Thursday, June 03, 2010
ഇനി ഞാനൊരു സത്യം പറയാം
ഇനി ഞാനൊരു സത്യം പറയാം വണ്ടിയുടെ ഫാന്‍ ബെല്‍റ്റ് പൊട്ടിയിട്ടില്ലായിരുന്നു
ഓര്‍മ്മയില്ലെ ശ്രീനിവാസന്‍
നമ്മുടെ കുട്ടിക്കുരങ്ങ് അല്പം ഇലകളൊക്കെ കഴിച്ച് അല്പനേരം ഒന്നു മയങ്ങുന്ന രംഗമാണ്. കടുത്ത വേനലല്ലെ.
അതൊ ഈ കുരങ്ങന്മാര്‍ കുറച്ചു നേരം വീതമാണോ ഉറങ്ങുന്നത്? നമ്മെ പോലെ ആറുമേഴും മണീക്കൂര്‍ കൂര്‍ക്കം വലിച്ചുറങ്ങില്ലേ ?
വിദ്വാന്മാര്‍ പറയുമായിരിക്കും
Tuesday, June 01, 2010
Wednesday, May 26, 2010
ആരും ഇല്ലേ അവിടെ?
Tuesday, May 25, 2010
ശലഭായനം

ഏറ്റവും താഴത്തെ ഈ പടം നോക്കിയാല്‍ അറിയാം പിടിക്കാന്‍ ഒരു താങ്ങു പോലും ഇല്ലാതെ കഷ്ടപ്പെടുന്ന ആണ്‍ശലഭം. മുകളിലും താഴെയും ആണെങ്കില്‍ ആണ്‍ശലഭം ആയിരിക്കും താഴത്തെത്`
പടങ്ങള്‍ പലതും നല്ല വലിപ്പത്തില്‍ കാണാം ക്ലിക്കിയാല്‍ മതി
ഈ വിഡിയൊ ഞാന്‍ തുടര്‍ച്ചയായി അരമണിക്കൂറിലധികം നേരം എടുത്തു.
ഇതിന്റെ ക്ലൈമാക്സ് എങ്ങനെ ആയിരിക്കും എന്നറിയാന്‍ വേണ്ടി ഒന്നര മണിക്കൂര്‍ കാത്തു നിന്നു. പക്ഷെ അപ്പോഴേക്കും എനിക്കു മറ്റു ജോലി ഉണ്ടായിരുന്നതു കൊണ്ട് അവിടെ വച്ചു നിര്‍ത്തി ഞാന്‍ പോയി.
അതുകൊണ്ട് ഇവരുടെ ക്രീഡ എത്ര നേരം നീണ്ടു നില്‍ക്കും എന്നറിയില്ല
എന്നാല്‍ എല്ലായ്പ്പോഴും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ശല്ല്യക്കാര്‍ കൂടെ കൂടി എന്നു വരും കണ്ടില്ലെ?
Monday, May 24, 2010
ചിത്രശലഭം - പോസ്
പാഞ്ചാലിയുടെ പോസ്റ്റില്‍ ഒരു കമന്റില്‍ പറഞ്ഞു ചിത്രശലഭം പോസ് ചെയ്തു തരില്ല എന്ന്
അതിലുള്ള ശക്തമായ പ്രതിഷേധം. ഒപ്പം എന്റെ ചിത്രശലഭം ദാ വണ്‍ ടു ത്രീ പറഞ്ഞ് ഒരു ചുറ്റു നടന്നു കാണിച്ചിട്ട് നാണിച്ചു പറന്നു പോകുന്ന രംഗവും.
