ടി വിയില്‍ പേസ്റ്റിന്റെ പരസ്യം കാണുമ്പോള്‍ അവര്‍ വയറ്റു പിഴപ്പിനു വേണ്ടി ചെയ്യുന്നതല്ലെ എന്നോര്‍ത്ത് അതില്‍ വല്ലകലയും ഉണ്ടൊ എന്നു മാത്രം നോക്കിയിരിക്കും.
പക്ഷെ കാണുന്നത് കൊച്ചു പെണ്‍പിള്ളേര്‍ വന്നുകെട്ടിപ്പിടിക്കുന്നത്. വായ്‌നാറ്റം ഇല്ല എങ്കില്‍ ഓടിവന്നു കെട്ടിപ്പിടിക്കും.
എന്തരോ എന്തൊ
വായനാറ്റം വായില്‍ പുണ്ണ് ഇവയും കൊണ്ട് ധാരാളം ആളുകള്‍ വരാറുണ്ട്.
ആരോട് ചോദിച്ചാലും ലോകത്തുള്ള മിക്ക പേസ്റ്റുകളും ഉപയോഗിച്ചതായി പറയും.
വായില്‍ പുണ്ണിനു പലകാരണങ്ങള്‍ ഉണ്ട്. അതിനൊക്കെ അതിന്റേതായ ചികില്‍സയും വേണം പക്ഷെ ആശുപത്രിയില്‍ പോകുന്നതിനു മുമ്പ് - പറ്റുമെങ്കില്‍ വായില്‍ പുണ്ണ് വരുന്നതിനും മുമ്പു തന്നെ ഉപയോഗിക്കാം അതായിരിക്കും കൂടുതല്‍ നല്ലത് - ഇതൊന്നു പരീക്ഷിച്ചു കൂടേ?
ത്രിഫല എന്നു കേട്ടിട്ടുണ്ടോ?
ശാസ്ത്രീയമായി പഠിക്കുന്ന പുതിയ ശാസ്ത്രീയ തലമുറ കേട്ടുകാണാന്‍ സാധ്യത കുറവാണ് അല്ലെ. സാരമില്ല ഇപ്പോള്‍ കേട്ടോളൂ
നെല്ലിക്ക താന്നിക്ക കടൂക്ക ഇവ മൂന്നും കൂട്ടി ഉപയോഗിക്കുന്നതിന്റെ പേരാണ് ത്രിഫല.
ത്രിഫലപ്പൊടി കൊണ്ട് കുറച്ചു ദിവസം രണ്ടു നേരം പല്ലു തേയ്ക്കുക. - കാലത്തും രാത്രി കിടക്കാന്‍ നേരവും.
ത്രിഫലപ്പൊടി തന്നെ ഓരോ സ്പൂണ്‍ വീതം രണ്ടു നേരവും സേവിക്കുകയും ചെയ്യുക. തേനില്‍ ചേര്‍ത്തും കഴിക്കാം.
ശാസ്ത്രീയക്കാരാരും ചെയ്യല്ലെ അവര്‍ക്കു വേണ്ട സ്പെഷ്യല്‍ പേസ്റ്റുകള്‍ കടകളില്‍ കിട്ടും അവര്‍ അതു വച്ചു തേച്ചുകൊള്ളൂക- ഇതൊക്കെ വെറും പഴഞ്ചന്‍ മൂരാച്ചി സ്വഭാവങ്ങള്‍ ആണ്. നിങ്ങള്‍ അതു കഴിഞ്ഞ് ആശുപത്രികളില്‍ വരിക ഞങ്ങള്‍ കാത്തിരിക്കുന്നുണ്ട്. ഞങ്ങള്‍ക്കും ജീവിക്കണ്ടേ?
നാളെ മുതല്‍ നിങ്ങളുടെ പേസ്റ്റില്‍ ത്രിഫലയുണ്ടോ? എന്നു ചോദിക്കുന്ന സുന്ദരിയെ കണ്ടാല്‍ അത്ഭുതപ്പെടേണ്ട കേട്ടൊ