



ഇത്‌ എന്തു മരമാണ്‌ എന്നു പറയുന്നതിനു മുന്‍പ്‌ നിങ്ങള്‍ക്കൊരവസരം തരാം. പറഞ്ഞോളൂ എന്തു മരം ആണ്‌ ?

ഇത്‌ അതിന്റെ കായ









ഇത്‌ അതിനകത്തെ കുരു

ഈ കുരുക്കള്‍ ആട്ടി എണ്ണ എടുക്കാറുണ്ട്‌.

ആയുര്‍വേദത്തില്‍ "ചതുര്‍ജ്ജാതം" എന്നു വിളിക്കുന്ന ഒരു കൂട്ടം മരുന്നുകള്‍ ഉണ്ട്‌
"ഏലം, ഇലവര്‍ങ്ങം, പച്ചില , നാഗപ്പൂവ്‌" എന്ന നാലു കൂട്ടം ചേര്‍ന്നതാണ്‌ അത്‌
അതിലെ നാഗപ്പൂവ്‌ ഈ നാഗമരത്തിന്റെ പൂവാണ്‌

Saturday, July 14, 2012

വിനൈ ല്‍ ക്ലോറൈഡ്

പ്ലാസ്റ്റിക്‌ ഉല്‍പാദനം വളരെ സാധാരണമായ ഒരു ഉദ്യോഗം ആണ്‌. പല ബ്ലോഗുകളും അതുമായി പ്രവര്‍ത്തിക്കുന്നവരുടെതായി കണ്ടു.

പി വി സി പോലെ ഉള്ള സാധനങ്ങള്‍ ഉണ്ടാക്കാന്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്ന "വിനൈ ല്‍ ക്ലോറൈഡ്‌" ജീവികളെ സംബന്ധിച്ചിടത്തൊളം ഒരു അപകടകാരിയാണ്‍ എന്നറിയാമായിരിക്കുമല്ലൊ അല്ലെ

എന്നാലും ഒരു ഓര്‍മ്മപ്പെടുത്തല്‍ Read More

Friday, July 13, 2012

ഇതു സത്യമോ?

http://malayalam.oneindia.in/news/2012/07/13/kerala-mourners-left-stunned-when-dead-men-wakes-up-102988.html

ഇതു സത്യമോ?



ആണെങ്കില്‍
മരിച്ചെന്നു പറഞ്ഞ ഡോക്റ്റര്‍മാര്‍ ?

Wednesday, June 27, 2012

നിയമം കയ്യില്‍ എടൂക്കരുത്‌

വളരെ നാളുകളായി ചോദിക്കണം എന്നു വിചാരിക്കുന്ന ഒരു കാര്യം ആണ്‌

ഈ "മനുഷ്യാവകാശകമ്മീഷന്‍" എന്തു സാധനം ആണ്‌?

ഏതുതരം സാധനങ്ങള്‍ ആണ്‌ അതിലെ ഈ "മനുഷ്യന്‍"

മിനിയാന്ന് കൊല്ലത്തു കുത്തിക്കൊലചെയ്യപെട്ട ആ പോലീസുകാരന്‍ "മനുഷ്യന്‍" ആണൊ?

ബലാല്‍സംഗം ചെയ്യപ്പെട്ടു കൊലചെയ്യപ്പെട്ട ആ പാലക്കാട്ട്‌ കാരി "മനുഷ്യ" ആണോ?

പീഡനക്കേസുകളില്‍ ഇരയാകുന്നര്‍ "മനുഷ്യര്‍" ആണോ?

ഏതെങ്കിലും പ്രമാദമായ കേസുകളിലെ എല്ലാം പ്രതികളെ രക്ഷിക്കാനാണെങ്കില്‍ ഈ കമ്മിഷന്‍ ഓടി എത്തുന്നതു കാണാം

തന്നെ കുത്താന്‍ വരുന്ന ഒരാളെ ഇര എന്തെങ്കിലും ചെയ്താല്‍ , തന്റെ വീട്ടില്‍ കവര്‍ച്ച ചെയ്യാനെത്തുന്ന ഒരു കള്ളനെ ഉടമസ്ഥന്‍ എന്തെങ്കിലും ചെയ്താല്‍ ഒക്കെ പറഞ്ഞു കേള്‍ക്കാം

"നിയമം കയ്യില്‍ എടൂക്കരുത്‌" നിങ്ങള്‍ പോലീസില്‍ പരാതിപ്പെടണം" എന്ന്

അതെ കള്ളന്‍ അതും കൊണ്ടു പൊക്കോട്ടെ. നിങ്ങള്‍ പോലീസില്‍ പറഞ്ഞ്‌, നിങ്ങളുടെ കയ്യില്‍ ബാക്കി വല്ലതും ഉന്റെങ്കില്‍ അതു വിറ്റുപെറുക്കി പോലീസിനും കൊടുത്ത്‌ അതു കേസാക്കുക അതും കഴിഞ്ഞ്‌ ഭാര്യയുടെ കെട്ടുതാലി കൂടി വിറ്റു വക്കീലിനു കൊടുത്ത്‌ കേസു നടത്തുക

അവസാനം നിങ്ങള്‍ കുത്തുപാളയെടുത്തു കഴിയുമ്പോള്‍ വക്കീലും പോലീസും എല്ലാം നിങ്ങളെ വിട്ടുപൊക്കോളും.

ശരിയാ നമ്മുടെ ഭരണഘടനയും പറയുന്നത്‌ "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്‌" എന്നാണ്‌ അല്ലെ

രക്ഷപെട്ടുവരുന്ന ഈ ആയിരം അപരാധികള്‍ക്കു കൊന്നു തീര്‍ക്കാന്‍ നിരപരാധികള്‍ ബാക്കി വേണമല്ലൊ അല്ലെ. വെറുതെ സര്‍ക്കാരായിട്ടെന്തിനാ അവരെ കൊല്ലുന്നത്‌. പാവം അപരാധികള്‍ പിന്നെ തൊഴിലില്ലാതെ വഴിയാധാരമാകില്ലെ?


നിങ്ങള്‍ക്കെന്തു തോന്നുന്നു?

BOSS

When the body was first made, all the parts wanted to be BOSS. The brain said, “I should be BOSS because I control the whole body’s responses and functions”.
The feet said, “We should be the BOSS as we carry the brain about
and get him to where he wants to go”.
The hand said, “We should be the BOSS because we do all the work and earn all the money”.
And so it went on and on with the heart, the lungs and the eyes until finally the asshole spoke up. All the parts laughed at the idea of the asshole being the BOSS.
So the asshole went on strike, blocked itself up and refused to work. Within a short time the eyes became crossed, the hands clenched, the feet witched, the heart and the lungs began to panic and the brain fevered. Eventually, they all decided that the asshole should be the BOSS, so the motion was passed.
All the other parts did all the work while the BOSS just sat and passed out the shit!
You don’t need brains to be a BOSS-
any asshole will do...
Courtsey a PPT got from a friend

Friday, June 22, 2012

അമളിപുരാണം കൊച്ചിന്‍-ഗോരഖ്‌പുരില്‍

തീവണ്ടിയാത്രയില്‍ പറ്റുന്ന സ്ഥിരം അമളിയാണ്‌ എങ്ങനെ നോക്കി ഉറപ്പിച്ചിട്ടു നിന്നാലും നാം ബുക്ക്‌ ചെയ്ത ബോഗി ഒരു 8 ബോഗികളുടെ ദൂരം അപ്പുറത്തു വരുന്നത്‌

അതൊരു പതിവായതു കൊണ്ട്‌ അതിനി എഴുതുന്നില്ല

പക്ഷെ ഇത്‌ എഴുതാതിരിക്കുവാന്‍ പറ്റില്ല. കാരണം ഇത്‌ എന്റെ വിവരക്കേടു കൊണ്ടു മാത്രം സംഭവിച്ചതാണ്‌ അതു തന്നെ.

