യാത്രക്കിടയിൽ അബദ്ധം പറ്റുന്നത് എനിക്കു പുത്തരിയല്ല. അതു മുൻപിലത്തെ പോസ്റ്റുകൾ വായിച്ചപ്പോൾ തന്നെ മനസിലായിരിക്കുമല്ലൊ അല്ലെ?
ഇത്തവണ തീവണ്ടിക്കകത്തല്ല, അതിൽ നിന്നും പുറത്തിറങ്ങി കഴിഞ്ഞ് പറ്റിയത് ഒരെണ്ണം. 2008 ല്
ഇതെഴുതാൻ ഒരു പ്രത്യേക കാര്യവും ഉണ്ട്. യാത്ര പോകുന്നവർ ഇതുപോലെ ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. ഇത്തരമൊരു രീതി ഞാൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല. അതുതന്നെ കാരണം.
ബോംബെയ്ക്കു പോകണം. അവിടെ എത്തിയാൽ താമസം ഗസ്റ്റ് ഹൗസിൽ. വണ്ടി ബോംബെ ദാദറിൽ എത്തുന്നത് കാലത്ത് നാലു മണിയ്ക്ക്. ഗസ്റ്റ് ഹൗസ് ബാന്ദ്രയിൽ. അവിടെ പോയിട്ട്, കാലത്ത് 9 മണിയ്ക്ക് സയണിൽ എത്തണം.
ദാദറിൽ ഇറങ്ങിയിട്ട് പുറമേയ്ക്കു നടക്കുമ്പോൽ ആലോചിച്ചു.
ആദ്യമായാണു ബോംബെയ്ക്കു വരുന്നത്. ഇതിനു പുറമേയ്ക്കിറങ്ങിയാൽ എങ്ങോട്ടാണു പോകെണ്ട ദിശ എന്നൊരു പിടിയും ഇല്ല.
എതിർദിശയിൽ വരുന്ന റ്റാക്സിക്കാരനോടാണ് ആദ്യം ബാന്ദ്രയ്ക്കു പോകണം എന്നു പരയുന്നത് എങ്കിൽ അവന് അപ്പോൾ തന്നെ മനസിലാകും പരിചയം ഇല്ലാത്ത് ആളാണ് എന്ന്.
കൂടെ നടന്ന് റ്റാക്സി റ്റാക്സി ന്നു പറയുന്ന ഇവനോടു തന്നെ ബാന്ദ്രയിൽ കൊണ്ടു വിടാൻ പറയുന്നതായിരിക്കും ബുദ്ധി.
അങ്ങനെ അതീവ ബുദ്ധിപരം ആയ തീരുമാനം എടുത്തു.
അവനോടു ചോദിച്ചു ബാന്ദ്രവരെ എത്ര രൂപ മേടിക്കും?
അവൻ ആളു ശുദ്ധ മര്യാദക്കാരൻ. അവനെ സൃഷ്ടിച്ചു കഴിഞ്ഞായിരിക്കണം ബ്രഹ്മാവ് മറ്റു മര്യാദക്കാരെ സൃഷ്ടിച്ചത് പോലും
മീറ്റർ കാശു തന്നാൽ മതി.
ഹൊ സന്തോഷമായി ഞാൻ സമ്മതിച്ചു.
സമ്മതം മൂളിയതും അവൻ ബലമായി തന്നെ എന്റെ ബാഗ് കയ്യിൽ വാങ്ങി നടന്നു തൂടങ്ങി. അവന്റെ ഒപ്പം ആ തെരക്കിനിടയിൽ കൂടി എത്തിപ്പെടാൻ ഞാൻ പെട്ട പാട്.
അവസാനം സ്റ്റേഷന്റെ വശത്തു പിന്നിൽ ഒരിടത്തു പാർക്ക് ചെയ്തിരുന്ന ഒരു പാട്ട ഫിയറ്റിന്റെ ഡിക്കിൽ എന്റെ ബാഗു സ്ഥാപിച്ചു. അതു തുറന്ന് എന്നെയും കയറ്റി അവൻ വണ്ടി എടുത്തു.
പക്ഷെ, ആ സ്ഥലത്തു കൂടി ആ വണ്ടി പുറത്തെടുത്തത് ഒരു കാണെണ്ട കാഴ്ച്ച തന്നെ അവനു നല്ല ഡ്രൈവർക്കുള്ള ഒരു മെഡൽ ഞാൻ സങ്കൽപ്പിച്ചു.
അങ്ങനെ തിരക്കിനിടയിൽ നിന്നും വണ്ടി പുറത്തെടുത്ത ശേഷം അവൻ ഡോർ തുറന്നു പുറത്തിറങ്ങി. അപ്പോഴേക്കും അവന്റെ രണ്ടു ശിങ്കിടികൾ അടൂത്തെത്തി. അവൻ അതിൽ ഒരാളോട് എന്റെ വിലാസം പറഞ്ഞു. അവിടെ കൊണ്ടു വിടാൻ ഏൽപ്പിച്ചു.
ശിങ്കിടികളിൽ ഒരാൾ ഡ്രൈവർ സീറ്റിലും മറ്റയാൾ അതിനിടത്തു വശത്തും ഇരിപ്പായി.
ഞാൻ തിരിഞ്ഞു തിരിഞ്ഞു ഡിക്കി തുറന്ന് മറ്റവൻ പെട്ടി അടിച്ചു കൊണ്ടു പോകുന്നുണ്ടൊ എന്നു നോക്കിക്കൊണ്ടിരുന്നു.
വലരെ നന്നായി സംസാരിച്ചു കൊണ്ടും വഴിയിൽ കാണുന്ന ചില സ്ഥലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടും ഞങ്ങൾ യാത്ര തുടർന്നു.
അല്പസമയം കഴിഞ്ഞു റോഡിൽ തന്നെ ഞങ്ങളുടെ ഗസ്റ്റ് ഹൗസ് ഗേറ്റിനു അല്പം മുന്നിലേക്കു മാറ്റി അവൻ വണ്ടി നിർത്തി. നാലര മണി നേരത്ത് ആ റോഡ് കാലി
ഞാൻ എത്ര രൂപ ആയി എന്നു ചോദിച്ചു.
അവൻ കുറെ നേരം കണക്കുകൾ കൂട്ടി ചാർട്ടെടുക്കുന്നു തിരിച്ചും മറിച്ചും കൂട്ടുന്നു കുറയ്ക്കുന്നു. അവസാനം മൊഴിഞ്ഞു. 480 രൂപ
എന്റെ കണ്ണു പുറമെ വന്നില്ല എന്നെ ഉള്ളു പക്ഷെ തള്ളി
അത്രയും രൂപ എങ്ങനെ ആയി എന്നു അവൻ എനിക്കു പലരീതിയിൽ വിശദീകരിച്ചു തന്നു. രാത്രി ഇരട്ടി ചാർജും ഉണ്ടത്രെ.
ഏതായാലും തർക്കിക്കുന്നതിൽ കാര്യമില്ലെന്നറിയാമായിരുന്നതു കൊണ്ട് ഞാൻ അതു കൊടുക്കാൻ തീരുമാനിച്ചു.
ഡിക്കിൽ ഇരിക്കുന്ന പെട്ടി എടുക്കാൻ ഒരുത്തൻ പോയി.
എന്റെ കയ്യിൽ പത്തിന്റെ മൂന്നു നോട്ടുകൾ കഴിഞ്ഞാൽ ആകെ ഉള്ളത് കമ്പനി തന്ന 500 ന്റെ പത്തു നോട്ടുകൾ ആണ്.
ബാക്കി ആവശ്യത്തിനുള്ളത് എ റ്റി എം ഇൽ നിന്നും വേണ്ടപ്പോൾ എടുക്കാം.
ഞാൻ അതിൽ നിന്നും ഒരു നോട്ട് എടുത്ത് അവന്റെ കയ്യിൽ കൊടുത്തിട്ട് ബാക്കി പോകറ്റിലേക്ക് ഇട്ടു. അതിനു വേണ്ടി എന്റെ പോകറ്റിലേക്കു നോക്കാനുള്ള അത്ര സമയം എന്റെ നോട്ടം അവനിൽ നിന്നും വിട്ടിരുന്നു.
ബാക്കിക്കു വേണ്ടി ഞാൻ അവനോടു ചോദിക്കുമ്പോൾ അവൻ എന്നോടു ബാക്കി ചോദിക്കുന്നു.
ഞാൻ പറഞ്ഞു "ബാക്കി 20 രൂപ താ".
അവൻ പറയുന്നു "ബാക്കി 380 രൂപ താ".
ഞാൻ പറഞ്ഞു "എടൊ ഞാൻ 500 രൂപയുടെ നോട്ടാണ് തന്നത്".
അവൻ എന്നെ നൂറിന്റെ ഒരു നോട്ട് കാണിച്ചിട്ടു പറയുന്നു "സാർ തന്നത് ഇതാണ്".
അവൻ അത്ര വിദഗ്ദ്ധമായി ഞാൻ കൊടുത്ത നോട്ട് മാറ്റി മറ്റൊരു നോട്ട് കയ്യിൽ എടുത്തത് ഇപ്പണി സാധാരണ ചെയ്യുന്നതായതു കൊണ്ടായിരിക്കണം.
അഥവാ എന്റെ കയ്യിൽ ഒരു നോട്ടെങ്കിലും നൂറിന്റെ ഉണ്ടെങ്കിൽ ഞാൻ വിശ്വസിച്ചു പോയെനെ.
പക്ഷെ ആ അസമയത്ത്, അപരിചിതമായ സ്ഥലത്ത്കൂടുതൽ വേലകൾ കാണിക്കുന്നതിനെക്കാളും ബുദ്ധി ഉള്ളതു കൊടുത്ത് തടി രക്ഷിക്കുക ആയിരിക്കും എന്നെനിക്കു തോന്നി. സിനിമ ഒന്നും അല്ലല്ലൊ ആ രണ്ടു പേരെ ഒറ്റയ്ക്ക് അടിച്ചു മലർത്താൻ.
എനെറ്റ് ബാഗും കൂടി അവർ കൊണ്ടു പോകാതിരിക്കാൻ വേണ്ടി 500 ന്റെ മറ്റൊരു നോട്ടും കൂടി അവനു കൊടുത്തു. അവൻ അതും കൂടി വാങ്ങിയിട്ട് 120 രൂപ തിരികെ തന്നു. ഒരു താങ്ക്സ് പറഞ്ഞ് വണ്ടി വിട്ട് പോയി
ബാന്ദ്ര ദാദർ യാത്രക്കൂലി എത്രയാണെന്ന് ഇപ്പൊ ഓർമ്മയില്ല ഏതായാലും 100 രൂപയിൽ താഴെയെ വരൂ
അതിന്റെ സ്ഥാനത്ത് 880 രൂപ കൊടുത്തിട്ട്
ഞാൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഗസ്റ്റ് ഹൗസിലേക്കും പോയി
അപ്പോൾ ഇനി നിങ്ങൾ എങ്ങാനും ഇതുപോലെ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നു എങ്കിൽ കയ്യിൽ ആവശ്യത്തിനു ചില്ലറ രൂപയും കരുതുക. ഇതുപോലെ കൂടെ വന്നു റ്റാക്സി തരാം എന്നു പറയുന്ന ചെറ്റകളുടെ പിടിയിൽ അകപ്പെടാതിരിക്കുക
Saturday, January 28, 2012
Friday, January 27, 2012
ബഹൂത് ഗർമി ലഗ്താ ഹേ
തീവണ്ടിയാത്രകൾക്കിടയിൽ ഉണ്ടാകുന്ന രസകരമായ അനുഭവങ്ങൾ അനവധിയാണ്
ഇത്തവണ ഒരു കളിപ്പീരു പറ്റിയത് പറയാം
1996 ലാണ് സംഭവം. വടക്കെ ഇന്ത്യയിൽ ബീന എന്നു പേരുള്ള ഒരു സ്റ്റേഷൻ ഉണ്ട്. ഞങ്ങൾക്ക് ദമുവിൽ നിന്നും വന്ന് കേരള എക്സ്പ്രസ് പിടിക്കാനുള്ള സ്ഥലം ആണത്.
ഞങ്ങളുടെ വണ്ടി ഏകദേശം ആറര മണിക്കു ബീനയിൽ എത്തും
ഏഴര മണിയ്ക്കൊ മറ്റൊ ആണ് കേരള വരുന്ന സമയം
ഞാൻ ഒഴിഞ്ഞ ഒരു സ്ഥലം നോക്കി ഒരു കസേരയിൽ ഇരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരാൾ പതിയെ എന്റടുത്തേക്കു നടന്നു വന്നു "ബഹൂത് ഗർമി ലഗ്താ ഹേ" ഒരു തനി മല്ലു ശൈലിയിൽ ഹിന്ദി പറയുന്നു ഭയങ്കര ചൂടാണെന്ന്.
ഇവന്മാർക്കൊക്കെ കളിപ്പിക്കാൻ പറ്റിയ ആളെ മനസിലാക്കാൻ എങ്ങനെ സാധിക്കുന്നു എന്നതാണ് അത്ഭുതം.
എന്റെ അടുത്തെത്തി അടുത്തുള്ള കസേരയിൽ അയാൾ ഇരിപ്പുറപ്പിച്ചു.
ആ ഗ്രൂപ്പിൽ ചുറ്റുമുള്ള ഒറ്റ കസേരയിലും ആളില്ല. പലപല ഗ്രൂപ്പുകളായാണ് കസേരകൾ.
അയാൾ പതുക്കെ പതുക്കെ എന്നെ കൊണ്ട് വർത്തമാനം പറയിപ്പിച്ചു
തുടങ്ങിക്കഴിഞ്ഞപ്പോൾ അയാൽ തന്റെ കദനകഥ എടുത്തു വിളമ്പാൻ തുടങ്ങി.
അയൽപക്കത്തുള്ള ഒരു പെൺകുട്ടിക്കു രാജസ്ഥാനിൽ പഠിക്കാൻ അഡ്മിഷൻ കിട്ടി.
പണ്ടു പട്ടാളത്തിൽ ആയിരുന്നതു കൊണ്ട് ഹിന്ദി അറിയാവുന്ന ആൾ എന്ന നിലയിലും കുട്ടിയുടെ അയൽക്കാരൻ എന്ന നിലയിലും ആ കുട്ടിയെ അവിടെ കൊണ്ടെത്തിക്കുവാൻ നാട്ടിൽ നിന്നും വന്നതാണ്. കുട്ടിയെ ഹോസ്റ്റലിലാക്കി മടങ്ങി ഇവിടെ വന്നതും പോകറ്റടിച്ചു. ഇനി എന്തു ചെയ്യും? നാണമുണ്ട് എന്നാലും മറ്റു നിവൃത്തിയില്ലാത്തതു കൊണ്ട് എന്നോടു ചോദിക്കുന്നു. നാട്ടിൽ എത്താനുള്ള കാശ്. എത്തിയാൽ അപ്പോൾ തന്നെ മണിഓർഡറായി അയച്ചു തരും
പലതവണ വായിച്ചിട്ടും കേട്ടിട്ടും ഉള്ള കഥ ആയതു കൊണ്ട് ഇയാൾ കളിപ്പീരുകാരൻ തന്നെ എന്നുറപ്പിച്ച് ഞാൻ മിണ്ടാതിരുന്നു.
പക്ഷെ അയാൾക്കുറപ്പുണ്ടായിരുന്നു ഞാൻ വീഴും എന്ന്. അവർ എക്സ്പീരിയൻസ്ഡ് അല്ലെ ഹ ഹ ഹ
കുറെ നേരം കഴിഞ്ഞപ്പോള് എന്റെ മനസിൽ വേരെ ഒരു ചിന്ത ഉദിച്ചു. ദൈവമെ ഇനി ഇയാൾ പറയുന്നത് എങ്ങാനും സത്യം ആണെങ്കിലൊ?
എങ്കിൽ
അപ്പോൾ ഒരു കാര്യം ചെയ്യാം ഞാൻ പറഞ്ഞു ആട്ടെ ചേട്ടനു എറണാകുളം വരെ ഉള്ള ടികറ്റ് ഞാൻ എടുത്തു തരാം. കൂടെ പോരെ.
അയാൾ തയ്യാറായി.
പക്ഷെ ഇനി സമയം കുറച്ചെ ഉള്ളു. ടികറ്റ് എടുക്കണം എങ്കിൽ സ്റ്റേഷനു വെളിയിൽ പോകണം. ബീന ഒന്നും അത്ര നല്ല സ്ഥലം അല്ല കറങ്ങി നടക്കാൻ. അതിനിടയിൽ എന്റെ വണ്ടി എങ്ങാനും വന്നു പോയാൽ പിന്നെ എന്റെ കാര്യം കട്ടപ്പൊഹ.
കൂടെ വന്നു ടികറ്റ് എടിക്കാൻ തയ്യാറായതു കണ്ടപ്പോൾ ഞാൻ അയാളെ കൂടുതൽ വിശ്വസിച്ചു.
ഞാൻ തുടർന്നു പറഞ്ഞു "എന്നാൽ ഒരു കാര്യം ചെയ്യ് ചേട്ടൻ പോയി ടികറ്റ് എടുത്തു വാ. ഞാൻ ഇവിടെ തന്നെ ഇരിക്കാം. ഏതായാലും ഒരു കമ്പനിയും ആയല്ലൊ."
പൈസ കൊടുത്തു വിട്ടു.
"സാറിനെ ദൈവം രക്ഷിക്കും. ഞാൻ ദാ വന്നു" എന്നു പറഞ്ഞു അയാൾ ടികറ്റ് എടുക്കാൻ പോയി
ശേഷം ചിന്ത്യം
അല്ല വണ്ടി വരുമ്പോൾ ഞാൻ കയറിപോകാതെ അയാളെ കാത്തിരുന്നാൽ പോരല്ലൊ

