കീടനാശിനികളായി ഉപയോഗിക്കുന്ന വിഷവസ്തുക്കള്‍ പലതരം ഉണ്ട്.
വിശദമായി അറിയേണ്ടവര്‍ വിശദമായി പഠിക്കുക.
അല്ലാതെ വെറുതെ ബ്ലോഗില്‍ മാത്രം നോക്കി KPS നെ പോലെയുള്ളവരുടെ പരട്ട ലേഖനങ്ങള്‍ക്കു ജയ് വിളിക്കുന്നവരെ കണ്ട് അതു വായിച്ച് വഴിതെറ്റിപ്പോകുന്നവര്‍ക്കു വേണ്ടി ഈ കുറിപ്പ്.
Organophosphorous എന്നും OrganoChlorine എന്നും തരം തിരിക്കപ്പെട്ട രണ്ടു തരം വിഷവസ്തുക്കള്‍ കീടനാശിനികള്‍ ആയി ഉപയോഗിക്കുന്നുണ്ട്.
അവയില്‍ ഓര്‍ഗനൊക്ലോറിന്‍ വകുപ്പില്‍ പെട്ടതാണ് എന്‍ഡോസള്‍ഫാന്‍, DDT തുടങ്ങിയവ.
OrganoChlorine വകുപ്പില്‍ പെട്ടവ Fat soluble അതായത് ശരീരത്തിലുള്ള കൊഴുപ്പില്‍ ലയിച്ചു ചേരുന്നവയാണ്.
ജലത്തില്‍ ലയിക്കുന്ന വസ്തുക്കള്‍, കൊഴുപ്പില്‍ ലയിക്കുന്ന വസ്തുക്കള്‍ എന്നു വസ്തുക്കളെ രണ്ടു തരം ആയി തരം തിരിച്ചിട്ടുണ്ട്.
ജലത്തില്‍ ലയിക്കുന്ന വസ്തുക്കള്‍ എളുപ്പം മൂത്രത്തില്‍ കൂടി പുറം തള്ളപ്പെടും.
പക്ഷെ കൊഴുപ്പില്‍ ലയിക്കുന്നവ ശരീരത്തില്‍ തന്നെ നിലനിക്കും.
Vitamin A, Vitamin D , E, K തുടങ്ങിയവയും ഇതെ സ്വഭാവം ഉള്ളവ ആയതു കൊണ്ട് Hypervitaminosis A തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുന്നവ ആണ്.
കൂടൂതല്‍ എഴുതുന്നില്ല. എഴുതിയിട്ടും കാര്യമില്ല എന്നറിയാവുന്നതു കൊണ്ടാണേ.
മൂന്നാം ക്ലാസും ഗുസ്തിയും ആയി നടക്കുന്ന - എരുമയുടെ ശരീരം മുഴുവന്‍ ചെളി ആയിരിക്കണമല്ലോ - തൊലിയില്‍ കൂടി എന്തെങ്കിലും വലിച്ചെടുക്കും എങ്കില്‍ എന്ന തരത്തിലൂള്ള ജനകീയശാസ്ത്രം പഠിക്കുന്നവരോടും അതു പ്രചരിപ്പിക്കുന്നവരോടും അല്ല,
അതു വായിച്ചു വഴിതെറ്റാന്‍ സാധ്യതയുള്ള മറ്റുള്ളവരോട്
Tuesday, November 30, 2010
Monday, November 29, 2010
മഹത്തരം കൂശ്മാണ്ഡം
മൂന്നാം ക്ലാസും ഗുസ്തിയും ആണ് യോഗ്യത എന്നു പണ്ടൂള്ളവര്‍ കളിയായി പറയാറുണ്ട്.
അവനവനു വിവരം ഇല്ലാത്ത വിഷയങ്ങളെ പറ്റി വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നവരെ കളിയാക്കാനാണ് ഈ പ്രയോഗം. പക്ഷെ നാണം ഉള്ളവരെയെ ഇതു ബാധിക്കൂ.
