ഒരു നാട്ടിന്‍ പുറത്തെ ജീവിതം സുരക്ഷിതം ആകുന്നത് നാട്ടില്‍ പോലീസും പട്ടാളവും ഉള്ളതു കൊണ്ടാണ് എന്നു നാം ഓരോരുത്തരും ധരിക്കുന്നു എങ്കില്‍ അത് എത്ര മാത്രം ശരിയാണ്?
ബീഹാറിലെയോ മറ്റോ കഥകള്‍ ബ്ലോഗില്‍ കാണിച്ച് - ഒരു മോഷ്ടാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തത് - പിന്നീട് അതില്‍ കൂടുതല്‍ ക്രൂരമായി പോലീസുകാരന്‍ തന്നെ അയാളെ കയറു കൊണ്ടു കെട്ടി ഔ വാഹനത്തോടു ബന്ധിച്ച് വലിഛിഴയ്ക്കുന്നതും മറ്റും -- ബ്ലോഗില്‍ ആഘോഷിച്ചിരുന്നു.
അതെല്ലാം തെറ്റാണെന്നും എന്തു തെറ്റു കുറ്റങ്ങളും പോലീസാണു കൈകാര്യം ചെയ്യേണ്ടത് അല്ലാതെ പൊതുജനം അല്ല എന്നും വലിയ വായില്‍ വിളിച്ചു കൂവുന്ന കുറെ മഹാന്മാരെയും കണ്ടു.
അതിനെല്ലാം രാഷ്ടീയമായും ജാതീയമായും ഉള്ള നിറങ്ങള്‍ നല്‍കി തങ്ങളുടെ വോട്ടുബാങ്കുണ്ടാക്കുക എന്ന ഒരേ ലക്ഷ്യം മാത്രം ഉള്ള നാറി രാഷ്ട്രീയക്കാര്‍ അവര്‍ക്കു വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നു.
അപ്പോള്‍ യാഥാര്‍ത്ഥ്യം എന്താണ്?
നാട്ടില്‍ സമാധാനം പുലരുന്നതിനുള്ള പ്രധാന കാരണം സമൂഹമനഃസാക്ഷിയോടുള്ള ഭയം ആണ്
കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കും എന്നുള്ള ഭയം ആണ് പല സമൂഹവിരുദ്ധരെയും തെറ്റുകളില്‍ നിന്നും വിലക്കുന്നത്. അതുകൊണ്ടു തന്നെയാണ് അക്രമങ്ങള്‍ വിജനമായ പ്രദേശങ്ങളില്‍ അരങ്ങേറുന്നതും.
പക്ഷെ ഇന്നു കാണുന്ന മുകളില്‍ പറഞ്ഞ തരം പ്രവണതകള്‍ കാരണം കണ്ടു നില്‍ക്കുന്നവര്‍ പ്രതികരിക്കാന്‍ മടി കാണിച്ചു തുടങ്ങുന്നു.
അതല്ലെ ഇന്നലെ ടി വിയില്‍ ടോമി എന്ന ആള്‍ പറഞ്ഞതില്‍ നിന്നും മനസ്സിലാക്കേണ്ടത്? ട്രെയിനില്‍ നിന്നും കുട്ടി വീഴുന്നത് കണ്ട് ചങ്ങല വലിക്കാന്‍ തയ്യാറായ അയാളെ പിന്തിരിപ്പിക്കുവാനായിരുന്നു മറ്റുള്ളവര്‍ക്കു താല്‍പര്യം.
ചത്തു കഴിഞ്ഞപ്പോള്‍ ശവം അടക്കാന്‍ സഹായം നല്‍കുന്ന സര്‍ക്കാരും ആഹാ ദൈവത്തിന്റെ സ്വന്തം നാടു തന്നെ അല്ലേ?