Labels:
തീവണ്ടിയാത്ര,
നര്‍മ്മം
Friday, January 20, 2012
സാറും പട്ടാളത്തിലാണൊ?
തീവണ്ടിയാത്രകൾ പലപ്പോഴും രസകരമായ അനുഭവങ്ങൾ സമ്മാനിക്കാറുണ്ട്. എനിക്കു രസകരമായത് മറ്റുളവർക്കു രസകരം ആയിരിക്കുമൊ? എന്നു ചോദിച്ചാൽ കുടുങ്ങി പോകും
തൽക്കാലം എനിക്കു രസകരമായി തോന്നിയ ഒരു യാത്റ ഇവിടെ
ഒരിക്കൽ ഞാൻ ബാംഗളൂരിനു പോകാൻ തയ്യാറെടുത്ത് എറണാകുളം സ്റ്റേഷനിലെത്തി.
അന്നൊക്കെ ഇന്നത്തെതു പോലെ റിസർവ് ചെയ്തൊന്നുമല്ല പോക്ക്. പോകണം എന്നു തീരുമാനിച്ചാൽ പുറപ്പെടുന്നു . ഒരു ജനറൽ ടികറ്റ് എടുക്കുന്നു ജനറൽ ബോഗിയിൽ ഇടിച്ചു കയറി അങ്ങു പോകുന്നു അത്ര തന്നെ.
കാത്തു നിൽപ്പിനിടയിൽ ഒരു ചെറുപ്പക്കാരനെ കണ്ടു അടുത്തു നിൽക്കുന്ന ആളല്ലെ അല്പനേരം ആയപ്പോള് അന്യോന്യം കുശലം ചോദിച്ചു. പരിചയപ്പെട്ടു.
ആളുടെ പേർ മനോജ്. തൊടുപുഴക്കാരൻ. പട്ടാളത്തിലാണ്. ഞങ്ങൾ അങ്ങനെ കൂട്ടുകാരായി.
അയാൾ ഇടയ്ക്കിടയ്ക്കു യാത്ര ചെയ്യുന്ന കൂട്ടത്തിലായതു കൊണ്ട് എനിക്കു അല്പം ചില ഉപദേശങ്ങൾ തന്നു
തെരക്കുണ്ടാകും. അതുകൊണ്ട് ഇടിച്ചു കയറിക്കോണം. എവിടെ എങ്കിലും ചന്തി ഉറപ്പിക്കുക. അതു കഴിഞ്ഞ് രാത്രി കിടക്കാനുള്ള സൗകര്യം ഒപ്പിക്കാൻ നോക്കാം.
മുൻപിലത്തെ പോസ്റ്റിൽ എഴുതിയതു വായിച്ചിരിക്കുമല്ലൊ അല്ലെ എന്റെ സ്വഭാവം. അതു ഞാൻ പതിയെ മാറ്റി എടുത്തിരുന്നു. ഇടിച്ചു കയറാൻ മിടുക്കനായി.
വണ്ടി വന്നു. ഞങ്ങൾ രണ്ടാളും ഇടിച്ചു കയറി. ആദ്യംകണ്ട കൂപ്പയിൽ തന്നെ ഓരോ ചന്തിയുറപ്പിച്ചു.
ഞാൻ ഇരിക്കുന്ന സീറ്റിന്റെ വിൻഡൊ വശത്ത് മൂന്നു പേർ. ഒരാൾ വിലങ്ങു ധരിച്ച ഒരു പുള്ളി. അയാളുടെ അപ്പുറവും ഇപ്പുറവും ആയി ഓരോ പോലീസുകാർ. നാലാമൻ ഞാൻ. ഞാൻ അവിടെ ഇരുന്നത് പോലീസുകാരന് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് അയാളുടെ മുഖം വ്യക്തമാക്കുന്നു. നീരസത്തോടു കൂടി എന്നെ ആവുന്നത്ര തള്ളിക്കൊണ്ടാണ് അയാൾ ഇരിക്കുന്നത്. ഒന്നൊതുങ്ങിയാൽ ഒരാൾക്കു കൂടി ഇരിക്കാൻ അതിൽ സ്ഥലം ഉണ്ടു താനും എന്നാൽ അയാൾ അതിനൊരുക്കമല്ല
അതിനു കുറച്ചു നാൾ മുൻപായിരുന്നു തിരുവനന്തപുരത്തിനടുത്ത് ഒരു പട്ടാളക്കാരനെ പോലീസുകാർ ഉൽസവസ്ഥലത്തു നിന്നൊ മറ്റൊ പിടിച്ചു കൊണ്ടു പോയതും അടുത്ത പട്ടാള ക്യാമ്പിൽ നിന്നും പട്ടാളക്കാർ അയാളെ സ്റ്റേഷൻ അക്രമിച്ചു മോചിപ്പിച്ചതും, അവിടെ ഉണ്ടായിരുന്ന പോലീസുകാർ ജീവനും കൊണ്ടോടിയതും ഒക്കെ.
അതോടു കൂടി എന്റെ മനസിൽ പോലീസിനുണ്ടായിരുന്ന ഇമേജ് ഇടിഞ്ഞു പോയി.
ഇയ്യാളുടെ ഈ തള്ളലും കൂടി ആയപ്പോൾ അനിഷ്ടം ഒന്നു കൂടി കൂടി. പക്ഷെ പോലീസല്ലെ വെറുതെ ഞാൻ എന്തിനാ തടി കേടാക്കുന്നത് എന്നു വിചാരിച്ച് ഉള്ള സ്ഥലത്ത് ഞെരുങ്ങി ഇരിക്കുന്നു.
അപ്പോഴാണ് മനോജ് പറയുന്നത്. "സാർ മുകളിലത്തെ ബർത് കാലിയാണല്ലൊ. അപ്പൊ ഒരു കാര്യം ചെയ്യാം
നമുക്കു മാറി മാറി ഉറങ്ങാം ആദ്യം സാർ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കൊ. ഞാൻ ഇവിടെ ഇരിക്കാം , അല്ലെങ്കിൽ ആദ്യം ഞാൻ ഉറങ്ങാം സാർ പിന്നീടുറങ്ങിക്കൊ"
രാത്രിയുടെ രണ്ടാം പകുതിയിലാണ് ഉറക്കത്തിനു കൂടുതൽ സുഖം അല്ലെ? അതറിയാമായിരുന്നതു കൊണ്ട് ഞാൻ വേഗം തന്നെ പറഞ്ഞു ആദ്യം മനോജ് ഉറങ്ങിക്കോ രാത്രി ഒരു മണി ആകുമ്പോൾ ഞാൻ വിളിക്കാം.
അതു സമ്മതിച്ച് മനോജ് ബർത്തിൽ കയറാൻ ഉള്ള തയ്യാറെടുപ്പായി.
ഏകദേശം അഞ്ചര അടിയോളം പൊക്കം കാണും. അത്രെ ഉള്ളു. പതിയെ എണീറ്റ് രണ്ടു കയ്യും പൊക്കി എതിർവശങ്ങളിൽ ഉള്ള ബർത്തുകളെ തൂക്കുന്ന ചെയിനിൽ പിടിച്ചു. നേരെ മുകളിലേക്കു പൊങ്ങി കാലുകൾ നീട്ടി അരഭാഗത്ത് 90 ഡിഗ്രിആക്കി പൊക്കി, ഒരു വശത്തേക്കു ചരിച്ച് തന്റെ ബർത്തിലേക്കു എടുത്തു വച്ചു ഒപ്പം നടുഭാഗവും ആ ബർത്തിലേക്കു കയറ്റി വച്ചു. അത് ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആയിരുന്നു. ചെയിനിൽ പിടിച്ചിരിക്കുന്നകയ്യുടെ മസിലുകൾ നല്ല പാറ പോലെ ഉരുണ്ട് നിൽക്കുന്നു. ശരീരം വാഴത്തടപോലെ ആ മസിലുകളെ അനുസരിക്കുന്നു.
കയറി ഇരുന്ന മനോജ് പെട്ടി തുറന്നപ്പോഴാണ് അതിനകത്തുള്ള പട്ടാളക്കാരുടെതായ വേഷം പുറമെ ഉള്ളവർ കണ്ടത്. അതിൽ നിന്നും ഒരു തുണി എടുത്ത് വിരിയാക്കി ഇട്ടു അയാൾ കിടന്നു.
പക്ഷെ ഇതോടൊപ്പം തന്നെ എന്റെ അടുത്ത് മറ്റൊരു സംഭവം നടന്നു. അതുവരെ എന്നെ തള്ളിവച്ചിരുന്ന പോലീസുകാരൻ അയഞ്ഞയഞ്ഞ് വിലങ്ങിട്ട പുള്ളിയെ തള്ളി ഒരറ്റത്തോട്ടു മാറ്റി. എനിക്കിരിക്കാൻ ഇപ്പോൾ രണ്ടാൾക്കാരുടെ സ്ഥലം. ഭവ്യമായ ഭാഷയിൽ അയാൾ എന്നോടു ചോദിക്കുന്നു "സാറും പട്ടാളത്തിലാണൊ"?

അനുഭവം,
തീവണ്ടി യാത്ര,
നര്‍മ്മം
ഒരു തീവണ്ടി യാത്ര
ഡൽഹിയിൽ വച്ച് ഒരു യാത്രയിൽ അന്തരീക്ഷമലിനീകരണം കാരണം ശ്വാസം മുട്ടൽ അനുഭവപ്പെട്ട ഒരു സംഭവം കമന്റിയിടത്ത് അത് തിരക്കു കൊണ്ടാണൊ എന്നൊരു ചോദ്യം കിട്ടി
അപ്പൊഴാണ് ചെറുപ്പത്തിലെ മറ്റൊരു സംഭവം ഓർമ്മ വന്നത്
കോട്ടക്കൽ പഠിക്കുന്ന കാലം. അന്നൊക്കെ മാസത്തിലൊരിക്കൽ വീട്ടിൽ പോകും. പോകുന്നത് ബസ്സിൽ ആയിരുന്നു. എട്ടു മണിക്കൂറിൽ കൂടുതൽ ബസ്സിൽ ഇരിക്കണം. പക്ഷെ ചെറുപ്പത്തിൽ എന്തു പ്രശ്നം എട്ടല്ല എൺപതു മണിക്കൂർ വേണമെങ്കിൽ ഇരിക്കും അല്ലെ?
ഞങ്ങൾ ആലപ്പുഴ ജില്ലകാരയതുകൊണ്ട് അധികം ട്രയിൻ യാത്ര ചെയ്തിട്ടില്ല അന്നൊന്നും.
എന്നാൽ ഒരിക്കൽ ഒരു ഓണസമയം. ഓണസമയമാണല്ലൊ സമരങ്ങളുടെ കാലം. ആളുകൾക്കു ബുദ്ധിമുട്ടാകും എന്നു കരുതി ചോദിക്കുന്നതിൽ മിക്കവയും സർക്കാർ കൊടുക്കും എന്നറിയാവുന്നതു കൊണ്ട് സമരക്കാർ ആ സമയം തന്നെ തെരഞ്ഞെടുക്കും.
അങ്ങനെ ഞങ്ങൾക്ക് ഓണാവധി വന്നപ്പോഴാണ് ബസ് സമരം. സർക്കാർ ബസ്സുകൾ ഓടുകയില്ല.
പിന്നെ എങ്ങനെ വീട്ടിൽ പോകും?
തിരൂർ ആണ് അടുത്ത റെയിൽ വേ സ്റ്റേഷൻ. അന്നത്തെ കാലത്ത് മീറ്റർ ഗേജ് ആണ് എറണാകുളം മുതൽ തെക്കോട്ട്. എറണാകുളത്തിനു വടക്ക് ബ്രോഡ് ഗേജും
ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടി തിരൂരെത്തി.
എന്റെ കയ്യിൽ 10 രൂപ ഉണ്ട്. അത് എല്ലാതവണയും അങ്ങനെ ആണ്. 60 രൂപ മെസ്, 20 രൂപ ഫീസ് ഏട്ടൻ 90 രൂപ അയച്ചു തരും. സാധാരണ, ഈ ശേഷിക്കുന്ന പത്തു രൂപയിൽ 8.50 രൂപ ബസ് കൂലി. ബാക്കി ഒന്നര രൂപ എന്റെ പോക്കറ്റിൽ കാണും വീട്ടിലെത്തുമ്പോൾ
എന്നാൽ ഇത്തവണ 9 രൂപ ടികറ്റ് മാവേലിക്കര വരെ. അവിടെ നിന്നും പ്രൈവറ്റ് ബസ് ഹരിപാടിന്.
അപ്പോൾ പൈസ കിറുകൃത്യം.
റ്റിക്കറ്റെടുത്തു.
കാത്തുകാത്ത് വണ്ടി വന്നു. ഞങ്ങൾ പറയുന്ന ഭാഷയിൽ പറഞ്ഞാൽ ഒരു ഒൻപതാം ഉൽസവത്തിന്റെ തിരക്ക്(ഹരിപ്പാട്ടമ്പലത്തിലെ ഒൻപതാം ഉല്സവം അന്നു വളരെ പ്രസിദ്ധമായിരുന്നു)
എനിക്കാണെങ്കിൽ ഇടിച്ചു കയറുന്ന സ്വഭാവം പണ്ടെ ഇല്ല - എല്ലാം വളരെ സാവധാനത്തിലെ ചെയ്യൂ - അതുകാരണം "പഞ്ചവൽസരപദ്ധതി" എന്നൊരു ഓമനപ്പേരും വീണു കിട്ടിയിരുന്നു.
പതുക്കെ കയറാം എന്നു കരുതി നിന്നു നിന്നു കൂട്ടുകാരെല്ലാം കയറിക്കഴിഞ്ഞിട്ടും ഞാൻ വെളിയിൽ തന്നെ. അല്പനേരം, കൂടി കഴിഞ്ഞപ്പോഴേക്കും വിസിൽ മുഴങ്ങി. വണ്ടി പതിയെ നീങ്ങിത്തുടങ്ങി.
അടൂത്തു നിന്ന ഒരാൾ പറഞ്ഞു മോനെ വേഗം പിടിച്ചു തൂങ്ങിക്കൊ അല്ലെങ്കിൽ പോകാനൊക്കില്ല.
വാതിലിനു വെളിയിൽ ഒറ്റക്കയ്യിൽ തൂങ്ങുന്ന അനേകം ആളുകൾ ഒരു അർദ്ധവൃത്തം ഉണ്ടാക്കിയിട്ടുണ്ട്.
എനിക്കു പെട്ടെന്നു ഭയമായി. സമയം രാത്രി ഒൻപതു മണി. എന്റെ കയ്യിൽ ഉണ്ടായിരുന്ന പത്തുരൂപയിൽ ഒൻപതു രൂപ ട്രയിൻ റ്റിക്കറ്റ് ആയി കയ്യിൽ ഇരിക്കുന്നു.
ഈ വണ്ടിയിൽ പോയില്ലെങ്കിൽ പിന്നെ ഭിക്ഷ എടുക്കേണ്ടി വന്നേക്കാം.
എന്തോ ഒരു ധൈര്യം വന്നു ചാടി ഒരു കമ്പിയിൽ പിടുത്തം ഇട്ടു. ഒരു കാൽ വയ്ക്കാൻ അല്പം സ്ഥലവും കിട്ടി. അവിടെ നിന്നവർ അതിനുള്ള സൗകര്യം ചെയ്തു തന്നു.
ബാഗും തൂക്കി ഒരു കയ്യും ഒരു കാലും പുറമെ. ഒരു കാൽ ചവിട്ടിയിട്ടുണ്ട് ഒരു കൈ തൂണിൽ പിടിച്ചിട്ടും ഉണ്ട്.
വണ്ടി പതിയെ വേഗത കൂട്ടി തുടങ്ങി.
ബാഗു പിടിച്ചിരിക്കുന്ന കൈ കഴച്ചു തുടങ്ങി.
പക്ഷെ എന്തു രക്ഷ.
ഞാൻ ആലോചിച്ചു
കുറച്ചു കഴിയുമ്പോൾ ഈ ബാഗ് എന്റെ കയ്യിൽ നിന്നു വീണുപോകും. പക്ഷെ അതു കഴിഞ്ഞാൽ?
കുറച്ചു കൂടി കഴിയുമ്പോൾ എന്റെ തൂണിൽ പിടിച്ചിരിക്കുന്ന കയ്യും വിട്ടുപോകും
അപ്പോൾ ഇത് എന്റെ അവസാനത്തെ യാത്ര ആയിരിക്കും അല്ലെ?
ഇനി ഒന്നും ചെയ്യാനും ഇല്ല. വരുന്നതു വരട്ടെ എന്നൊക്കെ വിചാരിച്ചു കൊണ്ടു നിൽക്കുമ്പോൾ ആളുകൾ എല്ലാവരും കൂടി ഒരു ബഹളം
ഓവർ ബ്രിഡ്ജ് വരുന്നു കയറിക്കൊ അകത്തു കയറിക്കൊ.
ഓവർബ്രിഡ്ജ് വീതി കുറഞ്ഞ ഒരെണ്ണം.
ചിലപ്പോൾ വാതിലിനു വെളിയിൽ തൂങ്ങിക്കിടക്കുന്നവരെ എല്ലാം വടിച്ചു നീക്കും എന്ന പേടി. സ്ഥിരമായി യാത്ര ചെയ്യുന്നവർക്കു സ്ഥലം അറിയാവുന്നതിനാൽ അവർ ആയിരിക്കണം ഒച്ച കൂട്ടിയത്.
ഏതായാലും അതിനു ഫലം ഉണ്ടായി
അകത്തു നിന്നവരും ഒക്കെ സഹായിച്ചു എല്ലാവരെയും പിടിച്ചു വലിച്ചും തള്ളിയും ഒക്കെ എങ്ങനെയോ എല്ലാവരും അകത്തായി. എന്റെ രണ്ടു കാലും നിലത്തു മുട്ടിയിട്ടില്ല. ആകെ ഞെങ്ങി ഞരുങ്ങി നിൽക്കുന്നു.പൊക്കം അശേഷം ഇല്ലാത്തഞ്ഞാൻ പക്ഷെ ആളുകളുടെ ശരീരങ്ങൾക്കിടയിൽ ഞെങ്ങി പൊങ്ങി നിന്നതു കൊണ്ട് ഒരു ഗുണം ഉണ്ടായി. ആ മുറിയുടെ മറുവശത്തു ഇതേ പോസിൽ നിൽക്കുന്ന എന്റെ സുഹൃത്തിനെ കാണാനായി. ഞാൻ തല ഇളക്കി അവന്റെ ശ്രദ്ധ പിടിച്ചു പറ്റി അവനും സന്തോഷമായി ഏതായാലും ഞാനും കയറിയല്ലൊ.
അല്പസമയം കൊണ്ട് വെള്ളത്തിൽ താഴ്ന്നു പോകുന്നതുപോലെ ഊർന്നൂർന്ന് എന്റെ കാലുകൾ നിലം തൊട്ടു.
ഇപ്പോൾ സമയം ഓർമ്മയില്ല എന്നാലും രാത്രി ഒന്നിനും രണ്ടിനും ഇടയിലാണെന്നു തോന്നുന്നു ഞങ്ങൾ എർണാകുളത്തെത്തി.
അവിടെ നിന്നും വണ്ടി മാറി കയറണം. ഇനി അങ്ങോട്ട് മീറ്റർ ഗേജ് വണ്ടി.ബോഗികളുടെ എണ്ണവും കുറവ്.
യാത്രക്കാരിൽ കുറേ ഏറെ പേർ അവിടെ യാത്ര അവസാനിക്കുന്നവരായിരുന്നു. ബാക്കി എല്ലാവരും അടുത്ത വണ്ടിയ്ക്കു നേരെ യാത്ര ആയി. ആദ്യത്തെ അനുഭവം ഉണ്ടായിരുന്നതു കൊണ്ട് ഇത്തവണ ഞാനും ഉഷാറായി തന്നെ വണ്ടിക്കടൂത്തെത്തി.
അവിടെ ചെന്നപ്പൊഴോ?
അവിടെ വച്ചു തന്നെ സീറ്റുകളെല്ലാം ഫുൾ ആണ്. മീറ്റർ ഗേജ് വണ്ടിയുടെ ഇടനാഴിയുടെ അവിടെ വച്ചു തന്നെ എനിക്കു മുന്നോട്ടു പോകാൻ പറ്റാതായി. പിന്നിൽ നിന്നും ആളുകൾ വീണ്ടും കയറുന്നും ഉണ്ട്.
സമയം ആയി വണ്ടി വിട്ടു. അല്പമായപ്പോഴേക്കും രണ്ടു വശത്തു നിന്നും ഉള്ള തള്ളലിൽ എനിക്കു ശ്വാസം കഴിക്കാൻ പ്രയാസം ആകുന്നതു പോലെ തോന്നി.
എനിക്കു രണ്ടു വശവും ഉള്ളവർ നല്ല തടിയുള്ളവർ.
തടി മുകളിൽ അല്ലെ ഉള്ളത്
താഴെ ഇല്ലല്ലൊ. ഞാൻ നോക്കിയപ്പോൾ എന്റെ അരവരെ ജനാല ഉണ്ട്. അപ്പോള് അവിടെ തന്നെ അങ്ങ് ഇരുന്നാൽ കൂടുതൽ സ്ഥലവും ഉണ്ട് ശ്വസിക്കാൻ വായുവും കിട്ടും. ഞാൻ പതിയെ ഊർന്ന് അവരുടെ കാലുകൾക്കിടയിലായി ഇരുന്നു.
എന്റെ ദൈവമേ ആ ഇരിപ്പു കോട്ടയം വരെ ഇരുന്നത് എങ്ങനെ ആയിരിക്കും എന്ന് ഒന്നാലോചിച്ചു നോക്കൂ. പറ്റിയ പറ്റു വലുതായി പോയെങ്കിലും പിന്നീട് പൊങ്ങാൻ ഒരു നിവൃത്തിയും ഇല്ലാതിരുന്നതു കൊണ്ട് അങ്ങനെ തന്നെ യാത്ര ചെയ്യേണ്ടി വന്നു.
കോട്ടയത്തെത്തിയപ്പോൾ കുറെ പേർ ഇറങ്ങി, കയറാനും ഉണ്ടായിരുന്നു കുറെ പേർ.
മുൻപു പറ്റിയ അബദ്ധം തിരുത്താൻ വെണ്ടി ഞാൻ കിട്ടിയ അവസരം ഉപയോഗിച്ച് വീണ്ടും എഴുനേറ്റ് നിന്നു
അവിടെ നിന്നും യാത്ര തുടർന്നു. തിരുവല്ലയിൽ ഇറങ്ങാനുള്ളവർ തിക്കു കൂട്ടി വാതിലിനെ ലക്ഷ്യമാക്കി വരുന്നു. ഇടനാഴിയ്ക്കുള്ളിൽ അല്പം പോലും സ്ഥലം ഇല്ല.
ഞെങ്ങി ഞെരുങ്ങി വന്നവരിൽ ഒരു ചേച്ചിയും ഉണ്ടായിരുന്നു. ആ ചേച്ചി എന്റെ അടുത്തെത്തിയിടത്തു വച്ച്
മൊത്തം ബ്ലോക്ക് ആയി. ആൾക്കൂട്ടത്തിനിടയിൽ കുട്ടി ആയി ഞാൻ മാത്രം. അത്ര കുട്ടിയൊന്നും അല്ല 18 കഴിഞ്ഞതാണ്.
ഇടനാഴിയുടെ അകത്തെ ഭിത്തിയിൽ ചാരി ചേച്ചി. ആ ചേച്ചിയുടെ എതിർവശത്തു ജനലിൽ ചാരി മറ്റൊരു ചേട്ടൻ. ഇവരുടെ രണ്ടു പേരുടെയും ഇടയിൽ ബ്രെഡ് പീസുകൾക്കിടയിൽ തേച്ച ജാം പോലെ ഞാൻ.
നാരായണ ജപിച്ചു കൊണ്ട് തിരുവല്ല വരെ ആ നിൽപ്പ്
ഇനി മേലിൽ ബസിലെ യാത്ര ചെയ്യൂ എന്നു തീരുമാനിച്ചെങ്കിലും ഇപ്പോഴും ദാ തുടരുന്നു തീവണ്ടീ തീവണ്ടീ
മറ്റൊരു കഥ - കഥയല്ല യഥാര്ഥ കഥ

