പഠനകാലത്തെ രസകരമായ ഓർമ്മകൾ ആരും എഴുതി കാണുന്നില്ലല്ലൊ? എന്തെ? ആർക്കും അങ്ങനെ ഒരനുഭവവും ഇല്ലെ?
അത് കള്ളം. ആയിരമായിരം അനുഭവങ്ങൾ കാണും. ഓരോന്നായി പോരട്ടെ.
മുൻപെഴുതി എങ്കിലും ഇനിയും ഒന്നു കൂടി ഞാൻ തന്നെ എഴുതാം
ആയുർവേദ കോളേജിലെ രണ്ടാ, വർഷ final പരീക്ഷ.
വിഷയം രസതന്ത്രം
പരീക്ഷാഹാളിൽ കയറി , സീറ്റിൽ ഇരുന്നു. ചോദ്യപേപർ കയ്യിൽ കിട്ടി. ചോദ്യങ്ങൾ ഓരോന്നായി വായിച്ചു നോക്കി, അതിനു ശേഷം അവയിൽ നിന്നും ഏറ്റവും നന്നായി അറിയുന്നത് ആദ്യം, പിന്നീട് കുറച്ചു കുറച്ച് അറിവുള്ളവ - അങ്ങനെ വേണം എഴുതാൻ എന്ന് ചെറുപ്പത്തിൽ;എ ശീലം ആക്കിയിരുന്നതു കൊണ്ട് ചോദ്യങ്ങൾ വായിച്ചു തുടങ്ങി
ഒന്നു രണ്ടു ചോദ്യം കഴിഞ്ഞപ്പോൾ വരുന്നു ഒര്യൂ ചോദ്യം “കാളിനീ ലക്ഷണം എന്ത്”
10 മാർക്കിന്റെ ചോദ്യം.
യാതൊരു പിടിയും ഇല്ലാത്ത സാധനം. അന്നു വരെ എഴുതിയ എല്ലാ പരീക്ഷകളിലും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം എഴുതാൻ കഴിഞ്ഞിട്ടുണ്ട് unniis biis എൻ ഹിന്ദിക്കാർ പറയുന്നതു പോലെ അല്പസ്വല്പം എന്തെങ്കിലും ഒക്കെ കുറവ് ഉണ്ടാകാം എങ്കിലും വിഷയത്തിനെ കുറിച്ച് എന്തെങ്കിലും ഒക്കെ എഴുതാൻ അറിയാമായിരുന്നു.
എന്നാൽ ഇത്
കേട്ടിട്ടെ ഇല്ലാത്ത സാധനം
പെട്ടെന്ന് മനസ് ശരിക്കും വിഷമിച്ചു
അന്ന് പരീക്ഷയിൽ ആദ്യത്തെ നാലു റാങ്ക് കിട്ടുന്നവർക്ക് ആര്യവൈദ്യശാല കൊടുക്കുന്ന ഒരു സ്കോളർഷിപ് ഉണ്ട്. മാസം തോറും 25 രൂപ.
അന്ന് 25 രൂപ എന്നത് ഒരു വലിയ തുകയാണ്
20 രൂപ ഫീസ് മാസം തോറും.
സാമ്പത്തികമായി വളരെ വിഷമത്തിൽ ആയതു കൊണ്ട് അത് എങ്ങനെയും നേടണം എന്നു മനസിൽ ഉണ്ട്. ആദ്യവർഷം മൂന്നാം റാങ്ക് കിട്ടിയത് കൊണ്ട് അത് ഒത്തു. പക്ഷെ അടുത്ത പരീക്ഷയിൽ കിട്ടിയില്ലെങ്കിൽ അത് മുടങ്ങും.
ഹോസ്റ്റലിലെ മെസ് ഫീസ് കൊടുക്കാൻ പറ്റാതിരുന്നത് കൊണ്ട് (ഹോസ്റ്റലിൽ താമസിച്ചാൽ ശാപ്പാടും അവിടന്നു തന്നെ കഴിക്കണം - അതാണു നിയമം), താമസം ഒരു ലോഡ്ജിലേക്ക് മാറ്റി സ്വന്തം പാചകം ഒക്കെ ആക്കിയിരുന്നു അന്നു തന്നെ.
10 മാർക്കിന്റെ ഒരു ചോദ്യം പൂർണ്ണമായും വിട്ടുകളഞ്ഞാൽ !!!!!
അതാലോചിച്ചിരുന്നപ്പോൾ വീണ്ടും മനസു മറ്റൊരു വഴിക്കു പോയി. രസതന്ത്രം ആണു വിഷയം. പരീക്ഷകൻ - ഭട്ട് സർ
ഇതേ ഭട്ട് സർ ആണു ദ്രവ്യവിജ്ഞാനത്തിന്റെ Practical ക്ലാസുകൾ എടൂക്കുന്നത്.
