Friday, January 18, 2008

ഭാരതമെന്നു കേട്ടാല്‍

ഇത്‌ മനുഷ്യര്‍ താമസിക്കുന്ന ഒരു വീടാണെന്നു ഞാന്‍ പറഞ്ഞാല്‍ - വിശ്വസിക്കുവാന്‍ പ്രയാസം തോന്നും അല്ലേ?



കണ്ടില്ലേ അടുപ്പില്‍ കത്തികുവാന്‍ വിറക്‌ കൂട്ടി ഇട്ടിരിക്കുന്നത്‌?



അടുപ്പും കാണണ്ടേ

ഒരു വശത്തു കാണുന്ന ഭിത്തിയും പിന്നില്‍ കല്ലുകള്‍ അടുക്കി വച്ചിരിക്കുന്ന കല്ലുകളും ഇവര്‍ക്ക്‌ വീടാകുന്നുകല്ലില്‍ കടത്തി വച്ച ഒരു മുളയില്‍ തൂക്കി ഇട്ട തുണി ഒരു ഭിത്തിആനന്ദബ്ധിക്കിനിയെന്തുവേണം



ഇക്കാണുന്നത്‌ ചാക്കുകെട്ടൊന്നുമല്ല അവരുടെ പൊന്നോമനമകനാണ്‌.


ഈച്ചകള്‍ പൊതിഞ്ഞ ചാക്കിനാല്‍ പുതച്ചുറങ്ങുന്നു

ഇത്‌ അവന്റെ ചേച്ചിമാര്‍ അവരാണ്‌ കാവല്‍, അച്ഛനുമമ്മയും പണിക്കുപോയിരിക്കുന്നു.

ചേച്ചിമാര്‍ ഇടസമയത്തു നാസ്തകഴിക്കുന്നു - ആ പാത്രത്തിന്റെ വലിപ്പം കണ്ടില്ലേ? നാലോ അഞ്ചോ കടലയ്‌ആണ്‌ നാസ്ത





Thursday, January 17, 2008

കൊറ്റി അപകടത്തില്‍

ചിലതിനൊക്കെ ഓരോ അടിക്കുറിപ്പിട്ടു, എനിക്കു കലാബോധമില്ലാത്തതുകൊണ്ട്‌ ഇത്രയൊക്കെയേ സാധിക്കൂ ബാക്കിയൊക്കെ അവനവന്റെ യുക്തിക്കനുസരിച്ച്‌ അടിക്കുറിപ്പിട്ട്‌ ആസ്വദിക്കുമെന്നു വിശ്വസിക്കുന്നു



ഒരപകടം പറ്റി ചിറകൊടിഞ്ഞാല്‍ ആദ്യം എന്താണു ചെയ്യേണ്ടത്‌? ആശുപത്രിയില്‍പോകണം അതിനാദ്യം ആംബുലന്‍സില്‍ കയറണം.





ഡ്രൈവറില്ലെങ്കില്‍ വേണ്ടാ തന്നെ പോയേക്കാം, അതിന്‌ വണ്ടി കണ്ടീഷനാണൊ പോലും ഒന്നു ചെക്ക്‌ ചെയ്യണം.


കതക്‌ ശരിക്കടഞ്ഞിട്ടുണ്ടോ?


വയറിങ്ങൊക്കെ ശരിയാണോ?



ആക്സിലരേറ്ററും ബ്രേക്കും ശരിയാണൊ?


കയറിയാല്‍ മാത്രം പോരാ സ്റ്റ്രെച്ചറില്‍ കിടക്കണം




ഡ്രൈവര്‍ വന്നില്ലല്ലൊ എവിടെ പോയി?




അയ്യോ ഈ ഒടിഞ്ഞ ചിറകും കൊണ്ടെങ്ങനെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്യും?

Tuesday, November 20, 2007

റാവുത്‌ നാച്ചാ

റാവുത്‌ നാച്ചാ എന്ന നൃത്തരൂപം ഇവിടങ്ങളിലുള്ള യാദവ വംശജര്‍ നടത്തുന്നത്‌ കഴിഞ്ഞ കൊല്ലം പോസ്റ്റ്‌ ചെയ്തിരുന്നു. എന്നാല്‍ അന്ന്‌ ഇതിന്റെ ഐതിഹ്യം അറിയില്ലായിരുന്നു.
ഇന്നു അത്‌ കണ്ടപ്പോള്‍ അതുകൂടി ചോദിച്ചറിയുവാന്‍ സാധിച്ചു.

