




ഇതു രാവണന്‍, പത്തു തലയുള്ള രാവണന്‍. പെയ്ന്റ് ഒക്കെ അടിച്ചു കുട്ടപ്പനാക്കി - അല്ല അഴകിയരാവണനാക്കി നിര്‍ത്തിയിരികുന്നു. പൂജിക്കാനല്ല (* ആദ്യം കണ്ടപ്പോള്‍ ഞാന്‍ അങ്ങനെ വിചാരിച്ചു പോയിരുന്നു) ദസറയ്ക്ക് കത്തിക്കുവാന്‍. ഇതു കത്തുകയില്ല പക്ഷെ ഇതില്‍ ചുറ്റികെട്ടുന്ന തടിയും മറ്റും കത്തും
ക്യാമ്പ് കഴിഞ്ഞ് അവിടെ എത്തിയപ്പോഴേക്കും നേരം വൈകിപ്പോയി വെളിച്ചം കുറഞ്ഞു ഒരു ചെറിയ ചാറ്റല്‍ മഴയും അതുകൊണ്ട് പടം ഇങ്ങനെ എന്നു വേണമെങ്കില്‍ പറയാം പക്ഷെ എടുത്തത് ഞാന്‍ ആണെന്നത് യഥാര്‍ത്ഥ കാരണം