Thursday, January 19, 2012
ചോദ്യങ്ങൾക്കുത്തരം
ചോദ്യങ്ങൾക്കുത്തരം എഴുതുന്നതിനെ കുറിച്ച് ഒരു പോസ്റ്റ് കണ്ടപ്പോൾ പഴയ ഓർമ്മകൾ ഒന്നയവിറക്കി
രംഗം ഒന്ന്
ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ഫിസിയോളജി പരീക്ഷയുടെ റിസൽറ്റ് വന്നു
ഉത്തരക്കടലാസുകൾ ഡിപ്പാർട്ട്മെന്റിലുണ്ട് പോയി നോക്കിക്കൊള്ളാൻ അനുവാദം കിട്ടി.
മാർക്ക് നോക്കിയപ്പോൾ ഞാൻ ഉദ്ദേശിച്ചതിൽ കുറവ്.
മാർക്ക് നോക്കിക്കൊണ്ടിരിക്കുന്നിടത്തു നിന്ന് പ്രൊഫസർ വിളിച്ചു.
എങ്ങനെ ഉണ്ടെഡൊ?
സാർ മാർക്കുകൾ കുറവായിപോയി
കാരണം?
അതെനിക്കറിയില്ല
താൻ എല്ലാം എഴുതിയോ?
എല്ലാം എഴുതി
എല്ലാം എന്നു പറഞ്ഞാൽ?
സാർ ക്ലാസിൽ പറഞ്ഞ പോയിന്റുകൾ എല്ലാം എഴുതിയിട്ടുണ്ട്.
എന്റെ ലെക്ചർ നോട്ട്സ് കാട്ടി വിശദീകരിച്ചു.
സാർ പറഞ്ഞു താൻ ഒരു കാര്യം ചെയ്യ് ആ കൂട്ടത്തിൽ നിന്നും ശോഭയുടെയും സ്ലീബിയുടെയും ഉത്തരക്കടലാസുകൾ എടുത്തു കൊണ്ടു വാ
ഞാൻ പോയി അവ എടുത്തു.
ഓരോ ചോദ്യത്തിനും തന്റെ ഉത്തരവും അവരുടെ ഉത്തരവും ഒത്തു നോക്ക്
ഒത്തു നോക്കി
എന്റമ്മോ
റെഫറൻസായി പറഞ്ഞ അഞ്ചോളം പുസ്തകങ്ങളിൽ ഉള്ള വസ്തുതകളും ഓരോ ഉത്തരത്തിനും കൊടുത്തിട്ടുണ്ട്
സാർ തുടർന്നു
എടൊ താൻ ടെക്സ്റ്റിൽ ഉള്ള സർവതും എഴുതിയിട്ടുണ്ട് സമ്മതിച്ചു.
അപ്പോള് തനിക്കു ഞാൻ പത്തിൽ പത്തു തന്നാൽ റെഫറൻസിലുള്ളതും കൂടി മുഴുവനും എഴുതിയ ഇവർക്കു ഞാൻ എത്ര കൊടുക്കും?
ആകെ മാർക്ക് പത്തല്ലെ ഉള്ളു?
അപ്പോൾ എനിക്കു ആകെ ചെയ്യാൻ സാധിക്കുന്നത് തന്റെ മാർക്കു കുറയ്ക്കുക അല്ലെ ഉള്ളൂ?
അതുകൊണ്ട് മോൻ പോയി റെഫറൻസ് ഗ്രന്ഥങ്ങൾ കൂടി പഠിച്ചെഴുതാൻ ശീലിക്ക്
രംഗം രണ്ട്
ഫസ്റ്റ് എം ബി സെഷനൽ പരീക്ഷയുടെ ബയൊ കെമിസ്റ്റ്രി പരീക്ഷയുടെ റിസൽറ്റ് വന്നു
മുൻപിലത്തെതു പോലെ തന്നെ ഉത്തരക്കടലാസുകൾ നോക്കാൻ അനുവാദം കിട്ടി
എനിക്കുറപ്പാണ് എങ്ങനെ പോയാലും 100 ല് 80 മാർക്ക് കിട്ടും. കെമിസ്റ്റ്രി ആണ് വിഷയം. ചോദ്യങ്ങൾക്കെല്ലാം വിശദമായി ഫോർമുല അടക്കം ഉത്തർമ് കൊടുത്തിട്ടുണ്ട്. ആകെ അഞ്ചു ചോദ്യങ്ങൾ. 20 മാർക്ക് വീതം.
ഒരെണ്ണം തലേദിവസം പഠിപ്പിച്ച വിഷയം. അന്നു ഞാൻ അവധി ആയിരുന്നു. അത് തൊട്ടിട്ടില്ല. എന്നാലെന്താ 20 ഗുണം 4 സമം 80 അല്ലെ അതു മതി
സന്തോഷത്തോടു കൂടി ഉത്തരക്കടലാസ് തപ്പി
ആകെ മാർക്ക് 49
ജയിക്കാൻ 50 വേണം
അങ്ങനെ ചമ്മി നിൽക്കുമ്പോൾ പ്രൊഫസർ വിളിച്ചു.
താനിങ്ങു വന്നെ
എങ്ങനെ ഉണ്ട്?
എനിക്ക് ഉത്തരമില്ല
എത്ര മാർക്കുണ്ട്?
49
അതെന്താ 49 ആയിപ്പോയത്?
അറിയില്ല
താൻ എല്ലാം എഴുതിയൊ?
നാലു ചോദ്യങ്ങൾക്കു മുഴുവൻ ശരിയായ ഉത്തരം എഴുതിയിട്ടുണ്ട്
അഞ്ചാമത്തെ ചോദ്യം?
അതെഴുതിയില്ല
കാരണം
ഞാൻ ഇന്നലെ അവധി ആയിരുന്നു.
ഓഹോ അതു ശരി. അപ്പോൾ താൻ ആശുപത്രിയിൽ ജോലി ചെയ്യുമ്പോൾ തലപൊട്ടി ഒരാളെ കൊണ്ടു വന്നാൽ അതു പഠിപ്പിച്ച ദിവസം ഞാൻ അവധി ആയിരുന്നു അതുകൊണ്ട് തല ഒഴികെ ബാക്കി ചികിൽസിക്കാം എന്നു പറയുമോ?
മോനെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതി ഇല്ലെങ്കിൽ മാർക്ക് ഒരിക്കലും 50 തികയില്ല
-----------------------------------------------------------------------
വൃത്തിയായി കാര്യങ്ങൾ പഠിപ്പിച്ചു തന്നിരുന്ന ആ ഗുരുനാഥന്മാരുടെ ഓർമ്മയ്ക്കു മുന്നിൽ പ്രണാമത്തോടെ

Friday, January 13, 2012
ലേകെ ഭി ആയേ ഹെ
മദ്ധ്യപ്രദേശിൽ ദമു എന്ന ഒരു സ്ഥലം ഉണ്ട്. അവിടെ ജോലി ചെയ്തിരുന്ന കാലം. അടുത്തുള്ള സിറ്റിയിൽ പോകണം എങ്കിൽ ജബല്പുരാണ് ശരണം.
ഇടയ്ക്കൊക്കെ ഒന്നു പോയി അവിടത്തെ ചൈനീസ് ഫുഡും കഴിച്ച് ഒന്നു കറങ്ങി അല്പം പർചേസിങ്ങും നടത്തി തിരികെ പോരാം.
എന്റെ രണ്ടു സുഹൃത്തുക്കൾ ഒരിക്കൽ നടത്തിയ യാത്ര കേൾക്കണ്ടെ?
രണ്ടുപേരും കൂടി കാലത്തെ യാത്ര തിരിച്ചു. അവിടത്തെ പരിപാടികൾ എല്ലാം കഴിഞ്ഞു മടക്കയാത്ര ആയി.
വഴിക്ക് ഒരു സ്ഥലം ഉണ്ട് കട്ടംഗി. അവിടത്തെ പ്രത്യേകത എന്താണ് എന്നു വച്ചാൽ നല്ല ഒന്നാം തരം രസഗുള കിട്ടും. വളരെ പ്രസിദ്ധമാണ്. വഴിയാത്രക്കാരെല്ലാം അതൊന്നാസ്വദിച്ചേ പോകൂ.
ഒരു തരം ചെറിയ മൺകുടത്തിൽ ആക്കി വാങ്ങിക്കൊണ്ടു പോരുകയും ചെയ്യാം.
ദമുവിൽ നിന്നു പോയിവരുന്നവരിൽ നിന്നും പ്രതീക്ഷിക്കുന്നതും ഇതായിരിക്കും
അങ്ങനെ അവർ തിരികെ വരുന്ന വഴി ബസ് കട്ടംഗിയിൽ നിർത്തി.
രണ്ടു പേരും ഏകദേശം ആറടിക്കു മുകളിൽ ഉയരവും അതിനൊത്ത തടിയും ഉള്ളവരും.
സുഹൃത്തുക്കളിൽ ഒരാൾ ഇറങ്ങി രസഗുള വാങ്ങാൻ. മറ്റയാൾ അവിടെ തന്നെ ഇരുന്നു.
എന്നാൽ ബസ് ആദ്യം നിർത്തിയ ഭാഗത്തു നിന്നും മാറ്റി പാർക്കിങ്ങ് നു കൂടുതൽ സ്ഥലം ഉള്ള മറ്റൊരിടത്ത് നിർത്തി.
രസഗുള വാങ്ങി വന്ന ആൾ ആദ്യഭാഗത്തു നോക്കിയിട്ടു വണ്ടി കാണാനില്ല. രാത്രി ആണ്. അയാൾ അതന്വേഷിച്ചു നടപ്പു തുടങ്ങി.
ആളിറക്കവും കയറ്റവും കഴിഞ്ഞു വണ്ടിവിടാൻ തുറ്റങ്ങിയപ്പോൾ അകത്തിരുന്ന ആൾ പറഞ്ഞു ഒരാൾ കൂടി വരാനുണ്ട് അല്പം കൂടി കാക്കണം എന്ന്
നേരം പോകുംതോറും ആളുകൾ അസ്വസ്ഥരായി ബഹളം കൂട്ടാൻ തുടങ്ങി.
രക്ഷപെടാൻ വേണ്ടി അകത്തിരുന്ന സുഹൃത്ത് കണ്ടക്റ്ററോട് പറഞ്ഞു "അതേ സുഹൃത്തിനു വയറിനു സ്വല്പം പ്രശ്നമാണ് അപ്പി ഇടാൻ പോയതാണ് രാത്രി അല്ലെ ക്ഷമിക്കണം അല്പം കൂടി കാക്കണം"
തികച്ചും ന്യായമായ ഒരു കാര്യം ആയതു കൊണ്ട് കണ്ടക്റ്റർ വിവരം മറ്റുള്ളവരോടും പറഞ്ഞു സമാധാനിപ്പിച്ചു.
അങ്ങനെ അവർ ഇരിക്കുമ്പോഴേക്കും പുറമെ പോയ അ ആൾ വണ്ടി കണ്ടുപിടിച്ചു
രണ്ടു കൈകളിലും ഉയർത്തിപ്പിടിച്ച മൺകുടവുമായി ആയി വാതിലിൽ കൂടി അകത്തേക്ക് പ്രവേശിക്കുന്നു. പുള്ളിക്കാരന് ഒരു പ്രത്യേകത ഉണ്ട് വളരെ ഉച്ചത്തിൽ അട്ടഹസിക്കുന്നതു പോലെ ചിരിക്കുക
തനിക്കു വണ്ടി കണ്ടുപിടിക്കാനുണ്ടായ താമസവും അതു കണ്ടുപിടിച്ചതിലുള്ള സന്തോഷവും എല്ലാം ചേർന്നുള്ള ഉച്ചത്തിലുള്ള ചിരിയും ആയിട്ടാണ് പ്രവേശം
അകത്തിരുന്ന യാത്രക്കാർ കണ്ടതോ അപ്പിയിടാൻ പോയ ആൾ രണ്ടു കൈകളിലും കുടവുമായി ചിരിച്ചു കൊണ്ട് വരുന്നു
ഒരാൾ ഉറക്കെ ആത്മഗതം ചെയ്തു "ലഗ്താ ഹേ വോ കർനേ കെ ബാദ് ലേകെ ഭി ആയേ ഹെ" (കാര്യം സാധിച്ചു കഴിഞ്ഞ് അത് കയ്യിൽ എടുത്തും കൊണ്ടാ വരവെന്നു തോന്നുന്നു)

Tuesday, January 10, 2012
ആന
ഹരീഷിന്റെ ആനക്കഥ കണ്ടപ്പോള് ചെറുപ്പത്തിൽ ആനയെ വരച്ചു തരാൻ പറഞ്ഞു കരഞ്ഞതോർത്തു.
ബഹളം കൂടുമ്പോൾ ചേട്ടൻ വരച്ചു തന്ന ആന മതിലിനപ്പുറത്തു നിൽക്കുന്ന ആന ആഹാ
ആ സ്ലേറ്റ് പലതവണ തിരിച്ചു പിടിച്ചു നോക്കിയിട്ടുണ്ട് മറുവശത്ത് ആനയെ മുഴുവൻ കാണാൻ പറ്റുമോന്നറിയാൻ
കണ്ടാൽ ഇങ്ങനിരിക്കുമായിരിക്കും അല്ലെ?
എന്നെ കൊണ്ട് ഇത്രയെ ഒക്കു സജ്ജീവേട്ടൻ വിചാരിച്ചാലോ?
Saturday, December 03, 2011
forwarded mail
JOKE FOR THE WEEK END..
Brilliant Answers by Banta but the teacher gave him '0' marks only
Q- In which battle did Tipu Sultan die?
A- His last battle !
Q- Where was the declaration of independence signed?
A- At the bottom of the page !
Q- What's the main reason for Divorce?
A- Marriage!
Q- river Ganges flows in which state?
A- Liquid state !
Q- When was Mahatma Gandhi born?
A- On his birthday !
Q- How will u distribute 8 mangoes among 6 people?
A- By preparing mango shake....
Thanks & Regards V?

Wednesday, October 26, 2011
ദീപശിഖാ കാളിദാസന്
മഹാകവി കാളിദാസന് "ദീപശിഖാ കാളിദാസന്‍" എന്ന ഒരു വിശേഷ പേരുണ്ട്. അത് എങ്ങനെ ഉണ്ടായി എന്ന് അറിയാമായിരിക്കും അല്ലെ?
പക്ഷെ അറിയാത്ത ആരെങ്കിലും ഉണ്ടെങ്കിലോ?
അതുകൊണ്ട് അത് ഇവിടെ കുറിക്കാം
കാവ്യങ്ങളില്‍ പലയിടത്തും കാണുന്ന പല പല ഉപമകള്‍ ഉണ്ട്. പക്ഷെ ഉപമകളില്‍ ഏറ്റവും നല്ലത് കാളിദാസന്റെതാണ് എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്
"ഉപമാ കാളിദാസസ്യ" ഉപമയാണൊ അത് കാളിദാസന്റെ ആയിരിക്കണം
ഇതിനു കാരണം
രഘുവംശ കാവ്യത്തില്‍ ഇന്ദുമതിയുടെ സ്വയംവരം വര്‍ണ്ണിക്കുന്ന ഒരു രംഗം ഉണ്ട്.
ധാരാളം പ്രസിദ്ധരായ രാജാക്കന്മാര്‍ നിരനിരയായി ഇരിക്കുന്നു.
അതിനു നടുവിലൂടെ സ്വയംവരമാല്യവുമായി ഇന്ദുമതി സാവകാശം നടന്നു പോകുന്നു.
ഓരോരോ രാജാവും ഇരിക്കുന്ന ഭാഗത്തെത്തുന്നതിനു മുന്‍പും എത്തുമ്പോഴും അവിടം കടന്നു പോകുമ്പോഴും അതാതു രാജാവിന്റെ മുഖത്തുണ്ടാകുന്ന ഭാവമാറ്റത്തെ കാളിദാസന്‍ ഉപമിച്ചത് ഇപ്രകാരം -
രാജവീഥിയിലൂടെ ഒരാള്‍ ഒരു ദീപശിഖയും പിടിച്ചു കൊണ്ട് നടന്നു പോകുമ്പോള്‍ രണ്ടു വശത്തും ഉള്ള കെട്ടിടങ്ങളെ പോലെ എന്ന്
"സഞ്ചാരിണീ ദീപശിഖേവ രാത്രൗ
യം യം വ്യതീയായ പതിംവരാ സാ
നരേന്ദ്രമാര്‍ഗ്ഗാട്ട ഇവ പ്രപേദേ
വിവര്‍ണ്ണഭാവം സ സ ഭൂമിപാലഃ"
സ്വയംവരോദ്യുതയായ അവള്‍ യാതൊരു രാജാവിനെ ഒക്കെ കടന്നു പോയൊ അവര്‍,
രാത്രികാലത്ത് സഞ്ചരിക്കുന്ന ഒരു ദീപശിഖയാല്‍ രാജമാര്‍ഗ്ഗത്തിനു ഇരുവശത്തും ഉള്ള ഗോപുരങ്ങളെ പോലെ വിവര്‍ണ്ണഭാവത്തെ പ്രാപിച്ചു
അടുത്തെത്തുമ്പോഴുള്ള തെളിച്ചവും കടന്നു പോകുമ്പോഴുള്ള ചമ്മലും ഇതില്‍ കൂടൂതല്‍ ഭംഗിയായി എഴുതാന്‍ പറ്റുമോ? കാളിദാസനോടു ചോദിച്ചാല്‍ ചിലപ്പോള്‍ ഇതിലും നല്ലത് ഇനിയും ഉണ്ടായിരിക്കും അല്ലെ?
ഇതിപ്പോള്‍ ഇവിടെ എഴുതാന്‍ കാരണം ഞാന്‍ മറ്റൊരു ബ്ലോഗില്‍ കണ്ട ഒരു ഉപമ ആണ്
നിലവിലുള്ള ജീവികളില്‍ ഓരോരുത്തരുടെയും അവസ്ഥ വ്യത്യസ്ഥമായതും ചിലര്‍ സുഖമുള്ളവരും മറ്റു ചിലര്‍ ദുഃഖമുള്ളവരും ഒക്കെ ആകുന്നത്, അവരവരുടെ മുജ്ജന്മകര്‍മ്മഫലം ആണ് എന്ന് പറഞ്ഞു കേള്‍ക്കുന്നു.
അതിന് വഴിയില്‍ കാണാവുന്ന ഒരു ഉദാഹരണം ഇതിലും ഭംഗിയായി പറയാന്‍ പറ്റുമോ?
"
രണ്ട് പേരും ഒരേ സ്ഥലത്തേക്കാണ് പോകുന്നത്.എന്നിട്ടും അതില്‍ ഒരാള്‍ക്കുമാത്രം പണം കൊടുത്തത് ശരിയായില്ല. മറ്റ് എത്രയോ വഴിയാത്രക്കാര്‍ പോകുന്നു അവര്‍ക്കാര്‍ക്കും പണം നല്‍കാതെ ഈ ആള്‍ക്കു മാത്രം എന്തിനാണ് പണം നല്‍കിയത് ? അതു വിവേചനമല്ലെ?
"
ബാക്കി ഇവിടെ വായിക്കുക

