ജീവിതത്തില്‍ ഒരുപാട് ഒരുപാട് വേദികളിലെ വിധി നിര്‍ണ്ണയങ്ങള്‍ കണ്ട എനിക്ക്
രണ്ടു സ്ഥലങ്ങളില്‍ ശരിയായ നിര്‍ണ്ണയം നടന്നു എന്നുറപ്പുണ്ട്.
അങ്ങനെ വേണം വിധികര്‍ത്താക്കള്‍. മല്‍സരഫലവും അങ്ങനെ തന്നെ വേണം. അല്ലാതെ ഇന്നു കാണുന്നത് പോലെ മല്‍സരകോലാഹലം, രക്ഷകര്‍ത്താക്കളുടെ പരാതി , നിയമയുദ്ധം, തുടങ്ങിയ അലവലാതി ഇടപാടുകള്‍ അവസാനിക്കണം.
ഞാന്‍ കണ്ട രണ്ടെണ്ണങ്ങളില്‍ ഒന്ന് -
1970 കളിലാണ് -കോട്ടക്കല്‍ രാജാസ് ഹൈ സ്കൂളിന്റെ ടീമിന്റെ കൂടെ വാദ്യവൃന്ദ അകമ്പടിക്കായി ഞാനും ഉണ്ട്.
ഞങ്ങളുടെ റ്റീമിലെ ഒരു നൃത്തക്കാരി - പേര്‍ ഇപ്പോള്‍ എഴുതുന്നില്ല- പക്ഷെ ധാരാളം മല്‍സരങ്ങളില്‍ ജയിച്ചിട്ടുള്ള കുട്ടി. ഭരതനാട്യത്തിന് ഒന്നാം സ്ഥാനം അതിനു തന്നെ കിട്ടും എന്ന് ഞങ്ങള്‍ക്കെല്ലാം ഉറപ്പ്
എനിക്ക് ഈ ഭരതനാട്യം എന്താണെന്നറിയില്ല കേട്ടൊ - പക്ഷെ ബാക്കി ഉള്ളവര്‍ക്കെല്ലാം ഉറപ്പായത് കൊണ്ട് എനിക്കും ഉറപ്പ്.
അങ്ങനെ മല്‍സരം നടന്നു
ഫലപ്രഖ്യാപനം വന്നപ്പോള്‍ ഞങ്ങളുടെ കുട്ടിക്ക് രണ്ടാം സ്ഥാനം
ഹേ അതങ്ങിനെ വിടാന്‍ പറ്റുമൊ?
ചോദിക്കണം
ഞങ്ങള്‍ എല്ലാവരും കൂടി ജഡ്ജിയുടെ അടുത്ത് ചെന്നു
വളരെ പ്രായം ചെന്ന ഒരു ആള്‍.
എന്താ കാര്യം?
ഞങ്ങളുടെ കൂടെ ഉള്ള ഇക്കുട്ടിയ്ക്ക് എന്താണ് രണ്ടാം സ്ഥാനം ആയിപ്പോയത്?
എവിടെ കുട്ടി?
ദാ ഇത്
കുട്ടി ഇങ്ങോട്ട് മാറി നില്‍ക്കൂ
കുട്ടി മാറി നിന്നു
ഏത് പാട്ടായിരുന്നു കളിച്ചത്?
ഇന്ന പാട്ട്
പതിയെ അദ്ദേഹം ആ പാട്ടിന്റെ ചരണം പാടിയിട്ട് ആ കുട്ടിയോട് അവിടെ കളിക്കാന്‍ പറഞ്ഞു
കുട്ടി കളിച്ചു
അദ്ദേഹം തുടര്‍ന്നു ഭേഷ്. കുട്ടി ഇങ്ങനെ ആയിരുന്നൊ സ്റ്റേജില്‍ കളിച്ചത്?
