Friday, May 22, 2009

മയിലാട്ടം

മയിലുകള്‍ എന്നും കണ്ണിനു കുളിര്‍മ്മയേകുന്ന ഒരു കാഴ്ചതന്നെ.

അവ പീലിവിടര്‍ത്തി നിന്നാടുന്നത്‌ എന്തു ഭംഗിയാ കാണാന്‍

ഞങ്ങള്‍ ചെല്ലുന്നതു കണ്ടപ്പോള്‍ എന്തോ അപകടം മണത്തിട്ടെന്നതുപോലെ ഇവരൊക്കെ ദാ ഇങ്ങനെ അങ്ങു പറന്നു പോയി ഒച്ചയുണ്ടാക്കിക്കൊണ്ട്‌.



എന്നാല്‍ ഇക്കൂട്ടര്‍ വളരെ സ്നേഹമുള്ളവര്‍ അവര്‍ക്കുമനസ്സിലായി ഞങ്ങള്‍ അവരുടെ നൃത്തം കാണാന്‍ വന്നതാണെന്ന്‌ . എന്നാല്‍ കണ്ടൊ എന്നും പറഞ്ഞ്‌ പല പോസുകളില്‍.

അതു ഞാന്‍ മാത്രം ആസ്വദിച്ചാല്‍ പോരല്ലൊ നിങ്ങളും കാണൂ ആസ്വദിക്കൂ. ആദ്യം പടങ്ങളും പിന്നെ നൃത്തത്തിന്റെ വിഡിയോയും പടമൊന്നും ഗുണമില്ല എന്നു പറഞ്ഞ്‌ എന്നെ ശകാരിച്ചിട്ടു കാര്യമില്ല നേരത്തെ പറഞ്ഞേക്കാം മയിലുകള്‍ വളരെ കാലത്ത്‌ അല്ലെങ്കില്‍ വൈകുന്നേരം വെയിലാറിക്കഴിഞ്ഞ്‌ ആണ്‌ ഈ വിദ്യയൊക്കെ കാണിക്കുവാന്‍ വെളിയില്‍ വരുന്നത്‌. എന്റെ ക്യാമറയ്ക്കാണെങ്കില്‍ ഫ്ലാഷും ഇല്ല











Thursday, May 21, 2009

മയിലോട്ടം

ആളു വലുതാണെന്നൊന്നും പറഞ്ഞിട്ട്‌ ഒരു കാര്യവുമില്ല

വെരുട്ടിയാല്‍ വെരുണ്ടോളും,

പിന്നെ ഓടി ഒളിച്ചോളും ഹ ഹ ഹ

Sunday, March 15, 2009

ആനവായിലമ്പഴങ്ങാ

കിണറിനെ കുറിച്ച്‌
ദേ ഇവിടെവായിച്ചപ്പോള്‍
എനിക്കും കിണറിനെ കുറിച്ചെന്തെങ്കിലും പറയാനുള്ളതായി ഓര്‍ത്തു.
പഴയകാലത്ത്‌ ആരോ കുഴിപ്പിച്ച കിണറാണ്‌. വലിപ്പം ദാ ഇത്രയുണ്ട്‌.

പുരാവസ്തുവാണ്‌. നിലനില്‍ക്കുന്നെങ്കില്‍ ഒരു കാഴ്ച്ചവസ്തുവായിതന്നെ നിലനിര്‍ത്താം, പക്ഷെ ജോലിയില്‍ നിന്നും വിരമിച്ചു ചെല്ലുമ്പോള്‍ കയറിക്കിടക്കാന്‍ കൂരയില്ലെങ്കില്‍ പുരാവസ്തു കൊണ്ട്‌ എന്തു പ്രയോജനം എന്നാലോചിച്ചപ്പോള്‍ ഈ കടും കയ്‌ ചെയ്തു പോയി


വെള്ളം ധാരാളം. ഒരുകാലത്തും വറ്റുകയില്ല.

രണ്ടു ഡീസല്‍ മോട്ടര്‍ ആറു മണിക്കൂര്‍ നേരം അടിച്ചു വറ്റിച്ചപ്പോള്‍ ഇത്രയുമായി








പക്ഷെ ഇങ്ങനെ ഒരു കുഴപ്പം കാണിച്ചു അവന്‍. ഈ സ്ഥലത്ത്‌ കുളിമുറിയും അതിനോടടുത്ത്‌ അടുക്കളയും ആയിരുന്നു. അവയുടെ കല്ലുകളാണ്‍` ദാ താഴെ കിടക്കുന്നത്‌. തടിയും മറ്റും നേരത്തെ വലിച്ചു കയറ്റി.

അതുകാരണം എന്തെങ്കിലും ചെയ്തേ മതിയാകൂ എന്ന സ്ഥിതി വന്നു.

ഈ ബ്രഹ്മാണ്ഡനെ തളയ്ക്കാന്‍ അതിനു ചുറ്റും കെട്ടിപൊക്കാം എന്നു വിചാരിച്ചാല്‍ -അതിനുള്ള ആസ്തി ഇല്ല. പക്ഷെ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബാക്കി കെട്ടിടം കൂട്‌ ഈ മഴയ്ക്ക്ക്‌ വെള്ളത്തിലാകും.
അതുകൊണ്ട്‌ തല്‍ക്കാലം അവനെ അല്‍പം ചെറുതാക്കാം എന്നു വച്ചു.



