വളരെ നാളുകളായി ചോദിക്കണം എന്നു വിചാരിക്കുന്ന ഒരു കാര്യം ആണ്
ഈ "മനുഷ്യാവകാശകമ്മീഷന്‍" എന്തു സാധനം ആണ്?
ഏതുതരം സാധനങ്ങള്‍ ആണ് അതിലെ ഈ "മനുഷ്യന്‍"
മിനിയാന്ന് കൊല്ലത്തു കുത്തിക്കൊലചെയ്യപെട്ട ആ പോലീസുകാരന്‍ "മനുഷ്യന്‍" ആണൊ?
ബലാല്‍സംഗം ചെയ്യപ്പെട്ടു കൊലചെയ്യപ്പെട്ട ആ പാലക്കാട്ട് കാരി "മനുഷ്യ" ആണോ?
പീഡനക്കേസുകളില്‍ ഇരയാകുന്നര്‍ "മനുഷ്യര്‍" ആണോ?
ഏതെങ്കിലും പ്രമാദമായ കേസുകളിലെ എല്ലാം പ്രതികളെ രക്ഷിക്കാനാണെങ്കില്‍ ഈ കമ്മിഷന്‍ ഓടി എത്തുന്നതു കാണാം
തന്നെ കുത്താന്‍ വരുന്ന ഒരാളെ ഇര എന്തെങ്കിലും ചെയ്താല്‍ , തന്റെ വീട്ടില്‍ കവര്‍ച്ച ചെയ്യാനെത്തുന്ന ഒരു കള്ളനെ ഉടമസ്ഥന്‍ എന്തെങ്കിലും ചെയ്താല്‍ ഒക്കെ പറഞ്ഞു കേള്‍ക്കാം
"നിയമം കയ്യില്‍ എടൂക്കരുത്" നിങ്ങള്‍ പോലീസില്‍ പരാതിപ്പെടണം" എന്ന്
അതെ കള്ളന്‍ അതും കൊണ്ടു പൊക്കോട്ടെ. നിങ്ങള്‍ പോലീസില്‍ പറഞ്ഞ്, നിങ്ങളുടെ കയ്യില്‍ ബാക്കി വല്ലതും ഉന്റെങ്കില്‍ അതു വിറ്റുപെറുക്കി പോലീസിനും കൊടുത്ത് അതു കേസാക്കുക അതും കഴിഞ്ഞ് ഭാര്യയുടെ കെട്ടുതാലി കൂടി വിറ്റു വക്കീലിനു കൊടുത്ത് കേസു നടത്തുക
അവസാനം നിങ്ങള്‍ കുത്തുപാളയെടുത്തു കഴിയുമ്പോള്‍ വക്കീലും പോലീസും എല്ലാം നിങ്ങളെ വിട്ടുപൊക്കോളും.
ശരിയാ നമ്മുടെ ഭരണഘടനയും പറയുന്നത് "ആയിരം അപരാധികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത്" എന്നാണ് അല്ലെ
രക്ഷപെട്ടുവരുന്ന ഈ ആയിരം അപരാധികള്‍ക്കു കൊന്നു തീര്‍ക്കാന്‍ നിരപരാധികള്‍ ബാക്കി വേണമല്ലൊ അല്ലെ. വെറുതെ സര്‍ക്കാരായിട്ടെന്തിനാ അവരെ കൊല്ലുന്നത്. പാവം അപരാധികള്‍ പിന്നെ തൊഴിലില്ലാതെ വഴിയാധാരമാകില്ലെ?
നിങ്ങള്‍ക്കെന്തു തോന്നുന്നു?