കുട്ടി "അല്ല"
ബാക്കി കേള്‍ക്കാന്‍ ഞങ്ങള്‍ ആരും അവിടെ ഉണ്ടായിരുന്നില്ല എന്ന് ഇനി പ്രത്യേകം പറയണോ ? പോയെ എല്ലാരും
Picture Courtesy Google

ഇപ്പൊ ഭരതനാട്യത്തിനു വരുന്ന ജഡ്ജ് തന്നെ അല്ലെ ഉപന്യാസമൽസരത്തിനും ക്രിക്കറ്റിനും ജഡ്ജ്
ReplyDeleteപിന്നെ എങ്ങനെ നേരെ ആകും?
ഹാ...ഹാ...ഹാ.. !
ReplyDeleteഡോക്ടർ മാഷുടെ വാലും പൊക്കിക്കൊണ്ടുള്ള ആ ഓട്ടം ഞാൻ മനസ്സിൽ കാണുകയായിരുന്നു......
അന്നൊക്കെ വിവരോം വിവേകോം
ReplyDeleteഉള്ള വിധി കർത്താക്കൾ ഉള്ള കാലമായിരുന്നൂ...!
ഹ ഹ ഹ വി കെ ജീ ആദ്യം മുറിയിൽ നിന്ന് പുറത്ത് കടന്നത് ഞാൻ
ReplyDeleteമുരളി ജീ
അതൊരു കാലം . അടൂത്ത കഥയും എഴുതാം
പ്രീയ N.S.Panicker..എനിക്ക് പ്ര്ടി ആകുന്നുണ്ട്...കാരണം 10 വർഷങ്ങൾക്ക് മുൻപേ ഞാനും,സ്കൂൾ,കോളേജ് മത്സരങ്ങളിൽ ജഡ്ജായിരുന്നിട്ടുണ്ട്.എത്രയോ പ്രാവശ്യം.താങ്കളുടെ അടുത്ത പോസുകളിൽ അടിയൻ ഉണ്ടാകുമോ ആവോ?.........ഇത്തരം മത്സരങ്ങളെക്കുറിച്ച് എനിക്കും ഒരുപാട് എഴുതാനുണ്ട് കേട്ടോ..ഞൻ പിന്നെ വരാം
ReplyDeleteഹ ഹ ഹ ചന്തു നായർ ജീ പേടിക്കണ്ടാ ഉണ്ടായാലും പേരെഴുതില്ല. വായനക്കും അഭിപ്രായം കുറിക്കാൻ കാണിച്ച സന്മനസിനും നന്ദി
ReplyDeleteഇനി താങ്കളുടെ അനുഭവങ്ങൾ കൂടി എഴുതൂ കാത്തിരിക്കുന്നു :)
അതിനിപ്പോ കൂലിക്കാരാണല്ലോ ജട്ജസ്സുമാര്‍ ....എന്നാലും നിങ്ങള്‍ ഒരു പുലിയാണ് കേട്ടാ വീരശൂര പരക്രമികളായി പോയി എലി പോലെ ഓടിയ ഒരു പുലി
ReplyDelete
ReplyDeleteഹ ഹ ഹ നാട്ടിന്‍പുറത്ത്‌കാരാ
പഴയ ആളുകള്‍ നീട്ടി ഒരാട്ട് തന്നാല്‍ നാമൊക്കെ എവിടെ പോയി കിടക്കും എന്നറിയില്ലല്ലൊ
അപ്പോ ഇങ്ങനെ ദാ ഒരു ഓട്ടം... അല്ലേ?
ReplyDeleteകൊള്ളാം..
എച്മു ഇതെവിടെ പോയീന്നു കരുതി ഇരിക്കയായിരുന്നു
ReplyDeleteഅപ്പൊ കണ്ടു അല്ലെ
അന്ന് സ്റ്റേജിൽ
എന്നാ കോലം?!!!ഹാർമോണിയം വായിച്ചിരുന്ന ചെക്കനാ ഇപ്പോ നോക്ക് കഷ്ടം