അന്ന് കേരള എക്സ്പ്രസ്സില്‍ പോകാതെ കൊച്ചിന്‍ -ഗോരഖ്‌പുര്‍ വണ്ടിയില്‍ തന്നെ പോകാന്‍ തീരുമാനിച്ചതിനു കാരണം ലഗേജ്‌ ധാരാളം ഉണ്ട്‌ എന്നതായിരുന്നു.

പഴയ ടിവി വീട്ടില്‍ ഉള്ളതു കൊണ്ടുപോയാല്‍ മതിയല്ലൊ, എന്തിനാ ജോലിസ്ഥലത്തു പുതിയത്‌ വാങ്ങുന്നത്‌. അത്‌ അന്നത്തെ വെസ്റ്റണ്‍ ടീവി അതിന്റെ പെട്ടിയ്ക്കുപകരം കുറച്ചു കൂടി വലിയ ഒരു പെട്ടി എടുത്തു. കാരണം തുണി എല്ലാം അതിനു ചുറ്റുമായി പാക്ക്‌ ചെയ്യാം.
നാട്ടില്‍ വന്നു പോകുമ്പോഴല്ലെ നാട്ടിലെ ഏത്തപ്പഴവും ചേനയും മറ്റും കൊണ്ടു പോകാന്‍ പറ്റൂ
അതിന്റെ സ്വാദോര്‍ക്കുമ്പോള്‍ പെട്ടിയുടെ കനമൊന്നും ഒരു പ്രശ്നമേ അല്ല

അങ്ങനെ എല്ലാം കൂടി കയറ്റണം എങ്കില്‍ വണ്ടി വിടൂന്നിടത്തു നിന്നും തന്നെ വേണം. അതിനാണ്‌ കൊച്ചിന്‍ ഗോരഖ്പുരില്‍ ബുക്ക്‌ ചെയ്തത്‌.

എനിക്കൊരു നിര്‍ബന്ധം ഉണ്ട്‌- വണ്ടി വിടുന്നതിന്‌ ഒരു ഒന്നര മണിക്കൊര്‍ മുന്‍പെങ്കിലും സ്റ്റേഷനില്‍ എത്തിയിരിക്കണം
അല്ല എന്നാലല്ലെ പിന്നീട്‌ അങ്ങോട്ടും ഇങ്ങോട്ടും ഓടാനുള്ള എനര്‍ജി കിട്ടൂ അല്ലെ ഹ ഹ ഹ

അങ്ങനെ സാധങ്ങളും എല്ലാം ആയി ഞങ്ങള്‍ വളരെ നേരത്തെ ഹാര്‍ബറില്‍ എത്തി. വണ്ടി അവിടെ പിടിച്ചിട്ടിട്ടുണ്ട്‌

ടികറ്റ്‌ നോക്കി ഉറപ്പിച്ചു എസ്‌ വണ്‍. സീറ്റ്‌ 33 34,35,36

ഉറപ്പല്ലെ ഉറപ്പ്‌

സാധനങ്ങള്‍ എല്ലാം ഭദ്രമായി അടുക്കി. കൂട്ടിനു വന്നവരുമായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുകയാണ്‌ ഇനിയും സമയം കിടക്കുകയല്ലെ.

വണ്ടി വിടാറായപ്പോള്‍ ഒരു ദമ്പതികള്‍ അവിടെ എത്തി.

ആ ബോഗിയില്‍ ആകെ അപ്പോള്‍ ഞങ്ങള്‍ മാത്രമെ ഉള്ളൂ.

ഇവര്‍ വന്നു നോക്കിയിട്ട്‌ എന്റടുത്തെത്തി. "ഇതു ഞങ്ങളുടെ സീറ്റാണ്‌"

അതിനടിയില്‍ മുഴുവനും ഞങ്ങള്‍ സാധനം നിറച്ചിരിക്കുകയല്ലെ

ഞാന്‍ പറഞ്ഞു "അല്ല ഇത്‌ എന്റെ സീറ്റാണ്‌"

അയാള്‍ ചോദിച്ചു "ടികറ്റ്‌ കാണിച്ചേ നോക്കട്ടെ"

ഞാന്‍ ടികറ്റ്‌ കാണിച്ചു
അയാള്‍ നോക്കിയിട്ട്‌ അതിന്റെ ഒരു ഭാഗത്ത്‌ തൊട്ടു കാണിച്ചിട്ട്‌ എന്നോടു പറഞ്ഞു "സുഹൃത്തെ ഇത്‌ എസ്‌ 8 ഇല്‍ 33,34,35,36 ന്റെ ടികറ്റ്‌ ആണ്‌. ഈ ബോഗി എസ്‌ 1 ആണ്‌. ദാ ഇതു ഞങ്ങളുടെ ടികറ്റ്‌"

അമളിവീരന്‍ ആയിരുന്നു എങ്കിലും ഞാന്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല സ്ലീപ്പര്‍ ന്റെ സൂചകമായ Sl കണ്ടിട്ടാണ്‌ ഞാന്‍ എസ്‌ 1 എന്നു വായിച്ചത്‌
പോരെ

വണ്ടി വിടാറായി. എസ്‌ 8 അങ്ങു മുന്‍പില്‍. വേഗം തന്നെ കൂടെ വന്ന ജ്യേഷ്ഠന്റെ മകനോടു പറഞ്ഞു. "കൂലിയെ വിളി. ഈ ടീ വി അവന്റെ തയില്‍ വച്ചു കൊട്‌ വെളിയില്‍ കൂടി അവിടെ എത്തിക്ക്‌
ബാക്കി ഞങ്ങള്‍ പതിയെ ഓരോന്നായി അകത്തു കൂടി കൊണ്ടു പോകാം."

മക്കള്‍ തീരെ ചെറിയവരാണ്‌. അവരെ അപ്പോള്‍ വന്ന ദമ്പതികളെ ഏല്‍പ്പിച്ചു.

കൂലി എത്തി ടി വി പെട്ടി അയാളുടെ തലയില്‍ വച്ചു കൊടൂത്തു അയാള്‍ അതുമായി പതിയെ മുന്നോട്ടു നടപ്പായി.

ദാ ചൂളം മുഴങ്ങി. വണ്ടി പതുക്കെ മുന്നോട്ടുരുണ്ടു തുടങ്ങി.

ജ്യേഷ്ഠന്റെ മകന്‍ ചാടി വണ്ടിയില്‍ കയറി

അവന്‍ പറഞ്ഞു "ചിറ്റപ്പാ ആ ചെയിന്‍ പിടിച്ചു വലി"

എവിടെ ഇതു വല്ലതും ഞാന്‍ ചെയ്തിട്ടുള്ള കാര്യമാണൊ. ഞാന്‍ സ്നേഹത്തോടെ അതില്‍ വലിച്ചുനോക്കി. ഒന്നും സംഭവിക്കുന്നില്ല. അവന്‍ എന്റടുത്തെത്തി. എന്റെ കയ്യുപിടിച്ച്‌ അതില്‍ ബലമായി വലിപ്പിച്ചിട്ടു പറഞ്ഞു "അതില്‍ തൂങ്ങിക്കിടന്നൊ."