ഇനിയും ഉണ്ട് ഓരോന്നായി പോസ്റ്റാം

Sunday, May 23, 2010
ചിത്രശലഭം-രാസലീല
പാഞ്ചാലി ചിത്രശലഭത്തിനെ പോസ്റ്റ് ചെയ്തിടത്ത് ഒരു സംശയം ചോദിച്ചതു കണ്ടൂ. ഞാന്‍ നോക്കിയിട്ട് ഇതില്‍ ആ താഴത്തുള്ള നിസ്സഹായന്‍ ആണും മറ്റത്തു പെണ്ണും ആയിരിക്കണം. ബാക്കിയും കണ്ടോളൂ ശല്ല്യക്കാരും കുറവല്ല ശരിക്കുള്ള ക്രീഡ ഇവിടെ ഉണ്ട്
Labels:
ചിത്രശലഭം-രാസലീല
Saturday, May 22, 2010
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം
പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം പണ്ടേ പോലെ ഫലിക്കുന്നില്ല
എന്നു മാത്രമല്ല ചിലപ്പോള്‍ തിരിഞ്ഞോടേണ്ടിയും വരുന്നു
Monday, May 03, 2010
Saturday, May 01, 2010
Friday, April 30, 2010
ഈച്ചക്കൂടു
Thursday, April 29, 2010
കുട്ടികളെ ശാസിക്കുന്നതിനു മുമ്പ്
കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് ചെറുതായി ഒരാലോചന നല്ലതാണ് - ശാസിക്കാൻ പോകുന്ന വിഷയം നാം അവർക്കു മുൻപ് പറഞ്ഞു കൊടുത്തിട്ടുള്ളതാണോ
പറയാൻ കാര്യം എന്റെ ചെറുപ്പത്തിൽ ഉള്ള ഒരു സംഭവം
ഞാൻ ഞങ്ങൾ അഞ്ചു പേരിൽ ഏറ്റവും ഇളയവൻ. അതുകൊണ്ട് എല്ലാവരുടെയും ശാസന അനുഭവിച്ചിട്ടെ ഉള്ളു. അതുകാരണം ശാസിക്കണം എന്നു തോന്നുമ്പോൾ ഒരു പത്തലെടുത്ത് തെങ്ങിനെയും കവുങ്ങിനെയും ഒക്കെ ശാസിച്ച് തൃപ്തിപ്പെടൂം ഒരിക്കൽ നായയെ ശാസിക്കാൻ ചെന്നു പക്ഷെ അത് അന്നത്തോടു കൂടി നിർത്തി. പിന്നീട് വൃക്ഷലതാദികളോടു മാത്രമായി.
അങ്ങനെ യിരിക്കുന്ന കാലത്താണ് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാകുന്നതും. ആഹാ ശാസിക്കാൻ ആളെ കിട്ടിയതിൽ എന്നോളം സന്തോഷിച്ചവർ വേറെ കാണുമോ എന്തൊ
ഒരു ദിവസം ജ്യേഷ്ഠന്റെ മകൾ - അവൾക്കന്ന് രണ്ടര മൂന്നു വയസ്സ് പ്രായം - എന്തോ ഒരു സാധനം എനിക്കു നീട്ടിയിട്ട് “ഇന്നാ” എന്നു പറഞ്ഞു.
മൂത്തവരോട് അങ്ങനെ പറയുന്നത് മര്യാദയല്ല എന്നു ശാസിക്കാൻ കിട്ടിയ അവസരം ഞാൻ വിടുമോ
“എന്താടീ പറഞ്ഞത് ഇന്നാ ന്നോ “ ഞാൻ കണ്ണുരുട്ടി
ഭയന്നു പോയ അവളുടെ കണ്ണു നിറഞ്ഞു അവൾ പറഞ്ഞു “ഇന്നോളൂ”
അപ്പൊഴാണ് ഞാൻ ചെയ്ത വിഡ്ഢിത്തം എനിക്കു മനസ്സിലായത് ഇന്ന എന്നല്ല പറയേണ്ടത് ദാ എന്നാണ് (ഞങ്ങളുടെ നാട്ടിലെ കാര്യമാണേ മറ്റുള്ള സ്ഥലങ്ങളിൽ എങനെ ആണെന്നെനിക്കറിയില്ല) എന്നു പറഞ്ഞുകൊടൂക്കേണ്ടതിനു പകരം കണ്ണുരുട്ടുന്നു
കണ്ണുരുട്ടാൻ നാം വിദഗ്ധരാണല്ലൊ പണ്ടെ അല്ലേ?