നാണം ഇല്ലെങ്കില്‍ എന്തു ചെയ്യും?
നമ്മുടെ ശരീരത്തില്‍ കടക്കുന്നതോ, നാം കഴിക്കുന്ന വസ്തുക്കളുടെ ദഹനപ്രക്രിയയില്‍ സ്വാഭാവികമായി ഉണ്ടാകുന്നതോ ആയ വിഷവസ്തുക്കളെ കൈകാര്യം ചെയ്യാന്‍ നമ്മുടെ കരള്‍ പെടുന്ന പാട് ഇത്തരകാര്‍ക്ക് അറിയില്ലല്ലൊ. അവരുടെ വിചാരം വിഷം അങ്ങോട്ടു ചെയ്യുന്നു , കരള്‍ വലയിട്ടു പിടിച്ചു കിഡ്നിയില്‍ കൂടി ഒറ്റ ഏറ് ആഹാ എന്തെളുപ്പം എന്നാണെന്നു തോന്നുന്നു ചില ബ്ലോഗുകള്‍ വായിക്കുമ്പോള്‍ തോന്നുന്നത്.
അല്ല വന്‌കുടലിന്റെ സുഷിരത്തില്‍ കൂടി ആഹാരം വലിച്ചെടുക്കുമ്പോള്‍ പിന്നെ എന്താ പറ്റാത്തത് അല്ലേ?
സുഹൃത്തുക്കളെ ഇതൊക്കെ വായിച്ചു സന്തോഷിക്കുമ്പോള്‍ ഒന്നോര്‍ക്കുക.
ചില വിഷങ്ങള്‍ Bio Accumulation എന്ന ഒരു അപകടം ഉണ്ടാക്കുന്നവയാണ്.
ശരീരത്തില്‍ നിന്നും പുറംതള്ളുന്നതിന്റെ വേഗതയെക്കാള്‍ കൂടുതല്‍ ആണ്‍ അതിന്റെ Biological Half Life എങ്കില്‍ അന്തരീക്ഷത്തില്‍ ഇതിന്റെ അളവു അപകടനിലയില്‍ താഴെയാണെകില്‍ പോലും ശരീരത്തിന് അപകടം ഉണ്ടാക്കാം.
ഇനി ഇത് വിഷപദാര്‍ത്ഥം തന്നെ ആകണം എന്നും ഇല്ല
ശരീരത്തിന് വേണ്ട vitamins പോലും ചിലപ്പോള്‍ ഇങ്ങനെ ആണ് ഉദാഹരണം vitamin A, or Vit D
അപ്പൊ ചിലേടത്തൊക്കെ പോയി ആഹാ സുന്ദരം മഹത്തരം കൂശ്മാണ്ഡം എന്നൊക്കെ പറഞ്ഞോളൂ പക്ഷെ അവനവന്റെ കാര്യം നോക്കാന്‍ അല്‍പം ശ്രദ്ധ കൂടി കാണിക്കണേ, ഇല്ലെങ്കില്‍ ബാക്കിയുള്ളവനെ പറ്റിച്ചു പറ്റിച്ച് അവസാനം അവനവന്‍ ഇല്ലാതായിപ്പോകും.
ഇത് വായിക്കുമ്പോള്‍ ഞാന്‍ ദാ ഈ പോസ്റ്റിനേ കുറിച്ചാണു പറഞ്ഞത് എന്നൊന്നും പറഞ്ഞേക്കല്ലെ ഞാന്‍ അതു വായിച്ചു കൂടി ഇല്ല.
അതിന്റെ കമന്റുകള്‍ മാത്രമേ വായിച്ചുള്ളു.