ഏതായാലും ഈ ബഹളങ്ങള്‍ക്കിടയില്‍ വണ്ടി കുറെ ദൂറം പോയിട്ട്‌ നിന്നു. ഗാര്‍ഡും മറ്റും കാര്യം അന്വേഷിച്ച്‌ എത്തി.

അപ്പോഴേക്കും ടിവിയും കൊണ്ടു വരുന്ന കൂലിയെയും മറികടന്ന് വണ്ടി മുന്നോട്ടു പോയിരുന്നു. അതിനാല്‍ അയാള്‍ അത്‌ വണ്ടിയുടെ ഏറ്റവും പിന്നിലത്തെ ബോഗിയില്‍ വച്ചു

ഇപ്പോള്‍ സ്ഥിതി ടീവി ഏറ്റവും പിന്നില്‍
ഞങ്ങളുടെ മുക്കാല്‍ ഭാഗം സാധനങ്ങളും നടൂക്ക്‌

ഞങ്ങളുടെ ബോഗി അതിന്‍ 8 ബോഗി മുന്നില്‍. പോരെ പൂരം

ജ്യേഷ്ഠന്റെ മകന്‍ പറഞ്ഞു "ചിറ്റപ്പാ ഞാന്‍. ഞാന്‍ ബൈകില്‍ സൗത്തില്‍ എത്തിയേക്കാം അവിടെ കൂലിയെ ഏര്‍പ്പാടാക്കി വയ്ക്കാം. ബാക്കി പറ്റുന്നിടത്തോളം സാധനങ്ങള്‍ അകത്തു കൂടി നിങ്ങള്‍ മാറ്റിക്കോ"

അവന്‍ എത്ര സ്പീഡിലാണ്‌ അന്നു പോയതെന്നറിയില്ല . ഞങ്ങളുടെ വണ്ടി സൗത്തില്‍ എത്തുമ്പോള്‍ അവന്‍ പ്ലാറ്റ്‌ഫോമില്‍ ഉണ്ട്‌

അവിടെ വച്ച്‌ ഞങ്ങളും സാധനങ്ങളും എല്ലാം ഞങ്ങള്‍ക്കു പറഞ്ഞ സ്ഥലത്തെത്തി.

Thursday, June 21, 2012

ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ


ഇതു നമ്മുടെ പാറ്റ്‌ന - ആരുടെ നമ്മുടെ

ആളുകള്‍ എത്ര സന്തോഷമായി ശ്രമിക്കുന്നു ന്നു കണ്ടൊ?

ആ High Tension Cable ന്റര്‍ മോളിലാ ഫ്ലക്സ്‌ ബോര്‍ഡ്‌. അത്‌ ഉമുള കൊണ്ട്‌ ഇനി പൊക്കി അതിരുന്നിടത്ത്‌ വയ്ക്കണം.
അവിടെ പിന്നെ KSEB ഒന്നും ഇല്ലല്ലൊ
ഒക്കെ നമ്മള്‍ തന്നെ ചെയ്യണ്ടെ

എന്റെ ദൈവമേ അങ്ങു ഉണ്ടെന്നു പറയുന്നത്‌ ശരിയാ

അല്ലെങ്കില്‍ ഇത്രയും പേര്‍ ജീവനോടിരിക്കുമൊ?

Saturday, June 16, 2012

യാത്രക്കാര്‍ സൂക്ഷിക്കുക

ഇതു പണ്ട്‌

ഈ ഇന്റര്‍നെറ്റ്‌ ബുക്കിംഗ്‌ ഒന്നും ഇല്ലാതിരുന്ന ആ കാലം

ട്രെയിന്‍ യാത്രയ്ക്കു വേണ്ടി ബുക്ക്‌ തപ്പി സമയം നോക്കി എടുത്ത്‌ കടലാസും കൊണ്ട്‌ സ്റ്റേഷനില്‍ പോയി ക്യൂ നിന്ന് ടികറ്റ്‌ എടുത്തിരുന്ന കാലം

അങ്ങനൊരു ദിവസം എനിക്കൊരു കാള്‍ കിട്ടി

ജെ പി സിമന്റില്‍

റീവ എന്ന സ്ഥലം

നല്ല സ്ഥലം

നമ്മുടെ ഒഞ്ചിയം പോലെ

അവിടത്തെ പേര്ഴ്സണല്‍ മാനേജരെ അതിന്റെ മുന്നിലത്തെ ആഴ്ച ആരോ വെട്ടി കൊന്നതേ ഉള്ളു.

ഏതായാലും പൊയ്ക്കളയാം കണ്ടിട്ടില്ലാത്ത സ്ഥലമല്ലെ.

ഒരു കൂട്ടുകാരന്‍ ഉണ്ട്‌ പുള്ളി പറഞ്ഞു ഏതായാലും ഞാന്‍ കൂടി വരാം. എനിക്കു പറ്റിയ പോസ്റ്റ്‌ വല്ലതും ഉണ്ടെങ്കില്‍ അതും നോക്കാമല്ലൊ.
എനിക്കു സന്തോഷമായി

ഒരു കൂട്ടായല്ലൊ.

പെട്ടെന്നു തന്നെ സ്റ്റേഷനില്‍ പോയി

രണ്ടു പേര്‍ക്കും ടികറ്റ്‌ ബുക്ക്‌ ചെയ്തു.

കടലാസില്‍ കൃത്യം ആയി എഴുതി കൊടുത്തു

പോകേണ്ടത്‌ 25 ആം തീയതി രാത്രി 8 മണിക്കുള്ള വണ്ടി. 26ആം തീയതി ഇന്റര്‍വ്യൂ. 26ആം തീയതി രാത്രി 12.30ന്‌ ഉള്ള വണ്ടിയില്‍ മടക്കം

രണ്ടു പേര്‍ക്കുള്ള ടികറ്റും കിട്ടി.

25 ആം തീയതി രാത്രി 8 മണിക്കു പുറപ്പെട്ടു. കാലത്ത്‌ സ്ഥലത്തെത്തി. വിളിക്കാന്‍ വണ്ടി വന്നിരുന്നു. അതില്‍ കയറി ഗസ്റ്റ്‌ ഹൗസില്‍ എത്തി

കുളിയും തേവാരവും എല്ലാം കഴിഞ്ഞ്‌ കാര്യത്തിലേക്കു കടന്നു.

കൂട്ടത്തില്‍ വന്ന സുഹൃത്തിനും അവിടെ ഒരു പരിചയക്കാരനെ കിട്ടി അവര്‍ സംസാരിച്ചിരുന്നു.

എന്റെ പരിപാടിയെല്ലാം വൈകുന്നേരം 6 മണിയായപ്പോഴേക്കും കഴിഞ്ഞു. ഓഫര്‍ ലെറ്റര്‍ വാങ്ങി.

രണ്ടു പേരും സന്തോഷമായി അവിടമെല്ലാം ഒന്നു കറങ്ങി ആഹാരം ഒക്കെ ലഴിച്കു കഴിഞ്ഞൗ തീരുമാനിച്ചു. അധികം താമസികകതെ സ്റ്റേഷനില്‍ പോയി ഇരിക്കാം പുറം സ്ഥലമൊന്നും രാത്രിയില്‍ അത്ര ആരോഗ്യകരമല്ല.

തിരികെ സ്റ്റേഷനില്‍ എത്തി.

സൊറയടിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ വണ്ടി എപ്പൊഴാണ്‌ ബെര്‍ത്‌ ഏതാണ്‌ എന്നൊക്കെ ഒന്നു കൂടി നോക്കിക്കളയാം എന്നു തോന്നിയത്‌.

ഊഹിച്ചു കാണുമല്ലൊ അല്ലെ?
26 ആം തീയതി രാത്രി 12.30 നുള്ള വണ്ടിയാണ്‌

ഞങ്ങള്‍ സ്റ്റേഷനില്‍ ഇരിക്കുന്നത്‌ 26 ആം തീയതി രാത്രി തന്നെ.

പക്ഷെ ഞങ്ങള്‍ക്കു പോകാനുള്ള വണ്ടി അന്നു വെളുപ്പിനു 0.30 നു പോയിക്കഴിഞ്ഞിരുന്നു.

ഞാന്‍ സുഹൃത്തിനോടു പറഞ്ഞു . "എടൊ പറ്റിപ്പോയല്ലൊ"

സുഹൃത്തിനു ഒരു കുലുക്കവും ഇല്ല

അദ്ദേഹം വടക്കെ ഇന്ത്യയല്ല എല്ല ഇന്ത്യയിലും പയറ്റി തെളിഞ്ഞ ആളാന്‌

അദ്ദേഹം പറഞ്ഞു " സാറൊന്നു മിണ്ടാതിരി. നമ്മള്‍ ഇങ്ങോട്ടു വന്ന ടികറ്റ്‌ കയ്യില്‍ ഉണ്ടല്ലൊ. അതു കാണിച്ചു റ്റി റ്റി യോടു വിവരം പറഞ്ഞാല്‍ മതി . അയാള്‍ക്കു പോകറ്റില്‍ അല്‍പം രൂപയും ഇട്ടുകൊടുത്താല്‍ കാര്യം ശുഭം. പക്ഷെ അതിന്റെ ഒന്നും ആവശ്യം വരില്ല. സാര്‍ മിണ്ടാതിരുന്നാല്‍ മതി. കട്‌നിയില്‍ എത്തുന്നതു വരെ റ്റി റ്റി ഒന്നും ഇങ്ങോട്ടൊന്നും നോക്കുകയില്ല. അവിടെ അര മണിക്കൂര്‍ സമയം ഉണ്ട്‌ . അവിടെ ഇറങ്ങി ഒരു ലോകല്‍ ടികറ്റ്‌ എടൂത്താല്‍ കാര്യം ശുഭം"

ഞാന്‍ പറഞ്ഞു " എന്റെ പൊന്നു ചങ്ങാതീ റ്റി റ്റി യെ കാണുന്നതു മുതല്‍ ആ സിനിമയില്‍ ജയറാം പറഞ്ഞതു പോലെ
ഡയലോഗ്‌ ഓര്‍മ്മയില്ലെ സൗന്ദര്യയും ജയറാമും കൂടി മദ്രാസ്‌ യാത്ര നറ്റത്തിയത്‌. മാമുക്കോയ കൊടുത്ത ടീകറ്റും കൊണ്ട്‌

എന്റെ മുട്ടു വിറയ്ക്കും. അയാള്‍ ചോദിക്കുന്നതിനു മുന്‍പു തന്നെ ഞാന്‍ പറഞ്ഞും പോകും"

എന്നാല്‍ പിന്നെ സാറിന്റെ ഇഷ്ടം, പോലെ. നമുക്കൊരു കാര്യം ചെയ്യാം റ്റി റ്റി യെ നേരത്തെ കണ്ട്‌ വിവരം പറയാം. എന്നിട്ട്‌ അയാളുടെ കയ്യില്‍ നിന്ന് ടികറ്റും എടുക്കാം

ഏതായാലും വണ്ടി വന്നു. നേരത്തെ റ്റിറ്റിയെ ചെന്നു കണ്ട്‌ കാര്യങ്ങള്‍ പറഞ്ഞു.

റ്റി റ്റി മാര്‍ ബഹു മിടുക്കന്മാരാ

അയാള്‍ പറഞ്ഞു ഏതായാലും ഒരു കാര്യം ചെയ്യ്‌ . ദാ ആ സീറ്റില്‍ പോയിരുന്നോളൂ. ടികറ്റ്‌ ഞാന്‍ ഏര്‍പ്പാടാക്കാം ഇത്ര രൂപ തന്നാല്‍ മതി. കട്‌നിയ്ക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തുമ്പോള്‍ എന്നെ വന്നു കാണണം. പിന്നെ ഒരു കാര്യം നിങ്ങളുടെ ടികറ്റ്‌ കട്‌നിയില്‍ ഏല്‍പ്പിച്ച്‌ അതിന്റെ ഒരു ഭാഗം മടക്കി കിട്ടും അതും വാങ്ങിക്കോളൂ"

അതെനിക്കൊരു പുതിയ അറിവായിരുന്നു.

രൂപ വാങ്ങി അയാള്‍ പോയി. ഞങ്ങള്‍ അയാള്‍ പറഞ്ഞ സീറ്റില്‍ ഇരുന്നു.

ദൈവമേ ആ വണ്ടിയില്‍ എ സി പോയിട്ട്‌ നേരെ ചൊവ്വെ ഒരു ബെര്‍ത്‌ പോലുമില്ല.

കാളരാത്രി എന്നൊക്കെ കേട്ടിട്ടുണ്ടൊ അതനുഭവിച്ചു. ഗ്രാമീണര്‍ കുറച്ചു പേര്‍ ഉണ്ട്‌ അതില്‍ യാത്രക്കാരായിട്ട്‌ . എല്ലാവരും തോപ്പം തോപ്പം ബീഡി വലിച്ചു വിടൂന്നു. തണൂപ്പുകാലമായതിനാല്‍ ചൂടുകിട്ടാനായിരിക്കും.

പക്ഷെ എനിക്കു ശ്വാസം മുട്ടി തുടങ്ങി.
പറഞ്ഞാലോ അലോചിച്ചു.
പിന്നെ ഓര്‍ത്തു ഇവിടത്തെ കമ്പനിയിലെ പേഴ്‌സനല്‍ മാനേജരെയാണ്‌ വെട്ടിയത്‌. വേണ്ട

പിന്നെ ആലോചിച്ചു ഏതായാലും പറഞ്ഞു നോക്കാം

പക്ഷെ ആ ഗ്രാമീണര്‍ വളരെ നല്ല മനുഷ്യരായിരുന്നു.
ഞാന്‍ ഒന്നു പറഞ്ഞതേ ഉള്ളു പിന്നെ കട്‌നിയില്‍ എത്തുന്നതു വരെ അവരില്‍ ഒരാളും ബീഡി വലിച്ചില്ല.

"നാട്ടിന്‍പുറം നന്മകളാല്‍ സമൃദ്ധം" എന്നു പറയുന്നത്‌ നേരാണെന്ന് ഉറപ്പിക്കുന്ന് ഒരനുഭവം. നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഒന്നു പറഞ്ഞു നോക്കിയെ.