പണ്ട്‌ ശ്രീകൃഷ്ണന്‍, യാദവരോട്‌ ഗോവര്‍ദ്ധനപര്‍വതമാണ്‌ തങ്ങള്‍ക്ക്‌ ജീവനോപായം അതുകൊണ്ട്‌ അതിനെ പൂജിച്ചാല്‍ മതി , ദേവന്മാര്‍ക്ക്‌ പൂജ ഒന്നും ചെയ്യണ്ടാ എന്നു പറയുന്ന ഒരു കഥയുണ്ട്‌. അതില്‍ ദേവേന്ദ്രന്‍ കോപിച്ചു. മേഘങ്ങളോട്‌ മഴ പെയ്യിച്ച്‌ ആ ഭൂവിഭാഗം മുഴുവന്‍ നശിപ്പിക്കുവ്‌ആന്‍ അജ്ഞാപിച്ചു. എന്നാല്‍ ശ്രീകൃഷ്ണന്‍ തന്റെ ഒരു വിരല്‍ കൊണ്ട്‌ ഗോവര്‍ദ്ധനപര്‍വ്വ്വതത്തെ ഉയര്‍ത്തി കുടയായി പിടിച്ച്‌ അതിനടിയില്‍ സര്‍വചരാചരങ്ങളേയും രക്ഷപ്പെടുത്തി. ദേവേന്ദ്രന്‍ ചമ്മി. ഇക്കഥയില്‍ ശ്രീകൃഷ്ണനോടൊപ്പമുണ്ടായിരുന്ന യാദവരും അവരവര്‍ക്ക്‌ ആകുന്ന വിധത്തില്‍ വടികള്‍ കൊണ്ട്‌ ഗോവര്‍ദ്ധനത്തെ താങ്ങി നിര്‍ത്തുവാന്‍ സഹായിച്ചു- അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌

ഇതിന്റെ ഓര്‍മ്മക്കായി ആവിഭാഗം ആളുകള്‍ നടത്തുന്ന നൃത്തരൂപമാണ്‌ റാവുത്‌ നാച്ചാ. ഇത്‌ ദീപാവലി അവസരത്തില്‍ ഗോവര്‍ദ്ധനപൂജയോടൊപ്പം ഗ്രാമങ്ങളില്‍ നടത്തുന്നു
ഇതിന്റെ ഒരു
ചെറിയ video clip1 എന്റെ mobile ല്‍ എടുത്തത്‌-

ചെറിയ video clip2 എന്റെ mobile ല്‍ എടുത്തത്‌-


വളരെ നിലവാരമില്ലാത്തതാണ്‌- എന്നാലും അണ്ണാന്‍ കുഞ്ഞിനും തന്നാലായത്‌, കൂടി ഇവിടെ പോസ്റ്റുന്നു

Thursday, March 29, 2007

മേഷശൃംഗി


ആട്ടുകൊട്ടപ്പാല, ആടുതീണ്ടാപാല എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഒരു ഔഷധമാണ്‌ മേഷശൃംഗി. . ആടിന്റെ കൊമ്പുകള്‍ പോലെ ഉള്ള ഫലം ഉള്ളതു കൊണ്ട്‌ ഈ പേര്‍ സിദ്ധിച്ചു.
തണ്ടും ഇലകളും ഫലവും മുറിഞ്ഞാല്‍ പാല്‍ ഒലിക്കും.


കൂടുതല്‍ പടങ്ങള്‍

Friday, March 16, 2007

ഇലിപ്പ അഥവാ ഇരിപ്പ

ഇലിപ്പ അഥവാ ഇരിപ്പ എന്നു മലയാളത്തില്‍ വിളിക്കുന്നത്‌ മധൂകം എന്നു സംസ്കൃതത്തിലും മഹുവ എനു ഹിന്ദിയിലും പറയുന്ന





ഈ മരത്തിനെയാണ്‌.More Pictures

വളരെ ഔഷധഗുണമുള്ള ഈമരത്തിന്റെ പഴത്തില്‍ നിന്നും ലഹരിപദാര്‍ഥവും ഉണ്ടാക്കിയെടുക്കുന്നു - വടക്കെ ഇന്ത്യയില്‍ സാധാരണമായ മദ്യമാണിത്‌.മരം നിറയെ ഇലകളുള്ളതാണെങ്കിലും വേനല്‍ കാലമാകുന്നതോടു കൂടി ഇലകളെല്ലം പോയി കുലകുലയായി പൂക്കളും പഴവും മാത്രമാകും.

Sunday, March 04, 2007

Ref. the allegation that yahoo::യാഹൂ

Since I was having problems in posting I could post this as a comment only at that time. Could not edit it also in spite of inchi's request. Now , since that problem has been overcome - the post is edited.