അതും എന്റെ ഈ പോസ്റ്റും ആയി യാതൊരു ബന്ധവും ഇല്ല ഇതു സത്യം സത്യം സത്യം

Labels:
മഹത്തരം കൂശ്മാണ്ഡം
"നിന്നെ ഞാന്‍ എന്തു വിളിക്കും ? " സിനിമാപ്പാട്ട്
ഇല്ല ഇല്ല ബയോളജി പഠിച്ചാല്‍ ഒരിക്കലും നിഷേധിക്കില്ല
ഞാനാണെങ്കില്‍ ഒട്ടും ഇല്ല
പടച്ചോനേ
ഇങ്ങേര്‍ ഒരു മെഡിക്കല്‍ കോളേജ് ഉണ്ടാക്കി ഞങ്ങളെ കൂടി പഠിപ്പിച്ചിരുന്നെങ്കില്‍
അവിടെ കൊണ്ട് കമന്റിട്ടിട്ട് കാര്യമില്ല
കൈപ്പള്ളി ഒരന്‍പത് കമന്റിട്ടു ഒന്നും പൊങ്ങിയില്ല മുങ്ങിപ്പോയി
പണ്ട് ഞാന്‍ കുറെ കമന്റിട്ടിരുന്നു ആ പോസ്റ്റ് പോലും മുക്കി
മുമ്പ് ഒരു പോസ്റ്റില്‍ പറഞ്ഞു ക്ലോറൊഫില്ലിനകത്ത് ഇരിമ്പു വച്ചല്‍ ഹീമോഗ്ലോബിനാകും എന്ന് അവിടെ ഞാനൊന്നു സൂചിപ്പിച്ചു - അത്തരമൊന്നും പുള്ളി കാണില്ല.
അതുകൊണ്ട് ഇതിവിടെ കിടക്കട്ടെ
Wednesday, November 24, 2010
തിരിച്ചടി
ആ വഴിയില്‍ ജനാര്‍ദ്ദനന്‍ പിള്ളയെ ഒത്തു കിട്ടി. കിട്ടിയ സന്ദര്‍ഭം ഒട്ടും പാഴാക്കിയില്ല അടിച്ച് വീഴ്തി.
രണ്ടു ചവിട്ടും കൊടുത്തു.
ഹാവു എന്തൊരു സമാധാനം ഇനി ഉറങ്ങാമല്ലൊ.
പകല്‍ അവന്‍ എനിക്കിട്ടു തന്നതിനു രാത്രി ഉറക്കത്തിലെങ്കിലും രണ്ടു കൊടുത്തില്ലെങ്കില്‍ പിന്നെ ആണാണെന്നു പറഞ്ഞിട്ടെന്തു കാര്യം അല്ലേ

Saturday, November 13, 2010
മുന്നറിയിപ്പ്
ഇവിടെ യോഗ തുടങ്ങുന്നു
അപ്പോള്‍ അതു കൂടെ ചെയ്യാന്‍ തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നോര്‍മ്മപ്പെടുത്തുന്നു. ഉപദേശം അനുസരിച്ചു മാത്രമെ ചെയ്യാവൂ, സ്വന്തം പരിഷ്കാരം വരുത്താതിരിക്കുക
കുറെ കാലം മുമ്പ്, എന്റെ കുട്ടികള്‍ ചെറുതായിരുന്ന കാലത്ത് ഞാന്‍ യോഗാസനം പതിവായി ശീലിക്കുവാന്‍ തീരുമാനിച്ചിരുന്നു.
അതു തുടങ്ങിയപ്പോള്‍ തന്നെ ഉറച്ച ഒരു തീരുമാനം എടുത്തു - വളരെ സാവകാശം മാത്രമെ ചെയ്യൂ, ധൃതി ഒട്ടും എടുക്കില്ല എന്നൊക്കെ.
അതിന്‍പ്രകാരം കാലത്തു അഞ്ചുമണിക്കു തന്നെ അഭ്യാസം തുടങ്ങി.
ചെറിയ ചെറിയ അഭ്യാസങ്ങള്‍ മാത്രമാണ് ചെയ്തിരുന്നത്.