പ്രാക്റ്റികൽ ഹാളിൽ അഗസ്ത്യരസായനം ഉണ്ടാക്കുന്ന ദിവസം.
രസായനം ഉണ്ടാക്കി കഴിഞ്ഞാൽ അന്ന് ഉള്ള കുട്ടികൾക്കെല്ലാം അതിൽ നിന്നൊരു പങ്ക് കഴിക്കാൻ കിട്ടും
പക്ഷെ അന്നു കിട്ടിയത് ചട്ടുകത്തിന്റെപിടി കൊണ്ട് തോണ്ടിയ ഒരു ചെറിയ അളവ്
എനിക്കു നീട്ടിയപ്പോൾ ഞാൻ എതിർത്തു. എനിക്കിത്ര പോരാ കൂടൂതൽ വേണം
അഗസ്ത്യരസായനം കൂടുതൽ തിന്ന് വയറിളക്കം വരുത്തണ്ടാ എന്ന നല്ല ഉഡ്ഡേശമല്ലെ സാറിനുള്ളു എന്നെനിക്കറിയില്ലല്ലൊ
സർ പറഞ്ഞു വേണമെങ്കിൽ ഇത് വാങ്ങുക
ഇല്ല പറ്റില്ല
സർ അത് വേറെ ഒരാൾക്കു കൊടൂത്തു. അങ്ങനെ എല്ലാവർക്കും അവരവരുടെ പങ്ക് കിട്ടി
എനിക്ക് മാത്രം പിനെ കിട്ടിയില്ല
ഞാൻ വിടുമൊ?
മുണ്ടും മാടീകെട്ടി സാറിരുന്ന മേശപ്പുറത്ത് ഞാനും കയറി ഇരുന്നു
അന്ന് ഒറ്റമുണ്ടും ഷർട്ടും ആണു വേഷം.
അവിടെ ഇരുന്നു ഞാൻ പ്രഖ്യാപിച്ചു. സാർ ഇത് കൊണ്ടു പോകുന്നത് എനിക്കൊന്നു കാണണം . ഞാനിത് ഭരണീയോടൂ കൂടെ കോച്ചും (കോച്ചുക എന്നുള്ളത് അന്നത്തെ മോഷ്ടിക്കുക എന്നൊ കടത്തുക എന്നോ ഒക്കെ ഉള്ളതിനു പകരം ഉപയോഗിക്കുന്ന വാക്കാണ്)
എന്നാൽ അതു തന്നെ കാനട്ടെ എന്നു പറഞ്ഞ് സർ എല്ലാവരെയും പുറത്താക്കി, ഹാളും അടച്ചു പൂട്ടി സ്ഥലം വിട്ടു.
ഞാൻ ഒരു മാതിരി Nutless squirrel നെ പോലെ നടന്നു. അഹംകാരത്തിന് അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും അതൊന്നും നടക്കുന്ന കാര്യമല്ലെന്ന് എനിക്കും സാറിനും നന്നായി അറീയാമായിരുന്നു :)
ആ ഭട്ട് സർ ആണ് രസതന്ത്രത്തിന്റെ പരീക്ഷകൻ
അപ്പോൾ എന്റെ കാര്യം തീരുമാനമായി.
അവസാനം ബാക്കി ഒക്കെ എഴുതി വച്ച് പുറത്തിറങ്ങി.
രാജു സാറിനോടു ചോദിച്ചു സർ എന്താണീ കാളിനി?
സാർ ഒരു പുഞ്ചിരി ക്ക്ഷിർച്ചു കൊണ്ട് താഴേക്കു നോക്കി നടന്നു
ഹാളിൽ നിന്നിരുന്ന ഓരോ സാറന്മാരോടൂം ചോദിച്ചു സർ എന്താണീ കാളിനി?
എല്ലാവരും ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുന്നു
അവസാനം ഭട്ട് സാറിനടൂത്തെത്തി
സറിന്റെ മുഖം നല്ല പഴുത്ത തക്കാളി പോലെ ചുവന്ന് കണ്ണും വിടർത്തി, വിറച്ചു കൊണ്ട് അവന്റെ ഒരു കാളിനി , ഇങ്ങ് വരട്ടെ. ഹേ ഇതെങ്ങനെയാ ഹേ കുട്ടികളോടു പറയുക
സമാധാനമായി ആ ചോദ്യത്തിനുത്തരം അപ്പോൾ ആരും എഴുതിയിട്ടില്ല.
അങ്ങനെ അക്കൊല്ലവും രക്ഷപെട്ടു മൂന്നാം റാങ്ക് അന്നും കിട്ടി.

മൂന്നാം റാങ്ക് ഹോൾഡർ ...!
ReplyDelete