Tuesday, April 27, 2010
ന്യൂമൊകോണിയോസിസ്
കൈരളി ടി വിയിൽ ഇന്ന് ഒരു പരിപാടി കണ്ടൂ. ആഗ്രയിലോ മറ്റൊ
മാർബിൾ കൊണ്ട് താജ്മഹലും മറ്റും ഉണ്ടാക്കുന്ന കുറച്ച് ആളുകളെ പറ്റി
ഉള്ളത്.
അവർ ജോലി ചെയ്യുന്നതെല്ലാം ഫോട്ടൊയിൽ ഉണ്ട്. പോടി പിടിച്ച അന്തരീക്ഷത്തിൽ അവർ പണി ചെയ്യുന്നതു കണ്ടപ്പോൾ-
ന്യൂമൊകോണിയോസിസ് എന്ന അസുഖത്തെ പറ്റി - അറിവില്ലാത്തവർക്കു വേണ്ടി അല്പം കാണിക്കാം എന്നു കരുതി.
മധ്യപ്രദേശിൽ സ്ലേറ്റ് പെൻസിൽ ഉണ്ടാക്കുന്നവർക്കിടയിൽ നടത്തിയ ഒരു പഠനത്തിലെ ചില വിവരങ്ങൾ താഴെ കാണാം.
ശ്വാസകോശങ്ങളിൽ പൊടി കയറിയാൽ ആദ്യമുണ്ടാകുന്ന ന്യൂമോകോണിയോസിസ്, അതു വളർന്നു വരുമ്പോൾ അതുല്പാദിപ്പിക്കുന്ന ക്യാൻസർ ഇവയൊക്കെ ഒന്നു കാണൂക.
ആ പൊടിയ്ക്കിടയിൽ പോയി ഈ പടമൊക്കെ പിടിക്കുമ്പോൾ ഒരു അവസരം ഉണ്ടെങ്കിൽ അവരെ ബോധവൽക്കരിക്കാനും കൂടി ഇവർക്കു സാധിച്ചിരുന്നു എങ്കിൽ എന്നാശിച്ചു പോകുന്നു.
അവർ ഇപ്പോൾ പൊടി അകത്തു കടക്കാതിരിക്കാനുള്ള മാസ്കുപയോഗിക്കുന്നു. യന്ത്രങൾ പ്രവർത്തിക്കുമ്പോൾ പൊടി വലിച്ചെടുത്തു ദൂരെ കളയുവാൻ പ്രത്യെകം സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
ഇന്നു കണ്ട പരിപാടിയിലോ ആ പൊടിയെല്ലാം അവർ തന്നെ ഉള്ളിലേക്കു വലിച്ചെടുക്കുന്നു.
അതിന്റെ വിഷമത്തിൽ ഇടുന്ന പോസ്റ്റ്

Wednesday, April 21, 2010
Tuesday, April 20, 2010
Sunday, April 18, 2010
Sunday, April 11, 2010
താണ്ഡവം

വേനൽക്കാലം വന്നാൽ ഭക്ഷ്യക്ഷാമം ജലക്ഷാമം ഇവരൂക്ഷം. അപ്പോൾ ഇവർ എന്തു ചെയ്യും
കണ്ടില്ല്ലെ . പക്ഷെ അല്പം എന്തെങ്കിലും അകത്തുചെന്നാലോ അതും കണ്ടില്ലേ
ഇനി അവസാനം വരെ കണ്ടിട്ട് ആ പഴം എന്താണ് എന്നു കൂടി പറയുക
അപ്പോൾ എല്ലാം പറഞ്ഞതു പോലെ
Wednesday, January 20, 2010
ശ്രീ-ശബരിപീഠം ലക്ഷ്യമാക്കി-ഭജന
ഇത്തവണയും മകരവിളക്കിനു രണ്ടു പൂജകളില്‍ പങ്കുകൊള്ളാന്‍ സാധിച്ചു. 13, 14 തീയതികളില്‍.