ഹലാസനം ഏതായാലും വളരെ ക്രമേണയെ ചെയ്യൂ എന്നു തീരുമാനിച്ചിരുന്നതു കൊണ്ട് ഏകദേശം രണ്ടു മൂന്നാഴ്ചകള്‍ കഴിഞ്ഞിട്ടും കാല്‌വിരലുകള്‍ നിലത്തു തൊട്ടിരുന്നില്ല. പക്ഷെ അവ ഏകദേശം ഒരു ഒന്ന് ഒന്നര ഇഞ്ചു മാത്രം നിലത്തിനു മുകളില്‍ എത്തി.
അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികള്‍ ഇതു കണ്ടു കൊണ്ടു നില്‍ക്കുന്നു.
എന്റെ കാല്വിരലുകള്‍ ഇപ്പോള്‍ മുട്ടും മുട്ടില്ല എന്നായപ്പോള്‍ കുട്ടികള്‍ക്ക് ഒരു രസം അവര്‍ ഉത്സാഹിപ്പിച്ചു തുടങ്ങി അച്ഛാ ഇപ്പം മുട്ടും ആ ഹാ ഹൈലസാ വിളിച്ചു. ആവേശം അല്‍പം കൂടി ഞാനും വിചാരിച്ചു എങ്കില്‍ അങ്ങു മുട്ടിച്ചേക്കാം
ക്ടിന്‍ എന്നൊരു ചെറിയ ശബ്ദം എന്റെ പിടലിയുടെ ഭാഗത്തു നിന്നും കേട്ടു.
ഈശ്വരാനുഗ്രഹം കൊണ്ടൊ പിള്ളെരുടെ ഭാഗ്യം കൊണ്ടോ കുഴപ്പമൊന്നും സംഭവിച്ചില്ല പക്ഷെ പിന്നീട് ഇതുവരെ ഹലാസനം ചെയ്തിട്ടില്ല. മറ്റുള്ളവ രണ്ടു കൊല്ലം മുമ്പ് വീണ്ടും തുടങ്ങി.
അപ്പോള്‍ പറഞ്ഞു വന്നത് തെരക്കു കൂട്ടരുത് - ഒരിക്കലും. കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ. കൊത്തി കൊത്തി എത്ര വലുതും കൊത്താന്‍ പറ്റും.
Monday, November 08, 2010
കാരണം
ദീപാവലിയോടനുബന്ധിച്ച് ഇവിടെ ഒരു ചെസ്സ് മല്‍സരം ഉണ്ടായിരുന്നു.
അതില്‍ എനിക്കുണ്ടായ അനുഭവം അനുസരിച്ചല്ലേ ഞാന്‍ എഴുതൂ. എന്റെ മൂന്നു മല്‍സരങ്ങളില്‍ ആദ്യത്തെതു നോക്കുക 25 മൂവുകള്‍ക്കു ശേഷം എത്തിയ പൊസിഷന്‍. പക്ഷെ എതിരാളി തുടര്‍ന്നും കളിച്ചുകൊണ്ടെയിരുന്നു.
സെമിയില്‍ ആദ്യത്തെ പതിമൂന്നു നീക്കങ്ങള്‍ കഴിഞ്ഞപ്പോള്‍ എതിരാളിക്കു മന്ത്രിയില്ല. തുടര്‍ന്നും അദ്ദേഹം താഴെക്കാണുന്ന പൊസിഷന്‍ എത്തുന്നതു വരെ കളിച്ചു.
ഫൈനലില്‍ നോക്കുക രണ്ടു രംഗങ്ങളും
ഇതൊക്കെ കൊണ്ടായിരുന്നു ലോകകപ്പ് ഉദാഹരിച്ചത് . അപ്പോള്‍ അവിടെ അല്ല ജില്ലാതലത്തിലും റിസൈന്‍ ചെയ്യും എന്നൊക്കെ പറയേണ്ടകാര്യം എന്താണ്? അവിടെ ചെയ്യില്ല എന്നു ഞാന്‍ പറഞ്ഞോ?
First match - me playing Black
semi - Me playing White
above given second match after 17 moves, My opponent has lost his queen, but still played till reaching the position given below
Final Match -Me playing White

Monday, November 01, 2010
മനോരോഗികള്‍ അഥവാ - സൂപര്‍നോര്‍മല്‍?