Tuesday, October 11, 2011
സര്‍വതോഭദ്രം
സംസ്കൃതത്തിലെ മഹാകാവ്യങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം എന്നു പ്രസിദ്ധമായ മാഘന്റെ ശിശുപാലവധത്തിലെ ചില ശ്ലോകങ്ങള്‍ പരിചയപ്പെടുത്തിയിരുന്നു. http://magham.blogspot.com ല്‍
അതില്‍ ഒന്ന് ഇവിടെ repost
സര്‍വതോഭദ്രം
സകാരനാനാരകാസ
കായസാദദസായകാ
രസാഹവാവാഹസാര
നാദവാദദവാദനാ
the peculiarity of this sloka is better explained in this table below- typing the sloka in the table starting from the forth line second time, read it in any way the same sloka is got

"
ലക്ഷണം "തദിഷ്ടം സര്‍വതോഭദ്രം ഭ്രമണം യദി സര്‍വതഃ"
{Note :All these slokas are from maaghaa's Sisupaalavadham 19thchapter where he is proving his command over the language. Thischapter is dealing with the yuddha between sisupaala sainayam andbalabhadrasainyam when Sisupaala sainyam is going to attackpradyumna when pradymna gets the edge-and here it says,}-
ഉത്സാഹികളായ അനേകവിധം , ശത്രുസൈന്യത്തിണ്റ്റെ ഗതിവിശെഷത്തേയും ശരീരത്തേയും നശിപ്പിക്കുന്ന ബാണങ്ങളുള്ളതും, യുദ്ധാനുരാഗിണികളായ ശ്രേഷ്ഠങ്ങളായ കുതിരകളുടെ ചിനപ്പു പൊലെ തോന്നുന്ന ഭേരീനാദത്തോടും കൂടിയ (--ആ സൈന്യം)

മാഘം,
സര്‍വതോഭദ്രം
തീവണ്ടിപുരാണം
തീവണ്ടിപുരാണം പലതു വന്നപ്പോള്‍ പഴയത് ഒന്നുകൂടി ഓര്‍ത്തു
ചെറുപ്പത്തില്‍ ആകാശവാണിയില്‍ നിന്നും കേട്ട ഒരു നിരുപദ്രവമായ തമാശ വ്യാഖ്യാനം .
Repost from http://indiaheritage.blogspot.com/2007/03/blog-post.html
വള്ളത്തോളിന്റെ തീവണ്ടിപുരാണം എന കാവ്യത്തിലെ ഒരു ശ്ലോകം ഒരു വിവരമില്ലാത്ത അദ്ധ്യാപകന്‍ പഠിപിക്കുന്നതായിട്ടോ മറ്റോ ആയിരുന്നു അവതരണം.
ശ്ലോകം -
തീവണ്ടി വന്നു പുരുഷാരമതില്‍ കരേറി
ദ്യോവിങ്കല്‍ വീണ്ടുമൊരുവാരയുയര്‍ന്നു സൂര്യന്‍
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പു മനീഷിമാരെ.
അദ്ദേഹം പഠിപ്പിക്കുകയാണ്-തീവണ്ടി എല്ലാവര്‍ക്കുമറിയാമല്ലൊ അതു തന്നെ തീവണ്ടി ട്രെയിന്‍, അത് വന്നു.
പുരുഷാരം എന്നാല്‍ ആളുകളുടെ കൂട്ടം; അതില്‍ അതായത് പുരുഷാരത്തില്‍ - ആളുകളുടെ കൂട്ടത്തില്‍ കയറി.അതായത് കൂട്ടം കൂടി നിന്നിരുന്ന ആളുകളുടെ മുകളിലെക്ക് തീവണ്ടി വന്നു കയറി എന്നര്‍ത്ഥം.
എന്നിട്ടോ, ദ്യോവിങ്കല്‍ - ദ്യോവ് = ആകാശം ദ്യോവിങ്കല്‍ =ആകാശത്തില്‍വീണ്ടും - ഒരു വാര ഉയര്‍ന്നു - അതെ തീവണ്ടി ആകാശത്തില്‍ ഒരു വാര കൂടി ഉയര്‍ന്നു. ആളുകളുടെ മുകളില്‍ കയറിയതു കൊണ്ട്‌തീവണ്ടി സാധാരണയില്‍ നിന്നും ഒരു വാര ഏകദേശം മൂന്നടി ഉയര്‍ന്നു എന്നര്‍ത്ഥം.
സൂര്യന്‍ - എന്തോ ഈ വാക്കിവിടെ എന്തിനാണ് എഴുതിയിരിക്കുന്നത് എന്നു മനസിലായില്ല അതവിടെ നില്‍ക്കട്ടെ, നമുക്ക് ബാകി നോക്കാം.
പാവങ്ങള്‍ ചത്തിടുകിലെന്തു ജനിക്കിലെന്തു -കണ്ടില്ലേ തീവണ്ടിയുടെ അടിയില്‍ പെട്ടു ആ പാവം ജനങ്ങള്‍ ചത്തു പോകുന്നെങ്കിലോ അല്ല അഥവാ ഇനി പുതിയതായി ജനിക്കുന്നെങ്കിലോ നമുക്കെന്ത്‌ഉ?
പാഴ്‌വാക്കിതിന്നരുള്‍ക മാപ്പ് - അതേ പാഴായി ഒരു വാക്ക് ഞാന്‍ പറഞ്ഞു പോയി - ഏതാണ്? മുമ്പു പറഞ്ഞില്ലേ 'സൂര്യന്‍ ' ഞാനപ്പൊഴേ പറഞ്ഞു ഇതെന്തിനാണിവിടെ പറഞ്ഞത് എന്നു മനസ്സിലായില്ല എന്ന്.അതേ ആ വാക്ക് ഉപയോഗിച്ചതിന് മനീഷിമാര്‍ - ബുദ്ധിയുള്ളവര്‍ മാപ്പു തരണേ
എന്തേ കേമമായില്ലേ അര്‍ഥം?
(
NB -----
"തീവണ്ടിയാപ്പീസിലനേകമട്ടായ്
തിങ്ങുന്നു യാത്രോദ്യുതരാം ജനങ്ങള്‍
ഒറ്റയ്ക്കൊരാളങ്ങൊരഴുക്കുമുക്കില്‍
മലര്‍ന്നു മെയ് നീണ്ടു കിടന്നിടുന്നു
ഞരമ്പെലുമ്പെന്നിവചേര്‍ത്തുവച്ച്
ചുളിഞ്ഞ തോല്‍ കൊണ്ടതു മൂടിയിട്ടാല്‍
ആളെന്ന പേരായതിനൊക്കുമെങ്കില്‍
ഒരാളുതന്നിഗ്ഗളിതാംഗചേഷ്ടന്‍
ഒരു തീവണ്ടി ആപ്പീസില്‍ കിടക്കുന്ന ഈ മനുഷ്യന്‍ ആരോരും നോക്കാതെ അവിടെ കിടന്നു മരിച്ചു. എന്നാല്‍ ഇത്ര തിരക്കുള്ള സ്ഥലമായിട്ടും ഇതു പോലെയുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ആര്‍ക്കും നേറമില്ല, തീവണ്ടി വരുന്നു പോകുന്നു, ആളുകള്‍ മരിക്കുന്നു ജനിക്ക്‌ഉന്നു, സൂര്യന്‍ തന്റെ ചക്രം മുടങ്ങാതെ നടത്തുന്നു എന്നു തുടങ്ങി ചിന്തോദ്ദീപകമായ ഒരു കാവ്യമാണ് തീവണ്ടിപുരാണം. അതിന്റെ അവസാനശ്ലൊകമാണ് ഈ അര്‍ഥം മുഴുവന്‍ ദ്യോതിപ്പിക്കുന്ന - പോസ്റ്റിലേ ശ്ലൊകം
--- )

Tuesday, October 04, 2011
മലയാളി പിള്ളേര്‍ക്ക് റിറ്റേണ്‍ യാത്ര ഫ്രീ
പഥികന്‍ ജി തീവണ്ടിയാത്ര രണ്ടു ഘട്ടങ്ങളായി എഴുതി. രണ്ടിലും റ്റിറ്റി യുടെ അക്രമം
ഈ റ്റിറ്റി അക്രമത്തെ കുറിച്ച് ഒരു തമാശ കഥയുണ്ട് അതു മിക്കവര്‍ക്കും അറിയാമായിരിക്കും
അല്ലെ
എന്നാല്‍ അറിയാത്തവര്‍ക്കു വേണ്ടി ദാ ഇവിടെ
ഒരിക്കല്‍ രണ്ടു മലയാളി കുട്ടികള്‍ പഞ്ചാബില്‍ പഠിക്കാന്‍ പോയി
രണ്ടും രണ്ട് അശു പിള്ളേര്‍
പഞ്ചാബികളൊ കാളകൂറ്റന്മാരെ പോലെ ഉള്ള കുട്ടികള്‍.
ഈ അശുക്കളെ അവര്‍ നല്ലവണ്ണം റാഗു ചെയ്തു രസിച്ചു.
പാവം പിള്ളേര്‍ എന്തു ചെയ്യാന്‍. അനുഭവിക്കുക തന്നെ.
അങ്ങനെ അങ്ങനെ ഒരു അവധിദിവസം വന്നു.
അവധിദിവസങ്ങളില്‍ ഹോസ്റ്റലില്‍ നിന്നാല്‍ അപക്കടം ആണെന്നു തോന്നിയിട്ട് പിള്ളേര്‍ കാശ്മീരിലേക്കു ടൂറു പോകാന്‍ തീരുമാനിച്ചു.
ഈ വിവരം രണ്ടു പഞ്ചാബികള്‍ എങ്ങനെയോ മണത്തറിഞ്ഞു.
റെയില്‌വെ സ്റ്റേഷനില്‍ പിള്ളേര്‍ എത്തി ടിക്കറ്റിനു ക്യു നില്‍ക്കുമ്പോള്‍ രണ്ടു പഞ്ചാബികളും പിന്നില്‍
പിള്ളേറില്‍ ഒരാള്‍ കാശ്മീരിനു ഒരു ടികറ്റ് എടുത്തു
മറ്റവന്‍ ചുമ്മാ നിന്നു
പഞ്ചാബികള്‍ രണ്ടു പേര്‍ക്കും കൂടി ചേര്‍ന്ന് ഒരു ടിക്കറ്റ് എടുത്തു.
ട്രെയിന്‍ വരാന്‍ കാത്തു നിന്നപ്പോള്‍ പഞ്ചാബികള്‍ക്കു സംശയം ഇനി ഒരുത്തനെ പോകുന്നുള്ളാരിക്കും. ഒരുത്തന്‍ എങ്കില്‍ ഒരുത്തന്‍. ഏതായാലും അവനെ പൊരിക്കാം. അവര്‍ ചോദിച്ചു
"എന്താ രണ്ടുപേരും പോകാതെ ഒരാള്‍ മാത്രം പോകുന്നത്?"
പിള്ളേര്‍ പറഞ്ഞു " അയ്യൊ ഞങ്ങള്‍ രണ്ടുപേരും പോകുന്നുണ്ട്"
"അതിനു നീ ഒരു റ്റിക്കറ്റേ എടുത്തുള്ളല്ലൊ" പഞ്ചാബി
പിള്ളേര്‍ പറഞ്ഞു " അതു ഞങ്ങള്‍ മലയാളികള്‍ രണ്ടു പിള്ളേര്‍ക്ക് ഓണ്‌വേര്‍ഡ് ജേണി രണ്ടുപേര്‍ക്ക് ഒരു ടിക്കറ്റ് മതി"
അങ്ങനെ ട്രെയിന്‍ വന്നു
രണ്ടു കൂട്ടരും കയറി. ഉള്ളിലും പിള്ളേര്‍ക്ക് അവശത തന്നെ. നിവൃത്തിയില്ലാതെ ഇരിക്കുമ്പോള്‍ ഒരറ്റത്ത് റ്റി റ്റി കയറുന്നതു കണ്ടു. പെട്ടെന്ന് രണ്ടു പിള്ളേരും കൂടി എഴുനേറ്റ് എതിര്‍വശത്തെ കക്കൂസില്‍ പോയി കതകടച്ചു.
റ്റി റ്റി പരിശോധന നടത്തി നടത്തി ആ അറ്റത്തെത്തി. ആരോ അങ്ങോട്ടു പോകുന്നതു നേരത്തെ കണ്ട റ്റി റ്റി കക്കൂസിന്റെ വാതിലില്‍ മുട്ടി. അകത്തു നിന്നും ചോദ്യം " ആരാ"
റ്റി റ്റി " റ്റികറ്റ് ചെക്'
കതകിന്റെ ഒരു വശം അല്‍പം തുറന്ന് ഒരു കയ് മാത്രം വെളിയില്‍ വന്നു ടികറ്റ് നീട്ടിക്കൊണ്ട്.
അതു മേടിച്ചു വരച്ചു തിരികെ നല്‍കിയിട്ട് റ്റി റ്റി പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ പിള്ളേര്‍ രണ്ടും അവരവരുടെ സ്ഥലത്തു വന്നിരുന്നു.
പഞ്ചാബികള്‍ക്ക് അസൂയ ഉണ്ടായി എങ്കിലും സന്തോഷമായി ഒരു വേല പഠിച്ചല്ലൊ ആഹാ ഇനി മുതല്‍ യാത്രയ്ക്ക് രണ്ടു പേര്‍ക്ക് ഒരു ടിക്കറ്റ് എന്തു സുഖം
അങ്ങനെ കാശ്മീരില്‍ എത്തി
അവിടെയും പിള്ളേരുടെ പിന്നാലെ നടനു ശല്യം ചെയ്ത് അവസാനം തിരികെ പോരേണ്ട സമയം ആയി.
നാലു പേരും സ്റ്റേഷനില്‍ എത്തി
പഞ്ചാബികള്‍ ക്യൂവില്‍ നിന്നു. പുതിയ ബുദ്ധി ഉപയോഗിച്ച് ഒരു ടിക്കറ്റ് എടുത്തു.
മലയാളി പിള്ളേര്‍ അവിടെ ഇരിക്കുന്നതെ ഉള്ളു ടികറ്റ് എടുക്കുന്നില്ല.
പഞ്ചാബികള്‍ ചോദിച്ചു " എന്താ നിങ്ങള്‍ വരുന്നില്ലെ?"
പിള്ളേര്‍ "ഉണ്ട്"
പഞ്ചാബി " പിന്നെ എന്താ ടിക്കറ്റ് എടുക്കാത്തത്?"
പിള്ളേര്‍ " അതു ഞങ്ങള്‍ മലയാളി പിള്ളേര്‍ക്ക് റിറ്റേണ്‍ യാത്ര ഫ്രീ യാ"
ശെടാ ഇനി അതെങ്ങനെയാണൊ പോലും. പഞ്ചാബികള്‍ അസ്വസ്ഥരായി.
ട്രെയിന്‍ വന്നു
പഴയതു പോലെ ശല്യപ്പെടുത്തലും മറ്റുമായി യാത്ര തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ മലയാളി പിള്ളേര്‍ എഴുന്നേറ്റു പറഞ്ഞു "ദാ റ്റി റ്റി വരുന്നു "
ഇതു പറയലും അവര്‍ ചൂണ്ടിയതിനു എതിര്‍വശത്തുള്ള കക്കൂസിനു നേരെ യാത്ര ആയി. ഒപ്പം തന്നെ ആദ്യമായതിന്റെ വെപ്രാളത്തോടു കൂടി പഞ്ചാബികളും എത്തി ഒരു വശത്തെ കക്കൂസില്‍ കയറി കതകടച്ചു.
മലയാളി പീള്ളേര്‍ കുറെ നേറം കാത്തു നിന്നതിനു ശേഷം പതിയെ തങ്ങളുടെ കയ്യിലെ പഴയ ടിക്കറ്റ് അടുത്തു. പിന്നീട് പഞ്ചാബികള്‍ ഒളിച്ച കക്കൂസിന്റെ കതകില്‍ മുട്ടി "ടിക്കറ്റ് ചെക്"
ഒട്ടും താമസിച്ചില്ല ടിക്കറ്റോടു കൂടി പഞ്ചാബികളില്‍ ഒരുത്തന്റെ കൈ വെളിയില്‍ വന്നു. ആ ടിക്കറ്റ് വാങ്ങി പോകറ്റില്‍ ഇട്ടിട്ട് പഴയ ടികറ്റ് പിള്ളേര്‍ തിരികെ നല്‍കിയിട്ട് അവരുടെ സീറ്റില്‍ വന്നിരുന്നു

ടി ടി,
തീവണ്ടിയാത്ര
Saturday, October 01, 2011
ചിത്രപ്രശ്നം

കുറച്ചു പടങ്ങള്‍
ഇത് എന്തൊക്കെ ആണെന്നു പറയാമോ?
ക്ലു ഒന്നും ആവശ്യം വരും എന്നു തോന്നുന്നില്ല അഥവാ വേണം എങ്കില്‍ പിന്നീട്
Labels:
ചിത്രപ്രശ്നം
Friday, September 02, 2011
എന്നോടെന്തിനീ പിണക്കം?

ഞങ്ങളുടെ ചെറിയ ബാല്‍കണിയില്‍ ഉള്ള സ്ഥലത്ത് വച്ച ചെടികള്‍ എല്ലാം നിറയെ പൂത്തു.
പുറത്ത് വെളിസ്ഥലമായി കിടക്കുന്നടത്തെല്ലാം പൂക്കള്‍
പക്ഷെ ഈ ബാള്‍സത്തിനു മാത്രം പൂവില്ല. ഇതിനെന്നല്ല ഇതിനോടൊപ്പം പാകി കിളിച്ച ഒരു ഇരുപത്തഞ്ചു ചെടികള്‍ ഒന്നിനും പൂവില്ല
ആരോഗ്യമില്ലാഞ്ഞല്ല.
പൂക്കാനറിയാഞ്ഞിട്ടുമാകില്ല. കാരണം ഇതിന്റെ അമ്മച്ചെടി അതോ അച്ഛന്‍ ചെടിയോ ദാ കഴിഞ്ഞ നവംബറില്‍ പൂത്തുനിക്കുന്നതാണ് മുകളില്‍.
ഇതിനെ ചിരൈയ്യ ഫൂല്‍ എന്നാണ് ഇവിടത്തുകാര്‍ വിളിക്കുന്നത്