അങ്ങനെ കട്‌നിക്കു തൊട്ടു മുന്‍പുള്ള സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ പോയി റ്റിറ്റിയെ കണ്ടു. അയാള്‍ 8 രൂപയുടെ ടികറ്റ്‌ തന്നെ രണ്ടുപേര്‍ക്ക്‌ ലോക്കലില്‍ അവിടെ നിന്നും കട്‌നി വരെ ഉള്ള കാശ്‌. ആ റ്റിറ്റി കട്‌നി വരെയേ ഉള്ളു. അവിടെ എത്തുമ്പോള്‍ വല്ല സ്ക്വാഡും വന്നാലത്തേക്ക്‌ ഒരു മുങ്കരുതല്‍. ഞങ്ങള്‍ കൊടുത്ത കാശ്‌ പോകറ്റില്‍

ഏതായാലും സുഹൃത്തിന്‌ ആ സ്ഥലങ്ങള്‍ ഒക്കെ നല്ല പരിചയം ആയിരുന്നതു കൊണ്ട്‌ ഞങ്ങളുടെ പഴയ ടികറ്റ്‌ സ്റ്റേഷനില്‍ കൊടുത്ത്‌ അതിനുള്ള ഒരു ഭാഗം തിരികെയും കിട്ടി.

കട്നി സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്കു പോകേണ്ട സ്ഥലത്തേക്കുള്ള ടികറ്റും എടുത്ത്‌ സുഖമായി തിരികെ എത്തി.

ആ സുഹൃത്ത്‌ അന്നു കൂടെ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ എന്തു ചെയ്തേനെ എന്ന് ഇന്നും ഒരു രൂപവും ഇല്ല.

അതുകൊണ്ട്‌ നിങ്ങള്‍ ടികറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ ഇതു ശ്രദ്ധിക്കണേ 26 ആം തീയതി രാത്രി പന്ത്രണ്ടരയ്ക്കുള്ള വണ്ടി 26 ആം തീയതി വെളുപ്പിനു തന്നെ പോയിരിക്കും

ഇത്‌ 26 അല്ല ഏതു ദിവസമാണെങ്കിലും പറ്റാം സൂക്ഷിക്കുക

Sunday, June 03, 2012

ശബരി ഇതോ അതോ ?

മതംഗമുനിയുടെ ആശ്രമത്തിലെ സഹായി ആയിരുന്ന ഒരു വേടസ്ത്രീ ആയിരുന്നു ശബരി

ഈ മുനിയുടെ ആശ്രമം പമ്പാതീരത്താണെന്നും മുനിയുടെ കാലശേഷം ശബരിയുടെ പേരില്‍ അറിയപ്പെട്ട ശബരിമലയില്‍ ആണെന്നും അല്ലെ നാം അറിയുന്നത്‌?

എനിക്ക്‌ ഇത്രയുമേ അറിയുമായിരുന്നുള്ളു.

എന്നാല്‍ ഇന്നലത്തെ യാത്രയോടെ ആകെ കണ്‍ ഫ്യൂഷന്‍.

യാത്ര അത്ര പ്ലാന്‍ ചെയ്തൊന്നുമായിരുന്നില്ല. ശനി അവധി. ബിലാസ്‌പുര്‍ പൊയ്ക്കളയാം എന്നു തീരുമാനിച്ചു.

സാധാരണ പോകുന്ന വഴി വേണ്ട പുതിയ വഴി നോക്കാം എന്നും തീരുമാനിച്ചു.

അങ്ങനെ ഒന്നുരണ്ടു വഴികളുണ്ടെന്ന് ഡ്രൈവര്‍ ശങ്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട്‌ ശങ്കറിനെ കൂട്ടിനു വിളിച്ചു.

'ബലോദ ബസാര്‍'ഇല്‍ നിന്നും 'ലവന്‍' , 'കസ്ഡോള്‍' വഴി കാട്ടിലേക്കു കടന്നാല്‍ ഗുരു ഘാസിദാസിന്റെ മന്ദിരവും , ശിവ്‌രി നാരായണ്‍ മന്ദിരവും കണ്ട്‌ ബിലാസ്‌പൂരില്‍ പോകാം എന്നു ശങ്കര്‍

നേരിട്ടു പോയാല്‍ ബിലാസ്‌പൂരിന്‍ 56 കിലോമീറ്റര്‍. ഈ കാടു വഴി കുട്ടിയാല്‍ ഏകദേശം 60 കിലോമീറ്ററിന്‍ ശിവ്‌രി നാരായന്‍ അവിടെ നിന്നും വെറും 85 കിലോമിറ്ററില്‍ ബിലാസ്‌പുര്‍.
അങ്ങനെ ആകട്ടെ ഏതായാലും ഈ സ്ഥലം രണ്ടും കണ്ടിട്ടില്ല.

അങ്ങനെ യാത്ര പുറപ്പെട്ടു.

സാധാരണ നാം യാത്ര പോകുമ്പോള്‍ വഴിയില്‍ ചില വാഹനങ്ങള്‍ നമ്മുടെ പിന്നിലുണ്ടാകും , ചിലവ മുന്നിലുണ്ടാകും ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ടാകും അല്ലെ?

ഇതു കാട്ടു വഴി എത്തി ഒരു 15 മിനിറ്റ്‌ യാത്രചെയ്തിട്ടും മാനും ഇല്ല മനുഷ്യനും ഇല്ല വാഹനവും ഇല്ല

വേനലില്‍ ഇലകളെല്ലാം കരിഞ്ഞ മരങ്ങള്‍ ഇടയ്ക്കിടക്ക്‌ പച്ചിലകളും ഉണ്ടെന്നു മാത്രം
പടത്തില്‍ കാണുമ്പോള്‍ ഉണങ്ങിയ ഇലകളൊന്നും ഇല്ലല്ലൊ. എല്ലാം പച്ച തന്നെ . വെറുതെയാ കേട്ടൊ

എ സി ആവുന്നത്ര പ്രവര്‍ത്തിച്ചിട്ടും ചൂടു അസഹ്യം.

ഭാര്യ പതിയെ മുറുമുറുക്കാന്‍ തുടങ്ങി.

ഇതെന്തു വഴിയാ?

പക്ഷെ അങ്ങനെ പോയി പോയി വഴിക്ക്‌ ഒരു ട്രാക്റ്റര്‍ കണ്ടു ഹൊ എന്തൊരു സന്തോഷമായിരുന്നു.


അതു കഴിഞ്ഞപ്പോള്‍ ഒരു വീട്‌ കണ്ടു ഒരാളെയും കണ്ടു. അയാളുടെ പട്ടി ഞങ്ങളെ കണ്ട്‌ കുരച്ചുകൊണ്ടെത്തി.
ഏതായാലും വഴി തിട്ടപ്പെടുത്താന്‍ അയാള്‍ സഹായിച്ചു.

ഇതാ പറയുന്നത്‌ തവളയ്ക്കുള്ള വെള്ളം പാറയ്ക്കുള്ളിലും ഭഗവാന്‍ സൂക്ഷിച്ചു വച്ചേക്കും എന്ന് അല്ലെ?







സര്‍ക്കാര്‍ നല്ല ഒരു പാലം ഉണ്ടാക്കി റോഡും പണിഞ്ഞിട്ടതാണ്‌ പക്ഷെ ഇവിടത്തെ മഴയുടെ സമയത്തുണ്ടാകുന്ന കുത്തൊഴുക്കില്‍ ദാ കിടക്കുന്നു റോഡും കലുങ്കും ഇപ്പൊ ഇങ്ങനെ. അതുകൊണ്ട്‌ അതിന്റെ വശങ്ങളില്‍ കൂടി ഒരു തരത്തില്‍ മറുപുറം എത്തി.