നാം ഓരോരുത്തരും വിചാരിക്കുന്നു നാം വളരെ പെര്‍ഫക്റ്റ് ആണ് എന്ന്. പ്രശ്നങ്ങള്‍ എല്ലാം മറ്റുള്ളവര്‍ക്കാണ്. അവര്‍ ചെയ്യുന്നതെല്ലാം ആണ് തെറ്റുകള്‍
ശരി എന്താണെന്നു നമ്മെ നോക്കി പഠിക്കുക , നാം എന്തു ചെയ്യുന്നോ അതൊക്കെ ആണ് ശരികള്‍.
ഇത് ഒരു ശരാശരി മനുഷ്യന്റെ വിചാരമാണ്. എത്രമാത്രം ശരി ആണ് ഇത് എന്ന് അവരവര്‍ തീരുമാനിച്ചുകൊള്ളുക.
നാം ഒഴികെ മറ്റു സാധാരണ മനുഷ്യര്‍ ചെയ്യുന്നതിനെയും നാം അംഗീകരിക്കാറില്ല, അവ നമ്മുടെചിന്താഗതിക്കനുസൃതമല്ലെങ്കില്‍. അപ്പൊ പിന്നെ മനോരോഗികള്‍ എന്നു മുദ്രകുത്തപ്പെട്ടവരുടെ ചെയ്തികളോ?
ഇതെഴുതുവാന്‍ കാരണം, ഞാന്‍ ആയുര്‍വേദം പഠിച്ചു കൊണ്ടിരുന്ന കാലത്തു കണ്ട രണ്ടു ചെറിയ സംഭവങ്ങള്‍ ആണ്
സംഭവം ഒന്ന്
കഥാപാത്രങ്ങള്‍ രണ്ട്.
രംഗം കോട്ടക്കല്‍
കഥാപാത്രം ഒന്ന്
ഏകദേശം നാലു നാലര അടി ഉയരമുള്ള അന്‍പത് വയസിനടുത്തു പ്രായം വരുന്ന ഒരു മനുഷ്യന്‍. മുണ്ടും ഉടുപ്പും സാധാരണ വേഷം.
ഞങ്ങള്‍ കാണാറുള്ള ദിനചര്യ, പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തന്റെ പോലെ.
കാലത്ത് ഈ മനുഷ്യന്‍ റോഡരികില്‍ ഇരുന്ന് ഒരു കമ്പു കൊണ്ട് കുത്തിയിളക്കി ആ കല്ലും മണ്ണും റോഡിലേക്കു എറിഞ്ഞു കൊണ്ടിരിക്കും. പലപ്പോഴും ഞങ്ങളുടെ ഹോസ്റ്റലിനും ( ധര്‍മ്മാശുപത്രിയുടെ എതിരില്‍ ആയിരുന്നു അന്ന്) കോളേജിനും ഇടയ്ക്കുള്ള ഏതെങ്കിലും ഒരു ഭാഗത്ത് കാണാം. ഉച്ചയാകുമ്പോഴെക്കും തിരികെ അതെല്ലാം റോഡില്‍ നിന്നും വാരി വശത്തേക്കിടും പിന്നെ എങ്ങോട്ടൊ പോകും.
കഥാപാത്രം രണ്ട്
ഏകദേശം ആറര ഏഴടി ഉയരമുള്ള മെലിഞ്ഞ അന്‍പതിനടുത്തു പ്രായം വരുന്ന ഒരാള്‍
ഒരു ചെറിയ തോര്‍ത്തുമുണ്ട് മാത്രം അരയ്ക്കു ചുറ്റിയിരിക്കും.