അതിനകത്ത്‌` റിംഗ്‌ ഇറക്കി വച്ച്‌,





ചുറ്റും മെറ്റലിട്ട്‌



വീണ്ടൂം റിംഗ്‌ വച്ച്‌


ടിപ്പറില്‍ മണ്ണു കൊണ്ടു വന്ന്‌






ഇങ്ങനെ ഇട്ട്‌ നിറച്ച്‌ നിറച്ച്‌ അവസാനം എങ്ങനെ ആയി എന്നു കാണണ്ടെ അതു പിന്നെ കാണാം

Friday, March 13, 2009

താമരയുടെ ബാക്കിപത്രങ്ങള്‍

കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്ന താമരയുടെ ബാക്കിപത്രങ്ങള്‍

വിശ്വം പെട്ടെന്നു തന്നെ കണ്ടു പിടിച്ചു കളഞ്ഞു അഭിനന്ദനങ്ങള്‍.

ഈ പൂവിന്റെ നടുക്കു കാണുന്ന കറുത്ത വസ്തുക്കള്‍ തേനീച്ചകളാണ്‌.

കേസരം അഥവാ താമരയല്ലി യില്‍ നിന്നും തേന്‍ നുകരുവാന്‍ എത്തിയവ.









Thursday, March 12, 2009

ഇതെന്താണ്‌

ഇതെന്താണെന്നു വല്ല ഊഹവും ഉണ്ടോ?




കുറച്ചു കൂടി വ്യക്തമായി ഇതില്‍ കാണാം

Saturday, February 14, 2009

വിദ്യാലയം

കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്നൊരു ചൊല്ലു കേട്ടിട്ടുണ്ട്‌.

നാമൊക്കെ എത്ര ഭാഗ്യവാന്മാര്‍ എന്നു തോന്നുന്നത്‌ ഈ സ്കൂളൊക്കെ കാണുമ്പോഴാണ്‌.

ഇത്തവണ സ്കൂള്‍ കുട്ടികളെ പരിശോധിക്കുവാന്‍ പോയത്‌ ഇവിടെ‌ ആണ്‌. കണ്ടപ്പോള്‍ ആദ്യം തന്നെ അതിന്റെ ചില ദൃശ്യങ്ങള്‍ ഒന്നു പകര്‍ത്തിയേക്കാം എന്നു വച്ചു.



അതുപോലെ മൂന്നും നാലും അഞ്ചും ഒക്കെ.








ഇത്‌ രണ്ടാം ക്ലാസ്‌ ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച്‌ രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.


ഇത്‌ രണ്ടാം ക്ലാസ്‌ ഇവ രണ്ടും കൂടി ഒരു മുറിയില്‍ തന്നെ പകുതിയായി തിരിച്ച്‌ രണ്ടു വശത്തായി കുട്ടികളെ ഇരുത്തിയിരിക്കുന്നു.

Sunday, November 23, 2008

"സുവാ നാച്‌"












ദീപാവലി സമയത്ത്‌ ഗ്രാമീണപ്പെണ്‍കൊടികള്‍ കളിക്കുന്ന "സുവാ നാച്‌" അതിന്റെ ചെറിയ ഒരു കഷണം ദാ ഇവിടെ . വലിയ ഫയല്‍ കുറച്ചു താമസിക്കും. അതു പിന്നീട്‌ പോസ്റ്റാം ഇപ്പോള്‍ ഇതു കാണുക

ചില പടങ്ങള്‍ അപ്‌ലോഡ്‌ ചെയ്യാന്‍ തുടങ്ങി കഴിഞ്ഞാണ്‌ അതിന്റെ വലിപ്പം നോക്കിയത്‌. അതുകഴിഞ്ഞുള്ളവ അല്‍പം ചെറിയ സൈസാക്കിയിട്ടുണ്ട്‌


Friday, November 21, 2008

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം പാടിയ ഒരു ഗാനം

മഹേശ്‌ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലം 1995 ഡിസംബര്‍ 31 രാത്രി ഞങ്ങളുടെ ക്ലബ്ബില്‍ പുതുവര്‍ഷപ്പിറവിയ്ക്കുള്ള പരിപാടിയില്‍ പാടിയ ഒരു ഗാനം

ഓര്‍കെസ്റ്റ്രയില്‍ കീബോര്‍ഡ്‌ എന്റെ വക. ഹാളിനുള്ളില്‍ എടുത്ത വിഡിയൊ ആയതുകൊണ്ട്‌ റെകോര്‍ഡിംഗ്‌ ഒരു വഹ. അവരുടെ എദിറ്റിംഗ്‌ ല്‍ പലഭാഗവും മുറിച്ചും ചേര്‍ത്തും മറ്റൊരു വഹ. പഴേ കാസറ്റില്‍ നിന്നും CD ആക്കി അതില്‍ നിന്നൊരു കഷണം wmv ആക്കി ദാ ഇവിടെ പോസ്റ്റുന്നു.

എന്തെങ്കിലും ഒക്കെ ഓര്‍ക്കുവാന്‍ വേണ്ടെ അതിനുമാത്രം
തുടക്കത്തില്‍ കാണുന്ന താടിക്കാരന്‍ ആരാണെന്നൂഹിച്ചുകൊള്ളൂ