ഗിരോദ്‌ നു മുന്‍പുള്ള ഒരു ഗ്രാമം ആണ്‌ "സോനാ ദാന്‍" അവിടെ മുന്‍പെന്നൊ സ്വര്‍ണ്ണമഴയുണ്ടായിട്ടുണ്ടത്രെ. മഹാനദിയുടെ തടങ്ങളിലും ഈ കാട്ടിനുള്ളിലും പലരും മണല്‍ അരിച്ച്‌ സ്വര്‍ണ്ണം എടുക്കാറുണ്ടത്രെ

വീര്‍ നാരായണ്‍ സിംഗ്‌ എന്ന ഒരു പഴയകാല രാജാവ്‌ എംഗ്ലീഷുകാരുടെ പിടിയില്‍ പെടാതിരിക്കാന്‍ ഒളിച്ചു താമസിച്ച സ്ഥലം ആണത്രെ ആഗ്രാമം



അതിനോടു യാത്രപറഞ്ഞ്‌ ഗുരു ഘാസിദാസിന്റെ അമ്പലത്തില്‍ എത്തി.
ഗിരോദ്‌ എന്നാണ്‌ ആസ്ഥലത്തിന്റെ പേര്‍.
അദ്ദേഹം തപസു ചെയ്തിരുന്ന ഒരു പാറ ഉണ്ടായിരുന്നു അവിടെ പോയില്ല അതിനു വേറെ വഴി പോകണമായിരുന്നു . അത്‌ തണുപ്പുകാലത്താകട്ടെ എന്നു വച്ചു.





മദ്ധ്യ ഇന്ത്യയിലെ സത്‌നാമികള്‍ എന്ന വര്‍ഗ്ഗക്കാരുടെ ഗുരു ആയി അറിയപ്പെടുന്നു.

ഈ സ്ഥലത്ത്‌ മേള സംഘടിപ്പിക്കാറുണ്ട്‌ വര്‍ഷത്തിലൊരിക്കല്‍

വളരെ ദൂരപ്രദേശങ്ങളില്‍ നിന്നു പോലും ആയിരക്കണക്കിന്‌ ആളുകള്‍ പങ്കെടുക്കുന്ന മേള ആയതിനാല്‍ സര്‍ക്കാര്‍ റോഡുകള്‍ എല്ലാം ഭംഗിയാക്കി.


പങ്കെടുക്കുന്നവര്‍ക്കു താമസിക്കാന്‍ വേണ്ടി ഇതുപോലെ ചില കെട്ടിടങ്ങളും പണീതിട്ടിട്ടുണ്ട്‌.

അക്ഷരാര്‍ത്ഥത്തില്‍ മണ്ണു നുള്ളിയിട്ടാല്‍ താഴെ വീഴാത്തത്ര വലിയ ജനസഞ്ചയം ആണ്‌ മേള സമയത്ത്‌.

ഇപ്പൊ ദാ സഹാറ മരുഭൂമി പോലെ.

ഏതായാലും വന്നതല്ലെ മന്ദിരത്തിനകത്ത്‌ കയറി തേങ്ങ സമര്‍പ്പിച്ചു പോകാം എന്നു കരുതി.

ചെരുപ്പ്‌ വണ്ടിക്കകത്തിട്ട്‌ പുറമെ ഇറങ്ങി

റോഡ്‌ ടാര്‍ ചെയ്തതാണ്‌ ചൂടത്ത്‌ തിളച്ചു കിടക്കുന്ന ടാറില്‍ ചവിട്ടുന്നത്‌ ഒന്നോര്‍ത്തേ

അതുകൊണ്ട്‌ ഓടി ഒരരികില്‍ എത്തി.




അവിടെ കല്ലുകള്‍ പാകിയിരിക്കുന്നു.

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ അവിടെ പന്തവും കൊളുത്തി പട" എന്നു കേട്ടിട്ടില്ലെ?

കാലുകള്‍ നിലത്തു ചവിട്ടാന്‍ പറ്റാത്ത അത്ര ചൂട്‌ .

കടകള്‍ക്കു മുന്നില്‍ ചാക്കു വിരിച്ചിട്ടുണ്ട്‌ അതില്‍ കയറി നോക്കി. എവിടെ അതും പഴുത്തിരിക്കുന്നു.

സര്‍ക്കാരിന്‌ ആളുകള്‍ കൂട്ടം കൂടി നില്‍ക്കാതിരിക്കേണ്ട സ്ഥലം ഇതു പോലെ ഒരുക്കി ഇടാന്‍ സാധിച്ചാല്‍ അത്‌ വന്‍ വിജയം ആയിരിക്കും.

അമ്പലത്തിലേക്കു പോകാനുള്ള വഴിയിലും ഒരു വിരി വിരിച്ചിട്ടുണ്ട്‌ പക്ഷെ അതൊന്നും കാലു പൊള്ളാതിരിക്കാന്‍ പര്യാപ്തമല്ല

കാല്‍ നിലത്തു ചവിട്ടിയാല്‍ ഒരു നിമിഷം പോലും വൈകില്ല അവിടെ നിന്നും പൊക്കും. അങ്ങനെ ഭരതനാട്യം കളിച്ച്‌ ഓട്ടപ്രദക്ഷിണം നടത്തി-
ഒരു പത്തു ജന്മങ്ങളില്‍ ചെയ്ത പാപം എല്ലാം കാലില്‍ കൂടി പോയിക്കാണും

ഒരു വലിയ സ്ഥൂപം പണികഴിച്ചിട്ടുണ്ട്‌
പക്ഷെ അതിന്റെ ഉദ്ഘാടനം കഴിയാത്തതിനാല്‍ അകത്തേക്കു പോകാന്‍ സാധിച്ചില്ല


അതിനകത്ത്‌ കുതബ്‌ മിനാറിനെ പോലെ മുകളില്‍ വരെ എത്താന്‍ പടികള്‍ ഉണ്ടെന്നു പറഞ്ഞു. മുകളില്‍ നിന്നാല്‍ നല്ല കാഴ്ച ആയിരിക്കും

അവിടെ നിന്നും പോകുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഈ കാടുകളില്‍ കൂടി ആയിരിക്കില്ലെ ശ്രീരാമചന്ദ്രനും ലക്ഷ്മണനും മറ്റും അന്നു പോയത്‌?

ഡ്രൈവര്‍ ഓടിക്കുന്ന എ സി കാറില്‍ യാത്ര ചെയ്യുന്ന നമ്മള്‍ക്ക്‌ ഇത്ര കഷ്ടപ്പാട്‌ അപ്പോള്‍ അവര്‍ എങ്ങനെ ആയിരിക്കും പോയിരിക്കുക?

എന്റെ ന്യായമായ സംശയം, കേട്ട്‌ ശങ്കര്‍ പറഞ്ഞു.

"അതെ സര്‍ അവര്‍ ഈ വഴി തന്നെയാണ്‌ പോയത്‌. ഇനി നാം പോകുന്ന ശിവ്‌രി നാരായണ്‍ ഇല്ലെ ? അവിടെ ആയിരുന്നു ആ വേടസ്ത്രീ ശ്രീരാമന്‌ ബൈര്‍ പഴങ്ങള്‍ കടിച്ചു നോക്കിയിട്ടു കഴിക്കാന്‍ കൊടുത്തത്‌"

ഞാന്‍ ഞെട്ടിപ്പോയി

"ഹേയ്‌ അതു ശരിയല്ല. ശബരി ഞങ്ങളുടെ നാട്ടിലാണ്‌. കേട്ടിട്ടില്ലെ ശബരിമല"?