ഞങ്ങള്‍ കാണാറുള്ള ദിനചര്യ-
കാലത്ത് നേരത്ത് മഞ്ചേരി - തിരൂര്‍ റൂട്ടില്‍ അതിവേഗത്തില്‍ കാല്‍നടയാത്ര. ഇടയ്ക്കുള്ള ഒരു സ്റ്റോപ്പ് ആയുര്‍വേദ കോളെജ്. കോളേജ് കന്റീനു പിന്വശം അല്‍പനേരം ഇരിക്കും. ആരെങ്കിലും എന്തെങ്കിലും കൊടൂത്താല്‍ അതു കഴിക്കും അല്ലെങ്കില്‍ കുറച്ചു നേരം അവിടെ ഇരുന്നിട്ട് അവിടെ ഉള്ള പൈപ്പില്‍ നിന്നും വെള്ളം കുടിക്കും പിന്നീട് യാത്ര തുടരും.
ചിലര്‍ പറഞ്ഞു കേട്ടതാണ് മഞ്ചേരിയില്‍ നിന്നാണു യാത്രയുടെ തുടക്കം എന്നും തിരൂര്‍ വരെ പോകും എന്നും അതിന്റെ സത്യാവസ്ഥ അറിയില്ല. പക്ഷെ യാത്രയുടെ ദിശ അതാണ്.
തിരികെ വരുന്നതും അതിവേഗത്തില്‍ തന്നെ.
പല വര്‍ഷങ്ങള്‍ ഇവരെ കണ്ടു എങ്കിലും ഇവര്‍ രണ്ടു പേരും തമ്മിലോ മറ്റ് ആരോടെങ്കിലുമോ സംസാരിക്കുന്നതായി കണ്ടിട്ടില്ല. മേലെഴുതിയതില്‍ കവിഞ്ഞ് ആകെ കണ്ട മറ്റൊരു സംഭവം ആണ് ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.
സംഭവം.
മേല്‍പറഞ്ഞതുപോലെ ഒന്നാമന്‍ റോഡരികില്‍ ഇരിക്കുന്നു. പക്ഷെ ഇന്നത്തെ ദിവസം ഒരു പ്രത്യേകതയുണ്ട്. അദ്ദേഹം ഉടുത്തിരിക്കുന്നത് തൂവെള്ള മുണ്ട്, , അണിഞ്ഞിരിക്കുന്നത് തൂവെള്ള ഉടൂപ്പ്. കാരണം നോമ്പു കാലം ആണ് ആ ഭാഗത്തുള്ള പല വീട്ടുകാരും അദ്ദേഹത്തിനു പുതിയ ഉടുപ്പും മുണ്ടും കൊടുത്തു. അണിഞ്ഞിരിക്കുന്നതൊഴികെ ബാക്കി എല്ലാം ഒരു ഭാണ്ഡക്കെട്ടിലാക്കി അടുത്തു വച്ചിട്ടും ഉണ്ട്.
ഈ സമയം രണ്ടാമന്‍ തന്റെ യാത്രയുടെ ഭാഗമായി അതിവേഗത്തില്‍ അവിടെ കൂടി കടന്നു പോകുന്നു, അദ്ദേഹത്തിന്റെ വേഷം പഴയതു പോലെ മുഷിഞ്ഞ തോര്‍ത്ത് അതും മുട്ടിനു മുകളില്‍ വരെ മാത്രം.
മണ്ണ്‍ എറിയുന്ന കൂട്ടത്തില്‍ ആദ്യത്തെ ആള്‍ രണ്ടാമനെ കണ്ടു.
പെട്ടെന്നു മണ്ണെറിയല്‍ നിര്‍ത്തി കൈകള്‍ കൂട്ടിയടിച്ചു clap clap
രണ്ടാമന്‍ കയ്യടി ശബ്ദം കേട്ടു. സഡന്‍ ബ്രേക്കിട്ടപോലെ നിന്നു, തിരിഞ്ഞു നോക്കി.
ആദ്യത്തെയാള്‍ കയ്യു കൊണ്ട് ആംഗ്യം കാട്ടി വിളിച്ചു.
രണ്ടാമന്‍ അരികിലെത്തി.