സമാധാനമായി ഇപ്പൊ പിണക്കമൊക്കെ മാറി ഓരോരുത്തരായി പൂത്തു തുടങ്ങി
Labels:
ചിരൈയ്യ ഫൂല്‍,
പൂക്കള്‍,
ബാള്‍സം
Friday, August 26, 2011
ആയുര്‍വേദം വികസിക്കണം ?
ആയുര്‍വേദം പഠിക്കുന്നതിനിടയിലാധുനികവും പഠിക്കുന്നതിനെ കുറിച്ച് ചിലര്‍.
ആയുര്‍വേദം വളരണം വികസിക്കണം എന്നു ഒരു വാദം.
ആയുര്‍വേദം വികസിക്കണം എന്നതു കൊണ്ട് എന്താണുദ്ദേശിക്കുന്നത്?
ആയുര്‍വേദത്തിലെ കഷായങ്ങള്‍ മധുരമുള്ള സിറപ്പാക്കണം എന്നാണോ?
ആയുര്‍വേദഗുളികകള്‍ കാപ്സൂളാകണം എന്നാണൊ?
ആയുര്‍വേദമരുന്നുകള്‍ കുത്തിവയ്ക്കണം എന്നാണോ?
ആയുര്‍വേദഡോക്റ്റര്‍മാര്‍ പഴയ ഉപകരണങ്ങള്‍ എല്ലാം പുതുക്കിപ്പണിത് ശസ്ത്രക്രിയ ചെയ്യണം എന്നാണൊ?
ആയുര്‍വേദവിദഗ്ദ്ധര്‍ രോഗങ്ങളെ ഒക്കെ ഇംഗ്ലീഷില്‍ പേരിട്ടു വിളിക്കണം എന്നാണൊ?
റിസര്‍ച് ചെയ്ത് ആയുര്‍വേദം വളര്‍ത്താന്‍ ആവശ്യപ്പെടുന്നവരും എന്തൊക്കെ ആണ് ഉദ്ദേശിക്കുന്നത് എന്നു ഒന്നു വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
ഇനി ഞാന്‍ എന്റെ ഒരു അനുഭവം വിശദീകരിക്കാം.
ഇത് ഒരു മഹാകാര്യം ഒന്നും അല്ല പക്ഷെ ആയുര്‍വേദചികില്‍സ എന്താണ് എന്ന് സൂചിപ്പിക്കാന്‍ ആണ്.
ഞാന്‍ ബി എ എം മൂന്നാം വര്‍ഷം പഠിക്കുന്ന കാലം . എന്റെ അയല്‍ വാസിയായ ഒരു അധ്യാപകന്‍ ഒരിക്കല്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹത്തിന്റെ പ്രശനം കുറെ നാളുകളായി അദ്ദേഹത്തിന്റെ തലയില്‍ മുഴുവന്‍ ചിരങ്ങു പോലെ വട്ടം വട്ടം അളിഞ്ഞളിഞ്ഞ് മുടി ഒക്കെ പോയി. നാറ്റവും ഉണ്ട്. കുറെ ചികില്‍സകള്‍ ഒക്കെ ചെയ്തു - ഹരിപ്പാട്ടും ചുറ്റുവട്ടത്തും ഉള്ള ആയുര്‍വേദ, അലോപതി, ഹോമിയൊപതികള്‍ എല്ലാം പക്ഷെ ഫലം നാസ്തി. ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥ - കുട്ടികളുടെ മുന്നില്‍ ഈ നാറ്റവും കൊണ്ട് പോകാന്‍ വയ്യ. എന്റെ സാറന്മാരോടാരോടെങ്കിലും ചോദിച്ച് ഒരു പരിഹാരം നിര്‍ദ്ദേശിക്കണം.
ഇതെല്ലാം ഒരു കടലാസില്‍ എഴുതി മേടിച്ച് തിരികെ കോളേജില്‍ എത്തി അന്നത്തെ ഞങ്ങളുടെ അദ്ധ്യാപകനായ ശ്രീ കൃഷ്ണന്‍ മൂസ്സ് മാഷിനെ കണ്ടു. രോഗവിവരം എല്ലാം അറിഞ്ഞ ശേഷം അദ്ദേഹം ഒരു കുറിപ്പടി എഴുതാന്‍ എനിക്കു പറഞ്ഞു തന്നു. രോഗിയെ കാണാത്തതുകൊണ്ട് ഈ മരുന്നു കഴിച്ചിട്ട് വിവരം അറിയിക്കുവാന്‍ പറഞ്ഞു.
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കത്തു വന്നു. വെള്ളം ഒലിക്കല്‍ കൂടി തുടങ്ങി അപ്പോഴത്തെ അവസ്ഥ. രോഗം അല്‍പം മോശമായി.
അന്ന് മൂസ് മാഷ് അവധി. ഇനി ആരെ കാണും? അവിടെ തന്നെ ഡോ ഭരതരാജന്‍ എന്ന ഒരു സാറുണ്ടായിരുന്നു. അദ്ദേഹത്തിനെ കണ്ടു പഴയ വിവരങ്ങള്‍ എല്ലാം പറഞ്ഞു. കൊടുത്ത മരുന്നുകള്‍ പറഞ്ഞു. പുതിയ കത്തും കാണിച്ചു. അതെല്ലാം വിശദമായി പരിശോധിച്ച അദ്ദേഹം പറഞ്ഞു.
അപ്പോള്‍ കൊടുത്ത കഷായം മാറ്റണം.
രോഗിയെ രണ്ടു പേരും കണ്ടിട്ടില്ല. ഉപശയം എന്ന രീതിവച്ച് അനുമാനിക്കുകയാണ്.
എടൊ എങ്കില്‍ ഈ കഷായം കൊടുക്കൂ., ബാക്കി മരുന്നുകളെല്ലാം പഴയതു തന്നെ മതി. ആറു ദിവസം കൊടുത്താല്‍; അതെല്ലാം ഉണങ്ങി പൊടിപോലെ ആകും.
പിന്നെ മാറണം എങ്കില്‍ തക്രധാര ചെയ്യണം അതിനിവിടെ വരാന്‍ പറഞ്ഞാല്‍ മതി.
പുതിയ കഷായ കുറിപ്പടിയും എന്നെ കൊണ്ട് എഴുതിച്ചു.
അദ്ദേഹം പറഞ്ഞതുപോലെ തന്നെ സംഭൈച്ചു. കഷായം ആറു ദിവസം കഴിച്ചശേഷമുള്ള എഴുത്തും വന്നു. തലയിലെ പൊറ്റകള്‍ എല്ലാം ഉണങ്ങി വെളുത്ത പൊടി പോലെ ആയി. പഴുപ്പും നാറ്റവും എല്ലാം പോയി. ഇനി എപ്പൊഴാ ധാരയ്ക്കു വരേണ്ടത്? പക്ഷെ അതോടൊപ്പം തന്നെ അദ്ദേഹത്തെ അലട്ടുന്ന മറ്റൊരു പ്രശ്നം കൂടി പറഞ്ഞു.
വിവാഹം കഴിഞ്ഞ് ആറു കൊല്ലങ്ങള്‍ ആയി. രണ്ടു പേരും സ്കൂള്‍ അദ്ധ്യാപകര്‍. ഇതു വരെ ഭാര്യ ഗര്‍ഭിണി ആയിട്ടില്ല അതിന്റെയും പരിശോധനകളും ചികില്‍സകളും എല്ലാം മുറ പോലെ നടക്കുന്നു. അതിനു കൂടി എന്തെങ്കിലും പരിഹാരം ഉണ്ടാകുമൊ?
അവിടെ തന്നെ ഉള്ള ഒരു ആയുര്‍വേദ റിസെര്‍ച് വിംഗ് ഉണ്ട് അവിടെ ഒരു പിള്ള മാഷ് ഉണ്ട് ഡൊ മാധവന്‍ പിള്ള. അദ്ദേഹം ഇക്കാര്യത്തില്‍ പഠനം നടത്തുന്നു സ്വന്തമായി. അദ്ദേഹത്തിനോടു വിവരം പറഞ്ഞു. അദ്ദേഹം, പറഞ്ഞു ഏതായാലും ധാരയ്ക്കു വരുമ്പോള്‍ രണ്ടു പേരോടും കൂടി വരാന്‍ പറയൂ.
പറഞ്ഞ പ്രകാരം രണ്ടു പേരും വന്നു.
ഇരുവരെയും പിള്ളമാഷുടെ മുന്നില്‍ എത്തിച്ചു. അദ്ദേഹം ഒരു മുക്കാല്‍ മണിക്കൂര്‍ ഇരുവരുമായി കുശലപ്രശ്നങ്ങള്‍ നടത്തി.
ഞങ്ങള്‍ മൂന്നാം കൊല്ലക്കാര്‍ രോഗികളൊടു ചോദിക്കുന്ന ചോദ്യങ്ങളില്‍ കൂടുതലായി ഒന്നും തന്നെ ചോദിച്ചുകേട്ടില്ല. ചോദ്യോത്തരങ്ങള്‍ അല്ലാതെ രോഗികളെ സ്പര്‍ശികുക പോലും ചെയ്തില്ല.
അതെല്ലാം കഴിഞ്ഞ് അദ്ദേഹം എന്നോടു പറഞ്ഞു.
എടൊ ഒരു കുറിപ്പടി എഴുത്. മരുന്നു പറഞ്ഞു ഇതങ്ങു കഴിക്കാന്‍ പറ. ഞാന്‍ കുറിപ്പടി എഴുതി. അവരുടെ കയില്‍ കൊടുത്തു
എത്ര നാള്‍ കഴിക്കണം? രോഗിയുടെ ചോദ്യം,
ഗര്‍ഭം ഉണ്ടാകുന്നതു വരെ സാറിന്റെ മറുപടി.
എണീറ്റു പോകാന്‍ തുടങ്ങുന്ന രോഗി ഒരു കവര്‍ മേശപ്പുറത്തു വയ്ക്കാന്‍ നോക്കുന്നു.
എടുക്കടൊ അത് സാറിന്റെ അലര്‍ച്ച. എനിക്കു ജീവിക്കാന്‍ ഉള്ള ശമ്പളം കിട്ടുന്നുണ്ട്. ഇതിന്റെ ഒന്നും ആവശ്യം ഇല്ല. നിങ്ങള്‍ക്കു പോകാം
(ഒരു പൈസ പോലും ചെലവുണ്ടായില്ല രണ്ടു കൂട്ടര്‍ക്കും
ഇന്ന് ഒരാശുപത്രിയില്‍ ചെന്നാലൊ ഡൊക്റ്റര്‍ക്കു ചെലവ്, ലാബ് കാര്‍ക്കു ചെലവ് രോഗിക്കു ചെലവ് ചെലവോടു ചെലവ്)
രോഗികളെ പുറത്താക്കിയിട്ട് ഞാന്‍ തിരികെ സാറിനടുത്തെത്തി.
അവര്‍ക്കു കുറിക്കുന്നമരുന്ന് പ്രസൂതിതന്ത്രത്തിലൊ വന്ധ്യാചികില്‍സിതത്തിലൊ ഉള്ള ഏതെങ്കിലും മരുന്ന് ആയിരിക്കും എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷെ കുറിച്ചതോ വാതവ്യാധിചികില്‍സിതത്തില്‍ നിന്നും
അതിന്റെ യുക്തി എന്താണ് എന്നറിയണം. അതിനായിരുന്നു തിരികെ പോയത്.
അതു ചോദിച്ചതും ആ മരുന്നിന്റെ ഫലശ്രുതി ചൊല്ലാന്‍ എന്നോടു പറഞ്ഞു. ഞാന്‍ മൂന്നാം വര്‍ഷമല്ലെ ആയുള്ളു എന്നു പറഞ്ഞപ്പോള്‍ അഷ്ടാംഗഹൃദയം എടുത്ത് കയ്യില്‍ തന്നു
പിന്നെ ഒരു മണിക്കൂര്‍ ക്ലാസ്.
മൂന്നുമാസമായപ്പോഴേക്കും അവര്‍ ഗര്‍ഭിണി ആയി --
(ഇനി ചരിത്രം തുടരുനില്ല ഒരു നീണ്ട കഥ പോലെ കുറേ ഉണ്ട് അതുകാരണം)
മൂന്നു മക്കളുമായി അവര്‍ ഇപ്പോഴും സന്തോഷമായി ജീവിക്കുന്നു.
എന്നാല്‍ അനുബന്ധവും കൂടി പറയാം.
ഇവര്‍ ഗര്‍ഭിണി ആയതറിഞ്ഞശെഷം പലരും എന്നോടു ചോദിച്ചു എടൊ അവര്‍ക്ക് എന്തു മരുന്നായിരുന്നു കൊടൂത്തത്?
പിന്നെ വരുന്ന എല്ല വന്ധ്യതയ്ക്കും മരുന്ന് അതായിരിക്കും അല്ലെ? അതല്ലെ ആധുനിക ഫാര്‍മൊകോപിയ
അതു തന്നെ ആയിരുന്നോ അനില്‍ ആ കമന്റില്‍ എന്നോടു ചോദിച്ച specificity?
ആയുര്‍വേദം അത്തരം ഒരു സാധനം അല്ല
അതു വളരെ അധികം കണ്ടറിഞ്ഞ എന്നെ പോലെ ഉള്ളവര്‍ക്ക് അതു ദഹിക്കുകയും ഇല്ല
ഇനി മറ്റൊരനുബന്ധം ഡൊ സൂരജിനു പറയാന്‍ സാധിക്കുന്നത്
ഇത് അത്ര വലിയ കാര്യം ഒന്നും അല്ല ചിലര്‍ക്ക് താമസിച്ചെ കുട്ടികളുണ്ടാകൂ അവര്‍ ചികില്‍സിച്ചില്ലായിരുന്നു എങ്കിലും കുട്ടികള്‍ ഉണ്ടായെണെ
തൃപ്തിയായല്ലൊ

ആയുര്‍വേദം വികസിക്കണം
Thursday, August 11, 2011
The Great Migration
Sunday, August 07, 2011
എന്റെ കേരളം എത്ര സുന്ദരം
രാത്രി ഊണു കഴിക്കുന്നതിനു വേണ്ടി ചെന്നപ്പോള്‍ ടി വിയില്‍ ഒരു സിനിമ നടക്കുന്നു ' മിമിക്സ് പരേഡ്" എന്നൊ മറ്റൊ ആണെന്നു തോന്നുന്നു പേര്
എന്താ നല്ല സീന്‍
ഒരുത്തന്‍ ഒരു പെണ്ണിന്റെ വീട്ടിലേക്കു വിളിച്ച് പാട്ടു പാടി സുഖിപ്പിക്കുന്നു . പിന്നെ പ്രേമിക്കുന്നു എന്നു പറയുന്നു .
അവള്‍ അതിഷ്ടമല്ലെന്നു പറഞ്ഞിട്ടു പിന്മാറിയില്ലെങ്കില്‍ അവന്റെ ഷേപ്പു മാറ്റുമെന്നു പറയുന്നു.
അപ്പോള്‍ അവന്‍ പറയുന്നു അവളുടെ ഷേപ്പു മാറ്റും എന്ന്
അടുത്ത ദിവസം കഥാനായകന്‍ റോഡിന്റെ നടുക്ക് നിര്‍ത്തിയിട്ട മോടൊര്‍ ബൈകിന്റെ മുകളില്‍ ചാരിക്കിടന്നു പെണ്ണിനെ നോക്കുന്നു.
പിന്നീട്
പെണ്ണിന്റെ ആങ്ങളമാര്‍ കാറിനകത്ത് അവനെ വിളിച്ചു കയറ്റി പൂശുന്നു
അതിനടുത്ത ദിവസം ഇവന്റെ കൂട്ടുകാര്‍ എല്ലാവരും കൂടി പെണ്ണിന്റെ ആങ്ങളമാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഇടിക്കുന്നു
മിനിറ്റീച്ചറുടെ നാട്ടിലെ കല്ല്യാണത്തിന്റെ റാഗിങ്ങും എല്ലാം കൂടി കേട്ടപ്പോള്‍ ആഹാ എന്റെ കേരളം എത്ര സുന്ദരം
കൊതിയാകുന്നു

Monday, August 01, 2011
എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ - എട്ട്
എന്റെ സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -ഏഴ് ഇവിടെ
നാടകത്തിനുള്ള രണ്ടു പാട്ടുകളും പലതവണ വായിച്ചും മൂളിയും ഒക്കെ നോക്കി. നോ രക്ഷ. ഈണം ഒന്നും വരുന്നില്ല. എല്ലാ ദിവസവും ഓര്‍മ്മ വരുമ്പോഴൊക്കെ എടുത്തു നോക്കും ഒരു രക്ഷയും ഇല്ല.
അങ്ങനെ അങ്ങനെ ഗാനമേളയുടെ പരിശീലനവും തുടരെ നടക്കുന്നു.
നാടകത്തിന്റെ പശ്ചാത്തലസംഗീതവും ഞങ്ങള്‍ തന്നെ ചെയ്യണം. അതു പിന്നെ പ്രശ്നമുള്ള കാര്യമല്ലല്ലൊ
ഞാന്‍ പറഞ്ഞു അതു നമുക്ക് പിന്നീടു നോക്കം നാടകത്തിന്റെ കഥ പറഞ്ഞു തരണം അതിന്റെ റിഹേഴ്‌സല്‍ ഞങ്ങള്‍ വന്നു കാണാം. പിന്നെ പരിപാടിയുടെ രണ്ടു ദിവസം മുന്‍പു നോക്കിയാല്‍ മതി.
എന്റെ ഒപ്പം നല്ല കലക്കന്‍ രണ്ട് ഗിറ്റാറിസ്റ്റും, നല്ല തബലിസ്റ്റും, ഒരു സാമാന്യം വയലിനിസ്റ്റും ഉണ്ട്. പിന്നെ എനിക്കെന്തു പേടിക്കാന്‍.
അങ്ങനെ അവര്‍ നാടക റിഹേഴ്‌സല്‍ തുടങ്ങി. പാട്ടിന്റെ സ്ഥാനം അന്ന് ഒഴിച്ചിട്ടു.
പക്ഷെ പരിപാടി അടൂക്കുംതോറും നാടക സംവിധായകന്‍ വാശിപിടിച്ചു - ഒപ്പം പശ്ചാത്തലക്കാര്‍ കൂടി വേണം.
ഞങ്ങള്‍ക്കെവിടെ സമയം? ഞാന്‍ പറഞ്ഞു നാടകത്തിന്റെ പശ്ചാത്തലം പ്രശ്നമുള്ള കാര്യമല്ല എന്നാല്‍ ഗാനമേള അങ്ങനെ അല്ല അതുകൊണ്ട് നിങ്ങളുടെ കൂടെ മൂന്നു മണിക്കൂര്‍ ചെലവാക്കാന്‍ എല്ലാ ദിവസവും സാധ്യമല്ല. അത് അവസാനത്തെ രണ്ടു ദിവസം ചെയ്യാം
അദ്ദേഹത്തിന് അതു തൃപ്തിയായില്ല.
അദ്ദേഹം ആലപ്പുഴയില്‍ നിന്നും മറ്റൊരു ടീമിനെ വരുത്തി. പാട്ടിന്റെ കാര്യം എന്തായി എന്നു ചോദിച്ചപ്പോള്‍ സന്തൊഷത്തോടുകൂടി ഞാന്‍ ആ രണ്ടു കടലാസുകളും അദ്ദേഹത്തെ ഏല്‍പ്പിച്ചു. പുതിയ ടീം ആ കര്‍മ്മം നിര്‍വഹിക്കട്ടെ
എന്റെ ഒരു വലിയ തലവേദന ഒഴിവായതിലുള്ള ആശ്വാസത്തോടെ.
ഇഷ്ടമുള്ള കാര്യം ആണെങ്കിലും ഗാനമേള എന്ന അതീവ ഗുരുതരമായ പ്രശ്നം ആയിരുന്നു അതിലും വലുത്.
അങ്ങനെ പരിപാടിയ്ക്ക് ഇനി ഒരാഴ്ച്ച.
വിശ്വകുമാര്‍ സാര്‍ (ഞങ്ങളുടെ സര്‍ജറി അസി. പ്രൊഫസര്‍) നിരീക്ഷണത്തിനെത്തി. നാടകറിഹേഴ്‌സല്‍ കണ്ടു അപ്പോഴാണ് പാട്ടിന്റെ സമയം വെറുതെ ഇട്ടത് ശ്രദ്ധിച്ചത്.
ഇനി പാട്ടിനനുസരിച്ചു ചുണ്ടനക്കാന്‍ എന്നു പരിശീലിക്കും?
അദ്ദേഹം അതിനെ പറ്റി അന്വേഷിച്ചു.
സംവിധായകനെ വരുത്തി. സംവിധായകന്‍ അവരുടെ പശ്ചാത്തലടീമിനെ വരുത്തി
പാട്ടെന്തായി?
അതു ഞങ്ങളെ കൊണ്ട് സാധിക്കില്ല എന്നവര്‍ കയ്യൊഴിഞ്ഞു.
സാര്‍ എന്നെ വിളിപ്പിച്ചു.
പാട്ടിന്റെ കടലാസ് വീണ്ടും എന്റെ കയ്യിലെത്തി
പണിക്കരെ ഇന്ന് വൈകിട്ട് നാലുമണിയ്ക്ക് പരിശീലനത്തിനുള്ള പാട്ട് തയ്യാറായിരിക്കണം.
എന്റെ കയ്യില്‍ അഞ്ചു ട്രാക്ക് റെക്കോര്‍ഡ് ചെയ്യാവുന്ന ഒരു സെറ്റ് ഉണ്ട്. അതു എടുപ്പിക്കണം. നാലു മണിയ്ക്കു ഞാന്‍ അവിടെ വരും.
പരീക്ഷ വരുന്ന സമയം. അസി പ്രൊഫസര്‍ ആണ് ആജ്ഞാപിക്കുന്നത്.
"പാടാത്ത വീണയും പാടും --" എന്നു കേട്ടിട്ടില്ലെ
അതുപോലെ
"ഇല്ലാത്ത ഈണവും തോന്നും--"
ഉച്ചയ്ക്കു ഹോസ്റ്റലില്‍ പോയി ഊണും കഴിച്ച് തിരികെ 3 മണിയോടു കൂടി പരിശീലനകളരിയില്‍ എത്തി.
ഹാര്‍മോണിയം ശ്രുതി മീട്ടി അങ്ങ് ഇരുന്നു.

