കുട്ടികളെ ശാസിക്കുന്നതിനു മുമ്പ് ചെറുതായി ഒരാലോചന നല്ലതാണ് - ശാസിക്കാൻ പോകുന്ന വിഷയം നാം അവർക്കു മുൻപ് പറഞ്ഞു കൊടുത്തിട്ടുള്ളതാണോ
പറയാൻ കാര്യം എന്റെ ചെറുപ്പത്തിൽ ഉള്ള ഒരു സംഭവം
ഞാൻ ഞങ്ങൾ അഞ്ചു പേരിൽ ഏറ്റവും ഇളയവൻ. അതുകൊണ്ട് എല്ലാവരുടെയും ശാസന അനുഭവിച്ചിട്ടെ ഉള്ളു. അതുകാരണം ശാസിക്കണം എന്നു തോന്നുമ്പോൾ ഒരു പത്തലെടുത്ത് തെങ്ങിനെയും കവുങ്ങിനെയും ഒക്കെ ശാസിച്ച് തൃപ്തിപ്പെടൂം ഒരിക്കൽ നായയെ ശാസിക്കാൻ ചെന്നു പക്ഷെ അത് അന്നത്തോടു കൂടി നിർത്തി. പിന്നീട് വൃക്ഷലതാദികളോടു മാത്രമായി.
അങ്ങനെ യിരിക്കുന്ന കാലത്താണ് എന്റെ ഏറ്റവും മൂത്ത ജ്യേഷ്ഠൻ വിവാഹം കഴിക്കുന്നതും അദ്ദേഹത്തിന് കുട്ടികൾ ഉണ്ടാകുന്നതും. ആഹാ ശാസിക്കാൻ ആളെ കിട്ടിയതിൽ എന്നോളം സന്തോഷിച്ചവർ വേറെ കാണുമോ എന്തൊ
ഒരു ദിവസം ജ്യേഷ്ഠന്റെ മകൾ - അവൾക്കന്ന് രണ്ടര മൂന്നു വയസ്സ് പ്രായം - എന്തോ ഒരു സാധനം എനിക്കു നീട്ടിയിട്ട് “ഇന്നാ” എന്നു പറഞ്ഞു.
മൂത്തവരോട് അങ്ങനെ പറയുന്നത് മര്യാദയല്ല എന്നു ശാസിക്കാൻ കിട്ടിയ അവസരം ഞാൻ വിടുമോ
“എന്താടീ പറഞ്ഞത് ഇന്നാ ന്നോ “ ഞാൻ കണ്ണുരുട്ടി
ഭയന്നു പോയ അവളുടെ കണ്ണു നിറഞ്ഞു അവൾ പറഞ്ഞു “ഇന്നോളൂ”
അപ്പൊഴാണ് ഞാൻ ചെയ്ത വിഡ്ഢിത്തം എനിക്കു മനസ്സിലായത് ഇന്ന എന്നല്ല പറയേണ്ടത് ദാ എന്നാണ് (ഞങ്ങളുടെ നാട്ടിലെ കാര്യമാണേ മറ്റുള്ള സ്ഥലങ്ങളിൽ എങനെ ആണെന്നെനിക്കറിയില്ല) എന്നു പറഞ്ഞുകൊടൂക്കേണ്ടതിനു പകരം കണ്ണുരുട്ടുന്നു
കണ്ണുരുട്ടാൻ നാം വിദഗ്ധരാണല്ലൊ പണ്ടെ അല്ലേ?