ആദ്യത്തെ ആള്‍ തന്റെ ഭാണ്ഡം തുറന്ന് ഒരു ജോടി മുണ്ടും ഉടുപ്പും രണ്ടാമനു നേരെ നീട്ടി. അയാള്‍ അതു വാങ്ങി ഒരു നിമിഷം പോലും താമസിക്കാതെ യാത്ര തുടര്‍ന്നു.
ആദ്യത്തെ ആള്‍ ഭാണ്ഡം കെട്ടി വച്ചു മണ്ണെറിയല്‍ തുടര്‍ന്നു
കണ്ടു നിന്ന ഞങ്ങള്‍ മിഴുങ്ങസ്യ എന്നു വായ പൊളിച്ചു നിന്നു.
ആ റോഡില്‍ കൂടി ഒറ്റ തോര്‍ത്തു മാത്രം ഉടുത്ത് മേല്‍ പറഞ്ഞ രണ്ടാമന്‍ മാത്രമല്ല പോയിരുന്നത്, ദാരിദ്യ്‌രമുള്ള അനേകരെ ഞങ്ങള്‍ കണ്ടിട്ടുണ്ട്.
കയ്യടി ശബ്ദം ആ ഒരു പ്രാവശ്യം മാത്രമല്ല കേള്‍ക്കുന്നത് പലരും പലരെയും കയ്യടിച്ച് വിളിക്കാറുണ്ട് ഒരു കയ്യടിയ്ക്കും മേല്‍പറഞ്ഞ ആള്‍ തിരിഞ്ഞു നോക്കി കണ്ടിട്ടില്ല.
പൊളിഞ്ഞ വായില്‍ ഈച്ച കേറണ്ടാ എന്നു കരുതി ഞങ്ങള്‍ വായടച്ചു.
ഞങ്ങള്‍ നോര്‍മല്‍ ആള്‍ക്കാരല്ലെ!!
സംഭവം രണ്ട്
കഥാപാത്രങ്ങള്‍ രണ്ട് ഇത്തവണ രണ്ടും സ്ത്രീകള്‍.
ഞാന്‍ ഉച്ചകഴിഞ്ഞ് ക്ലാസില്‍ പോകുവാനായി ബസു കാത്ത് , ഹോസ്റ്റലിനു മുന്നിലുള്ള മാടക്കടയുടെ അടുത്തുള്ള ആലിന്റെ തണലില്‍ നില്‍ക്കുന്നു.
അടുത്തായി ഒരു സ്ത്രീ - ഏകദേശം നാല്‍പതിനടൂത്തു പ്രായം കാണും നാലുനാലര അടി ഉയരം ഉള്ള ഒരു ഉമ്മ - നില്‍പ്പുണ്ട്. അവരും ബസ് കാത്തു നില്‍ക്കുകയായിരിക്കും എന്നു ഞാന്‍ വിചാരിച്ചു , അവരെ അതിനു മുന്‍പ് ഞാന്‍ കണ്ടിട്ടില്ല.
നേരിയ ചാറ്റല്‍ മഴയുണ്ട്. അപ്പോള്‍ അതാ ഞങ്ങള്‍ക്കു പരിചയം ഉള്ള ഒരു ഉമ്മ - ഏകദേശം അഞ്ച് അഞ്ചര അടി ഉയരമുള്ള മെലിഞ്ഞ ഒരു സ്ത്രീ പാട്ടും പാടി, കൈകള്‍ കൊണ്ട് താളവും അടീച്ച് - ഏകദേശം കൈകൊട്ടിക്കളി കളിക്കുന്നതുപോലെ വരുന്നു. പ്രത്യേകിച്ചു മറ്റൊരു പണിയും ഇല്ലാത്തതിനാല്‍ ഞങ്ങള്‍ രണ്ടു പേരും അതു നോക്കി നില്‍ക്കുന്നു.
എന്നാല്‍ ആടിക്കളിച്ചു കൊണ്ട് ആ സ്ത്രീ ഞങ്ങളുടെ മുന്നില്‍ എത്തിയതും, എന്റെ അടുത്തു നിന്ന സ്ത്രീ അട്ടഹസിച്ചു കൊണ്ട് ഒരു ചാട്ടം റോഡിലേക്ക്, തുടര്‍ന്നു കളി രണ്ടു പേരും കൂടി ആയി.
