Friday, June 16, 2017

വിശപ്പിനുള്ള കപ്പ

പണ്ട് എവിടെയോ വായിച്ച ഒരു കഥയാണ്‌. അതിന്റെ ആശയം ഞാൻ എന്റെ വാക്കുകളിൽ എഴുതുന്നു എന്നു മാത്രം. ശരിയായ കഥാവാചകങ്ങൾ ഓർമ്മയില്ലാത്തതു കൊണ്ട്.

ഒരു സാധു മനുഷ്യൻ  ആഹാരത്തിനു വേണ്ടി കപ്പ വാങ്ങുവാൻ അന്വേഷിച്ച് ഒരു നമ്പൂരി ഇല്ലത്തെത്തി.

ഇല്ലം ഒക്കെ ക്ഷയിച്ചതാണ്‌.

ആൾ നമ്പൂരിയുടെ അടുത്തെത്തി

“ഇവിടെ കപ്പ വില്ക്കുന്നു എന്നു കേട്ടു , രണ്ട് രാത്തൽ വേണമായിരുന്നു”

നമ്പൂരി കാര്യസ്ഥനെ വിളിച്ചു “ ദാ ഇയ്യാൾക്ക് രണ്ടു രാത്തൽ കപ്പ കൊടുക്കൂ”

കാര്യസ്ഥൻ ആളെയും കൂട്ടി കപ്പ ഇട്ട സ്ഥലത്തെത്തി രണ്ടു മൂടു കപ്പ പിഴുതു. തൂക്കി നോക്കിയപ്പോൾ രണ്ടര റാത്തൽ

നമ്പൂരിയുടെ മുൻപിൽ എത്തി

നമ്പൂരി വില പറഞ്ഞു ഒരു റത്തലിൻ രണ്ടണ. രണ്ടു റാത്തൽ നാലണ.

അയാൾ പരഞ്ഞു എന്റെ കയ്യിൽ ഇപ്പോൾ ഒന്നും  ഇല്ല. നാളെ തരാം

നമ്പൂരി “എങ്കിൽ കപ്പ അവിടെ ഇട്ടേക്കൂ”

അയാൾ പലതും പരഞ്ഞു നോക്കി. നമ്പൂരി സമ്മതിക്കുന്നില്ല

അവസാനം അയാൾ പരഞ്ഞു “കുഞ്ഞുങ്ങൾ പട്ടിണിയാണ്‌. മഴകാരണം പണീക്കു പോകാനും പറ്റുന്നില്ല. അതുകൊണ്ട് എന്തെങ്കിലും മാർഗ്ഗം ഉണ്ടാക്കണം”

പെട്ടെന്നു നമ്പൂരിയുടെ സ്വരം മാറി
നമ്പൂരി പറഞ്ഞു “അല്ല് നിങ്ങളല്ലെ പറഞ്ഞത് കപ്പ വിലയ്ക്കു വാങ്ങാൻ വന്നതാണെന്ന്?  ആ കപ്പ വില്ക്കാൻ വച്ചിരിക്കുന്നതാണ്‌. വിശപ്പിനുള്ളത് വേറെ”

അതും പറഞ്ഞ് വീണ്ടൂം കാര്യസ്ഥനെ വിളിച്ചു ഈ കപ്പ മാറ്റിയിട്ടിട്ട് ദാ മുറ്റത്ത്  നില്ക്കുന്ന ചെണ്ട മുറിയൻ രണ്ടു മൂടു പറിക്കൂ

പാടത്തെ കപ്പയ്ക്കു തന്നെ രണ്ടണ വിലപറഞ്ഞ നമ്പൂരി ഇതിനെത്ര വിലപറയും എന്നു ഭയന്ന ആൾ വിഷമിച്ചു പറഞ്ഞു എന്റെ കയ്യിൽ കാശില്ല

അതിനു നമ്പൂരി കൊടൂത്ത മറുപടി “ഹേയ് ഇത് വില്ക്കാനുള്ള കപ്പ അല്ല, നല്ല ഒന്നാം തരം ചെണ്ടമുറിയൻ നെയ്യു പോലെ വേവും. കാശിനു കൊടുക്കാനുള്ളതല്ല വിശപ്പിനുള്ളതാണ്‌. കൊണ്ടുപൊയ്ക്കോളൂ.

രണ്ടു റാത്തലിനു പകരം എട്ടു റാത്തൽ കൊടുക്കുന്ന മനസുള്ളവർ ഉണ്ടായിരുന്നു ഒരു കാലത്ത്.

1 comment:

  1. ഇത് വില്ക്കാനുള്ള കപ്പ അല്ല,
    നല്ല ഒന്നാം തരം ചെണ്ടമുറിയൻ
    നെയ്യു പോലെ വേവും. കാശിനു കൊടുക്കാനുള്ളതല്ല
    വിശപ്പിനുള്ളതാണ്‌....

    ReplyDelete