Ref. the allegation that yahoo had published materials from the blogs without blogger's consent or knowledge

A firm like yahoo should have at least expressed regret to the author once it was known to them, just to keep their dignity

തങ്ങള്‍ ലൈസന്‍സില്ലാത്ത സോഫ്റ്റ്‌ വെയര്‍ ഉപയോഗിക്കുന്നതു കൊണ്ട്‌ യാഹൂ ചെയ്തതിനെതിരെ പ്രതികരിക്കുന്നില്ല എന്ന വാദം കണ്ടു,

ഒരാള്‍ ചെയ്യുന്ന തെറ്റു മറ്റൊരാള്‍ക്ക്‌ തെറ്റു ചെയ്യാനുള്ള ലൈസന്‍സല്ല, യാഹൂ വിനെ പോലെ ഉള്ള ഒരു
സ്ഥാപനം ഇങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു, അവര്‍ കുറഞ്ഞ പക്ഷം ഒരു ക്ഷമാപനം നടത്തി ത്നഗളുടെ മാന്യത നിലനിര്‍തേണ്ടതായിരുന്നു.

8:22 PM

Saturday, February 24, 2007

ഞങ്ങളുടെ കമ്പനിയുടെ, ഇന്‍ഡ്യയുടെ പലഭാഗങ്ങളിലുള്ള നാലു യൂണിറ്റുകള്‍ തമ്മിലുള്ള ഒരു ക്രിക്കറ്റ്‌ മല്‍സരം ഇന്നലെ ഇവിടെ നടന്നു. ഇതുപോലൊരു കുഗ്രാമത്തിലാണെന്നുള്ള തോന്നല്‍ പോലും ഉണ്ടാകാത്ത വിധം ഗംഭീരം. കൂട്ടത്തില്‍ ചത്തീസ്ഗഢിലെ ആദിവാസി റാവുത്തുകള്‍ നടത്തുന്ന ഒരു നൃത്തവും- "റാവുത്‌ നാച്ചാ" അവര്‍(ഗ്രാമീണര്‍) അവതരിപ്പിച്ചിരുന്നു.










Saturday, February 17, 2007

ഡാലി മുമ്പു ഒരിക്കല്‍ നീലോല്‍പലം എന്ന ചെടിയെ കുറിച്ചു ചോദിച്ചിരുന്നു. അത്‌ സാഹിത്യത്തില്‍ കരിങ്കൂവളം എന്നു പറയുന്ന ചെടിയും ശാസ്ത്രത്തില്‍ ചെങ്ങഴുന്നീര്‍ എന്ന ചെടിയുമാണെന്നും കരിങ്കൂവളത്തിന്റെ പടം പിന്നീട്‌ പോസ്റ്റ്‌ ചെയ്യാം എന്നും പറഞ്ഞിരുന്നു അതനുസരിച്ച്‌ ഇപ്പോള്‍ കരിങ്കൂവളത്തിന്റെ പടം പോസ്റ്റ്‌ ചെയ്യുന്നു.
http://picasaweb.google.com/sankaranarayana.panicker/Oushadhi

ഇത്ര സുന്ദരമായ പുഷ്പങ്ങള്‍ ഉള്ളതു കൊണ്ടാണ്‌ സാഹിത്യകാരന്മാര്‍ ഇതിനെ സ്ത്രീകളുടെ കണ്ണിനോടുപമിക്കുന്നത്‌

Thursday, December 14, 2006

വയല്‍ച്ചുള്ളി

വയല്‍ച്ചുള്ളി

ഈര്‍പ്പമുള്ള പ്രദേശങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു ചെടി . രണ്ടു രണ്ടര അടി ഉയരത്തോളം വളരും. മൃദുവായ തണ്ടാണ്‌. മുള്ളുകളുണ്ട്‌.

അമൃതും വയല്‍ച്ചുള്ളിവേരും ചേര്‍ത്തുണ്ടാകുന്ന കഷായം വാതരക്തത്തിന്‌ വളരെ ഫലപ്രദമാണ്‌



Monday, December 11, 2006

സൂ,പാടത്താളിയും (ഇതിന്റെ മറ്റൊരു പേര്‌ പാടക്കിഴങ്ങ്‌ എന്നാണ്‌)താളിയായി ഉപയോഗിക്കുന്നുണ്ടായിരിക്കാം അറിയില്ല,

എന്നാല്‍ സാധാരണ താളിയായി ഉപയോഗിക്കുന്നത്‌ ചെമ്പരുത്തിയുടെ ഇല, അല്ലെങ്കില്‍ വെള്ളില- (അമ്മ കറുത്തത്‌ മോളു വെളുത്തത്‌ മോടെ മോളതിസുന്ദരി -എന്നു പറയുന്ന ചെടി, അതുമല്ലെങ്കില്‍ ഐവിരളന്‍ താളി എന്നു പറയുന്ന അഞ്ചു വിരലുകള്‍ പോളെ ഇലകളുള്ള ചെടി ഇവയാണ്‌ ഇവയുടെ പടം ദെ

aiviraLan thaaLi




Vellila the plant with green mature leaves (mother), white more beautiful tender leaves (daughter), and the most beautiful flower (daughter's daughter)

Sunday, December 10, 2006

പാഠാ , പാടത്താളി

പാഠാ എന്നു സംസ്കൃതത്തിലും, പാടത്താളി എന്നു മലയാളത്തിലും പറയുന്ന ഒരു വള്ളിച്ചെടിയുണ്ട്‌.