എവിടെ നിന്നെന്നറിയില്ല വാണീ ദേവി കനിഞ്ഞനുഗ്രഹിച്ചു.
ഗോപിയോടു പറഞ്ഞു ഗോപി പിടിച്ചോ ദാ കിടക്കുന്നു

( ഈ ഗോപി ഇന്നു വലിയ ENT splst ആണു കേട്ടൊ
തബല വായന ഒക്കെ എങ്ങനെ ഉണ്ട് എന്നു ഇപ്പൊ ഫോണില്‍ ചോദിച്ചു. എല്ലാം പോയി തബല കൈ കൊണ്ട് തൊട്ട കാലം മറന്നു അത്രെ ജീവിതം അത് അങ്ങനെയാ അല്ലെ, ഞാന്‍ എന്തു ഭാഗ്യവാന്‍
)
"ഒരു പാതിക്കരളുമായ് വന്നവള്‍ ഞാനെന്റെ
മറുപാതിക്കരള്‍ നിന്നില്‍ കണ്ടു ദേവാ
ഇരുപാതിക്കരളുകള്‍ തങ്ങളില്‍ സന്ധിച്ച
ശുഭമുഹൂര്‍ത്തത്തിനു നന്ദി ഈ ജന്മ
ശുഭമുഹൂര്‍ത്തത്തിനു നന്ദി
നിഴല്‍ പോലുമെന്‍ മെയ്യില്‍
വീഴാതകന്നു നീ
അനുരാഗ പൂജ നടത്തി
ഹൃദയം കൊണ്ടനുരാഗപൂജ നടത്തി
നിനവിലും നനവോലും
നിറങ്ങളാല്‍ ഞാന്‍ നിന്റെ
മുഴുകായ ചിത്രം
എഴുതിവച്ചു - എഴുതിവച്ചു
"
തബലയില്‍ ഗോപി താളം രചിച്ചു
പാടാന്‍ വന്നിരിക്കുന്നത് അന്ന് കേരള യൂണിവെഴ്‌സിറ്റി വിജയി ആയ ഒരു മിസ് ശാന്തി ആലപ്പുഴക്കാരി ആണ് അന്ന് St Joseph's College വിദ്യാര്‍ത്ഥിനി.

എന്താ ഒരു മിടുക്കി. ഞാന്‍ അതിന്റെ രൂപം ഒന്നു ചിട്ടയാക്കി വന്നതെ ഉള്ളു പുള്ളികാരിയും കേട്ടിരിക്കുകയല്ലെ. പിന്നെ പഠിപ്പിക്കേണ്ട ആവശ്യം ഒന്നും വന്നില്ല.
അപ്പൊഴേക്കും വിശ്വകുമാര്‍ സാറെത്തി. എന്തായെടോ?
ഞാന്‍ പറഞ്ഞു സാര്‍ ഇപ്പൊ ഒരു ഏകദേശരൂപം തരാം അതു വച്ചു ചുണ്ടനക്കട്ടെ. ഈണവും സമയവും എല്ലാം ഇതു തന്നെ പക്ഷെ Interlude ഞാന്‍ ഒന്നു കൂടി മെച്ചമായി ഗിറ്റാറും ഒക്കെ ചേര്‍ത്ത് വേറെ ഇടും. സ്ടേജില്‍ അതു വയ്ക്കാം . എന്നു പറഞ്ഞു ഹാര്‍മോണിയവും തബലയും മാത്രം വച്ച് ഒരു ട്രയല്‍ റെകോര്‍ഡിംഗ് നടത്തി.
പാട്ട് ഈണം ഇങ്ങനെ. പക്ഷെ അതു ശാന്തിയുടെ കണ്ഠത്തില്‍ നിന്നും വന്നപ്പോള്‍ എത്ര സുന്ദരമായിരുന്നു എന്നതിനു വേറെ തെളിവൊന്നും വേണ്ട
അവസാനം സ്റ്റേജിലും ഇതു തന്നെ മതി ഇനി വേറെ ഒന്നും മാറ്റം വരുത്തേണ്ടാ എന്നു തീരുമാനിച്ചിട്ടാണ് സാര്‍ പോയത്.
അങ്ങനെ ആ പാട്ട് തന്നെ സ്റ്റേജില്‍ അവതരിപ്പിക്കപ്പെട്ടു
പിന്നീട് ഒരു ദിവസം ഞാന്‍ എവിടെയോ പോയിട്ട് ബസില്‍ കോളെജിനു മുന്നില്‍ വന്നിറങ്ങുമ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ അവിടെ നില്‍പ്പുണ്ടായിരുന്നു അവന്‍ എന്നെ വിളിച്ചു
"എടോ തന്നെ തെരക്കി ആരാണ്ടു ആലപ്പുഴയില്‍ നിന്നു വന്നിരുന്നു"
ഞാന്‍ ചോദിച്ചു "ആരാ"?
അവന്‍ പറയുന്നു " ആ ആരാണ്ട് ഏതോ നാടകസമിതിയുടെ നാടകത്തിനു പാട്ട് ചെയ്യാന്നിന്നെ അന്വേഷിച്ചു വന്നതാ. അന്നത്തെ HERC ന്റെ പാട്ടു ചെയ്ത ആളെ അന്വേഷിച്ച്"
എനിക്കിതില്‍ പരം ഒരു സന്തോഷം ഉണ്ടൊ
പൂത്തു കയറിയ വികാരങ്ങളും ആയി ഞാന്‍ ചോദിച്ചു "എന്നിട്ട് അവര്‍ എവിടെ?"
അവന്‍ പറഞ്ഞു " ഓടിച്ചു ഞാന്‍
പിന്നെ ഡോക്ടര്‍ മാരോടല്ലെ കളി എന്താ അവന്റെ ഒക്കെ വിചാരം"
ഞാന്‍ ചോദിച്ചു "അളിയാ തമാശ കള അവര്‍ എവിടെയാ ആരാ ഏതു ട്രൂപ്പാ"
അവന്‍ പറഞ്ഞു"
അതൊന്നും ഞാന്‍ ചോദിച്ചില്ല ഞാന്‍ ഓടിച്ചു വിട്ടു ഇനി അവര്‍ ഈ പരിസരഹ്തു വരത്തില്ല"
അങ്ങനെ അവന്‍ എന്നെ "രക്ഷപെടുത്തി"
ഞാനോ ഏതാണ്ടു പോയ അണ്ണാനെ പോലെ ആയി. എന്തു ചെയ്യാന്‍
അല്ല ഇനി അവര്‍ എന്നെ കണ്ടിരുന്നെങ്കിലോ
ആ അറിയില്ല

Sunday, July 31, 2011
സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ -7
കാലത്ത് ടിവിയില്‍ നിന്നും "ലീലാതിലകം ചാര്‍ത്തീ"
എന്ന ഗാനം കേട്ടപ്പോള്‍ ഓര്‍മ്മകള്‍ പഴയ കാലത്തേക്കു പറന്നു.
ഇടയ്ക്കു മുടക്കം വന്ന സംഗീതാന്വേഷണ പരീക്ഷണങ്ങള്‍ ഓര്‍മ്മ വന്നു. അതിലെ അടുത്ത എപിസോഡില്‍ വരുന്ന വിഷയം ഈ പാട്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
എങ്ങനെ എന്നല്ലെ?
പറയാം
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അന്നു ഞാന്‍ ഫൈനല്‍ ഈയര്‍ ആണ്
ആശുപത്രിയില്‍ ജോലിക്കാരുടെ ഒരു ക്ലബ് ഉണ്ട് HERC Hospital Employees Recreation Club
ആ വര്‍ഷം അതിന്റെ വാര്‍ഷിക പരിപാടിയ്ക്ക് ഒരു നാടകം ഒരു ഗാനമേള പിന്നെ വേറെ ചില പരിപാടികള്‍ ഇവ ഉണ്ട്
ഗാനമേളയ്ക്ക് അകമ്പടി വാദ്യസംഗീതം ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ.
കൂട്ടത്തില്‍ നാടകത്തിനു രണ്ടു പാട്ടുകള്‍ വേണം അതിന്റെ വരികള്‍ എന്നെ ഏല്‍പ്പിച്ചു. ചിട്ടപ്പെടൂത്തി കൊടുക്കണം
ഫൈനല്‍ ഈയര്‍ അറിയാമല്ലൊ. പഠിക്കാന്‍ തന്നെ സമയം തികയാത്ത അവസ്ഥ.
പക്ഷെ എനിക്കാണെങ്കില്‍ ഇതൊഴിവാക്കാനും സാധിക്കില്ല - എന്റെ ജീവിതം അത്രമേല്‍ സംഗീതവുമായി ഇണങ്ങിയിരിക്കുന്നു.
ഗാനങ്ങള്‍ രണ്ടും പോക്കറ്റില്‍ ഇട്ടു കൊണ്ടു തന്നെ നടന്നു
ഈണം എപ്പൊഴാ വരുന്നത് എന്നറിയില്ലല്ലൊ
ഗാനമേളയ്ക്ക് ആരൊക്കെ ഏതൊക്കെ പാട്ടുകള്‍ ആണു പാടുന്നത് എന്ന് നേരത്തെ പറയണം പാട്ടുകളുടെ കാസറ്റും തരണം എന്ന് അറിയിപ്പു കൊടുത്തു.
ഏകദേശം രണ്ടു മാസം മുന്‍പു തന്നെ.
കാരണം എല്ലാ ദിവസവും കുറച്ചു സമയം മാത്രം ചെലവാക്കിയാല്‍ മതിയല്ലൊ. ജോലിയിലുള്ളവര്‍ക്കും എല്ലാവര്‍ക്കും ഒന്നിച്ചു റിഹേഴ്സലിനു വരാനും സാധിക്കില്ല അപ്പോള്‍ ഓരോരുത്തരുടെ ഭാഗം ഓരോ ദിവസം നടത്താം
അങ്ങനെ ആദ്യസമാഗമം ഉണ്ടായി. അന്നു ഒരു വിധം എല്ലാവരും ഒത്തുകൂടി
ഞാന്‍ ഈ വിഷയം അവതരിപ്പിച്ചു.
പാട്ടുകാര്‍ ഏതു പാട്ടാണ് പാടൂന്നത് എന്നു നേരത്തെ പറഞ്ഞാല്‍ ഞങ്ങള്‍ക്ക് അതിന്റെ BGM പഠിച്ചെടുക്കാന്‍ പറ്റും അതുകൊണ്ട് നേരത്തെ എല്ലാവരും, അവരവരുടെ പാട്ടുകള്‍ ഞങ്ങള്‍ക്കു തരിക. ഞങ്ങള്‍ professionals അല്ല ഞങ്ങള്‍ക്ക് അതു പഠിച്ചെടുക്കാന്‍ സമയം വേണം എന്നൊക്കെ.
കൂട്ടത്തില്‍ ഒരു നെഴ്സിന്റെ ഭര്‍ത്താവുണ്ട് അദ്ദേഹം ഒരു മൃഗഡോക്റ്ററാണ്. നല്ല ഗായകന്‍ ആണ്. അദ്ദേഹത്തിനു ഞങ്ങള്‍ ആണ് വാദ്യസംഗീതം നടത്തുന്നത് എന്നതും പിടിച്ചില്ല എന്നു തോന്നുന്നു.
അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ഏതു പാട്ടും പാടും അതുകൊണ്ട് നിങ്ങള്‍ക്ക് അറിയാവുന്നത് അങ്ങു വായിച്ചാല്‍ മതി അതു ഞങ്ങള്‍ പാടിക്കോളാം.
ഒന്നു രണ്ടു തവണ കാര്യം വിശദീകരിച്ചിട്ടും അദ്ദേഹം അടുക്കുന്നില്ല അദ്ദേഹത്തിന്റെ വിചാരം അദ്ദേഹം യേശുദാസിനെക്കാളൊക്കെ വളരെ ഉയരത്തില്‍ ഉള്ള ആളാണെന്നൊ മറ്റൊ ആയിരുന്നിരിക്കണം.
ഇനി നിങ്ങള്‍ പഠിച്ചെടുക്കുന്നതിനെക്കാള്‍ നല്ലത് നിങ്ങള്‍ക്ക് ഏറ്റവും നന്നായി അറിയാവുന്നത് അങ്ങു മാറ്റിവച്ചൊ എനിക്ക് എന്ന അര്‍ത്ഥതില്‍ ആണ് അദ്ദേഹത്തിന്റെ സംസാരം.
അങ്ങനെ അദ്ദേഹത്തിന്റെ (ഇനി കഥാനായകന്‍ എന്നു വിളിക്കാം) പാട്ട് ഞങ്ങള്‍ തീരുമാനിക്കണം ബാക്കി ഉള്ളവര്‍ അവരവരുടെ പാട്ടുകള്‍ തന്നു.
തിരികെ ഹോസ്റ്റലില്‍ എത്തി. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു പാട്ടിന്റെയും BGM അറിയില്ല എല്ലാം ഒന്നെ എന്നു പഠിക്കനം.
എന്നാല്‍ പിന്നെ കഥാനായകനിട്ട് ഒരു പണി കൊടുത്തില്ലെങ്കില്‍ പിന്നെ ഞങ്ങള്‍ എന്തു വിദ്യാര്‍ത്ഥികള്‍?
ആയിടയ്ക്കു പുറത്തു വന്ന പല കാസറ്റുകളും വച്ചു കേട്ടു കേട്ട് രണ്ടു പാട്ടുകള്‍ തെരഞ്ഞെടുത്തു
അവയില്‍ ഒന്നായിരുന്നു ഇത്. കഥാനായകന്‍ തോല്‌വി സമ്മതിച്ചാല്‍ കൊടുക്കാന്‍ ഉള്ളത്.
മറ്റവന്‍
"ആകാശനീലിമ മിഴികളിലുണരും അനുപമ സൗന്ദര്യമെ" എന്നു തുടങ്ങുന്ന ഒരു ഗാനം.
ആ ഗാനം തെരഞ്ഞെടുക്കാന്‍ ഉള്ള കാരണം അതില്‍ ഒരു വരി ഉണ്ട് "വിശ്വം തരിച്ചു നില്‍ക്കും" എന്ന്
യേശുദാസിന്റെ അനുഗൃഹീത കണ്ഠത്തില്‍ നിന്നും തരിച്ചു എന്ന വാക്ക് മൂന്നു കഷണങ്ങളായി ത -രി - ച്ചു എന്നു കേള്‍ക്കുന്നത് ഒരു സുഖം തന്നെ പക്ഷെ നമ്മളെ പോലെ ഒരു തുക്കടാ പാട്ടുകാരന്‍ ആ വാക്ക് അങ്ങനെ പറഞ്ഞാല്‍ കൂവല്‍ കിട്ടും എന്ന് ഉറപ്പ്
അതുകൊണ്ട് ആ പാട്ടിന്റെ BGM ഞങ്ങള്‍ ഹൃദിസ്ഥമാക്കി
അങ്ങനെ റിഹേഴ്സല്‍
കഥാനായകനെ തന്നെ ആദ്യം വിളിച്ചു. പാട്ട് ഇതാണ് എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം അതു കേട്ടിട്ടില്ല എന്നു പറഞ്ഞു. ഞങ്ങള്‍ കാസറ്റിട്ടു കേള്‍പ്പിച്ചു കൊടൂത്തു.
ഒന്നു രണ്ടു തവണ കേട്ടു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ എരി കേറ്റി. സാറൊക്കെ വലിയ പാട്ടുകാരല്ലെ ഇതൊക്കെ ഇത്ര കേള്‍ക്കാനെന്താ നമുക്കൊന്നു പാടിനോക്കാം
പറഞ്ഞതും ഞങ്ങള്‍ BGM തുടങ്ങിക്കൊടൂത്തു. അദ്ദേഹം ആപ്പിലായി എന്നാലും തോല്‍ക്കാന്‍ പാടില്ലല്ലൊ . ചെറുതായി പാടിത്തുടങ്ങി.
ത -- രി -- ച്ചു
ചിരിച്ചു
ഞങ്ങള്‍ അല്ല ഞങ്ങള്‍ ചിരിക്കാന്‍ പാടില്ലല്ലൊ. ചുറ്റും ഇരുന്നവര്‍ ചിരിച്ചു. കഥാനായകനും മനസിലായി.
കഥാനായകന്‍ പറഞ്ഞു ഒരു കാര്യം ചെയ്യ് ആ കാസറ്റിങ്ങു താ ഞാന്‍ അതു വീട്ടില്‍ കൊണ്ടു പോയി ഒന്നു കേള്‍ക്കട്ടെ
ഞങ്ങള്‍ വിടുമോ "ഹ സാറിനൊക്കെ ഇതിനും മാത്രം കേള്‍ക്കാനെന്ത് സാറൊക്കെ വല്യ പാട്ടുകാരല്ലെ. നമുക്ക് ഒന്നു കൂടി നോക്കാം "
പൊക്കിയാല്‍ പൊങ്ങാത്ത --ഉണ്ടോ"
സാറു വീണ്ടും പാടി ചുറ്റുമുള്ളവര്‍ വീണ്ടും ചിരിച്ചു
അതോടു കൂടി കഥാനായകന്‍ തീരുമാനിച്ചു ഇനി വീട്ടില്‍ കൊണ്ടുപോയി പഠിച്ചിട്ടെ പാടൂ.
എന്നാല്‍ ഒരു ഡോസ് കൂടി ഇരിക്കട്ടെ എന്നു ഞങ്ങള്‍
"അല്ല സാറിനു ഇതു പറ്റില്ലെങ്കില്‍ നമുക്കു വേറെ നോക്കാം ഏതാണെന്നു പറഞ്ഞാല്‍ മതി"
ആദ്യത്തെ ദിവസം ഞങ്ങളോടു പറഞ്ഞതു നല്ല ഓര്‍മ്മയുള്ളതു കൊണ്ട് അദ്ദേഹം അതിന് സമ്മതിച്ചില്ല. ഇതു തന്നെ പാടും
അങ്ങനെ മൂന്നു നാലു ദിവസം ശ്രമിച്ചിട്ടും ശരിയാകില്ല എന്ന് അദ്ദേത്തിനു മനസ്സിലായില്ല. ബാക്കി എല്ലാവര്‍ക്കും മനസിലായി താനും.
അപ്പോള്‍ ഞങ്ങള്‍ പതിയെ പറഞ്ഞു "സാര്‍, സാര്‍ ഏതായാലും ഈ പാട്ടു കൂടി ഒന്നു നോക്കിയേ ലീലാതിലകം ചാര്‍ത്തീ" ഒരാള്‍ക്കു രണ്ടു പാട്ടു വേണമെങ്കിലും പാടാമല്ലൊ
ആകാശനീലിമ ഒഴിവാക്കാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ അതിനു കൂവല്‍ കിട്ടിയാലും ഒരെണ്ണം നന്നായിരിക്കുമല്ലൊ, എന്നു കരുതി.
വാശി കളയാന്‍ തയ്യാറല്ലാതിരുന്നതു കൊണ്ട് നല്ല കൂവല്‍ വാങ്ങി അദ്ദേഹം ആകാശനീലിമയും കയ്യടി വാങ്ങിക്കൊണ്ട് ലീലാതിലകവും അന്നു പാടി.