രണ്ടിടത്തും
ശ്രീ
യുടെ
ശബരിപീഠം ലക്ഷ്യമാക്കി ശരണം വിളികള്‍ നാവിലേന്തി
എന്ന
ഭക്തിനിര്‍ഭരമായ ഗാനം പാടി. അതില്‍ ഒരിടത്തൊരാള്‍ വിഡിയൊ പിടീച്ചിരുന്നു അതില്‍ നിന്നും ഒരു കഷണം കിട്ടി ആ പാട്ടിന്റെ ഭാഗങ്ങള്‍.
ഹാന്‍ഡിക്യാമിലൂടെ വന്ന കൂട്ടഭജനയുടെ ഭാഗമായതു കൊണ്ട് അത്രയുമൊക്കെ പ്രതീക്ഷിച്ചാല്‍ മതി. പക്ഷെ ഞങ്ങള്‍ക്കു സന്തോഷമായി. അപ്പോള്‍ ശ്രീയും കേള്‍ക്കട്ടെ കൂട്ടത്തില്‍ മറ്റുള്ളവരെല്ലാവരും കേള്‍ക്കട്ടെ

Sunday, December 27, 2009
Monday, December 07, 2009
ഊന്നുവടി (crutches)

ഇന്നു ഗ്രാമത്തില്‍ കണ്ട ഈ ഒരു കാഴ്ച്ച
കുറെ കാലം മുമ്പ് വലതുകാലിന്റെ തുടയെല്ലൊടിഞ്ഞ ഒരു സാധു. അദ്ദേഹം ഉപയോഗിക്കുന്ന ഊന്നുവടി (crutches) കണ്ടപ്പോള്‍ അതു നിങ്ങളെയും ഒന്നു കാണിക്കണം എന്നു തോന്നി.
മുള കൊണ്ട് എത്ര ഭംഗിയായി ഉണ്ടാക്കി എടുത്തിരിക്കുന്നു
Friday, December 04, 2009
Thursday, December 03, 2009
Wednesday, December 02, 2009
ബല -- കുറുന്തോട്ടി

ബല എന്നു സംസ്കൃതത്തില്‍ പേരുള്ള കുറുന്തോട്ടി
ആയുര്‍വേദത്തില്‍ വാതചികില്‍സയില്‍ വളരെ പ്രാധാന്യമുള്ള ഒരു മരുന്ന്.
അതിന്റെ ഇലകള്‍ ഹൃദയാകൃതിയില്‍ .
ഇതു ലഭിച്ചില്ലെങ്കില്‍ പകരം "ദര്‍ഭേ കുശേ ഞാങ്ങണെ --" എന്ന ന്യായപ്രകാരം ( ദര്‍ഭ ഉപയോഗിക്കേണ്ടിടത്ത് ദര്‍ഭയില്ലെങ്കില്‍ കുശ ഉപയോഗികുക അതും ഇല്ലെങ്കില്‍ ഞാങ്ങണമ്പുല്ലുപയോഗിക്കുക അയ്തും കിട്ടിയില്ലെങ്കില്‍ വയ്ക്കോലുപയോഗിക്കുക എന്നും വേണമെങ്കില്‍ പറയാം)
ആനക്കുറുന്തോട്ടി ഊര്‍പ്പം തുടങ്ങിയവയും ഉപയോഗിക്കും. ഊര്‍പ്പ്പം എന്ന ചെടി ധാരാളം ലഭിക്കുന്നതായ്തിനാല്‍ മായം ചേര്‍ക്കാനും അതിന്റെ വേര്‍ ഉപയോഗിക്കാറുണ്ട്.
Tuesday, December 01, 2009
ലോകം പുരോഗമിക്കുകയാണല്ലൊ അല്ലേ.
ഭോപ്പാല്‍ ദുരന്തം പിന്നിട്ട് വര്‍ഷങ്ങള്‍ 25.
UCIL യൂണിയന്‍ കാര്‍ബൈഡ് ഇന്‍ഡ്യ ലിമിറ്റഡ് അഞ്ച് ഡിവിഷനുകളിലായി 9000 ഓളം ആളുകളെ 14 പ്ലാന്റുകളില്‍ ജോലിക്കെടൂത്തിരുന്ന ഒരു സ്ഥാപനം.