ഇപ്പോള്‍ ശങ്കറും ഞെട്ടി

ഞങ്ങള്‍ രണ്ടു പേരും അല്‍പനേരം ഞെട്ടിയിട്ട്‌ ഒരു തീരുമാനത്തിലെത്തി

ഒരുപാട്‌ തവണ രാമായണം ഉണ്ടായില്ലൊ അതില്‍ ഒരെണ്ണം ഇവിടെയും, ഒരെണ്ണം അവിടെയും ആകട്ടെ.
അങ്ങനെ സന്തോഷമായി ഞങ്ങള്‍ യാത്രതുടര്‍ന്ന് ശിവ്‌രി നാരായണ്‍ എത്തി.



ഛത്തിസ്ഗഢില്‍ ഉള്ള ഒരു നദിയാണ്‌ ശിവ്‌നാഥ്‌ ആ നദി കുറെ ചെന്നിട്ടു മഹാനദിയുമായി ചേരും. രണ്ടു തവണ അതിനെ കുറുകെ കടന്നു. 'മഹാനദി' എന്നു പേരെ ഉള്ളു ഇപ്പൊ - ഇനി മഴ വരുമ്പോഴാണ്‌ പേരു ശരിയാകുന്നത്‌

ശബരിയെ ഇവിടെ ശിവ്‌രി എന്ന പേരില്‍ വിളിക്കുന്നു.

ഇടുങ്ങിയ റോഡാണ്‌ ഇരുവശങ്ങളിലും കച്ചവടസ്ഥാപനങ്ങള്‍.

അമ്പലത്തില്‍ എത്തിയപ്പോഴേക്കും രണ്ടരമണിയായി. അമ്പലം അടച്ചു പോയി.










പിന്നെ ഒരു പഴയ അമ്പലം



അതുകൊണ്ട്‌ പുറമെ നിന്നും തൊഴുതു പോന്നു

മുന്‍പു പറഞ്ഞതുപോലെ പഴുത്ത കല്ലില്‍ കൂടി നടന്ന് മറ്റൊരു പത്തു ജന്മങ്ങളിലെ പാപം കൂടി ഉണക്കി കളഞ്ഞു- കഴുകി എന്നെഴുതാന്‍ പറ്റില്ലല്ലൊ അല്ലെ?

പുറമെ വന്നപ്പോള്‍ അവിടെ കണ്ട ഒരു കച്ചവടക്കാരനില്‍ നിന്നും ഒന്നു രണ്ടു ഫോട്ടൊകള്‍ വാങ്ങി ഞാന്‍ നടന്നു.

അപ്പോള്‍ അയാള്‍ ഡ്രൈവറെ പിന്നിലേക്കു വിളിച്ച്‌ എന്തൊ കയ്യിലൊ ഭദ്രമായി കൊടുക്കുന്നതു കണ്ടു

അത്‌ ഭക്തിയോടു കൂടി ഡ്രൈവര്‍ എന്നെ ഏല്‍പ്പിച്ചു. രണ്ട്‌ ഇലകള്‍




ഞങ്ങള്‍ തിരികെ വണ്ടിയില്‍ എത്താനുള്ള തെരക്കിലായിരുന്നു. നില്‍ക്കാന്‍ വയ്യ കാലു പോള്ളിയിട്ട്‌.

വണ്ടിയില്‍ ഇരുന്നു കഴിഞ്ഞ്‌ ഈ ഇലയെ പറ്റി ചോദിച്ചു.

ശങ്കര്‍ വീണ്ടും വാചാലനായി.

" സര്‍ ആ ഇലകള്‍ നോക്കൂ"

ഞാന്‍ നോക്കി ഒരു പ്രത്യേക തരം ഇല. മുന്‍പു കണ്ടിട്ടില്ല. കുമ്പിള്‍ കുത്തിയതു പോലെ ഉണ്ട്‌.
ആ രണ്ട്‌ ഇലകള്‍ മാത്രമല്ല. ഞാന്‍ തിരികെ ഇറങ്ങി പോയി ആ അമ്പലത്തോടു ചേര്‍ന്നു നില്‍ക്കുന്ന മരം ശ്രദ്ധിച്ചു. അതിലെ എല്ലാ ഇലകളും ഇതുപോലെ തന്നെ.

ശങ്കര്‍ തുടര്‍ന്നു.

ഈ മരത്തിന്റെ ഇലയില്‍ ആയിരുന്നു ശിവ്‌രി ശ്രീരാമചന്ദ്രന്‌ ബൈര്‍ പഴങ്ങള്‍ കൊടുത്തത്‌. പഴം ശേഖരിക്കുവാനുള്ള സൗകര്യത്തിനു വേണ്ടി ശ്രീരാമന്റെ അനുഗ്രഹത്താല്‍ ആ മരത്തിന്റെ ഇലകള്‍ അന്നു മുതല്‍ കുമ്പിള്‍ പോലെ ആയി എന്നാണ്‌ വിശ്വാസം."

ഏതായാലും ഈ വിഷയം അല്‍പം കൂടി അറിവുള്ളവരോട്‌ ചര്‍ച്ച ചെയ്യണം എന്നു തോന്നി

കൂട്ടത്തില്‍ പരിചയമുള്ള ഒരു മിശ്രയോട്‌ അന്വേഷിച്ചു.

അദ്ദേഹത്തിന്റെ അഭിപ്രായം മറ്റൊരു തരത്തില്‍ -

" ശബരി മതംഗമുനിയുടെ ആശ്രമത്തില്‍ പരിചാരിണി ആയിരുന്നു. മതംഗമുനിയ്ക്ക്‌ ദേഹവിയോഗത്തിനുള്ള സമയം അടുത്തപ്പോള്‍ അദ്ദേഹം ശബരിയോടു പറഞ്ഞു.

എനിക്കു പ്രഭുവിനെ കാണാനുള്ള ഭാഗ്യം ഇല്ല
നിനക്ക്‌ അത്‌ ഉണ്ട്‌. പ്രഭു ഇപ്പോള്‍ ചിത്രകൂടം വരെ എത്തിയിട്ടുണ്ട്‌. നീ അതുകൊണ്ട്‌ മഹാനദിക്കരയില്‍ പോകുക അവിടെ അടുത്തുള്ള ആശ്രമത്തില്‍ പരിചാരിണി ആയി വസിക്കുക . ശ്രീരാമന്‍ അവിടെ വരും. അവിടെ വച്ച്‌ നിനക്ക്‌ അദ്ദേഹത്തെ കാണാനുള്ള ഭാഗ്യം കിട്ടും."

അപ്രകാരം ശബരി മഹാനദിക്കരയില്‍ എത്തുകയും ഇപ്പറഞ്ഞ ശിവ്‌രി നാരായണ്‍ ഇല്‍ വച്ച്‌ ശ്രീരാമനെ കാണുകയും ചെയ്തു.
അതായത്‌ കേരളത്തിലെ പമ്പാനദിക്കരയിലുണ്ടായിരുന്ന ശബരി ഇവിടെ മഹാനദിക്കരയില്‍ എത്തിയാണ്‌ ശ്രീരാമനെ കണ്ടത്‌ എന്ന്


ഇവിടെ വച്ച്‌ ശബരി പറഞ്ഞു കൊടുത്തതനുസരിച്ചാണ്‌ ശ്രീരാമന്‍ പമ്പാതടത്തിനടുത്ത്‌ സുഗ്രീവനെകാണാനെത്തുന്നത്‌

"കൃഷ്ണവട്‌" (വടവൃക്ഷത്തിന്റെ - പേരാലിന്റെ വംശത്തില്‍ പെട്ട മരം ആണ്‌ ഇത്‌) എന്നാണത്രെ ഈ മരത്തിനെ വിളിക്കുന്നത്‌ ഇത്‌ ത്രേതായുഗം മുതല്‍ നിലനില്‍ക്കുന്നതാണത്രെ

ഇലകള്‍ ശരിക്കും പേരാലിന്റെ ഇലകളെ പോലെ തന്നെ പക്ഷെ ഈ രൂപഭേദം ഉണ്ടെന്നെ ഉള്ളു

ഇലകളുടെ കഥയും മുകളില്‍ പറഞ്ഞതു തന്നെ.