എന്റെ നെഞ്ചില്‍ നിന്നും ഒരു തീ ഉയര്‍ന്നു താന്നു വീണ്ടും വായ പൊളിച്ച് അവിടെ കുറച്ചു നേരം നിന്നു.
ഈ സംഭവങ്ങള്‍ കണ്ട് എനിക്കൊരു സംശയം
ഇവര്‍ തമ്മില്‍ സംവദിക്കുന്നത് നാം സംവദിക്കുന്നതില്‍ നിന്നും വ്യത്യസ്ഥമായി ആയിരിക്കുമൊ?
ഇനി മനോരോഗം എനിക്കായിരിക്കുമൊ? അവര്‍ ആയിരിക്കുമോ നോര്‍മല്‍
ആ അല്ലെ
added later in response to Dr Jayan's comment
ഡോ. ജയന്‍ അത്ര പെട്ടെന്നു പറഞ്ഞൊഴിയാന്‍ സാധിക്കുമോ?
നമ്മള്‍ ഉണ്ടാക്കിയ സൂചികകള്‍ക്കു നിരക്കുന്നില്ല എന്നതു കൊണ്ട് അവര്‍ നോര്‍മല്‍ അല്ലാതെ ആകുമോ?
അവരുടെ സൂചിക എന്താണാവോ?
ചെസ് കളിക്കുന്നതു കണ്ടിട്ടില്ലേ?
നാം രണ്ട് പേര്‍ കളിച്ചാല്‍ കളിയുടെ തീരുമാനം - ജയം അല്ലെങ്കില്‍ തോല്‌വി അല്ലെങ്കില്‍ ഡ്രോ ഇവയി ഏതെങ്കിലും ഒന്ന് അറിയുന്നതു വരെ തുടരും അല്ലെ?
ലോകചാമ്പ്യന്‍ഷിപ് കണ്ടിട്ടില്ലെ?
കുറെ നീക്കങ്ങള്‍ കഴിയുമ്പോള്‍ ഒരാള്‍ resign ചെയ്യും. കാരണം ഇനി കളിച്ചാലും എന്തൊക്കെ വരാം എന്ന് അവര്‍ക്ക് നേരത്തെ അറിയാം
പക്ഷെ അവര്‍ resign ചെയ്യുന്നതിനു മുമ്പ് അത്രയും നീക്കങ്ങള്‍ അഥവാ അതുപോലെ ഒരു അവസ്ഥ സംജാതം ആകുന്നതു വരെ കളിക്കണം. അതു കഴിഞ്ഞാല്‍ അവര്‍ക്കറിയാം
ഇനി ഒരു വട്ടു ചോദ്യം ചോദിക്കട്ടെ?
നമ്മുടെ കഥാപാത്രങ്ങള്‍ ഇതു പോലെ ചെസ് കളിക്കാത്തത് , കളിക്കാതെ തന്നെ അവര്‍ക്ക് അതിന്റെ ഫലം നേരത്തെ അറിയാവുനതു കൊണ്ടായിരിക്കുമോ?
ചെസ് ഒരു ഉദാഹരണം ആയി പറഞ്ഞു എന്നെ ഉള്ളു
ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങള്‍ക്കു വേണ്ടി സത്യത്തിനും നീതിക്കും നിരക്കാത്ത അനേകമനേകം കൊള്ളരുതാഴികകള്‍ ദിവസേണ കാട്ടിക്കൂട്ടുന്ന , ലോകം മുഴുവന്‍ മലീമസം ആക്കുന്ന , നോര്‍മല്‍ എന്നഭിമാനിക്കുന്ന നാം ചെയ്യുന്ന വികൃതികള്‍ ഒന്നും ഇവര്‍ ചെയ്യാറില്ല

Subscribe to:
Posts (Atom)