പകുതിക്കു തൊട്ടു മുകളില്‍ സ്റ്റോക്കുകള്‍ അമേരിക്കന്‍ ഉടമസ്ഥതയിലും ബാക്കി ഭാരതീയ ഉടമസ്ഥതയിലും.
70കളുടെ അവസാനം ഭാരതീയരായ കന്‍സള്‍ടന്റുകളെയും ജോലിക്കാരെയും ഉപയോഗിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍മ്മിച്ചു UCIL നു നടത്തുവാന്‍ കൊടുത്ത സ്ഥാപനം.
അന്നത്തെ സംഭവത്തിന്റെ കാരണം വിദഗ്ദ്ധര്‍ അന്വേഷിച്ചു, അന്വേഷിച്ചുകൊണ്ടെ ഇരിക്കുന്നു. അതങ്ങനെ നടക്കും. പല വിശദീകരണങ്ങളും വരും.
എന്നാലും അറിഞ്ഞ കാര്യങ്ങള്‍ ഒന്നു കൂടി ഓര്‍മ്മിക്കുന്നത് ഇനിയുമൊരു അപകടം ഉണ്ടാകാതിരിക്കുവാന്‍ സഹായിക്കും എങ്കില്‍
ഒന്നു കൂടി ഓര്‍ക്കുന്നതു നല്ലതല്ലെ?
60 ടണ്‍ കപാസിറ്റി ഉള്ള മൂന്നു ടാങ്കുകള്‍ - മൂന്നും MIC നിറഞ്ഞവ -- സാധാരണഗതിയില്‍ ഒരെണ്ണം എങ്കിലും ഒഴിച്ചിടുന്നത് ബുദ്ധി - അഥവാ മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായി താങ്ങാനാകാതെ വന്നാല്‍ വഴിതിരിച്ചു കാലിയായതില്‍ നിറയ്ക്കുകയും ചോര്‍ച്ചയുള്ളതിനെ കേടുപാടൂകള്‍ പോക്കാനും സൗകര്യം തരുന്ന stand by ആയി ഉപയോഗിക്കാന്‍.
പക്ഷെ നാം ഓരോ പൈസയും ലാഭിക്കുകയാണല്ലൊ അല്ലേ?
ചത്തു ചെല്ലുമ്പോള്‍ അവിടെ ഉപയോഗിക്കാന്‍ അല്ലെങ്കില്‍ ജീവിച്ചിരിക്കുമ്പോള്‍ സ്വിസ് ബാങ്കിലിടാന്‍.
രാത്രി പതിനൊന്നു മണിക്കു Rounds നു പോയ ജോലിക്കാര്‍ കണ്ണില്‍ നീറ്റലനുഭവപെട്ട് MIC ചോര്‍ച്ച സംശയിക്കുകയും സൂപര്‍വൈസറെ അറിയിക്കുകയും ചെയ്തുവത്രെ.
12.40 നുള്ള ടീ ബ്രേക് കഴിഞ്ഞ് അതിനെ പറ്റി ആലോചിക്കുവാന്‍ തീരുമാനിച്ചു അത്രെ അദ്ദേഹം.
ഇത്ര ശുഷ്കാന്തിയുള്ള അദ്ദേഹത്തിന്‍ ഒരു പൊന്നാടയും പണക്കിഴിയും സമ്മാനിക്കാന്‍ നമ്മളെല്ലാവരും കൂടി ഒത്തു ചേര്‍ന്നു പ്രവര്‍ത്തികേണ്ടി ഇരിക്കുന്നു.
പക്ഷെ പിന്നീട് അതിനൊന്നും കാക്കേണ്ടി വന്നില്ല.
അനിയന്ത്രിതമായ വേഗതയില്‍ കാര്യങ്ങള്‍ കുഴപ്പത്തിലായി.
രക്ഷയ്ക്കുള്ള മാര്‍ഗ്ഗങ്ങളോ-
120 അടി മുകളിലേക്കു - ചോര്‍ച്ചയുള്ള ഭാഗം -ജലം എത്തുന്നില്ല .