ഇതിന്റെ ഇല ചതച്ചു പിഴിഞ്ഞ്‌ നീരെടുത്ത്‌ അല്‍പസമയം വച്ചാല്‍ അതു കൊഴുത്ത്‌ ആദ്യം കഞ്ഞിവെള്ളം പോലെയാകുകയും പിന്നീട്‌ കട്ടിയായിത്തീരുകയും ചെയ്യും.ഈ പ്രത്യേകതകാരണം ഇത്‌ കുട്ടികള്‍ക്ക്‌ വയറിളക്കം പോലെയുള്ള അസുഖം വരുമ്പോള്‍ നാട്ടുചികില്‍സയിലുപയോഗിച്ചിരുന്നു.

എങ്കില്‍ ആ ചെടി ഏതാണെന്നറിയണ്ടേ?




Saturday, December 09, 2006

അര്‍ശസ്സിന്റെ അസുഖമുള്ളവര്‍ക്ക്‌ ഒരു വലിയ വിഷമമുണ്ടാക്കുന്നതാണ്‌ കോഴിയിറച്ചി കഴിച്ചാല്‍ അസുഖം കൂടും എന്നത്‌. അവര്‍ക്കൊരു സന്തോഷവര്‍ത്തമാനം തരട്ടേ?

ആനച്ചുവടി എന്ന ചെടി സമൂലം എടുത്ത്‌ കൂട്ടാനുണ്ടാക്കുന്ന അരപ്പില്‍ ചേര്‍ക്കുക. എന്നാല്‍ രക്തം പോക്കുണ്ടാവുകയില്ല. അതുകൊണ്ട്‌ ആ കോഴിയിറച്ചിയുടെ കോഴിത്തം പോകുമോ എന്നൊന്നും എന്നോടു ചോദിക്കല്ലേ.

ഇനി ഏതാണ്‌ ആനച്ചുവടി എന്നു കാണിച്ചു തരാം. നിലത്തു പറ്റി പരന്നു കിടക്കുന്ന രീതിയില്‍ ഇലകളുള്ള താഴെ കാണുന്നതാണ്‌ അവന്‍

Monday, December 04, 2006

ആവണക്ക്‌

ആവണക്ക്‌ മൂന്നു തരത്തില്‍ എന്റെ അറിവില്‍ ഉണ്ട്‌.

വെളുത്തത്‌, കറുപ്പ്‌, ചുവപ്പ്‌. പിന്നീടുള്ളത്‌ കടലാവണക്ക്‌ അതിന്‌ പേരു കൊണ്ട്‌ മാത്രമെ ഇതിനോട്‌ സാമ്യമുള്ളു.

വെളുത്താവണക്കിന്റെ തണ്ടും , ഇലയും, കായയും എല്ലാം നല്ല ഇളം പച്ച നിറം ആയിരിക്കും, കറുപ്പിന്റെ തണ്ടും , ഇലയും കായയും ഒരു നീല നിറം കലര്‍ന്നതായിരിക്കും, ചുവപ്പിന്റെ അതുപോലെ ചുവപ്പും. പൂവിന്‌ മഞ്ഞ നിറം. കുലകളായി ഉണ്ടാകുന്നു.മരുന്നിനുപയോഗയോഗ്യം വെളുത്തതാണ്‌.

മഞ്ഞപ്പിത്തത്തിന്‌ ( - surgical jaundice ന്‌ അല്ല) ഇതിന്റെ ഇലയും മഞ്ഞളും, ജീരകവും ചേര്‍ന്ന്‌ വളരെ വിശിഷ്ടമായ ഫലം ചെയ്യുന്നു. അരച്ചു കൊടുക്കുന്ന മരുന്നുകള്‍ പലതുണ്ടെങ്കിലും - കീഴാര്‍നെല്ലി, ചെറുകറുക തുടങ്ങി- ഇതു വളരെ ശ്രേഷ്ഠമാണ്‌. മഞ്ഞപ്പിത്തത്തിന്റെ വാക്ക്സിനേഷന്‍ തുടങ്ങി പലതും ആലോചിക്കുമ്പോള്‍ നമ്മുടെ പഴയ അറിവുകള്‍ ഒന്നോര്‍ക്കുന്നത്‌ നന്നായിരിക്കും


VeluththaavaNakk - used as medicine















Aavanakk Karupp see the bluish tinted stem and leaves




Aavanakk Karupp













AavaNakk chuvapp








ila