നാടക പാട്ടിന്റെ കഥ അടുത്തതില്‍

സംഗീതാന്വേഷണ പരീക്ഷണങ്ങള്‍
Saturday, July 30, 2011
വണ്ടിപുരാണം മൂന്ന്
അങ്ങനെ വണ്ടി ഏലൂര്‍ ഇരുന്ന് എനിക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ഞാന്‍ വണ്ടാനത്തിരുന്നു വണ്ടിയ്ക്കു വേണ്ടിയും ചേട്ടനു വേണ്ടിയും പ്രാര്‍ത്ഥിച്ചു.
ചേട്ടന്‍ അനാവശ്യമായി വണ്ടിയോട് അടൂക്കാഞ്ഞതിനാല്‍ അത് അവിടെ സ്വസ്ഥമായീരുന്നെ ഉള്ളു. കൊല്ലങ്ങള്‍ കഴിഞ്ഞു.
ഞാന്‍ എര്‍ണാകുളം ജനറലാശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്യാന്‍ തീരുമാനിച്ചു
താമസം കാക്കനാട്ട് ക്വാര്‍ട്ടേര്‍സില്‍
പ്രതിമാസ വരവു രൂപ 500
ഭാര്യയും ഒരു കുട്ടിയും അടക്കം ഞങ്ങള്‍ മൂന്നു അംഗങ്ങള്‍
വീണ്ടും പ്രശ്നങ്ങള്‍
ജീവിച്ചു പോകണം എങ്കില്‍ പൈസ വേണം അപ്പോള്‍ അടൂത്തെവിടെ എങ്കിലും ഉള്ള ആശുപത്രിയില്‍ പാര്‍ട്ട് ടൈം പണി ചെയ്യണം
മറ്റു വാഹനങ്ങളെ ആശ്രയിച്ചു അപ്പണി നടക്കില്ല . കാരണം സമയ ക്ലിപ്തത ഇല്ലെങ്കില്‍ രണ്ടും കൂടി നടക്കില്ല അതു തന്നെ
അങ്ങനെ ഒരു തീരുമാനത്തിലെത്തി . ബൈക് വീണ്ടും പുനരുജ്ജീവിപ്പിക്കുക.
ഒരു തരത്തില്‍ അതു മുവാറ്റുപുഴ എത്തിച്ചു.
എന്റെ ഭാര്യവീടും അവിടെ തന്നെ.
പരിചയ്ക്കാരോട് ചോദിച്ച് ഏറ്റവും നല്ല വര്‍ക്‌ഷോപ്പ് (!!!!) കണ്ടു പിടിച്ചു.
കാലക്കേടിന്റെ ആശാന്‍ അവിടെ ആയിരുന്നു അന്ന് താമസം.
അദ്ദേഹം പറഞ്ഞു ഞാന്‍ ജാവയുടെ മര്‍മ്മം അറിഞ്ഞവന്‍ ആണ്. ഇതിനെ കുട്ടപ്പനാക്കി തരുന്നതായിരിക്കും .
അപ്പൊ ചെലവോ?
ഒരു 1000 രൂപ വരും
സന്തോഷം
1000 രൂപ കടം വാങ്ങി കയ്യോടെ കൊടൂത്തു . വണ്ടി എത്രയും പെട്ടെന്നു വേണം
അദ്ദേഹം വണ്ടി അഴിച്ചു.
ഓരോ അവധിയ്ക്കു ചെല്ലുമ്പോഴും ഓരോ പുതിയ കാരണങ്ങള്‍ പറഞ്ഞു പറഞ്ഞ് എന്തിന് 3500 രൂപ എന്നെ കൊണ്ട് ചെലവാക്കിച്ചു . വണ്ടി തന്നു .
ഇത് അവന്മാരുടെ ഒരു പ്രത്യേക്ക ടെക്നിക് -- ആദ്യമെ കൂടൂതല്‍ കാശു പറഞ്ഞാല്‍ വണ്ടി പണീയാന്‍ കൊടൂത്തില്ലെങ്കിലൊ? അതുകൊണ്ട് കുറച്ചു പറഞ്ഞ് ആളെ വീഴ്തും പിന്നെ അഴിച്ചിട്ട വണ്ടി ഇറക്കുക എന്നുള്ളത് ഉടമസ്ഥന്റെ ആവശ്യമല്ലെ അത് അവന്‍ എങ്ങനെ എങ്കിലും നടത്തും എന്നവര്‍ക്കരിയാം
Note the point ഇനി വണ്ടി പണിയാന്‍ കൊടുക്കുന്നവര്‍ സൂക്ഷിക്കുക
"കണ്ടാലോ സുന്ദരന്‍ എന്റെ മാരന്‍" എന്നു പറഞ്ഞതു പോലെ
കണ്ടാലോ സുന്ദരന്‍ എന്റെ വണ്ടി.
അന്ന് അത് ഭാര്യ വീട്ടില്‍ കൊണ്ടു വച്ച് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന കൂട്ടത്തിലാണ് ഞാന്‍ ആദ്യം പറഞ്ഞ ആള്‍ ഭാര്യയുടെ ചിറ്റപ്പന്‍ - ജാവ ഉണ്ടായിരുന്ന കക്ഷി- അവിടെ വരുന്നത്
ഈ വണ്ടിയുടെ ഒരു - ആ ഇരിപ്പും ആ ശാലീനതയും ആ കുലീനതയും ഒക്കെ കൂടീ കണ്ടപ്പോള്‍ ചിട്ടപ്പന്‍ വീണു പോയി. അദ്ദേഹം പറഞ്ഞു
"പണിക്കരെ ഇന്നു ഞാന്‍ ഈ വണ്ടി കൊണ്ടു പോകുകയാ"
അദ്ദേഹം രാമപുരത്താണ് താമസം
വണ്ടിയുമായി അദ്ദേഹം പോയി അണ്ടി കളഞ്ഞ അണ്ണാനെ പോലെ ഞാന്‍ അവിടെ ഇരുന്നു സാരമില്ല നാളെ കാലത്തു കൊണ്ടു തരുമല്ലൊ എനിക്കു നാളെ മതി വണ്ടി.
പിറ്റേ ദിവസം കാലത്തു കാണാത്തതിനാല്‍ ഫോണ്‍ ചെയ്തു.
അപ്പോള്‍ ചിറ്റപ്പന്‍ പറഞ്ഞു വഴിയില്‍ വണ്ടി കേടായി ഞാന്‍ ഒന്നു വീണു വണ്ടി വര്‍ക് ഷോപ്പില്‍ ആണ്
ദാ കിടക്കുന്നു
ആ വണ്ടി വീണ്ടും ഒരു മാസം ആ വര്‍ക്‌ഷോപ്പില്‍ കിടന്നു.
കടം വാങ്ങിയ 3500 രൂപയും കൂടി പോയി കിട്ടി, വണ്ടി ഇല്ല താനും. എനിക്കൊരു മാതിരി ഭ്രാന്തു പിടിക്കുന്നതുപോലെ

Monday, July 25, 2011
വണ്ടിപുരാണം തുടര്‍ച്ച 2
അങ്ങനെ കാലത്തു നാലു മണിയ്ക്കു ഞങ്ങള്‍ ഹരിപ്പാടു നിന്നും പുറപ്പെട്ടു. അന്നു തോട്ടപ്പള്ളി മുതല്‍ കരുവാറ്റ വഴിയമ്പലം വരെ ഉള്ള റോഡ് നന്നാക്കുന്നതു കാരണം ആകെ ചളിപുളി ആയി കിടക്കുന്നു. കുണ്ടും കുഴിയും തന്നെ.
അവിടമെല്ലാം കഴിഞ്ഞ് ഞങ്ങളുടെ വണ്ടാനം അടുത്തപ്പോള്‍ വീണ്ടും ദാ വണ്ടി പാളുന്നു ശീ ശീ നിന്നു. പിന്നിലത്തെ ടയറില്‍ കാറ്റു ശുംഭം
സമയം നാലര കഴിഞ്ഞെ ഉള്ളു. അവിടം എനിക്കറിയാവുന്ന സ്ഥലം ആയതു കൊണ്ട് വണ്ടിയും ഉരുട്ടി അടുത്തുള്ള ഒരു ഐസ് ഫാക്റ്ററിയില്‍ എത്തി. ഒരരികില്‍ വച്ച് പതിയെ വീല്‍ അഴിച്ചു.
ഇനി അതും കൊണ്ട് അമ്പലപ്പുഴ എത്തണം. അതിന്‍ ഒരു സൈക്കിള്‍ വേണം
ഐസ് ഫാക്റ്ററികാരന്‍ അതിനടുത്തുള്ള ഒരു മാടക്കട പറഞ്ഞു തന്നു. അദ്ദേഹം ഇപ്പോള്‍ ഉണര്‍ന്നിട്ടുണ്ടാകും, കടപ്പുറമല്ലെ ഐസ് എടുക്കാന്‍ വരുന്നവര്‍ക്കു വേണ്ട സാധനങ്ങള്‍ അപ്പൊഴെ കച്ചവടം തുടങ്ങിയിരിക്കും. അദ്ദേഹത്തിന്റെ പക്കല്‍ വാടകയ്ക്കു കൊടുക്കുന്ന സൈക്കിള്‍ കിട്ടും
അദ്ദേഹത്തിനടുത്തെത്തി. സൈക്കിള്‍ കിട്ടി അതില്‍ വീലും പിടിച്ചു ഞങ്ങള്‍ രണ്ടു പേരും കൂടി അമ്പലപ്പുഴ എത്തി അവിടെ ഉള്ള ഒരു ചെറിയ കടയില്‍ പഞ്ചര്‍ ഒട്ടിച്ചു.
അപ്പൊഴാണ് ഒരു ഐഡിയ
an idea can change your life എന്നല്ലെ
ഒട്ടിച്ച ട്യൂബ് മാറ്റി പകരം പുതിയ ഒരെണ്ണം വാങ്ങി ഇട്ടാലൊ. ഇവനും വഴിയില്‍ ചതിച്ചാല്‍?
അതു തന്നെ ആ കടക്കാരനോടു അന്വേഷിച്ചു പുതിയ ട്യൂബ് എവിടെ കിട്ടും?
അടൂത്തുള്ള പെട്രോള്‍ ബങ്കില്‍ കിട്ടും , അവിടെക്കു പോയി
പുതിയ റ്റ്യൂബ് ടയറില്‍ ഇട്ടു, പഴയത് ഒരു സ്റ്റെപ്പിനി ആയി സൂക്ഷിച്ചു.
വീണ്ടും സൈക്കിളില്‍ ഐസ് ഫാക്റ്ററിയിലെത്തി.
വീല്‍ പിടിപ്പിച്ചു. വീണ്ടും യാത്ര ആയി.
ആലപ്പുഴ ഇരിമ്പു പാലം കഴിഞ്ഞു അല്‍പം പോയപ്പോഴാണ് ചേട്ടനൊരു സംശയം
എടാ നീ ആ സൈക്കിള്‍ തിരികെ കൊണ്ടു കൊടുത്തോ
ഇല്ല ചേട്ടന്‍ കൊണ്ടു കൊടുത്തൊ?
ഇല്ല
ദൈവമെ.
വണ്ടി തിരികെ വിട്ടു വീണ്ടും ഐസ് ഫാക്റ്ററിയില്‍ എത്തി.
അവിടെ എവിടെ കാണാന്‍ സൈക്കിള്‍.
ഫാക്റ്ററിക്കാരനോട് അന്വേഷിച്ചു.
മെഡിക്കല്‍ കോളേജില്‍ പഠിക്കുന്നവനാണെന്നറിയാമായിരുന്നതു കൊണ്ടോ അയാളുടെ നല്ല സ്വഭാവം കാരണമൊ അയാല്‍ ആ സൈക്കിള്‍ കടക്കാരനു കൊടുത്ത വിവരം മാത്രമെ പറഞ്ഞുള്ളു
ഒരു പൂരപ്പാട്ടു കേള്‍ക്കുവാന്‍ തയ്യാറായിരുന്നു ഞങ്ങള്‍ രണ്ടു പേരും
തിരികെ മാടക്കടക്കാരനെ കണ്ടു ക്ഷമ പറയാതെ പോകുന്നതു ശരിയല്ല എന്നു തോന്നിയതു കൊണ്ട് അവിടെ ചെന്നു.
അയാളും വളരെ മാന്യമായി തന്നെ പെരുമാറി. സൈക്കിള്‍ വാടകയ്ക്കൊപ്പം ഒരു പത്തു രൂപ കൂടി പ്രായശ്ചിത്തമായി നല്‍കിയിട്ട് വീണ്ടും യാത്ര.
8 മണിയ്ക്കു ജോലിയില്‍ കയറേണ്ടതാണ് ചേട്ടന്.
പക്ഷെ ഈ പ്രകടനങ്ങള്‍ ഒക്കെ കഴിഞ്ഞപ്പോള്‍ തന്നെ മണി 8 ആയി. ഞങ്ങള്‍ എത്തിയത് ആലപ്പുഴ വരെയും
അവിടെ നിന്നും നല്ല റോഡ്.
ആലപ്പുഴ ടൗണ്‍ വിട്ടു കലവൂര്‍ എത്തി.
അപ്പോള്‍ ചേട്ടന്‍ ചോദിച്ചു. ഇനി ഞാന്‍ ഒന്ന് ഓടിക്കട്ടെ ഒരു പരിചയവും ആകുമല്ലൊ
ചേട്ടനും പണ്ട് സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു
അങ്ങനെ ഡ്രൈവര്‍ മാറി ചേട്ടന്‍ ഡ്രൈവറായി ഞാന്‍ പിന്നിലിരുന്നു.
സുഖകരമായി വണ്ടി പോകുന്നു.
ചേര്‍ത്തല ബൈപാസ് എത്തി.
ക്രമേണ എന്നിലെ ഗുരു ഉണര്‍ന്നു. ചേട്ടനെ പഠിപ്പിക്കുവാന്‍ തുടങ്ങി
പഞ്ചറായാല്‍ വണ്ടി പാളും , പക്ഷെ പേടിക്കരുത് പേടിച്ചാല്‍ വീഴും ഇല്ലെങ്കില്‍ തനിയെ വേഗത കുറയുമ്പോള്‍ കാലു കുത്താന്‍ പാകം നോക്കിയാല്‍ മാത്രം മതി എന്നെല്ലാം ക്ലാസെടുത്തു കൊണ്ടിരിക്കുന്നു.
ചേട്ടന്‍ എല്ലാം മൂളിക്കേട്ടു തലകുലുക്കുന്നു
പിന്നെ എന്താണുണ്ടായതെന്നു ഇപ്പോഴും വലിയ പിടുത്തമൊന്നും ഇല്ല. പക്ഷെ പിന്നെ ഉള്ള ഓര്‍മ്മ ഞാന്‍ റോഡിന്റെ ഒരരികില്‍ കിടക്കുന്നു ചേട്ടന്‍ മറ്റൊരിടത്തു കിടക്കുന്നു വണ്ടി ഇനിയും ഒരിടത്തു കിടക്കുന്നു.
വേഗത അധികം ഇല്ലാതിരുന്നതു കൊണ്ട് ശരീരത്തിനു കേടുപാടൂകളൊന്നും സംഭവിച്ചില്ല.
മുന്നില്‍ നിന്നൊ പിന്നില്‍ നിന്നൊ മറ്റു വാഹനങ്ങള്‍ ഒന്നും വരാതിരുന്നതു കൊണ്ട് ജീവനും അപകടമൊന്നും സംഭവിച്ചില്ല.
വണ്ടി പൊക്കി എടുത്ത് നോക്കി . പിന്നെയും പഞ്ചര്‍.
പുതിയ റ്റ്യൂബ് അതും പഞ്ചര്‍.
ചേര്‍ത്തല ബൈപാസ് 82 ല്‍ ഓര്‍ത്തു നോക്കിയേ, ആഭാഗത്തെങ്ങുമൊരു കുന്തവും ഇല്ല. നല്ല വെയിലും.
വീല്‍ അഴിച്ചു വച്ചിട്ട് ഓടൊ നോക്കി നിന്നു.
കുറെ നേറം കഴിഞ്ഞപ്പോള്‍ ഒരെണ്ണം കിട്ടി അതില്‍ ചേര്‍ത്തല ടൗണിലെത്തി.
വീണ്ടും പന്ഴര്‍ ഒട്ടിച്ചു. പഴയ റ്റ്യൂബ് തിരികെ ഇട്ടു.
അടുത്ത ഓടൊയില്‍ ബൈക്കിനടൂത്തെത്തി.
അത് ഇട്ടു കഴിഞ്ഞ് പക്ഷെ ചേട്ടനും ഓടിക്കണം എന്നുള്ള താല്‍പര്യം നഷ്ടപ്പെട്ടിരുന്നു.
വിജയകരമായ യാത്ര പൂര്‍ത്തിയാക്കി വൈകുന്നേരം 4 മണീയ്ക്ക് ഞങ്ങള്‍ ചേട്ടന്റെ Quarters ല്‍ എഹ്തിയപ്പോള്‍ ചേട്ടത്തിയമ്മയ്ക്കൊരു സംശയം ഇതെന്താ കാലത്തു വരുമെന്നു പറഞ്ഞിട്ട് ഇത്ര താമസിച്ചെ
ഹേയ് ഞങ്ങള്‍ അങ്ങനെ ആസ്വദിച്ചു വരികയല്ലായിരുന്നൊ.
പക്ഷെ എന്റെ പാന്റിന്റെ ഒരു ഭാഗം എന്താ കീറിയത് എന്നതിനു മാത്രം ഉത്തരം അതായിരുന്നില്ല
പിന്നെ കുറെ നാളത്തേയ്ക്ക് ആ വണ്ടി ചേട്ടന്റെ ക്വാര്‍ട്ടടിലിരുന്ന് എനിക്കു പൈസ
ഉണ്ടാകുകയായിരുന്നു - എന്തിനാ പിന്നീട്ട് ഒന്നിച്ചു വിഴുങ്ങാന്‍
അക്കഥ അടുത്തതില്‍

Friday, July 22, 2011
വണ്ടിപുരാണം തുടര്‍ച്ച ഒന്ന്
എഞ്ചിന്‍ പണി കഴിഞ്ഞിറക്കിയ വണ്ടി കണ്ടാല്‍ സുന്ദരന്‍.
പക്ഷെ ഓട്ടത്തില്‍ നിന്നു പോകും. അതൊരു പതിവായി. ഒരിക്കലും സമയത്ത് എത്തിച്ചേരേണ്ടിടത്ത് എത്തുകയില്ല.
അതോടൊപ്പം മറ്റൊരു കുഴപ്പം കൂടി കാണിച്ചു തുടങ്ങി.
ഒരു ദിവസം തിരികെ വരുന്ന വഴി റോഡിനു നടൂവില്‍ വച്ച് സര്‍ക്കസ് കളിക്കുന്നതു പോലെ ഒരു ഡാന്‍സ്. പാളിപ്പാളി ഒടുവില്‍ നിന്നു. വീണില്ല ദൈവാധീനം. തല്‍ക്കാലം രണ്ടു വശത്തു നിന്നും മറ്റു വണ്ടികളൊന്നും വരാഞ്ഞതു കൊണ്ട് NH 47 ല്‍ വച്ച് രക്ഷപെട്ടു എന്നുതന്നെ പറയാം
നോക്കിയപ്പോള്‍ പിന്നിലത്തെ ടയര്‍ പഞ്ചര്‍.
അവിടെ നിന്നും അഞ്ചു കിലോമീറ്റര്‍ ദൂരത്ത് ഒരു സൈക്കിളില്‍ പോയി ആളെ വിളിച്ചു കൊണ്ടു വന്ന് ശരിയാക്കി എടൂത്തു. സാധാരണ ആണികയറിയാലാണ് പെട്ടെന്നു കാറ്റു പോകുക. ഇതില്‍ എത്ര നോക്കിയിട്ടും ആണിയുടെ ലക്ഷണമൊന്നും ഇല്ല.
അങ്ങനെ സമാധാനമായി പോകുന്ന കാലം. സമാധാനം എന്നു പറഞ്ഞാല്‍ എന്നെടുത്താലും വണ്ടി ഒന്നുകില്‍ വഴിയില്‍ പഞ്ചര്‍ ആകും അല്ലാത്ത ദിവസം എഞ്ചിന്‍ നിന്നു പോകും പിന്നെ ഒരു അര മണിക്കൂര്‍ അതും ഇതും ഒക്കെ ചെയ്തു തന്നെ സ്റ്റാര്‍ട്ടാകും.
അതോടു കൂടി വണ്ടിയുടെ പെട്ടിയില്‍ ചക്രം അഴിക്കാനുള്ള ടൂള്‍സ് കൂടി ഞാന്‍ കരുതാന്‍ തുടങ്ങി.
വെറുതെ രണ്ടു തവണ വര്‍ക് ഷോപ്പുകാരനെ ബുദ്ധിമുട്ടിക്കേണ്ടല്ലൊ. എവിടെ വച്ചു പഞ്ചറകുന്നുവോ അവിടെ നിന്നും ചക്രം അഴിക്കുക അടുത്ത കടയില്‍ നിനും സൈക്കിള്‍ എടൂത്ത് അതും, കൊണ്ട് വര്‍ക് ഷോപ്പ് അന്വേഷിക്കുക
ആഹാ എന്തു സുന്ദര ജീവിതം അല്ലെ
അതെ ഞാന്‍ അങ്ങനെ ഒരുപാട് സുഖിച്ചു
അങ്ങനെ ഇരിക്കുമ്പോള്‍ ആ വണ്ടിയുടെ ആദ്യത്തെ ഉടാസ്ഥന്‍ തിരികെ ആല്ലപ്പുഴയില്‍ സ്ഥലം മാറ്റം കിട്ടി എത്തി.
വന്നതിന്റെ അടുത്ത ദിവസം അയാള്‍ എന്നെ കാണാന്‍ വന്നു.
ആ വണ്ടി അയാള്‍ക്കു തിരികെ കൊടുക്കുന്നോ എന്നറിയാന്‍. ഞാന്‍ കൊടൂത്ത വില തന്നേക്കാം എന്നും.
പാവം അയാള്‍ക്കുണ്ടോ വണ്ടിയുടെ അപ്പൊഴത്തെ സ്ഥിതി വല്ലതും അറിയുന്നു.
ഞാന്‍ പറഞ്ഞു
"ഹേയ് ഞാന്‍ ആ വണ്ടി പണിതു കുട്ടപ്പനാക്കി."
അപ്പോള്‍ അയാള്‍ അതിനു ചെലവായ തുക പറഞ്ഞാല്‍ മതി അതും തരാം എന്നായി
അയാളെ അറിഞ്ഞു കൊണ്ട് പറ്റിക്കുവാന്‍ എനിക്കിഷ്ടമായിരുന്നില്ല അതു കൊണ്ട് ഞാന്‍ പറഞ്ഞു "ഇല്ല ഞാന്‍ ആ വണ്ടി വില്‍ക്കുന്നില്ല"
അയാള്‍ എന്തു വിചാരിച്ചൊ എന്തൊ തിരികെ പോയി.
ഏതായാലും അതോടു കൂടി ഒരു കാര്യം ഉറപ്പായി
ജീവിക്കാന്‍ നാലു ചക്രം ഉണ്ടാക്കാന്‍ ഒരു വഴി ആകുമല്ലൊ എന്നു കരുതി ആണ് ഈ പൊല്ലാപ്പ് എടുത്തു തലയില്‍ വച്ചത്. ആ പണി ഏതായലും നടക്കില്ല.
ഇനി എന്തു ചെയ്യും കയ്യിലിരുന്നതല്ല കഷ്ടപ്പെട്ട് കടം വാങ്ങിയുണ്ടാക്കിയ കാശും പോയിക്കിട്ടി.
അക്കാലത്ത് എന്റെ ഒരു ചേട്ടന് ജോലിയില്‍ ചെറിയ ഉയര്‍ച്ച ഉണ്ടായി. ഒരു ഇരുകാലിവണ്ടിക്കുള്ള അലവന്‍സ് കിട്ടാന്‍ അര്‍ഹത ആയി.
ഞങ്ങള്‍ ആലോചിച്ചു.
ഈ വണ്ടി ചേട്ടന്റെ പേരിലാക്കി അവിടെ വയ്ക്കാം. അപ്പോള്‍ മാസം തോറും 200 രൂപ കിട്ടുമല്ലൊ. അത് എനിക്കു തരാം എന്നു ചേട്ടന്‍. (നന്ദിയോടു കൂടി ഓര്‍ക്കട്ടെ - അദ്ദേഹം ഇല്ലായിരുന്നു എങ്കില്‍ ഈ ഞാനൊന്നും ഒന്നും ആകില്ലായിരുന്നു- ഈ വണ്ടി കൊടൂക്കാത്തപ്പോഴും അദ്ദേഹം മാസാമാസം തരുമായിരുന്ന രൂപ കൊണ്ടാണ് അതു വരെ എത്തിയതും)
ചേട്ടന്‍ FACT യില്‍ ആണ് ജോലി ചെയ്യുന്നത്.
അദ്ദേഹം അവധിക്കു വന്നിട്ട് പോകുമ്പോള്‍ ആ വണ്ടിയില്‍ പോകാം എന്നും അതവിടെ എത്തിച്ചിട്ട് ഞാന്‍ തിരികെ പോരാം എന്നും പ്ലാനിട്ടു - കാരണം പഴയതു തന്നെ ചേട്ടന്‍ ജാവ ഓടിക്കാന്‍ അറിയില്ല സ്കൂട്ടറെ ഓടിച്ചിട്ടുള്ളു.
അങ്ങനെ ഒരു ദിവസം കാലത്ത് നാലു മണിക്ക് ഞങ്ങള്‍ ഹരിപ്പാടു നിന്നും യാത്ര തിരിച്ചു . 8 മണിക്ക് കമ്പനിയില്‍ ഡ്യൂട്ടിയ്ക്കെത്താനുള്ള യാത്ര
അതൊരു ഒന്നൊന്നര യാത്ര ആയിരുന്നു അത് അടുത്തതില്‍