Vent Gas Scrubber പുറമെ വരുന്ന ഗാസിനെ നിര്‍വീര്യമാക്കുവാനുള്ള സംവിധാനം - അതും പ്രവര്‍ത്തിച്ചില്ല.
Refrigeration ചെലവു ചുരുക്കലിന്റെ ഭാഗമായി നേരത്തെ തന്നെ നിര്‍ത്തിവച്ചിരുന്നല്ലൊ. അതുകൊണ്ട് ചൂടിനെ ഉല്‍ഭവസ്ഥാനത്തു തടയുന്ന കാര്യം ആലോചിക്കാനെ നോക്കണ്ട.
എന്നാല്‍ പുറമെ വരുന്ന ഗ്യാസിനെ കത്തിച്ചു കളയാനോ - അതിനുള്ള സംവിധാനം തുരുമ്പെടുത്തിട്ടു കാലങ്ങളായത്രെ.
ഇത്രയൊന്നും പോരെ?
എന്നാല്‍ കേട്ടോളൂ
Pressure/Temperature sensing and warning device onnum illaayirunnu athre
ലീക്കുണ്ടാകൂന്നതില്‍ കുപ്രസിദ്ധമായ CS വാല്‌വുകള്‍ ആയിരുന്നു അത്രെ SS valves നു പകരം ഉപയോഗിച്ചിരുന്നത്.
ചെലവു ചുരുക്കി കാണിച്ചാല്‍ കാണിക്കുന്നവനു ഉദ്യോഗകയറ്റം കിട്ടും. ആ നക്കാപ്പിച്ചയ്ക്കു വേണ്ടി മള്‍ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്യുന്ന "ഇന്ത്യക്കാര്‍" കാണിക്കുന്ന വൃത്തികേടുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നു.
ഉദ്യോഗകയറ്റം കിട്ടി താന്‍ മറ്റു വല്ലയിടത്തും പോകും അതുകൊണ്ട് തല്‍ക്കാലം നില്‍ക്കുന്നിടത്ത് എന്തു തരത്തിലുള്ള അപകടകരമായ പരിഷ്കാരങ്ങള്‍ വരുത്തിയാലും - തനിക്കു കിട്ടാനുള്ള ആ നക്കാപ്പിച്ച നോക്കുന്ന പലരെയും കണ്ടു. ഒരു പക്ഷെ സായിപ്പാണെങ്കില്‍ ഇത്രയും കാണിക്കുമായിരുന്നോ എന്നു പോലും സംശയം തോന്നിപ്പോകും.
ഉദാഹരണത്തിന് സിമന്റ് കമ്പനികള്‍ പൊതുവെ വലിയ അപകടം ഇല്ലാത്തവയാണ് പൊടിമൂലവും ശബ്ദം മൂലവും മറ്റും ഉണ്ടെങ്കിലും അവയ്ക്കു പുറമേ രാസായനികമായ അപകടങ്ങള്‍ ഇല്ല.
എന്നാല്‍ ഇപ്പോള്‍ ഗുജറാത്തിലുള്ള സകല Chemical Wasteഉം സിമന്റുകമ്പനികളുടെ ഉപയോഗത്തിനു നല്ലതാണെന്നു "കണ്ടു പിടിച്ചു"
കല്‍ക്കരിയെക്കാള്‍ വില കുറഞ്ഞ ഇന്ധനം. എന്നല്ല ഈ വിഷവാതകം ശ്വസിക്കേണ്ടി വരുന്നതിന് പകരം അവര്‍ ഇങ്ങോട്ടും ചിലപ്പോള്‍ കാശു തരുമായിരിക്കും - കാരണം അല്ലെങ്കില്‍ അവര്‍ തന്നെ ഇതിനെ Dispose ചെയ്യണമല്ലൊ അതിനവര്‍ എവിടെ പോകും?
അപ്പോള്‍ നമുക്കു വലിയ താമസമില്ലാതെ അതും കേള്‍ക്കാം

Subscribe to:
Posts (Atom)