കയ്യില്‍ ക്യാമറ കരുതാഞ്ഞതില്‍ ഞാന്‍ വളരെ വിഷമിച്ചു. മൊബയില്‍ ഉപയോഗിച്ച്‌ കുറച്ചു പടങ്ങള്‍ മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ.

ഏതായാലും പുതിയ ചില കാര്യങ്ങള്‍ അറിഞ്ഞതല്ലെ എല്ലാ കൂട്ടുകാരോടും പങ്കുവക്കാതെ പറ്റില്ലല്ലൊ അല്ലെ

Thursday, May 31, 2012

പാരെന്റല്‍ സ്പീഡ് കണ്ട്രോള്‍



http://keralamotors.blogspot.in/2012/05/blog-post_7474.html

മറ്റൊരു വാഹനത്തെ ഓവര്‍ടേക്‌ ചെയ്യുവാന്‍ വേണ്ടി താല്‍ക്കാലികമായി വേഗത കൂട്ടുന്ന അവസരത്തില്‍ ആ സംഭവം കാണാതെ വീട്ടില്‍ ഇരുന്നു കൊണ്ടു നിയന്ത്രിച്ചാല്‍ ചിലപ്പോള്‍ എതിരെ വരുന്ന വാഹാനത്തിനടിയില്‍ പെട്ടുപോകാം എന്ന ഒരപകടം കൂടി ഓര്‍ക്കുന്നതു നന്ന്‌

ഈ ബ്ലോഗില്‍ ഇങ്ങനെ ഒരു പോസ്റ്റ്‌ കണ്ടു അവിടെ കമന്റാന്‍ സാധിക്കില്ല. അതുകൊണ്ട്‌ ഇത്‌ ഇവിടെ ഇടുന്നു

Monday, May 28, 2012

അവര്‍ അതും പൊളിച്ചങ്ങു പോയി

അല്ല പിന്നെ ഞങ്ങള്‍ക്കു വഴിനടക്കാന്‍ പറ്റാതെ മതില്‍ കെട്ടി അടയ്ക്കുന്നൊ എന്നാല്‍ കണ്ടിട്ടു തന്നെ കാര്യം

അവര്‍ അതും പൊളിച്ചങ്ങു പോയി
ആദ്യം ഇപ്പണി തുടങ്ങാന്‍ വന്നപ്പൊ ഒന്നു പേടിപ്പിച്ചു നോക്കിയതാ പക്ഷെ ഇവന്മാര്‍ പോയില്ല




പോക്കു കണ്ടാല്‍ തോന്നും 8 മണിയുടെ സൈറന്‍ അടിക്കുന്നതിനു മുന്നെ ജോലിയില്‍ കയറാനാണെന്ന്







Saturday, May 19, 2012

മണ്ണു കൊണ്ട് ഉള്ള കലാവിരുത്

മണ്ണു കൊണ്ട് ഉള്ള കലാവിരുത് . ആ കയ്യിൽ എന്തും വിരിയും. ഈ തലമുറയിലെ കുട്ടികളിൽ പലരും കണ്ടുകാണാൻ വഴിയില്ലാത്തതു കൊണ്ട് ഇതിവിടെ കിടക്കട്ടെ

കൂട്ടത്തിൽ കേൾക്കുന്ന സംഗീതം ആദ്യത്തെ ഈണം ആൽബത്തിൽ ഞാൻ ഈണം പകർന്ന കാലമാം രഥം ഉരുളുന്നു എന്ന ഗാനം - ശ്രീ സുരേഷ് പാടിയതിന്റെ ട്രാക്ക്

Tuesday, May 15, 2012

കൈരളി മാമ്പഴത്തില്‍ ഞങ്ങളുടെ കൊച്ചുമോന്‍
















എന്റെ ഏറ്റവും മൂത്ത ചേട്ടന്റെ മകളുടെ മകൻ - അവന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷമല്ലെ

Sunday, March 25, 2012

ഒരു പൂവിന്റെ ജനനം






ഈ പൂവ് ഏതാണെന്നു പറയാമൊ?




അയല്‍വാസി ഉച്ചയ്ക്ക് ഊണ് കഴിക്കാന്‍ വന്നതേ ഉള്ളു ഇടിച്ചുകയറി ആ പൂവിന്റെ പടം എടുത്തു, പോസ്റ്റി, ഇനി പറ
ഈ പൂവ് കണ്ടാല്‍ പിന്നെ അന്നത്തെ ദിവസം ശിവന്റെ അമ്പലത്തില്‍ പോകേണ്ട കാര്യമില്ലത്രേ.

ഒരു പൂവ് ഏകദേശം ൨൦-൪൦ ദിവസം നില്‍ക്കും. കണ്ണാടി ചെടിയുടെ ഇലകള്‍ക്ക് പുറ ത്തായി കാണുന്നത് പഴയ പുഷ്പം ആണ്‍~
------------------------------

Result

ഒരു ദിവസം കഴിഞ്ഞു. അപ്പോൾ ഇനി ആകാംക്ഷ നീട്ടുന്നില്ല
"നാഗഫണി" എന്ന പേരിൽ അറിയപ്പെടുന്ന ചെടി ആണ് ഇത്.

""Did you know the first anthurium was discovered in Costa Rica as far ago as 1857 by a doctor, Karl Van Scherzer! Later in 1870, another variety of anthurium was discovered by a French botanist – Eduard Andre during an expedition to the Westside of the Andes in Columbia and Equador. One breed, locally called Nagaphani was discovered in Konkan too. Today, anthuriums are available in a wide range of varieties. As many as 900. Yes, they are so fascinating that world over floriculturists and genetic engineers are engaged in breeding more and more varieties of anthuriums using genetic engineering techniques."

From http://www.modyexotica.com/historyanthurium.htm

ആന്തൂറിയ കുടുംബം ആണെങ്കിലും ആണ്ടിൽ ഒരിക്കൽ മാത്രമേ പൂക്കൂ.

നാഗഫണി എന്ന് സെർച് ചെയ്താൽ ശരിക്കും പാമ്പു പത്തി വിടർത്തി നിൽക്കുന്നതു പോലെ ഒരു ചെടിയും ഗൂഗിളിൽ കിട്ടും.
- See original at
http://www.indiamike.com/india-images/pictures/nagphani-plant-stricking-cobra-5

പക്ഷെ അവൻ ഡൂപ്ലികേറ്റ് ആണെന്നു തോന്നുന്നു. വ്യക്തമായ ചിത്രം കാണുന്നില്ല.

കാണാൻ വന്ന എല്ലാവർക്കും നന്ദി

ഏതു പൂവിട്ടാലും ഓടി എത്തുമായിരുന്നു സൂ പണ്ടൊക്കെ ഇപ്പോൾ എവിടെ പോയൊ?