Thursday, July 21, 2011
വണ്ടിപുരാണം
മനോജ് വണ്ടി വാങ്ങാന്‍ ഉപദേശം കൊടുത്ത പോസ്റ്റ് ഇട്ടതു കണ്ടില്ലേ?
അതു വായിച്ചപ്പോള്‍ തോന്നിയതാണ് എന്റെ അനുഭവം ഒന്ന് എഴുതാം എന്ന്
ഇതെന്റെ സ്വന്തം അനുഭവം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെ.
ഹരിപ്പാട്ട് താമസം വണ്ടാനം വരെ പോയി വരണം ദിവസവും. കുടുംബം പോറ്റാന്‍ വരുമാനം വേണം എങ്കില്‍ വീടിനടുത്ത് ഒരു ചെറിയ ചികില്‍സാസ്ഥാപനം നടത്തണം.
അതുണ്ടായാലും സര്‍ക്കാരിന്റെ ആനവണ്ടിയില്‍ യാത്ര തുടരുന്നിടത്തോളം കാലം പ്രവര്‍ത്തനം അസാധ്യം
അറിയാമല്ലൊ ഞങ്ങളുടെ ദിനചര്യ
കാലത്ത് ആറര മണിക്കെങ്കിലും വീട്ടില്‍ നിന്നും പുറപ്പെടണം. ബസ് സ്റ്റാന്‍ഡില്‍ എത്തിയാല്‍ എങ്ങനെ എങ്കിലും ഒരു ബസ് കിട്ടും അതില്‍ 8 മണിയാകുമ്പോഴേക്കും വണ്ടാനത്ത് എത്താം
പക്ഷെ തിരികെ വരവ് ആണ് പ്രശ്നം
നാലു മണിക്ക് റോഡില്‍ ഇറങ്ങി നില്‍ക്കും.
മെഡിക്കല്‍ കോളേജിനു മുന്നിലുള്ള ഏകദേശം അര കിലോമീറ്റര്‍ നീളം റോഡിന്റെ വടക്കു മുതല്‍ തെക്കു വരെയും പിന്നെ തെക്കു മുതല്‍ വടക്കു വരെയും ഓരോ ബസ് വരുമ്പോഴും ഓടുക എന്നതാണ് പിന്നെ ഏഴു മണി വരെ ജോലി.
എന്താ ഒരു ആരോഗ്യം അതൊരു കാലമായിരുന്നെ? നമ്മുടെ സര്‍ക്കാരിനു നമ്മുടെ ആരോഗ്യത്തില്‍ അതീവ ശ്രദ്ധയുണ്ടായിരുന്നെന്നു അന്ന് അറിയില്ലായിരുന്നു ഇപ്പൊഴല്ലെ പിടി കിട്ടിയത്
അങ്ങനെ എപ്പൊഴെങ്കിലും ഒരു ബസ് കിട്ടും എട്ടു മണിയോടു കൂടി വീട്ടിലെത്തും
പിന്നെ എവിടെ ചികില്‍സാ സമയം
അതു കൊണ്ട് ഒരു ഇരുകാലി വാങ്ങണം എന്നു തീരുമാനിച്ചു.
പുതിയതു വാങ്ങാനുള്ള നിവൃത്തി ഇല്ലാത്തതു കൊണ്ട് ഒരു പഴയവനെ തപ്പി.
ഒരു തരത്തില്‍ ഒരു സുഹൃത്ത് 64 മോഡല്‍ ജാവ സംഘടിപ്പിച്ചു.
അതിന്റെ ഉടമസ്ഥന്‍ സ്ഥലം മാറ്റം കിട്ടി ആലപ്പുഴയില്‍ നിന്നും പാലക്കാടിനു പോകുന്നു. അതുകാരണം ആണ് വില്‍ക്കുന്നത്.
കണ്ടാല്‍ ഭംഗിയൊന്നും ഇല്ല. വാഹനത്തിന്റെ ആദ്യ ഉടമസ്ഥന്‍ അദ്ദേഹം തന്നെ. അതു തുടയ്ക്കുന്ന തരം വൃത്തികെട്ട സ്വഭാവം ഒന്നും അദ്ദേഹത്തിനില്ലായിരുന്നു.
തുരുമ്പിച്ച് പിന്നിലത്തെ മഡ്ഗാര്‍ഡ് പകുതിയെ ഉള്ളു. മറ്റു പലയിടവും അപ്പോള്‍ എങ്ങനെ ആയിരുന്നിരിക്കും എന്നൂഹിക്കാമല്ലൊ.
പക്ഷെ പുറമെ നിന്നുള്ള കാഴ്ച്ച പോലെ അല്ല അകം
എഞ്ജിന്‍ പക്കാ കണ്ടിഷന്‍. സുഹൃത്തിനു നേരിട്ടറിയാവുന്ന വണ്ടി.
അന്നു വരെ യാതൊരു പ്രശ്നവും ഉണ്ടാക്കാത്ത വണ്ടി
ഞാന്‍ ഏതായാലും അതു വാങ്ങിക്കുവാന്‍ തന്നെ തീരുമാനിച്ചു.
അതിനു മുന്‍പ് എനിക്ക് ആകെ സ്കൂട്ടര്‍ ഓടിച്ച പരിചയമെ ഉള്ളു. അതും വളരെ കുറച്ച്.
അതിനാല്‍ എന്നെ പിന്നില്‍ ഇരുത്തി സുഹൃത്ത് ഓടിച്ച് കോളേജ് കാമ്പസില്‍ എത്തിച്ചു.
ഒരു ദിവസം അവിടെ വച്ച് ഞാന്‍ ഒന്ന് ഓടിച്ചു . ഇനി വൈകുന്നേരം അത് ഹരിപ്പാട്ടെത്തിക്കണം.
എനിക്കു ലൈസന്‍സ് ഇല്ല.
എന്തു ചെയ്യും?
ഒരു കൂട്ടുകാരനെ തപ്പി. അയാള്‍ക്കു ലൈസന്‍സ് ഉണ്ട് പക്ഷെ ഓടിക്കാന്‍ അറിയില്ല.
സന്തോഷം
അയാളെ തന്നെ പിടികൂടി . നീ പോരെ, പിന്നില്‍ ഇരുന്നാല്‍ മതി ഞാന്‍ ഓടിച്ചോളാം.
ഒരു എല്ലും ഒക്കെ വച്ച് പോയാല്‍ മതിയല്ലൊ പോലീസ് പിടിച്ചാലും രക്ഷപ്പെടാം
അങ്ങനെ ഞങ്ങള്‍ യാത്രയായി. അപകടമൊന്നും കൂടാതെ വീട്ടിലെത്തി.
അടുത്ത ദിവസം മുതല്‍ അതില്‍ തന്നെ യാത്രയാക്കാന്‍ തീരുമാനിച്ചു.
കാലത്ത് കുളിച്ചു കുട്ടപ്പനായി വണ്ടിയില്‍ കയറി ഇരുന്നു.
ഒരു ചവിട്ട്, രണ്ടു ചവിട്ട്, മൂന്നു, നാല്
ങേ ഹേ വണ്ടി സ്റ്റാര്‍ട്ടാകാന്‍ ഉള്ള മട്ടൊന്നും ഇല്ല
സ്കൂട്ടര്‍ ചവിട്ടുന്നതു പോലെ ചവിട്ടുന്നതു കണ്ട ഭൈമി കളിയാക്കി
" ഇതെന്തോന്നാ ഈ കാണിക്കുന്നത്? പമ്പ് ചെയ്തു ചവിട്ട് അപ്പോള്‍ സ്റ്റാര്‍ട്ടാകും"
അവരുടെ ചിറ്റപ്പന് ജാവ ബൈക്കുണ്ടായിരുന്നു അതു സ്റ്റാര്‍ട് ചെയ്യുന്നതു കണ്ട് പരിചയം ഉണ്ട് പോലും
ഹും എന്നെ പഠിപ്പിക്കാനോ?
ഞാന്‍ ആര്
"പൂരുവംശത്തില്‍ പിറന്നു വളര്‍ന്നോരു
പൂരുഷശ്രേഷ്ഠന്‍ വൃകോദരനെന്നൊരു
ധീരനെ കേട്ടറിവില്ലെ നിനക്കെടൊ
വീരനാമദ്ദേഹമിദ്ദേഹമോര്‍ക്ക നീ"
എന്നു പറഞ്ഞതു പോലെ ഞാന്‍ ഞെളിഞ്ഞു നിന്നു പിന്നെയും ഒറ്റ ഒറ്റ ചവിട്ടുകള്‍ പാസാക്കി കൊണ്ടിരുന്നു
അല്‍പനേരം കഴിഞ്ഞപ്പോഴേക്കും ഇട്ടിരുന്ന വേഷമൊക്കെ വിയര്‍പ്പില്‍ നനഞ്ഞ് ഒട്ടി, ശ്വാസം പതുക്കെ കൂടൂതല്‍ കൂടൂതല്‍ തള്ളിത്തുടങ്ങി
എന്നാലും സ്ത്രീകള്‍ പറയുന്നതു അനുസരിക്കാനുള്ള ഒരു മടി. അല്ല അവര്‍ക്കുണ്ടൊ വിവരം. കൊക്കെത്ര കുളം കണ്ടതാ അല്ലെ
ഞാന്‍ തീരുമാനിച്ചു ഈ വണ്ടി പ്രശ്നക്കാരനാ
അതിന്റെ ഡോക്റ്ററെ തന്നെ കാണാം
ഒരു സൈക്കിളും എടുത്ത് വര്‍ക്ക് ഷോപ്പ് നോക്കി യാത്രയായി.
ഹരിപ്പാട് ബസ് സ്റ്റാന്റിനു തെക്കു വശം ഒരു മുരുകന്‍ ഉണ്ടായിരുന്നു അന്ന്
അവിടെ എത്തി
പ്രശ്നം അവതരിപ്പിച്ചു.
അവനെയും കൂട്ടി വീട്ടിലെത്തി
എത്തിയ ഉടന്‍ തന്നെ അദ്ദേഹം വണ്ടിയുടെ കാര്‍ബൊറേറ്റര്‍ അഴിച്ചു
കൂട്ടത്തില്‍ എനിക്കു വണ്ടിയെ കുറിച്ചു കുറെ ഏറെ ഉപദേശങ്ങളും തന്ന് ഒപ്പം കാര്‍ബൊറേറ്റര്‍ വൃത്തിയാകി തിരികെ പിടിപ്പിച്ചു.
പമ്പ് ചെയ്തു സ്റ്റാര്‍ട്ടാക്കി കയ്യില്‍ തന്നു
ഭാര്യയെ നോക്കി ഇപ്പൊ കണ്ടോടീ എന്നൊരു ആക്കിയ ചിരിയും ചിരിച്ചിട്ട് ഞാന്‍ യാത്രയായി
അടുത്ത ദിവസവും കാലത്ത് ഇതു തന്നെ വണ്ടി എന്തു ചെയ്താല്‍ സ്റ്റാര്‍ട്ടാവില്ല.
അപ്പൊഴും ഭാര്യ ഉപദേശിച്ചു ചേട്ടാ പമ്പ് ചെയ്തു അടിക്കൂ --
എവിടെ ഞാന്‍ വീണ്ടും വര്‍ക് ഷോപ്പിലേക്ക്
വീണ്ടും പയ്യന്‍ വന്നു കാര്‍ബൊറേറ്റര്‍ അഴിച്ചു ഉപദേശിച്ചു
ഇത്തവണ ഉപദേശം അല്‍പം കൂടി നീണ്ടു "സാറെ വണ്ടിയുടെ എഞ്ചിന്‍ പണിയാറായി അതാ"
അതു ശരി അതാ കാരണം
ഏതായാലും ഇപ്പൊ വേണ്ടാ കാശുണ്ടാകട്ടെ. ഞാനും വിചാരിച്ചു.
ഞാന്‍ എന്തു പൊട്ടനാ
കാലത്തു കൊണ്ടുപോയാല്‍ വൈകുന്നേരം തിരികെ എടുക്കുമ്പോഴും ഒരു പ്രശ്നവും ഇല്ല, ഓട്ടത്തിലും ഒരു പ്രശ്നവും ഇല്ല കാലത്തു മാത്രമേ പ്രശ്നമുള്ളു
ഇതൊന്നും ആലോചിക്കാനുള്ള ബുദ്ധി ഭഗവാന്‍ തന്നില്ലല്ലൊ
അതുകൊണ്ട് ഏകദേശം ഒരു മാസത്തോളം ഇപ്പരിപാടി തുടര്‍ന്നപ്പോള്‍ ഞാനും വിശ്വസിച്ചു വണ്ടിയുടെ എഞ്ചിന്‍ പണിയണം.
എങ്ങനെ വിശ്വസിക്കാതിരിക്കും
എല്ലാ ദിവസവും കാര്‍ബൊറേറ്റര്‍ അഴിക്കുന്ന മേസ്തിരി ഉരുവിട്ടു തരുന്നതല്ലെ.
അത് അവന്റെ വയറ്റിപ്പ്പാടിനുള്ള വഴിയാണെന്ന് എന്റെ കൊച്ചു ബുദ്ധിയില്‍ തോന്നിയില്ല. എന്നാല്‍ അത്രയും കാലവും അതൊന്നു പമ്പ് ചെയ്തു അടിക്കാനുള്ള ബുദ്ധി ഉദിച്ചും ഇല്ല. പ്രത്യേകിച്ചും ഭാര്യ പറഞ്ഞ അണി ചെയ്താല്‍ നമ്മുടെ അഭിമാനം ഇടിഞ്ഞു പൊളിഞ്ഞ് വീഴുന്ന ആ വീഴ്ച്ച താങ്ങാന്‍ പറ്റുമൊ?
അങ്ങനെ കുറച്ചു നാള്‍ കൂടി കൊണ്ടു നടന്ന - കാശ് ഒക്കുന്നതു വരെ -- വണ്ടി പണീയാന്‍ കൊടൂത്തു. കൂട്ടത്തില്‍ പറഞ്ഞു അതിന്റെ പൊളിഞ്ഞ സാധനങ്ങള്‍ ഒക്കെ മാറ്റി കുട്ടപ്പനാക്കിയേരെ
അന്ന് 1500 രൂപ മുടിച്ച് അവന്‍ അതു പണിഞ്ഞു.
1982 ല്‍ അഴിച്ചപ്പോള്‍ അതിനകത്തുള്ള ബെയറിംഗ് Made in czeckozlovakia 1964. ഞാന്‍ നോക്കിയിട്ട് അതിന് ഒരു കുഴപ്പവും ഇല്ല. പക്ഷെ അവന്‍ പറഞ്ഞു ഹെയ് സാറെ എഞ്ചിന്‍ അഴിച്ചാല്‍ ബെയറിംഗ് മാറണം. രണ്ട് ബെയറിങ്ങും മാറ്റി. പക്ഷെ പഴയത് അവനു ഞാന്‍ കൊടൂത്തില്ല വീട്ടില്‍ കൊണ്ടു വന്നു ഒന്നുകില്‍ Paper Weight ആയെങ്കിലും ഉപയോഗിക്കാമല്ലൊ.
പഴയ പൊളിഞ്ഞ സാധനം ഒക്കെ മാറ്റി കുട്ടപ്പനാക്കി വണ്ടി തന്നു.
ആഹാ കണ്ടാല്‍ എന്തു ചന്തം
പക്ഷെ ആ വണ്ടി പിന്നീട് ഒരിക്കലും ഓടിച്ച് എനിക്ക് ഉദ്ദേശിച്ച സ്ഥലത്ത് എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു സത്യം മാത്രം. ( അക്കഥകള്‍ പിന്നെഴുതാം)
അതു വരെ എന്റെ വിവരക്കേടു കൊണ്ട് ചവിട്ടി സ്റ്റാര്‍ട്ടാക്കാന്‍ പറ്റിയില്ല എന്നെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ ഇതിനു ശേഷം വണ്ടി ഓടത്തില്ല് എന്നെ ഉള്ളു മറ്റൊരു കുഴപ്പവും ഇല്ല
അപ്പൊ പറഞ്ഞു വന്നത് വണ്ടി ഓടിക്കാന്‍ അറിയാവുന്ന സുഹൃത്തുക്കളുടെ വാക്കുകളൊ ഭാര്യയുടെ വാക്കുകളൊ പോലും വളരെ കാര്യമായി ശ്രദ്ധിക്കുക അനുസരിക്കുക

Saturday, July 16, 2011
മാല
Sunday, July 10, 2011
Subscribe to:
Posts (Atom)